“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

August 7, 2011

കെട്ടുതാലി പൊട്ടിക്കുന്ന നിമിഷങ്ങൾ

                             നാല്‌മണി ആയി ബെല്ലടിച്ചതോടെ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളെല്ലാം ക്ലാസ്സിൽ‌നിന്ന് വെളിയിലിറങ്ങി; ഒപ്പം അദ്ധ്യാപകരും. സ്ക്കൂൾ ഗെയ്റ്റ് കടന്ന് റോഡിലെത്താനും ബസ്സിൽ കയറാനും അവിടെയുള്ള ചില അദ്ധ്യാപകർ വിദ്യാർത്ഥികളെക്കാൾ ഒട്ടും പിന്നിലായിരുന്നില്ല. അഞ്ച് മിനിട്ട് ബസ്‌യാത്ര ചെയ്ത് സമീപമുള്ള ചെറിയ പട്ടണത്തിൽ എത്തിയപ്പോൾ കൂട്ടത്തിൽ ഒരു അദ്ധ്യാപിക മറ്റ് യാത്രക്കാരോടൊപ്പം ഇറങ്ങി. വീടെത്താൻ ഇനി ഇരുപത് മിനിട്ട് നടക്കണം; അഞ്ച് മിനിട്ട് റോഡിലൂടെ, പിന്നെ ഇടവഴിയിലൂടെ,,,

                          ടീച്ചർ ഇരുപത് മിനിട്ട് നടന്നെത്തുന്ന ദൂരം മറ്റുള്ളവർക്ക് വെറും പത്ത് മിനുട്ട് മതിയാവും, അത്രക്ക് പതുക്കെ ശരീരഭാരവും വഹിച്ചാണ് നടത്തം. റോഡിലൂടെ നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടുമായി പലതരം വാഹനങ്ങൾ പോകുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെയാണ് അവർ നടക്കുന്നത്. റോഡ് കഴിഞ്ഞ് ആൽ‌മരത്തിന് സമീപം എത്തി ഇടവഴിയിലേക്ക് പ്രവേശിക്കാറായപ്പോൾ മുന്നിലൂടെ വന്ന ബൈക്ക്, പിന്നിലേക്ക് പോയത് ശ്രദ്ധിച്ചില്ല. എന്നാൽ ടിച്ചറെ കടന്ന് പിന്നിലേക്ക് ഓടിച്ചുപോയ ബൈക്ക് തിരിച്ചുവന്ന് തൊട്ടടുത്ത് നിർത്തിയത് ശ്രദ്ധിച്ചപ്പോഴേക്കും അത് സംഭവിച്ചു,
ടീച്ചറുടെ അഞ്ച് പവനോളം വരുന്ന താലിചെയിൻ അവന്റെ കൈയിൽ,,,
അതുമായി വന്നതിനെക്കാൾ സ്പീഡിൽ ആ ചെറുപ്പക്കാരൻ ബൈക്ക് ഓടിച്ചുപോയി.
ഒരു നിമിഷത്തെ ശരീരവേദനക്കും ഞെട്ടലിനും ശേഷം അവർ ഉച്ചത്തിൽ വിളിച്ചുകൂവി,
“അയ്യോ എന്റെ മാല,,, കള്ളൻ,,,,,”
തൊട്ടടുത്ത പറമ്പിൽ ജോലിചെയ്യുന്ന സ്ത്രീപുരുഷന്മാർ ഓടി വന്ന് കാര്യങ്ങൾ തിരക്കി. സംഭവങ്ങൽ അറിഞ്ഞപ്പോൾ പോലീസ്‌സ്റ്റേഷനിൽ അറിയിക്കാൻ പറഞ്ഞുകൊണ്ട് തിരികെ നടക്കുന്നതിനിടയിൽ അവർ പരസ്പരം പറഞ്ഞു,
“പരിസരം നോക്കാതെ നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും”

