“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

July 6, 2009

26. മകളേ, എല്ലാം നിനക്കായ്


സാഗരം സുന്ദരം
സാഗരതീരം സുന്ദരം.
തീരത്തെ തഴുകും തരിവളയിട്ട
തിരമാല കൈകള്‍ സുന്ദരം.
തിരമാലക്കൈകളാല്‍ കഴുകിയുണക്കും
തീരത്തെ മണല്‍‌ത്തരികള്‍ സുന്ദരം.
ആ മണല്‍‌ത്തരികള്‍
ഇളം കൈകളാല്‍
വാരിയെടുക്കും കുഞ്ഞ്
അതീവ സുന്ദരം.

നാളെ നീ വലുതാകുമ്പോള്‍
നിന്നെ കാത്തിരിക്കുന്നു
ഈ അനന്തമാം സാഗരം
എല്ലാം മകളേ നിനക്കായി….

ഇന്നു നീ കാണും
ശാന്തമാം തിരമാലകള്‍ക്കടിയില്‍
ഒളിഞ്ഞിരിപ്പുണ്ട്; ഭീകരമാം
കല്ലുകള്‍ കരിമ്പാറകള്‍ ഭീകര ജീവികള്‍
എല്ലാം അറിഞ്ഞ്, ഒരുങ്ങി, ഓരോ
അടിവെച്ച് നീങ്ങാം, നിനക്ക് … മുന്നോട്ട്.

മകളേ… എല്ലാം നിനക്കാണ്…
നാളെ
ആഴിയുടെ അടിത്തട്ടില്‍ ഒളിഞ്ഞിരിക്കും
മുത്തുകള്‍ പവിഴങ്ങള്‍
ഈ ഭൂമിതന്‍ അറിവുകള്‍
എല്ലാം വാരിയെടുക്കാന്‍
നിന്‍ കരങ്ങള്‍ വേണം.

9 comments:

  1. നല്ല കവിത..വൈരുദ്ധ്യങ്ങളെ ഒളിപ്പിച്ചു വക്കുന്നതുകൊണ്ടാകാം,വിഷക്കല്ലും മണിമുത്തുകളും ഒരു പോലെ അടിത്തട്ടിൽ പേറുന്നതു കൊണ്ടാകാം,ചതികുഴികളും കുഞ്ഞോളങ്ങളുമായി പരന്നുകിടക്കുന്നതുകൊണ്ടാകാം

    പലരും
    മനസ്സിനെ സാഗരത്തോട് ഉപമിക്കുന്നത്,അല്ലേ

    ReplyDelete
  2. ഇന്നു നീ കാണും
    ശാന്തമാം തിരമാലകള്‍ക്കടിയില്‍
    ഒളിഞ്ഞിരിപ്പുണ്ട്; ഭീകരമാം
    കല്ലുകള്‍ കരിമ്പാറകള്‍ ഭീകര ജീവികള്‍
    എല്ലാം അറിഞ്ഞ്, ഒരുങ്ങി, ഓരോ
    അടിവെച്ച് നീങ്ങാം, നിനക്ക് … മുന്നോട്ട്.

    നന്നായിട്ടുണ്ട് കവിത...
    എല്ലാ ആശംസകളും...
    :)

    ReplyDelete
  3. ഹായ്, തന്റെ കവിത സൂപ്പര്‍.....
    സാഗരവും അറിവും തമ്മിലുള്ള ബന്ധം ഈ കവിതയിലുടെ മനസിലാക്കാം,
    അറിവ്‌ എന്നത് മഹാ സാഗരം പോലെ ആണ്.എത്ര നേടിയാലും തീരില്ല..................

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. എന്റെ കവിത വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി.
    കുമാരന്‍|kumaran-
    താരകന്‍-
    ശ്രീ‍ഇടമണ്‍-
    മുക്കുവന്‍-
    aneesh basheer-
    NandiniSijeesh-

    കവിതയിലെ മുത്തുകളും കല്ലുകളും കണ്ടെത്തി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒന്നുകൂടി നന്ദി പറയുന്നു.

    ReplyDelete
  6. me too had titled same for a poem...makale ninakkai......

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.