“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

October 2, 2010

ജീവിതസായാഹ്നത്തിൽ ഇത്തിരി നർമ്മം

                 ആ അമ്മൂമ്മ അവരുടെ ജീവിതത്തിലാദ്യമായി മൈക്ക് കൈയിൽപിടിച്ച് പാടുകയാണ്. പഴയ ഒരു സിനിമാപാട്ട് കഴിഞ്ഞ് അടുത്തതായി നാടൻ പാട്ടിലെത്തി; എന്നിട്ടും മൈക്ക് കൈമാറാതെ അവർ പണ്ടെങ്ങോ പഠിച്ച കൃഷ്ണഗാഥ പാടുകയാണ്. കേൾക്കാൻ നൂറിലധികം പേരുള്ള ആ സദസ്സിന് കർശ്ശനമായ അച്ചടക്കത്തിന്റെ ചട്ടക്കൂടുകളില്ലാത്തതിനാൽ കേൾവിക്കാരായ, കാണികളായ, പങ്കാളികളായ എല്ലാവരും സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്.
                 പാട്ടുകച്ചേരി കഴിഞ്ഞ മറ്റൊരു മുത്തശ്ശി നേരെ നടന്നെത്തിയത് ആശുപത്രി ജീവനക്കാരിയുടെ സമീപമാണ്. ചെറുപ്പക്കാരിയായ സിസ്റ്ററുമൊത്ത് പാട്ടുപാടി, പിന്നെ അവർ കൈകൊട്ടിക്കളിക്കുകയാണ്. പഴയപാട്ടിന്റെ താളത്തിനൊത്ത് അവർ രണ്ടുപേരും ചുവട് വെക്കുകയാണ്.
                ഇവിടെ ചിലർ സൌഹൃദം പങ്ക്‌വെക്കുന്നു, ചിലർ മനസ്സുതുറന്ന് സംസാരിക്കുന്നു, ചിലർ വേദനകൾ അന്യോന്യം പറഞ്ഞ് ആശ്വാസം നേടുന്നു. അവരെല്ലാം നാട്ടുകാരായ, പരിചയക്കാരായ, അറുപത് കഴിഞ്ഞ വയോജനങ്ങളാണ്. പരാതികളും പരിഭവങ്ങളും മാറ്റിവെച്ച്, മാസത്തിൽ ഒരു ദിവസം ഏതാനും മണിക്കൂറുകൾ അവർ ഒത്ത്‌ചേരുന്നു. അവരുടെ കൂട്ടത്തിൽ പെൻഷൻ പറ്റിയ അദ്ധ്യാപകരും മറ്റു ഗവണ്മേന്റ് ജീവനക്കാരും തൊഴിലാളികളും വീട്ടമ്മമാരും ഉണ്ട്.
             കണ്ണൂർ ജില്ലയിലെ ‘ഇരിവേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചക്കരക്കല്ല്’ ആസ്ഥാനമായി 2005 ഒക്റ്റോബർ 1ന് ആരംഭിച്ച വയോജനക്കൂട്ടായ്മ ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കി. ഓരോ മാസവും ആശുപത്രി പരിധിയിൽ വരുന്ന വയോജനങ്ങൾ ഒരു ദിവസം രാവിലെ ഒത്തുചേരുന്നു; മിക്കവാറും മൂന്നാമത്തെ വ്യാഴാഴ്ച. ആ ദിവസം മറക്കാതെ ഇവിടെ എത്തിച്ചേരുന്നത് അധികവും സ്ത്രീജനങ്ങളാണ്. മക്കളെല്ലാം ജോലിക്കും പേരമക്കൾ സ്ക്കൂളുകളിലും പോയനേരത്ത് പത്ത് മണിയായാവുമ്പോൾ ഒറ്റയ്ക്കും കൂട്ടുചേർന്നും സമീപമുള്ളവർ നടന്ന് വരുമ്പോൾ ധാരാളം‌പേർ ബസ്സിൽ വന്നിറങ്ങും. പിന്നെ ഉച്ചവരെ ആശുപത്രിയിലെ ഒരു പ്രത്യേക ഹാളിൽ ഒത്തുകൂടി അവരുടേതായ ലോകത്ത് വിഹരിക്കുകയാണ്.
             അങ്ങനെ മാസത്തിൽ ഒരു ദിവസം ഇവിടെയെത്തുന്ന വയോജനങ്ങൾക്ക് അവിടെയുള്ള ഡോക്റ്റർമാരുടെ സേവനത്തോടൊപ്പം സൌജന്യമായി മരുന്നുകളും ലഭിക്കും. ശരീരഭാരം, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കും. ഒപ്പം സാമൂഹ്യ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച, വിവിധയിനം ക്യാമ്പുകൾ, ആരോഗ്യബോധവൽക്കരണ പരിപാടികൾ, അനുഭവങ്ങൾ പങ്ക് വെക്കൽ, നർമ്മ സംഭാഷണങ്ങൾ, പാട്ട്‌പാടൽ, കൈകൊട്ടിനോടൊപ്പം പൊട്ടിച്ചിരിക്കൽ,  വയോജനങ്ങൾക്കായുള്ള വിവിധ മത്സരങ്ങൾ എന്നിവയും നടത്തിവരുന്നു. ഉച്ചവരെയുള്ള ആ ഒത്തുചേരലിനോടൊപ്പം എല്ലായിപ്പോഴും ലഘുഭക്ഷണം കൂടി ഉണ്ടാവും. 
               ഇവ കൂടാതെ വിപുലമായ വാർഷികപരിപാടിയോടൊപ്പം വയോജനങ്ങൾ പങ്കാളിയാവുന്ന പലതരം മത്സരങ്ങളും  നടത്താറുണ്ട്. പ്രധാനപ്പെട്ട ഇനമാണ് സുന്ദരിക്ക് പൊട്ടുകുത്തൽ. സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുവായ ഈ മത്സരം വളരെ രസകരമാണ്.
                       അതുപോലെ ഓർമ്മിച്ചുപറയൽ, ഊഹിച്ചുപറയൽ, അന്താക്ഷരി എന്നീ മത്സരങ്ങളും പൊതുവായിട്ടുള്ളതാണ്. ഒരുപിടി പയർ‌വിത്ത് ഒരു സ്ഥലത്ത്‌വെച്ച്, അത് നോക്കി എണ്ണം ഊഹിച്ചു പറയുക. എല്ലാവരും സംഖ്യ പറഞ്ഞശേഷം എണ്ണിനോക്കിയാൽ കൃത്യം എണ്ണമോ അതിനടുത്ത എണ്ണമോ പറയുന്നവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥനങ്ങൾ നൽകി സമ്മാനം കൊടുക്കുന്നു. ഇവിടെ നടക്കുന്ന അന്താക്ഷരി മത്സരത്തിൽ അനേകം സിനിമാഗാനങ്ങൾ ആലപിക്കുന്നു.
            വയോജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കളിയാണ് കസേരകളി‌(Musical chair) 
ആദ്യം സ്ത്രീകളുടെ കസേരക്കളിയാണ്; പങ്കെടുക്കാൻ ധാരാളം പേരുണ്ട്.