                          ‘പരിസരം നോക്കാതെ നടന്നതുകൊണ്ടാണോ’ ഇങ്ങനെ സംഭവിച്ചത്? തൊട്ടടുത്തുകൂടി പോകുന്ന ചെറുപ്പക്കാരൻ തന്റെ സ്വർണ്ണമാല പൊട്ടിക്കും എന്ന് ഒരു നിമിഷം മുൻപ് വരെ ചിന്തിച്ചിരുന്നില്ല. ബൈക്കിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിക്കൽ വ്യാപകമാവുന്ന കാലമാണ്. എനിക്കറിയാവുന്ന സംഭവങ്ങളിൽ മോഷണങ്ങൾക്ക് ഇരയാവുന്നത് അധികവും ഉദ്യോഗസ്ഥകളും അതിൽതന്നെ വലിയ വിഭാഗം അദ്ധ്യാപികമാരും ആണ്.
അതിന് കാരണങ്ങൾ പലതാണ്.
 1. ഉദ്യോഗസ്ഥകൾ എല്ലായിപ്പോഴും സ്വർണ്ണമാല അണിഞ്ഞിരിക്കും. സ്ഥിരമായി അണിയുന്നതിനാൽ കൂടുതലായി ശ്രദ്ധിക്കില്ല. മറ്റുള്ളവരിൽ ചിലർ വെളിയിൽ ഇറങ്ങുമ്പോൾ മാത്രം മാല അണിയുന്നവരാണ്. അവർക്ക് വെളിയിലിറങ്ങിന്ന അവസരങ്ങൾ കുറവായതിനാൽ മാല ശ്രദ്ധിക്കുന്നു.
 2. ഉദ്യോഗസ്ഥകൾ സ്വർണ്ണം അണിഞ്ഞ്‌കൊണ്ട് പലപ്പോഴും ഒറ്റക്ക് യാത്ര ചെയ്യുന്നവരാണ്; ദൂരയാത്രകളും ജോലി സംബന്ധമല്ലാത്ത യാത്രകളും അവർ ഒറ്റക്ക് ചെയ്യാറുണ്ട്. ജോലിയില്ലാത്ത സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഒറ്റയ്ക്ക് ആയിരിക്കില്ല, കൂടെ വീട്ടിലുള്ള ആരെങ്കിലും കാണും.  
 3. മാന്യതയുടെ ആവരണം ഉള്ളതിനാൽ മോഷണം നടന്നാൽ ബഹളം വെക്കാനും കള്ളനെ പിടിച്ച് വെക്കാനും ഉദ്യോഗസ്ഥകൾ മടിക്കുന്നു. അപ്പോഴേക്കും കള്ളൻ പമ്പയും മുല്ലപ്പെരിയാറും കടന്നിരിക്കും.
 4. അദ്ധ്യാപികമാർക്ക് ചെറുപ്പക്കാരെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാവുന്നതിനാൽ മോഷണം നടക്കുന്നതുവരെ കള്ളനെ സംശയിക്കില്ല. ഒരു ബസ്സിലോ സമ്മേളന സ്ഥലത്തൊ വെച്ച് ആരെങ്കിലും ‘ടീച്ചറെ’ എന്ന് വിളിച്ചാൽ അദ്ധ്യാപിക ആയവരും ആയിരുന്നവരും മൊത്തത്തിൽ തിരിഞ്ഞുനോക്കും. ഒരു ചെറുപ്പക്കാരൻ സമീപത്ത് വന്ന് എന്തെങ്കിലും ചോദിച്ചാൽ ഒരു ടീച്ചർ പെട്ടെന്ന് ചിന്തിക്കുന്നത്, ‘ഇവനെ ഏത് സ്ക്കുളിൽ, ഏത് ക്ലാസ്സിൽ‌വെച്ച്, എപ്പോഴായിരിക്കും ഞാൻ പഠിപ്പിച്ചത്?’ എന്നായിരിക്കും.

