“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

March 1, 2009

8. ശിഷ്യന്മാര്‍ നല്‍കുന്ന പാഠങ്ങള്‍











അദ്ധ്യാപകരെ പഠിപ്പിക്കുന്ന ശിഷ്യന്മാര്‍

എല്ലാ ദിവസവും അസംബ്ലിയോടു കൂടി സ്ക്കൂള്‍ തുടങ്ങണമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശം. എന്നാല്‍ പിന്നാലെ വരുന്നു,,,കുട്ടികളെ വെയിലു കൊള്ളാന്‍ അനുവദിക്കരുത് ,,,എന്ന കോടതിവിധി. നല്ലൊരു ദിവസം അസംബ്ലിയോടു കൂടി ആരംഭിക്കണമെന്നാണ് എന്റെ അഭിപ്രായം. ഒരു ഹൈസ്ക്കൂള്‍ ടീച്ചറായിരിക്കുമ്പോള്‍ അസംബ്ലി എനിക്കു വളരെ ഇഷ്ടമാണ്. കുട്ടികളെയെല്ലാം വരിവരിയായി നിര്‍ത്തിയ ശേഷം എന്റെ ക്ലാസ്സിലെ കുട്ടികള്‍ക്കു പിന്നിലായി ഞാന്‍ നിന്ന് ചുറ്റും നിരീക്ഷണം നടത്തും.
...
എന്നാല്‍ സര്‍ക്കാര്‍ സ്ക്കൂളിലെ ഹെഡ് മിസ്ട്രസ്സ് ആയതോടെ നിരീക്ഷീക്കുന്ന അവസ്ഥയില്‍ നിന്നും അസംബ്ലി നടത്തേണ്ട ചുമതലയായി മാറി. ആ സമയത്ത് ഉണ്ടായ ഒരു സംഭവമാണിത്.


...
പുതിയ അന്തരീക്ഷം. നിത്യേന നടത്താറില്ലെങ്കിലും ഇവിടെ ആഴ്ചയില്‍ രണ്ട് ദിവസം അസംബ്ലി ഉണ്ടാവും.പതിവ് പോലെ ബല്ലടിച്ചപ്പോള്‍ കുട്ടികളെല്ലാം വരിവരിയായി സ്ക്കൂള്‍ ഗ്രൌണ്ടില്‍ നിരന്നു. സ്ക്കൂള്‍ ലീഡര്‍ അറ്റന്‍ഷന്‍ പറഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് പ്രസംഗിക്കാനായി ഹെഡ്ടീച്ചറായ ഞാന്‍ മൈക്കിനു സമീപം എത്തിയപ്പോഴാണ് “മൈക്ക് പണിമുടക്കി“ എന്നു മനസ്സിലായത്. പെട്ടന്നുതന്നെ മൈക്ക് ഓപ്പറേറ്റര്‍മാരായ രണ്ട് അദ്ധ്യാപകര്‍ സ്ക്രൂഡ്രൈവറും സ്പാനറും കട്ടിങ്ങ് ബ്ലേയറുമായി വന്ന് ഓപ്പറേഷന്‍ തുടങ്ങി. അഞ്ചു മിനിറ്റ് ആയിട്ടും മൈക്കിന്റെ നിസ്സഹകരണം മാറിയില്ല. വെയിലത്ത് നില്‍ക്കുന്ന കിട്ടികളെ ഓര്‍ത്തപ്പോള്‍ എനിക്കു ടന്‍ഷന്‍ വര്‍ധ്ദിക്കാന്‍ തുടങ്ങി…..അഞ്ഞൂറ് കുട്ടികള്‍ക്ക് കേള്‍ക്കാനുള്ള ശബ്ദം എനിക്കുണ്ട്, മൈക്കൊന്നും ആവശ്യമില്ല…...ഞാന്‍ മുന്നോട്ട് നീങ്ങി.
-----,,,
അപ്പോഴതാ ഗ്രൌണ്ടില്‍ നില്‍ക്കുന്ന കുട്ടികള്‍ക്കിടെയില്‍ നിന്നും ഒരു എട്ടാം ക്ലാസ്സുകാരന്‍ പയ്യന്‍ മുന്നോട്ട് വന്ന് സ്റ്റേജില്‍ കയറുന്നു. റിപ്പേയര്‍ നടത്തുന്ന അധ്ദ്യാപകരോടായി പറഞ്ഞു,,,“മാഷേ അത് ഞാനൊന്നു നോക്കട്ടെ”… പയ്യന്‍ സ്ക്രൂഡ്രൈവര്‍ വാങ്ങി ആമ്പ്ലിഫയര്‍ തിരിച്ചും മറിച്ചും നോക്കി…ഏതാനും ചില കേബിള്‍ ഊരുകയും ചിലത് ഉറപ്പിക്കുകയും ചെയ്തു. അത് കഴിഞ്ഞ് എന്നോടായി പറഞ്ഞു .....“ടീച്ചറേ എല്ലാം ശരിയായിട്ടുണ്ട്; ഓണ്‍ ചെയ്തോ”;
ഇതും പറഞ്ഞ് അവന്‍ തന്നെ മൈക്ക് ഓണ്‍ ചെയ്ത് രണ്ട് തവണ ‘’‘മൈക്ക് ടെസ്റ്റിങ്ങ്’ നടത്തിയശേഷം അവന്റെ സ്ഥാനത്ത് പോയി നിന്നു.

....
ഒന്നും സംഭവിക്കാത്ത മട്ടില്‍ ഞാന്‍ പ്രസംഗം തുടങ്ങി…‘എന്റെ പ്രീയപ്പെട്ട വിദ്യാര്‍ത്ഥികളെ……‘ അസംബ്ലി കഴിഞ്ഞ് പുറത്ത് വന്ന എന്നോട് സ്റ്റാഫ് സെക്രട്ടറി പതുക്കെ പറഞ്ഞു’‘’അവന്‍ എട്ടാം ക്ലാസ്സില്‍ മൂന്നാം വര്‍ഷമാ, മര്യാദക്കു ക്ലാസ്സിലൊന്നും വരാറില്ല‘’‘

2 comments:

  1. ചില കുട്ടികള്‍ക്ക് നമ്മളെക്കാളും കൂടുതല്‍ ഇലക്ട്രോണിക്സിലും മറ്റും അറിവു കാണും. അതു വികസിപ്പിക്കുകയല്ലേ ടീച്ചര്‍മാര്‍ വേണ്ടത്?

    ReplyDelete
  2. ചില കുട്ടികള്‍ക്ക് ജന്മസിദ്ധമായി ഇത്തരം കാര്യങ്ങളില്‍ വാസന കാണും, പാഠ്യ വിഷയങ്ങള്‍ പഠിയ്ക്കുന്നതിനേക്കാള്‍ അവര്‍ വേഗം പഠിയ്ക്കുക ഇത്തരം ടെക്നിക്കല്‍ കാര്യങ്ങളായിരിയ്ക്കും. അവനെ പോലെയുള്ള കുട്ടികളെ കുറച്ച് പ്രോത്സാഹിപ്പിച്ചു നോക്കൂ... അവന്‍ കുറച്ചു കൂടി മിടുക്കനാകുന്നതു കാണാം.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.