               അടുത്തതായി പുരുഷന്മാരുടെ കളിയാണ്; കാണികൾ കൂടുതലാണെങ്കിലും പങ്കാളികൾ അല്പം കുറവാണ്.

                     അങ്ങനെ മാസത്തിൽ ഒരു ദിവസം അറുപത് കഴിഞ്ഞവർ  വീട്ടിൽ‌നിന്ന് പുറത്തിറങ്ങി ഒത്തുചേർന്ന് പാടുകയും ആടുകയും ചെയ്തശേഷം, ഏതാണ്ട് പത്ത് വയസ്സ് കുറഞ്ഞ ശരീരവും മനസ്സും ആയിമാറി അവർ തിരികെ വീട്ടിലെത്തുന്നു.

36 comments:

 1. ആദ്യ കമന്റിനുള്ള ചാന്‍സ് എനിക്കു കിട്ടിയെന്നു കരുതട്ടെ. ടീച്ചര്‍ എല്ലാ ടെക്നിക്കുകളും പഠിച്ചെന്നു തോന്നുന്നു. പോസ്റ്റ് വളര നന്നായി. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 2. ഇത്തരം ഒത്തു ചേരലുകള്‍ വളരെ നല്ലതാണ്. എല്ലാവര്‍ക്കും അനുകരിക്കാവുന്നതുമാണ്. പ്രായമായവര്‍ക്കു ഏകാന്തത അവസാനിക്കാനും പിരിമുറുക്കം ഒഴിവാക്കാനും സഹായിക്കും . കൂടാതെ ആരോഗ്യ കാര്യങ്ങളിലുള്ള ശ്രദ്ധയും വളരെ നല്ലതാണ്. അഭിനന്ദനങ്ങള്‍!.

