“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

August 18, 2010

മോഹപ്പക്ഷിയുടെ പ്രയാണം, ക്യാമറക്കണ്ണിലൂടെ

മോഹപ്പക്ഷി പറക്കാൻ കാത്തിരിക്കുന്നു. 
ശ്രീമതി ശാന്ത കാവുമ്പായി ബ്ലോഗിൽ എഴുതിയ കവിതകൾ ഉൾക്കൊള്ളുന്ന കവിതാസമാഹാരം ‘മോഹപ്പക്ഷി’ പുസ്തകപ്രകാശനം കണ്ണൂർ ജവഹർ ലൈബ്രറി അങ്കണത്തിൽ‌വെച്ച് 14.8.2010 ന് നടന്നു. ആ ചടങ്ങിലെ ഏതാനും ചില രംഗങ്ങൾ കാണാം, കൂടെ ഏതാനും ബ്ലോഗർമാരെയും.
‘ഇത്തിരിനേരം സദസ്സിൽ ഇരിക്കട്ടെ’ 
ശ്രീമതി ശാന്ത കാവുമ്പായി, നമ്മുടെ ശാന്ത ടീച്ചർ, ചടങ്ങ് ആരംഭിക്കുന്നതിനു മുൻപ്
ഇനി മോഹപ്പക്ഷിയുടെ പ്രയാണം ആരംഭിക്കാം, എല്ലാവരും എത്തിച്ചേർന്നു.
ശ്രീ. ടി.എം. രാമചന്ദ്രൻ വേദിയിലും സദസ്സിലും ഇരിക്കുന്നവർക്ക് സ്വാഗതം പറയുന്നു.
വേദിയിലാണ് ഇരിക്കുന്നതെങ്കിലും ടീച്ചറുടെ ശ്രദ്ധ മുഴുവൻ സദസ്സിലാണ്.
സംസ്ഥാന ലൈബ്രറി കൌൺസിൽ സെക്രട്ടറി  ശ്രീ. എ.കെ. ചന്ദ്രൻ, അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.
ശ്രീ. മണമ്പൂർ രാജൻ ബാബു നൽകിയ മോഹപ്പക്ഷിയെ ശ്രീ. മാധവൻ പുറച്ചേരി ഏറ്റുവാങ്ങുന്നു. അങ്ങനെ ‘മോഹപ്പക്ഷി എന്ന കവിതാസമാഹാരം’ അനന്തമായ ആകാശത്തിൽ പറക്കുകയായി.
‘ഇനി കവിതയെക്കുറിച്ച് രണ്ട് വാക്ക് പറയാം’
പുസ്തകപ്രകാശനത്തിനു ശേഷം ശ്രീ. മനമ്പൂർ രാജൻ ബാബു.
അവിടെ ചടങ്ങ് നടക്കുമ്പോൾ സദസ്സിൽ ബ്ലോഗർമാർ ഒത്ത്ചേർന്ന് ‘ഒരു സുകുമാര-കുമാര ചർച്ച’
നിറഞ്ഞുകവിഞ്ഞ സദസ്സ്
ബ്ലോഗ് രചനകൾ അച്ചടിച്ച് പുസ്തകമായി വരുന്നന്നതിൽ സന്തോഷം പങ്ക് വെക്കുന്ന ബ്ലോഗർ ഹാറൂൺ‌ഭായി, ‘ഒരു നുറുങ്ങ്
സ്വന്തം ഇരിപ്പിടത്തിൽ ഇരുന്ന് തന്നെ ഹാറൂൺഭായി ആശംസാപ്രസംഗം നടത്തുന്നു.
“ഞങ്ങൾ അകലെനിന്നും വരുന്നതാ”
ഫാനിന്റെ ഇളംകാറ്റിൽ തണലും കൊട്ടോട്ടിക്കാരനും ടീച്ചറെ സമീപിച്ച് ഒരു സൌഹൃദ സംഭാഷണം.
“എല്ലാവരും ബ്ലൊഗ് തുടങ്ങുവിൻ”
ശ്രീമതി ശാന്ത കാവുമ്പായി മറുപടി പ്രസംഗം നടത്തുന്നു.
യാത്രികൻ കുടുംബസമേതം എത്തിയിട്ടുണ്ട്. കുമാരനെന്തോ ഒരു സംശയം.
സുകുമാരനും കുമാരനും ഇടയിൽ ഒരു മിനി.
“ബ്ലോഗ് മീറ്റ് ഇവിടെത്തന്നെ”
കെ. പി. സുകുമാരൻ അഞ്ചരക്കണ്ടി ചർച്ച നയിക്കുന്നു.
“ഇവരെന്താ ഫോണിലൂടെ പറയുന്നത്?”
സാബു കൊട്ടോട്ടിയും തണലും ഒന്നിച്ച് ഫോൺ ചെയ്യുമ്പോൾ കണ്ണൂർക്കാർക്ക് സംശയം.
ഹാറൂൺ ഭായിയുടെ മുന്നിൽ ലീല ടീച്ചറും മിനി ടീച്ചറും
മലപ്പുറത്തുനിന്നും ഇവിടെ വരെ വന്നു, ഇനി പോകാൻ തിരക്കുണ്ട്.
തണൽ, കൊട്ടോട്ടി, ഒപ്പം കണ്ണൂര് കാണിക്കാൻ കുമാരനും
ഇവിടെയും വിഷയം കുമാരസംഭവം തന്നെ; ‘മക്കളെ സൂക്ഷിക്കണെ, കണ്ണൂര് ഭാഷ പിടികിട്ടുന്നുണ്ടോ?’
‘എല്ലാം ഈ ക്യാമറയിലുണ്ട്, കേട്ടോ’; സുനിൽകുമാർ
മോഹപ്പക്ഷിയെ വാങ്ങി സ്വന്തമാക്കുന്ന വായനക്കാർ