                           ബൈക്കിൽ വന്ന് കഴുത്തിൽ നിന്നും മാല പൊട്ടിച്ചവനെ ഒരിക്കൽ ഒരു സ്ക്കൂൾ വിദ്യാർത്ഥിനി പിടികൂടിയിരുന്നു. അതുപോലെ 78 കഴിഞ്ഞ കുഞ്ഞേലി ചേട്ടത്തി തന്റെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചവനെ വിടാതെ പിടികൂടിയ സംഭവവും ഏതാനും മാസം മുൻപ് ഉണ്ടായിരുന്നു.
                           ഇങ്ങനെ മാലമോഷണം വ്യാപകമായ കാലത്ത് എന്റെ ഒരു സഹപ്രവർത്തകയുടെ ബന്ധുവായ ഒരു ടീച്ചർ ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഒരു യുവാവ് അടുത്ത് വന്ന് ചോദിച്ചു,
“ഹലോ, ഈ കൂത്തുപറമ്പ് എത്താൻ ഏത് വഴിയിലൂടെയാണ് പോകേണ്ടത്?”
പെട്ടെന്ന് ടീച്ചർ ഞെട്ടി; ടീച്ചറുടെ പ്രതികരണം കണ്ട് വഴി ചോദിച്ച യുവാവും ഞെട്ടി,
“ദൂരെ, ദൂരെ മാറി നിൽക്ക്,,, വഴി ചോദിക്കാൻ മറ്റാരെയും കണ്ടില്ലെ? എനിക്കറിയില്ല”
കഴുത്തിലെ സ്വർണ്ണമാല രണ്ട് കൈകൊണ്ടും മുറുകെപ്പിടിച്ച് പിന്നിലേക്ക് അകന്നുമാറി അവർ പറയുന്നത് കേട്ടപ്പോൾ വഴി ചോദിച്ചവൻ സ്ഥലം‌വിട്ടു.
***
                             ആ വലിയ വീട്ടിൽ രണ്ട്‌പേർ മാത്രം, അദ്ധ്യാപന സർവ്വീസിൽ നിന്നും വിരമിച്ച ഭാര്യയും ഭർത്താവും. മക്കളെല്ലാം വിവാഹിതരായി ജോലിസ്ഥലത്ത് കുടുംബമായി പാർക്കുന്നു. സാമ്പത്തികമായി ഉയർന്ന നിലവാരമുള്ള അവരുടെ കൂടെ മറ്റാരും താമസമില്ല. പതിവുപോലെ ഒരു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഭാര്യക്കും ഭർത്താവിനും ഒന്നും തോന്നിയില്ല. അർദ്ധരാത്രി കഴിഞ്ഞ ഏതോ നേരത്ത് ടീച്ചർ ഞെട്ടിയുണർന്നപ്പോൾ മുറിയിൽ വെളിച്ചം. ഒപ്പം കണ്ടു, കഴുത്തിനു നേരെ കത്തിയുമായി ഒരു രൂപം. പേടിച്ച് ശബ്ദിക്കാനാവത്ത അവരുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ച് കള്ളൻ നടന്നുപോകുന്നത് അവർ നോക്കി നിന്നു.
ഒച്ചവെക്കാത്തതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ടീച്ചർ,
 1. കള്ളനെ പിടിക്കാനുള്ള സൌകര്യവും ശക്തിയും അവസരവും ഒത്തുവന്നാൽ മാത്രം ആലോചിച്ച് മാത്രം ശ്രമിക്കുന്നതാണ് അഭികാമ്യം.
 2. നമ്മുടെ ഏതെങ്കിലും ചലനം മതിയാവും ചിലപ്പോൾ മോഷ്ടാവ്, കൊലയാളി ആവാൻ.
 3. മോഷണസമയത്ത് ആ മോഷ്ടാവ് നമുക്ക് അറിയാവുന്നവരാണെങ്കിൽ തീരെ മിണ്ടാൻ പാടില്ല; അവരെ തിരിച്ചറിഞ്ഞു എന്ന്, അറിയുന്ന നിമിഷം നമ്മുടെ ജീവൻ അപകടത്തിലാവും.
 4. ഉറങ്ങുന്നതിന് മുൻപ് വിടിന്റെ എല്ലാ മുറികളും മൊത്തമായി ഒന്ന് പരിശോദിക്കുന്നത് നല്ലതാണ്.
 ***
                            ഒരു പരീക്ഷാ ദിവസം ഉച്ചനേരം,, രാവിലെതന്നെ കുട്ടികളെ പരീക്ഷ എഴുതിച്ച നാല് അദ്ധ്യാപികമാർ ഒന്നിച്ച് സ്വന്തം വീടുകളിലേക്ക് നടന്ന് പോവുകയാണ്. ബസ്സിന് പോകാമെങ്കിലും സ്ക്കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകാനുള്ള ദൂരം മാത്രം ഉള്ളതിനാൽ ‘നടത്തം ആരോഗ്യം വർദ്ധിപ്പിക്കും’ എന്ന ആശയം പ്രാവർത്തികമാക്കിക്കൊണ്ട് നാട്ടിൻ‌പുറത്തുകൂടി നടക്കുകയാണവർ. നാട്ടിൻപുറത്ത് ആയതിനാൽ ആ വിദ്യാലയത്തിലെ അദ്ധ്യാപികമാർക്ക് നാട്ടുകാരെയും നാട്ടുകാർക്ക് അവരെയും നന്നായി അറിയാം.
                           അങ്ങനെ നട്ടുച്ചനേരത്ത് നടക്കുമ്പോഴാണ് സമീപത്തുള്ള ഒരു വീടിന്റെ പിന്നിലായി അല്പം അകലെ അഗ്നിജ്വാലകൾ കാണുന്നത്. മാർച്ച് മാസത്തെ ചൂടുള്ള ഉച്ചവെയിലിൽ, ഒരു വീടിനു സമീപമുള്ള വിറകുപുര കത്തുമ്പോൾ ഉണ്ടാകുന്ന അഗ്നിനാളങ്ങൾ ആകാശത്തോളം ഉയരുന്ന ആ കാഴ്ച മറ്റുള്ളവരോടൊപ്പം അദ്ധ്യാപികമാരും നോക്കിനിന്നു. അപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു,
“ഇതെന്താ തീപ്പിടിച്ചിട്ടും ഫയർ സർവ്വീസൊന്നും വരാത്തത്?”
“ഇതിനെന്തിനാ ടീച്ചറെ ഫയർ സർവ്വീസ്?”
മറുപടി ഒരു പുരുഷശബ്ദമായതിനാൽ അവർ തിരിഞ്ഞുനോക്കി. അപ്പോഴേക്കും കൂട്ടത്തിലുള്ള ഒരു ടീച്ചറുടെ താലിമാലയും പൊട്ടിച്ച്‌കൊണ്ട്, പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ മറ്റൊരുത്തന്റെ ബൈക്കിന് പിന്നിലിരുന്നതും ബൈക്ക് ഓടിച്ച്‌പോയതും ഒന്നിച്ചായിരുന്നു.
                          അവർ ആരോടും പരാതി പറഞ്ഞില്ല, എന്നാൽ മറ്റൊന്ന് ചെയ്തു. നാല് പേരും സ്വർണ്ണ മാല മാറ്റി ഇമിറ്റേഷൻ ആക്കി മാറ്റി. വല്ലവനും അടിച്ചുമാറ്റിയാൽ പിന്നെ പ്രശ്നമില്ലല്ലൊ. ഇങ്ങനെയുള്ള സംഭവങ്ങൾക്ക് ശേഷം അദ്ധ്യാപികമാർ പലരും ധരിക്കുന്നത് ഇമിറ്റേഷൻ ആഭരണങ്ങളാണ് എന്ന്, മോഷ്ടാക്കളും അറിയുന്നുണ്ടാവും.
***
                          മനസ്സിൽ ഭീതിയുണർത്തുന്ന മറ്റൊരു അനുഭവം ഉണ്ടായത് എക്സ് ജവാന്റെ ധൈര്യശാലിയായ ഭാര്യക്കാണ്. ഭാര്യഭർത്താക്കന്മാരോടൊപ്പം പ്രായമായ അമ്മയും ഉള്ള അവരുടെ മകൻ ജോലി സ്ഥലത്താണ് താമസം. രാത്രി ഭക്ഷണത്തിനുശേഷം അടുക്കള ജോലിയെല്ലാം കഴിഞ്ഞ് വാതിൽ അടച്ചുപൂട്ടി ഉറങ്ങാൻ പോകുന്ന നേരത്ത്, വെളിയിൽ അടുക്കളവാതിലിനു സമീപത്ത് ഒരു വലിയ ശബ്ദം കേട്ടപ്പോൾ തൊട്ടടുത്ത മരം മുറിഞ്ഞു വീണതാണെന്ന് തോന്നി. എന്താണ് സംഭവിച്ചതെന്നറിയാൻ അടുക്കളയിൽ നിന്നും വെളിയിലേക്കിറങ്ങുന്ന വാതിൽ തുറന്നപ്പോൾ ടീച്ചർ ഞെട്ടി,
അരണ്ട വെളിച്ചത്തിൽ കാണാൻ കഴിഞ്ഞു,,,
വാതിലിന്റെ മുന്നിൽ തൊട്ടടുത്ത്, വലിയ ഒരു ആൾ രൂപം,,,
ഞൊടിയിടക്കിടയിൽ രണ്ട് കൈകൊണ്ടും കഴുത്തിലെ മാല ഇരു വശത്തേക്ക് വലിച്ച് പൊട്ടിച്ചത്, അവൻ സ്ഥലംവിട്ടതിന് ശേഷമാണ് ടിച്ചർ അറിഞ്ഞത്. അല്പം പോലും വേദനിക്കാതെ ദേഹത്ത് സ്പർശിക്കാതെ ആറ് പവനോളം വരുന്ന മാല പൊട്ടിച്ച നിമിഷം ഓർക്കുമ്പോൾ ഇന്നും അവർക്ക് ഞെട്ടൽ ഉണ്ടാകുന്നു,
“സ്വർണ്ണത്തിന് ഇത്രയും ഉറപ്പ് കുറവാണെന്ന് അറിഞ്ഞിരുന്നില്ല, ശരീരത്തിൽ നിന്നും ഊരിമാറ്റാതെ ചെയിനിന്റെ രണ്ട് വശങ്ങൾ പിടിച്ച്, ഇരു വശത്തേക്ക് വലിച്ചുപൊട്ടിക്കുക. ആ കള്ളൻ ഇങ്ങനെ പൊട്ടിക്കാൻ ദിവസങ്ങളോളം പ്രാക്റ്റീസ് ചെയ്തിരിക്കും”