  ReplyDelete
 3. വയസ്സാവുന്നത് അത്ര മോശം ഏര്‍പ്പാടല്ല അല്ലേ?

  ReplyDelete
 4. കിട്ടി..നെറ്റ് പ്രോബ്ലം തന്നെ.
  ഈ പോസ്റ്റിനുള്ള സന്ദര്‍ശനത്തിനിടയില്‍
  ആ കൂട്ടായ്മയില്‍ പങ്കെടുത്ത്പത്തു വയസ്സ് കുറച്ച് അല്ലേ...?.
  നന്നായി....കൂട്ടായ്മയും പോസ്റ്റും.

  ReplyDelete
 5. മാസത്തില്‍ ഒരിക്കല്‍ എന്നുള്ളത് രണ്ടാക്കേണ്ടതാണ് എന്നാണു എന്റെ അഭിപ്രായം...ടീച്ചറെ...

  ReplyDelete
 6. Ella Ammoommamarkkum, Appoppanmaarkkum, Snehapoorvam, Prarthanakalode...!!!

  ReplyDelete
 7. വയോജന കൂട്ടായ്മയ്ക്ക് ആശംസകള്‍ .

  ReplyDelete
 8. നല്ല പരിപാടി ആണ്
  ആശംസകള്‍

  ReplyDelete
 9. വയോജനമാഹാത്മ്യം വിളംബരപ്പെടുത്തുന്ന പോസ്റ്റ്..
  ഇനി പേടിക്കാതെ,വയസ്സാവാം..ആഘോഷിക്കാം !
  ആശംസകള്‍ .

  ReplyDelete
 10. Mohamedkutty മുഹമ്മദുകുട്ടി-,
  ആദ്യമായി വായിച്ച് അഭിപ്രായം എഴുതിയതിന് നന്ദി. സൂത്രങ്ങളൊക്കെ ഞാൻ പഠിക്കുമ്പോഴേക്കും ഗൂഗിൾ പുതിയ സൂത്രങ്ങളുമായി വരുന്നു. ഇപ്പോൾ ഫോട്ടോ നേരെയങ്ങ് പോസ്റ്റിൽ കയറുന്നില്ല. അഭിപ്രായം എഴുതിയതിനു നന്ദി.
  noonus-,
  വളരെ നന്ദി.
  കെ.പി.സുകുമാരന്‍-,
  വളരെ നന്ദി.
  കുമാരന്‍ | kumaran-,
  കുമാരനല്ലെ? ഇപ്പൊഴെ വയസ്സാവുന്ന കാര്യം ആലോചിക്കേണ്ട. നന്ദി.
  ലീല എം ചന്ദ്രന്‍..-,
  ടീച്ചറെ നന്ദി. ഒപ്പം ചന്ദ്രേട്ടനും നന്ദി.
  ചാണ്ടിക്കുഞ്ഞ്-,
  ആഴ്ചയിൽ ഒരു തവണ വേണമെന്നാണ്, വയോജനങ്ങൾ പറയുന്നത്. നന്ദി.
  Sureshkumar Punjhayil-,
  അഭിപ്രായം എഴുതിയതിനു നന്ദി.
  ജീവി കരിവെള്ളൂര്‍-,
  നന്ദി.
  അഭി-,
  നന്ദി.
  ഒരു നുറുങ്ങ്-,
  കുട്ടികളെപ്പോലെ വയോജനങ്ങൾക്കും വേണം ആഘോഷങ്ങൾ. അഭിപ്രായം എഴുതിയതിനു നന്ദി.

  ReplyDelete
 11. പ്രായം കൂടുന്നത് അനുസരിച്ച് മനസ് ചെറുപ്പം ആകുമല്ലോ ... അപ്പൊ ഈ കളികളും നല്ലതാ

  ReplyDelete
 12. ഇതൊക്കെ കാണുമ്പോള്‍ ആണ് വെറും നെരംപോക്കിനപുരം ബ്ലോഗിന് മറ്റു പല ദൈമെന്ഷന്സും ഉണ്ട് എന്ന് തോന്നുക ...

  നന്നായിട്ടുണ്ട്!

  ReplyDelete
 13. വായിച്ചു രസിച്ചു...കൈ കൊട്ടിക്കളി നന്നായി

  ReplyDelete
 14. നല്ലതു തന്നെ.