29 comments:

 1. ഏതാനും ഫോട്ടോകൾ മാത്രം ഉൾപ്പെടുത്തിയതാണ്.
  ഏതാനും ഫോട്ടോകൾക്ക് (ഞാൻ ഉള്ളത്) കടപ്പാട്: കെ.പി. സുകുമാരൻ അഞ്ചരക്കണ്ടി, ചിത്രകാരൻ,

  ReplyDelete
 2. ശാന്ത കാവുമ്പായി ടീച്ചറിന് അവരുടെ അര്‍പ്പണ മന:സ്ഥിതിക്ക് ലഭിച്ച ഈ അംഗീകാരം അര്‍ഹിക്കുന്നത് തന്നെ ... .. മോഹപക്ഷികള്‍ ബ്ലോഗിന്റെ കൂട് ഭേദിച്ച് വായനയുടെ പുതിയ വിഹായസ്സിലേക്ക് പറക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം ..!

  ചില പറവകള്‍ അങ്ങിനെയാണ് കൂടുതല്‍ പ്രോത്സാഹനവും കയ്യടിയും ലഭിക്കുന്നതിനനുസരിച്ചു കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കും .."മോഹ പക്ഷിയും" (ബ്ലോഗ്‌ ) അങ്ങിനെ തന്നെയാകട്ടെ ..

  ഒരു ഓഫ്‌ :

  പിന്നെ ഞാന്‍ പരിപാടിക്ക് വന്നിട്ടില്ല ....ഫോട്ടോയില്‍ കാണുന്നത് ബ്ലോഗ്ഗര്‍ കൊട്ടോട്ടിക്കാരന്‍ ആണ് ( സാബു കൊട്ടോട്ടി ) ...
  എങ്കിലും ഫോട്ടോയും റിപ്പോര്‍ട്ടുകളും കണ്ടപ്പോള്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി ...ടീച്ചറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ..

  ബൂലോകം ഓണ്‍ലൈന്‍ ല്‍ ഈ ചടങ്ങിനെക്കുറിച്ച് മിനിയെഴുതിയ റിപ്പോര്‍ട്ടും വളരെ നന്നായിരുന്നു .

  ReplyDelete
 3. Manickethaar @,
  അഭിപ്രായം എഴുതിയതിനു നന്ദി.
  Faizal Kondotty @,
  ആദ്യമായി അഭിപ്രായത്തിന് നന്ദി അറിയിക്കുന്നു.
  എനിക്ക് തെറ്റ് പറ്റിയതാണ്. ഫോട്ടോ എടുക്കുന്നതിനിടയിൽ കൊണ്ടോട്ടി അറിയുന്ന സ്ഥലമാണെന്ന് പറഞ്ഞ് ഞാൻ അവരോട് സംസാരിച്ചിരുന്നു. പിന്നെ കൂടുതലൊന്നും ചിന്തിക്കാതെ ബ്ലോഗിൽ പേര് ചേർത്തു. ഇനിയാ കൊട്ടോട്ടിക്കാരനോട് ആൾമാറാട്ടത്തിന് എന്ത് പറയണമെന്നാ ഇപ്പോൾ ചിന്തിക്കുന്നത്,,,

  ReplyDelete
 4. നന്നായിരിക്കുന്നു; ചിത്രങ്ങളും അടിക്കുറിപ്പുകളും.