രാത്രി നേരത്ത് വീടിന്റെ വെളിയിലേക്കുള്ള വാതിൽ തുറക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം,
 1. വീടിനു പുറത്ത് ആദ്യം ലൈറ്റ് ഇടണം.
 2. രാത്രി കറന്റ് പോയ സമയത്ത് അടച്ച വാതിൽ തുറക്കരുത്.
 3. രാത്രി ഒറ്റയ്ക്ക് സ്ത്രീകൾ വാതിൽ തുറക്കരുത്.
 4. വീടിന്റെ അകത്തുനിന്നും വെളിയിൽ കാണാനുള്ള സംവിധാനം ഉണ്ടാവണം.
 5. രാത്രി ആരെങ്കിലും വന്ന് വിളിച്ചാൽ ആളെ പരിചയമുണ്ടെന്നും അപകടം ഇല്ലെന്നും രണ്ട് പ്രാവശ്യം ചിന്തിച്ച് ഉറപ്പ് വരുത്തുക.
 സ്വർണ്ണത്തിന് വില കുതിച്ചുയരുകയാണ്,,, റോക്കറ്റ് പോലെ.
                            എന്നാൽ മലയാളിമങ്കമാർക്ക് അത് ഒഴിവാക്കനാത്ത ഒന്ന്‌ആയി മാറിയിരിക്കയാണ്. ഭക്ഷണം ശാരീരികമായ ആവശ്യമാണെങ്കിൽ വസ്ത്രം സാമൂഹികമായ ആവശ്യമാണ്. എന്നാൽ ഇന്നത്തെകാലത്ത് മലയാളിക്ക് വസ്ത്രം കുറഞ്ഞാലും സ്വർണ്ണം സാമൂഹികമായ ആവശ്യമാണെന്ന് ഏതെങ്കിലും ആഘോഷവേളകൾ ശ്രദ്ധിച്ചാൽ അറിയാം. കഴുത്തിലും കൈകളിലുമായി എത്ര ആയിരങ്ങൾ നിരത്തിയിട്ടാണ് അവർ നടക്കുന്നത്? പല സ്ത്രീകളും അണിയുന്ന ആഭരണങ്ങളിൽ ഒരു ഗ്രാം പോലും അവൾ സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയത് ആയിരിക്കില്ല. ബന്ധുക്കളായ പുരുഷന്മാർ (അച്ഛൻ, സഹോദരൻ, ഭർത്താവ്, മക്കൾ) സമ്പാദിച്ചത് പ്രദർശ്ശിപ്പിക്കാനുള്ള വേദിയാവുകയാണ് സ്ത്രീയുടെ ശരീരം.