  ReplyDelete
 15. മിനിടീച്ചർ നല്ല പോസ്റ്റ്..ഇത്തരം പരിപാടികൾ എൻഗേജ് ചെയ്യാനുണ്ടെങ്കിൽത്തന്നെ വാർദ്ധക്യത്തിന്റെ പകുതി അവശതകൾ മാറിക്കിട്ടും..

  ReplyDelete
 16. ഇത്തരം കൂട്ടായ്മ സംഘടിപ്പിച്ച് അഞ്ച് വര്ഷം നന്നായി കൊണ്ട് പോയതിനു ഇതിന്റെ സംഘാടകരെ അഭിനന്ദിക്കാതെ വയ്യ. കൂലിയില്ലാത്ത ഒരു കാര്യത്തിനും ആരും എത്തിനോക്കാത്ത ഇന്നത്തെ കാലത്ത്‌ പ്രായമായവുടെ മാനസിക ഉല്ലാസം കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചത്‌ വലിയ കാര്യം തന്നെ. ഇത്തരം കൂട്ടായ്മകള്‍ നമ്മുടെ നാട്ടില്‍ എല്ലായിടത്തും വ്യാപിക്കട്ടെ.
  നല്ല പോസ്റ്റ്‌ ടീച്ചര്‍.

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. ഒഴാക്കന്‍.-,
  പ്രായമായവർ പലരും ഒന്നും ചെയ്യാതെ, ചെയ്യാനില്ലാതെ ബോറടിച്ചിരിക്കുന്ന അവസ്ഥയിൽ അല്പം ആശ്വാസം മാത്രമാണ്. അഭിപ്രായം എഴുതിയതിനു നന്ദി.

  Minesh R Menon-, poor-me/പാവം-ഞാന്‍-, ശ്രീ-, Captain Haddock-, Pony Boy-, പട്ടേപ്പാടം റാംജി-, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
  ഈ പരിപാടിയുടെ ആശയം കൊണ്ടുവന്നത് ആ ഹെൽത്ത് സെന്ററിൽ മുൻപ് ഉണ്ടായിരുന്ന ഒരു വനിതാ ഡോക്റ്ററും ഹെൽത്ത് ഇൻസ്പെക്റ്ററും ചേർന്നാണ്.
  തുടങ്ങിയവർ ട്രാൻസ്ഫർ ആയെങ്കിലും ഇന്നും ഈ പരിപാടി നാട്ടുകാരനായ കൺ‌വീനറുടെ സഹായത്താൽ മാറ്റമില്ലാതെ തുടരുന്നു. അവിടെയൊരു ഫോട്ടോഗ്രാഫറുടെ ജോലി മാത്രമാണ് എനിക്കുള്ളത്.
  സമ്പന്നമായ ഒരു കൊച്ചുപട്ടണത്തിന്റെ സമീപത്ത് ആശുപത്രി സ്ഥിതി ചെയ്യുന്നതിനാൽ ലഘുഭക്ഷണം സ്പോൺ‌സർ ചെയ്യാൻ ഇഷ്ടം‌പോലെ ആളുകൾ ഉണ്ടാവും. മാസത്തിൽ ഒരു ദിവസം മാത്രമായതിനാൽ എല്ലാവർക്കും വളരെ താല്പര്യമാണ്.

  ReplyDelete
 19. വളരെ നല്ല ഒരു പോസ്റ്റ്‌.
  എല്ലാവരാലും അവഗണിക്കപ്പെടുന്ന ഈ വിഭാഗത്തെ സന്തോഷിപ്പിക്കുന്നത് മാനസികമായ ഔന്നത്യത്തെയാണ് കാണിക്കുന്നത്.
  ലഗേരഹോ മുന്നാഭായിയിലെ സെക്കന്റ്‌ ഇന്നിങ്ങ്സ് ഓര്‍ത്തു പോയി.

  ReplyDelete
 20. ഇത്തരം സംഭവം ഒരു പോസ്റ്റ്‌ ആയി ഇട്ടതുകൊണ്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാന്‍ പറ്റി. ഇങ്ങനെ ഒക്കെ ആണെകില്‍ കുറച്ചു വയസ്സായാലും കുഴപ്പമില്ല എന്ന് തോന്നുന്നു.

  ReplyDelete
 21. ടീച്ചറേ..