  ReplyDelete
 5. മിനി
  ഫോട്ടോയും റിപ്പോര്‍ട്ടുകളും നന്നായി
  എല്ലാ വിധ ഭാവുകങ്ങളും .

  ലീല ടീച്ചര്‍

  ReplyDelete
 6. നന്നായിരിക്കുന്നു ടീച്ചർ :)

  ReplyDelete
 7. ഫോട്ടൊകളും വിവരണവും ശ്രദ്ധേയമായി.
  നമ്മുടെ ലോകം അങ്ങിനെ വിടര്‍ന്ന് വികസിക്കട്ടെ..

  ReplyDelete
 8. ഈ തണലും കുമാരനും കൊട്ടോട്ടിക്കാരനും എല്ലായിടത്തുമുണ്ടല്ലോ.. ഏതായാലും ടിച്ചറേ പുസ്തകം പറഞ്ഞ പോലെ കിട്ടുമോന്ന് നോക്കൂ

  ReplyDelete
 9. പ്രശസ്തരായ കണ്ണൂര്‍ ബ്ലോഗര്‍മാരെ ജീവനോടെ കാണിച്ചു തന്നതിനു നന്ദി!

  ReplyDelete
 10. പള്ളിക്കരയില്‍ @-,
  അഭിപ്രായം എഴുതിയതിനു നന്ദി.
  ലീല എം ചന്ദ്രന്‍ @-,
  അഭിപ്രായം എഴുതിയതിനു നന്ദി.
  Sabu @-,
  അഭിപ്രായം എഴുതിയതിനു നന്ദി.
  പട്ടേപ്പാടം റാംജി @-,
  അഭിപ്രായം എഴുതിയതിനു നന്ദി.
  Manoraj @-,
  പുസ്തകം ഇപ്പോൾ കണ്ണൂരിൽ മാത്രമാണ്. ഒരു മാസത്തിനുള്ളിൽ എല്ലായിടത്തും ലഭിക്കും എന്നാണ് അറിഞ്ഞത്.
  poor-me/പാവം-ഞാന്‍ @-,
  അഭിപ്രായം എഴുതിയതിനു നന്ദി.

  ReplyDelete
 11. ഇങ്ങിനെയൊരു അവസരം ഒരുക്കിയ ശാന്താ-മിനി ടീച്ചര്‍മാര്‍ക്ക്
  എന്‍റെ നന്ദി...കഴിഞ്ഞ ദിവസം ഞങ്ങള്‍ അഞ്ച്പേരൊത്തുകൂടി...
  ജയന്‍ ഡോക്ടര്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നവഴി തങ്ങിയതാ.
  ഈ കൂടലിനെ നമ്മുടെ കെ.പി.എസ് ,ഇഫ്താര്‍ മീറ്റെന്ന പേരില്‍
  പൊസ്റ്റുമാക്കി !

  ReplyDelete
 12. പടങ്ങൾ നന്നായി...നന്ദി ടീച്ചറേ...

  ReplyDelete
 13. "മോഹ പക്ഷി"!!!
  നന്നായിരിക്കുന്നു!!
  എല്ലാ ആശംസകളും!!

  ReplyDelete
 14. എല്ലാം ഉഷാറായിട്ടുണ്ട്.
  അഭിനന്ദനങ്ങൾ.

  ReplyDelete
 15. ഒരു നുറുങ്ങ്-,
  ഇഫ്താർ മീറ്റ് നന്നായി. അഭിപ്രായം എഴുതിയതിനു നന്ദി.
  ബിന്ദു കെ പി-,
  അഭിപ്രായം എഴുതിയതിനു നന്ദി.
  Joy Palakkal ജോയ്‌ പാലക്കല്‍-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  Echmukutty-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 16. വളരെ നല്ല റിപ്പോർറ്റ് ടീച്ചറെ.....

  അശംസകൾ

  ReplyDelete
 17. വളരെ യാദൃസ്ചികമായി ചിത്രകാരന്റെ പോസ്റ്റില്‍ നിന്നും ചില ചിത്രങ്ങള്‍ കണ്ടു മടങ്ങുമ്പോള്‍ തന്നെ അവിടുന്ന് ഫോട്ടൊകള്‍ അടിച്ചു മാറ്റിയ കഥയറിഞ്ഞിരുന്നു, തിരിച്ച് വന്നപ്പോള്‍ എന്റെ പോസ്റ്റിലെ കമന്റും കണ്ടു. അങ്ങിനെ ഇവിടെ വന്നപ്പോള്‍ എല്ലാം കണ്ടു. ചിലതു അടിച്ചു മാറ്റുകയും ചെയ്തു!. സംഭവം ഉഷാറായി.മിനിടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍!.ഞാനൊരു കുഴിമടിയനല്ലായിരുന്നെങ്കില്‍ എന്റെ പടവും ഇവിടെ വരുമായിരുന്നു.