                             കെട്ടുതാലി മോഷണം പോകുന്ന നേരത്ത് ഉണ്ടാകുന്ന ശാരീരികമായ അപകടത്തെക്കാൾ വലുതാണ്, മാനസികമായും സാമ്പത്തികമായും ഉള്ള പ്രയാസങ്ങൾ. പഠിക്കുന്ന കാലത്ത് മാത്രമല്ല, ഇപ്പോഴും ചില ദിവസങ്ങളിൽ ആഭരണം അണിയാതെ ഞാൻ യാത്ര ചെയ്യാറുണ്ട്. ആ ദിവസങ്ങളിൽ എന്തൊരു ആശ്വാസമാണ്. പിന്നെ താലിചെയിൻ,,, അത് വിവാഹനേരത്ത് കഴുത്തിൽ കെട്ടിയത്, പണത്തിന്റെ അത്യാവശ്യം വന്നപ്പോൾ ഊരിവിറ്റു. ഇപ്പോൾ വാങ്ങിയ മൂന്നാമത്തെ താലിമാല വീട്ടിലായിരിക്കുമ്പോൾ അഴിച്ചു വെക്കാറാണ് പതിവ്. താലിയിലാണോ ദാമ്പത്യം കുടികൊള്ളുന്നത്? സ്വർണ്ണം അണിഞ്ഞില്ലെങ്കിൽ എന്താണ് പ്രശ്നം?

34 comments:

 1. ഞൊടിയിടക്കിടയിൽ രണ്ട് കൈകൊണ്ടും കഴുത്തിലെ മാല ഇരു വശത്തേക്ക് വലിച്ച് പൊട്ടിച്ചത്, അവൻ സ്ഥലംവിട്ടതിന് ശേഷമാണ് ടിച്ചർ അറിഞ്ഞത്. അല്പം പോലും വേദനിക്കാതെ ദേഹത്ത് സ്പർശിക്കാതെ ആറ് പവനോളം വരുന്ന മാല പൊട്ടിച്ച നിമിഷം ഓർക്കുമ്പോൾ ഇന്നും അവർക്ക് ഞെട്ടൽ ഉണ്ടാകുന്നു,
  സ്വർണ്ണത്തിന് വില കുതിച്ചുയരുകയാണ്,,, റോക്കറ്റ് പോലെ
  കെട്ടുതാലി നഷ്ടപ്പെടുന്ന അനുഭവങ്ങൾ

