“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 26, 2011

ദർശന സായാഹ്നം കണ്ണൂരിൽ

                              
                       35 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 1975ൽ അച്ചടിച്ച് പ്രസിദ്ധീകരിച്ച ഒരു പുസ്തകം ‘ജീവിതങ്ങൾ ദർശ്ശനങ്ങൾ’ ഏതാനും ദിവസം മുൻപ് പുനഃപ്രസിദ്ധീകരിക്കപ്പെടുക; 
                 2011 ഫിബ്രവരി നാലാം തീയ്യതി വെള്ളിയാഴ്ച കണ്ണൂരിലെ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് സംഭവിച്ചത് അങ്ങനെയൊരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങാണ്. അദ്ധ്യാപകനായിരുന്ന ശ്രീ. പി.കെ ശ്രീധരൻ എഴുതി പ്രസിദ്ധീകരിക്കപ്പെട്ട ‘ജീവിതങ്ങൾ ദർശനങ്ങൾ’ എന്ന പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് തത്വചിന്തകൾ മാത്രമാണ്. ആദി ഗ്രീക്ക് ചിന്തകർ തൊട്ട് അത്യാധുനിക പാശ്ചാത്യ ദാർശനീകരായ കാൾ മാർക്, ബെർട്രൻഡ് റസ്സൽ തുടങ്ങിയവരുടെ ദർശനങ്ങൾ ഉൾപ്പെട്ട ഒരു പഠനമാണ്  പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്. 
                          പി. കെ. ശ്രീധരൻ, കണ്ണൂർ ജില്ലയിൽ തോട്ടടയിൽ ജനിച്ച, നാല്പത് വർഷത്തോളം അദ്ധ്യാപകനായി പ്രവർത്തിച്ച വ്യക്തിയാണ് പുസ്തകത്തിന്റെ രചയിതാവ്. മലയാളത്തിലും ഇംഗ്ലീഷിലും മാസ്റ്റർ ബിരുദമെടുത്ത അദ്ദേഹം അദ്ധ്യാപന സർവ്വീസിന്റെ ഒടുവിൽ അസിസ്റ്റന്റ് എഡുക്കേഷനൽ ഓഫീസർ, പ്രിൻസിപ്പാൾ എന്നീ നിലകളിൽ സേവനമനിഷ്ടിച്ച ശേഷം സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചു. അതിനു ശേഷവും അദ്ദേഹം അഞ്ച് വർഷം സ്വകാര്യ സ്ക്കൂളിൽ പ്രിൻസിപ്പാൾ ആയിരുന്നു. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം, ഹൈ സ്ക്കൂളിൽ ഗണിതശാസ്ത്ര അദ്ധ്യാപകനായി പ്രവർത്തിക്കുന്ന കാലത്തായിരുന്നു തത്വചിന്തകന്മാരെക്കുറിച്ച് ലേഖനങ്ങൾ എഴുതാൻ തുടങ്ങിയത്. എഴുത്ത് തുടങ്ങിയ കാലത്ത് മംഗളോദയം, അന്വേഷണം, മാതൃഭൂമി എന്നിവയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചത്. മഹാന്മാരായ ദാർശനികന്മാരെക്കുറിച്ച് അറിവ് പകരുന്ന ഈ പുസ്തകം ഇപ്പോൾ പബ്ലിഷ് ചെയ്തത് തൃശൂർ കറന്റ് ബുക്ക്സ് ആണ്.
                                           ഫിബ്രവരി 4ന് വെള്ളിയാഴ്ച 4 മണിക്കാണ് പുസ്തകപ്രകാശന പരിപാടി ആരംഭിച്ചത്. 

                     കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ മൌനപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ശ്രീ. ആർ. പ്രഭാകരൻ സ്വാഗതം പറഞ്ഞു.

                    ചടങ്ങിൽ ശ്രീ വാണീദാസ് എളയാവൂരിന്റെ അഭാവത്തിൽ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് ശ്രീ. സി കൃഷ്ണൻ നായർ ആയിരുന്നു.
             കണ്ണൂർ സർവ്വകലാശാല പ്രൊ: വൈസ് ചാൻസലർ, ഡോ. എ. പി. കുട്ടികൃഷ്ണൻ നൽകിയ പുസ്തകം, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ദിനകരൻ കൊമ്പിലാത്ത് ഏറ്റുവാങ്ങിക്കൊണ്ട് പുസ്തക പ്രകാശനം നടത്തി.
                               ശ്രീ. എം. അബ്ദുറഹ്‌മാൻ പുസ്തകപരിചയം നടത്തി.
                 പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയത് പ്രശസ്ത കഥാകൃത്ത് ശ്രീ. ടി. എൻ പ്രകാശ് ആയിരുന്നു. 
                    ശ്രീ. എൻ. ഇ. സുധീർ ആധുനിക കാലഘട്ടത്തിൽ ദർശനങ്ങളുടെ പ്രസക്തിയെ കുറിച്ച് പ്രഭാഷണം നടത്തി. 
               പരിപാടികളുടെ ഒടുവിൽ ശ്രീ. പി. കെ. ശ്രീധരൻ എല്ലാവരെയും അഭിവാദനം ചെയ്ത് നന്ദി പറഞ്ഞു.
പുസ്തക പ്രകാശനത്തിനു ശേഷം കണ്ണൂർ സർവ്വകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. ഏ.പി. കുട്ടികൃഷ്ണൻ സംസാരിക്കുന്നു.


പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ദിനകരൻ കൊമ്പിലാത്ത് സംസാരിക്കുന്നു.
പുസ്തകപ്രകാശന ചടങ്ങ് വീക്ഷിക്കുന്ന സദസ്യർ

6 comments:

  1. ഒരു തത്വശാസ്ത്ര ഗ്രന്ഥം ‘ജീവിതങ്ങൾ ദർശനങ്ങൾ’ വർഷങ്ങൾക്ക്ശേഷം പുനഃപ്രസിദ്ധീകരിക്കപ്പെടുന്നത്, ആധുനിക കാലഘട്ടത്തിൽ ദർശനങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്നു. പുസ്തകപ്രകാശന ചടങ്ങിലെ ഏതാനും ദൃശ്യങ്ങളാണ് ഇവിടെ അതരിപ്പിച്ചത്.

    ReplyDelete
  2. പുസ്തക പ്രകാശനം അറിഞ്ഞിരുന്നില്ല...വാങ്ങി വായിക്കാം

    ReplyDelete
  3. ആശംസകൾ മിനിടീച്ചർക്കും ഗ്രന്ഥകർത്താവിനും

    ReplyDelete
  4. അഭിപ്രായം എഴുതിയ
    വിജയകുമാർ ബ്ലാത്തൂർ, G.manu, Naushu, ശാന്ത കാവുമ്പായി
    എന്നിവർക്ക് നന്ദി അറിയിക്കുന്നു.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.