  ReplyDelete
 18. മോഹപക്ഷി പറന്നുയരെട്ടെ.

  മിനി,ഒരു ബ്ലോഗ് മീറ്റ് പോലെ തോന്നി.ഫോട്ടോസ്സും വിവരണവും നന്നായി.

  ReplyDelete
 19. ടീച്ചറെ..

  അഭിനന്ദനങ്ങൾ ടീച്ചറെ ഇങ്ങനെയൊരു റിപ്പോർട്ട് ബൂലോഗത്ത് എത്തിച്ചതിന്..ശ്രീമതി ശാന്തയുടെ മോഹപ്പക്ഷികൾ ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ...

  ReplyDelete
 20. Gopakumar V S (ഗോപന്‍ )-, Mohamedkutty മുഹമ്മദുകുട്ടി-, jyo-, കുഞ്ഞൻ-,
  അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
  മോഹപ്പക്ഷി പുസ്തകപ്രകാശനത്തെ കുറിച്ചുള്ള വിവരണം ഞാൻ ബൂലോകത്തിൽ കൊടുത്തതിനാൽ, ഇവിടെ ചിത്രങ്ങൾ മാത്രമായി ചേർത്തതാണ്. അതിന്റെ ലിങ്ക് ഇവിടെയുണ്ട്.
  http://www.boolokamonline.com/?p=7539

  ReplyDelete
 21. ഞാനായിട്ട്‌ എന്തിനാ സന്തോഷം ഒളിച്ചു വെക്കുന്നത്‌.ഒത്തിരിയുണ്ട്‌ ഇതുപോലെ കുറെ നല്ല കൂട്ടുകാരെ കിട്ടിയതിൽ

  ReplyDelete
 22. അത് ശരി...ബ്ലോഗ്‌ മീറ്റ്‌ കഴിഞ്ഞു കുമാരന്‍, ഇസ്മായില്‍, കൊട്ടോട്ടിക്കാരന്‍ മുതലായവരൊക്കെ അവിടെ എത്തിയോ!!!

  ReplyDelete
 23. മിനി ചേച്ചി

  പ്രകാശനം ഉണ്ടെന്നറിഞ്ഞത് രാഷ്ട്രദീപിക വഴിയാണ്

  എന്നാലും കൂടുതല്‍ ഫോട്ടോസ് കാണാന്‍ സാധിച്ചു എനിക്ക്

  നന്ദി

  എന്റെ ഒരു കൊച്ച് ബ്ലോഗ് ഉണ്ട് നോക്കണുട്ടോ

  അഭിനന്ദനങ്ങാള്‍

  എന്റെ ബ്ലോഗ്

  http://www.tkjithinraj.co.cc/

  ReplyDelete
 24. ആദ്യമായാണ്‌ വരുന്നത്. ഇനിയും വരാം. ഫോട്ടോകളും എഴുത്തും നന്നായിട്ടുണ്ട്.

  ReplyDelete
 25. കണ്ണൂരുകാര്‍ക്കെല്ലാം എന്റെ ആശംസകള്‍...

  ReplyDelete
 26. ശാന്ത കാവുമ്പായി-,
  മോഹപ്പക്ഷികൾ ഇനിയും ഉയരങ്ങളിൽ പറക്കട്ടെ; നന്ദി.
  ചാണ്ടിക്കുഞ്ഞ്-,
  എല്ലാവരെയും കാണാനും മനസ്സുതുറന്ന് സംസാരിക്കാനും കഴിഞ്ഞു. അഭിപ്രായം എഴുതിയതിനു നന്ദി.
  ജിതിന്‍ രാജ് ടി കെ-,
  ജിതിൻ ബ്ലോഗ് നന്നായിരിക്കുന്നു. അഭിപ്രായം എഴുതിയതിനു നന്ദി.
  പ്രേമന്‍ മാഷ്‌-, ഇവിടെ വന്നതിൽ സന്തോഷം. ഇനിയും കാണണം.
  കൊട്ടോട്ടിക്കാരന്‍...-,
  അപ്പോൾ ആള് ഗൾഫിലെത്തി! നാട്ടിലാവുമ്പോൾ നെറ്റിൽ കാണില്ലല്ലൊ. അഭിപ്രായം എഴിതിയതിനു നന്ദി.

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.