  ഇത്തരം നുറുങ്ങ് സന്തോഷങ്ങളെങ്കിലും അവര്‍ അര്‍ഹിക്കുന്നു.. കുമാരന്‍ പറഞ്ഞ പോലെ അത്ര മോശം കാര്യമല്ല വയസ്സാവുന്നത്:)

  ReplyDelete
 22. വാര്‍ദ്ധക്യം ഒരര്‍‌ത്ഥത്തില്‍ അനുഗ്രഹമാണ്. ദൈവത്തോട് കൂടുതല്‍ അടുക്കുന്ന അവസ്ഥ. എന്നാല്‍ പ്രിയപ്പെട്ടവരുടെ അവഗണന ഒന്നുകൊണ്ട് മാത്രം അതൊരു ദുരവസ്ഥയായിത്തീരുന്നു.
  അവരുടെ മുഖത്തെ സന്തോഷം ആഹ്ലാദം അതാണ് ഇതിന്റെ വിജയം..

  അഭിനന്ദനങ്ങള്‍

  ReplyDelete
 23. നന്നായിരിക്കുന്നു..വരികള്‍ക്കിടയില്‍ ഒരുപാ‍ട് കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു...

  ReplyDelete
 24. Malayalam Songs-,
  ലിസ്റ്റ് ചെയ്തിട്ടുണ്ട്,
  mayflowers-,
  ചിരിക്കാൻ മറന്നുപോയവർക്ക് ഇത്തിരി ആശ്വാസം, അഭിപ്രായം എഴുതിയതിന് നന്ദി.
  ÐIV▲RΣTT▲Ñ-, Manoraj-, ഏ.ആര്‍. നജീം-, വാക്കേറുകള്‍-,
  ജീവിതത്തിലെ തിരക്കിനിടയിൽ പ്രായമായവരെകുറിച്ച് ചിന്തിക്കാൻ പലർക്കും അവസരം കിട്ടുന്നില്ല. അതിനാൽ ജീവിതംകണ്ടവർ ഒന്നിച്ച്‌ചേർന്ന് ആരോഗ്യകരമായ രീതിയിൽ ആശയങ്ങൾ പങ്ക് വെക്കുക. അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.

  ReplyDelete
 25. നല്ല കാര്യം.
  പോസ്റ്റ് ഇഷ്ടമായി.

  ReplyDelete
 26. വയസാം കാലത്തെ എകാന്തതകള്‍ക്ക് ആശ്വാസം
  കിട്ടാന്‍ ഇത്തരം കൂടിച്ചേരലുകള്‍
  അത്യാവശ്യമാണ് ..ആശംസകള്‍

  ReplyDelete
 27. എന്തു നല്ല കൂട്ടായ്മ!
  അണിയറ ശിൽപികൾക്കു അഭിനന്ദനങ്ങൾ!

  എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 28. Echmukutty-,
  അഭിപ്രായം എഴുതിയതിനു നന്ദി.
  രമേശ്‌അരൂര്‍-,
  ഇത്തരം കൂട്ടിചേരലുകൾ പുരുഷന്മാരും സ്ത്രീകളും ഒരുപോലെ പങ്കാളികളാവുന്നുണ്ട്. അഭിപ്രായം എഴുതിയതിനു നന്ദി.
  Sabu M H-,
  അഭിപ്രായം എഴുതിയതിനു നന്ദി.

  ReplyDelete
 29. ഇത്തരം മാതൃകാ പരിപാടികള്‍ എല്ലാ പ്രദേശങ്ങളിലും ഉണ്ടാകേണ്ടത് ആവശ്യമാണ്‌.
  ജീവിതസായന്തനങ്ങളില്‍ സതോഷഭരിതമായ നിമിഷങ്ങളിലൂടെ കടന്നുപോകാന്‍...

  ReplyDelete
 30. വാര്‍ധക്യത്തില്‍ അവഗണിക്കപ്പെടാതിരുന്നാല്‍ തന്നെ വളരെ വലിയ കാര്യം...! ഇത്തരം കൂട്ടായ്മകള്‍ മാനസികവും ശാരീരികവുമായ ഉന്മേഷം പ്രധാനം ചെയ്യുന്നതിനാല്‍,എല്ലാ പ്രദേശങ്ങളിലും ഈ കൂട്ടായ്മ പടര്‍ന്നു പന്തലിക്കട്ടെ....

  ReplyDelete
 31. ടീച്ചറെ,
  അഭിനന്ദനങ്ങള്‍. ഇനിയും ഇതു പോലെയുള്ള നിരവധി കൂട്ടായ്മകള്‍ ഉരുത്തിരിയട്ടെ!

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.