  ReplyDelete
 2. നമ്മുടെ ഈ സ്വര്‍ണഭ്രമം എന്ന്‌ തീരും ടീച്ചറെ... കല്യാണം കഴിഞ്ഞിട്ടു ഇത്രയും വര്‍ഷങ്ങള്‍ക്കുള്ളില്‍ താലിമാല കഴുത്തില്‍ ഇട്ടിട്ടുള്ളത് കൈവിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം...!

  വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്‍ക്കട്ടയില്‍ താമസിച്ചിരുന്നപ്പോഴത്തെ ഒരു സംഭവം, ഒരിക്കല്‍ കാളിഘട്ടില്‍ പോയപ്പോള്‍ നേരില്‍ കണ്ടത്, ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ കിടന്ന സ്വര്‍ണ മോതിരത്തിന് വേണ്ടി ആ കുട്ടിയുടെ വിരല്‍ മുറിച്ചെടുത്തത്‌ ഇന്നും മനസ്സില്‍ ഭയം നിറക്കുന്നു.
  --

  ReplyDelete
 3. സ്വർണ്ണം കണ്ട് പിടിച്ചവനെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ..

  ReplyDelete
 4. സ്വര്‍ണ്ണം ആഭരണമായി ഉപയോഗിക്കുന്നത് തുടരുന്നതിന് ഒരു ന്യായീകരണവുമില്ല. മറ്റുള്ളവര്‍ ചെയ്യുന്നത് ഞാനും ചെയ്തില്ലെങ്കില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുമോ എന്ന ഭയമാ‍ണ് ഇങ്ങനെ ഓരോ ശീലങ്ങള്‍ ഉപേക്ഷിക്കപ്പെടാതിരിക്കാന്‍ കാരണം. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ നല്ല പെരുമാറ്റം മതി. ആഭരണങ്ങള്‍ വേണ്ട. ഞാന്‍ അയാളെ/അവളെ കണ്ടുമുട്ടി, എന്ത് നല്ല സ്വഭാവം എന്ന് നമ്മള്‍ പറയാറില്ലേ. അതാണ് കാര്യം :)

  ReplyDelete
 5. ഒരു ഇൻവെസ്റ്റ്മെന്റ് എന്ന നിലയിലല്ലാതെ സ്വർണത്തോടു അത്ര വല്യ മമതയില്ല, ആഭരണങ്ങളോട് പ്രത്യേകിച്ച്. അത് എന്റെ മകളിലേക്കും പകരാൻ ഒരു ശ്രമം എന്ന നിലയിൽ (UKG-ൽ ആയതേയുള്ളൂ) അവളുടെ കാത് ഇപ്പോൾ കുത്തിക്കുന്നില്ല എന്നൊരു തീരുമാനമെടുത്തു, ഭാര്യക്കും അമ്മക്കും ഇഷ്ടമല്ലാഞ്ഞിട്ടും.

  തിരിച്ചറിവാകുമ്പോൾ അവൾ പറയുകയാണെങ്കിൽ ചെയ്യിച്ചുകൊടുക്കാം എന്ന ന്യായമാണ് ഞാൻ പറഞ്ഞിരുന്നത്. വർഷത്തിൽ ഒരു മാസം മാത്രം കുടുംബത്തോടൊന്നിച്ചു കഴിയാൻ സാധിക്കുന്ന എനിക്കെത്രമാത്രം അവരുടെ സ്വഭാവ രൂപീകരണത്തിൽ ഭാഗമാവാൻ കഴിയുമെന്നിപ്പോൾ സംശയമായിത്തുടങ്ങി.

  കഴിഞ്ഞ വർഷം, സ്കൂൾ ആനുവൽ ഡേ സമയത്ത് ഞാനും ഉണ്ടായിരുന്നു നാട്ടിൽ. അവിടെ വെച്ച് ക്ലാസ് ടീച്ചറും ചോദിച്ചു - എന്ത്കൊണ്ട് മോളുടെ കാത് കുത്തിക്കുന്നില്ലായെന്ന്?, ഞാനെന്തോ വല്യ അപരാധം ചെയ്യുന്നുവെന്ന മട്ടിൽ, അന്നത് ചിരിച്ചൊഴിവാക്കി.

  കാത് കുത്താതെ/സ്വർണം ഇടാതെ പെണ്ണ് പെണ്ണാവില്ലേ? എല്ലാ നാട്ടിലും ഇങ്ങനെയാണോ?

  ReplyDelete
 6. സ്വര്‍ണ്ണത്തിന്‍റെ വില കുതിച്ചുയരുമ്പോള്‍ എളുപ്പത്തില്‍ പണം 
  സമ്പാദിക്കാന്‍ ഒരുങ്ങുന്നവര്‍ ഇതെല്ലാം ചെയ്യും 

  ReplyDelete
 7. കനകം മൂലവും കാമിനി മൂലവും പലവിധ കലഹങ്ങള്‍ ഇപ്പോള്‍ തുടങ്ങിയതല്ല എന്ന് കുഞ്ചന്‍നമ്പ്യാര്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട്, അതില്‍ കൂടുതല്‍ ഒന്നും പറയേണ്ട സാഹചര്യം ഇല്ല.

  ReplyDelete
 8. "താലിയിലാണോ ദാമ്പത്യം കുടികൊള്ളുന്നത്?
  സ്വർണ്ണം അണിഞ്ഞില്ലെങ്കിൽ എന്താണ് പ്രശ്നം...?

  എല്ലാവരും സ്വയം ചോദിക്കേണ്ടത്....!
  ‘ഹോം ലോൺ‘ പോലുള്ള കടങ്ങളെല്ലാം സ്വർണ്ണം പണയം വച്ച് വീട്ടിത്തീർക്കുക...
  സ്വർണ്ണവും സുരക്ഷിതമായിരിക്കും. കനത്ത പലിശ വേണ്ട ലോണുകൾ തീർന്നാൽ മനസ്സമാധാനത്തോടെ ഉറങ്ങുകയും ചെയ്യാം...!!

  ReplyDelete
 9. @കുഞ്ഞൂസ് (Kunjuss)-,
  എന്റെ പരിചയത്തിലുള്ള മാലമോഷണ സംഭവങ്ങൾ മാത്രമാണ് ഇവിടെ പറഞ്ഞത്. പറഞ്ഞുകേട്ട അനുഭവങ്ങളും വാർത്തകളും ധാരാളം ഉണ്ട്. പിന്നെ ശാരിരീക അപകടങ്ങൾ ധാരാളം ഉണ്ടായ സംഭവങ്ങൾ ഉണ്ട്. വീട്ടുകാരെ കെട്ടിയിട്ട് മോഷണം നടത്തി കള്ളന്മാർ പോയപ്പോൾ രാത്രി പുലരുന്നതു വരെ കെട്ടിയ അവസ്ഥയിൽ നേരം പുലർത്തിയവരുടെ അനുഭവം വേറെയുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
  @കുമാരന്‍ | kumaran-,
  അത് ശരിയാ,, അവനെയൊന്ന് കിട്ടിയെങ്കിൽ??? അഭിപ്രായം എഴുതിയതിന് നന്ദി.
  @കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി-,
  അതിന് സ്വർണ്ണം അണിഞ്ഞവർ തന്നെ വി.ഐ.പി. ആയി ചമയുകയല്ലെ. മറ്റുള്ളവരെല്ലാം കൊള്ളാത്തവരാണെന്ന് അവർ പെരുമാറ്റം കൊണ്ട് അറിയിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
  @കുമാര്‍ വൈക്കം-,
  ഇവിടെയും ഒരുത്തിയുണ്ട്. LKG,,, എല്ലാവരും ഇതേ ചോദ്യം ഞങ്ങളോട് ചോദിക്കുവാ,,, അഭിപ്രായം എഴുതിയതിന് നന്ദി.
  @keraladasanunni-,
  ഇപ്പോൾ കള്ളന്മാർക്ക് മാല പൊട്ടിക്കൽ എളുപ്പ വഴിയാണല്ലൊ,,, ഇത്തിരി സ്വർണ്ണം മതിയല്ലൊ,,, പണം കിട്ടാൻ. അഭിപ്രായം എഴുതിയതിന് നന്ദി.
  @Gurudas Sudhakaran-,
  ഇത് പറയുന്നത് പുരുഷന്മാരാണല്ലൊ,,, അഭിപ്രായം എഴുതിയതിന് നന്ദി. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 10. @വീ കെ-,
  നല്ല പരിപാടിയാണ്,,,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 11. ഇത് പോലെ എന്റെ നാട്ടില്‍ ഉണ്ടായിരുന്നു ...കിടക്ക വില്‍ക്കാന്‍ വന്നവന്‍ മാല പൊട്ടിച്ചു ഓടി .അത് കണ്ടു നിന്നവര്‍ ഓടി വന്നു കാര്യം തിരക്കി അപ്പോള്‍ ആ സ്ത്രീ പറഞ്ഞു 'ഇതിലെ ഒരു കിടക്കയുടെ വിലയെ അതിനു വരുള്ളൂ ,അത് ഒറിജിനല്‍ അല്ല ..അത് കൊണ്ട് അവന്‍ ഓടട്ടെ ....ഈ കിടക്കകള്‍ ലാഭം എന്ന്

  ReplyDelete
 12. പെണ്ണായാൽ പൊന്നു വേണം എന്ന് പാടിപ്പഠിപ്പിയ്ക്കുക,
  എന്റെ മോന് 101 പവനെങ്കിലുമിട്ട പെണ്ണ് മതിയേ എന്ന് ശാഠ്യം പിടിയ്ക്കുക, കാർന്നോന്മാർക്കാണ് പൊന്നിനോട് ആശയെന്ന് നല്ല പിള്ള നിഷ്ക്കളങ്ക വരനായി മാറി നിൽക്കുക, പെൺകുട്ടിയ്ക്ക് വീട്ടു സ്വത്തിൽ അവകാശം വേണ്ട, കല്യാണം കഴിപ്പിയ്ക്കുമ്പോൾ സ്വർണമായും ധനമായും കൊടുത്ത്തീർക്കാവുന്നതാണ് പെൺകുട്ടിയുടെ വീട്ടിലെ അവകാശം എന്ന് പ്രചരിപ്പിയ്ക്കുക, സ്വർണമിട്ട പെണ്ണിന്റെ ഭംഗിയെ പാടിപ്പുകഴ്ത്തുക, സ്വർണപ്പാത്രത്തിലെ നിവേദ്യമാണ് ഏറ്റവും കേമം എന്ന് വാഴ്ത്തുക......

  എന്നിട്ട് പൊന്ന് വർജ്ജിയ്ക്കണം, പെണ്ണുങ്ങൾക്ക് സ്വർണഭ്രമം കൂടുതൽ, കനകം മൂലം ദു:ഖം.....എന്നൊക്കെ പറയുക.

  സർക്കാർ പരസ്യം പോലെ സിഗരറ്റ് സ്മോക്കിംഗ് ഈസ് ഇഞ്ചൂറിയസ്....മദ്യപാനം ആരോഗ്യത്തിന് ഹാനികരം..ലഹരി വർജ്ജിയ്ക്കുക.....

  ടീച്ചറുടെ പോസ്റ്റ് നന്നായി. അഭിനന്ദനങ്ങൾ.

  ReplyDelete
 13. വളരെ നന്നായി ടീച്ചറെ. പക്ഷെ പെണ്ണുങ്ങള്‍ ഇത്തരം പോസ്റ്റിടാനും മടിക്കും!. ഇപ്പോള്‍ സ്വര്‍ണ്ണത്തിനു വില കൂടിയതു കൊണ്ട് ഉപയോഗം കുറയുമായിരിക്കും.പിന്നെ താലിയുടെ കാര്യം. ഞങ്ങള്‍ക്കൊന്നും അങ്ങിനെ ഒരു പരിപാടിയേ ഇല്ലല്ലോ? . മഹറായി കൊടുക്കുന്ന ആഭരണം ഏതു രീതിയിലുമാവാം. ചിലപ്പോള്‍ വളയായിരിക്കും.ഏതായാലും സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.ഈ സ്വര്‍ണ്ണത്തിനോടുള്ള ഭ്രമം മൂലം ജീവന്‍ വരെ അപകടത്തിലാവും.

  ReplyDelete
 14. ഇന്നത്തെ പെണ്‍കുട്ടികള്‍ സ്വര്‍ണത്തോട് അത്ര ഭ്രമമുള്ളവരല്ല.എന്നിട്ടും വിവാഹത്തിന് ജ്വല്ലറിയുടെ പരസ്യമോഡലിനെപ്പോലെ നില്കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം.
  സ്വര്‍ണത്തെ ആഭരണമായി കാണാതെ ഇന്‍വെസ്റ്റ്മെന്റായി കാണുന്നതാണ് നല്ലത്.

  ReplyDelete
 15. "താലിയിലാണോ ദാമ്പത്യം കുടികൊള്ളുന്നത്?
  സ്വർണ്ണം അണിഞ്ഞില്ലെങ്കിൽ എന്താണ് പ്രശ്നം...?
  -------------------------------------
  ഈ പോസ്ടിന്റെ ആകെ തുക ഈ വരികള്‍ തന്നെ എല്ലാവരും ഇത് തന്നെ ചിന്തിച്ചിരുന്നെങ്കില്‍ ? ..."സ്വര്‍ണ്ണം വീട്ടില്‍ വെച്ചിട്ടന്താ ..."എന്ന പരസ്യം കണ്ടിട്ടില്ലേ ..
  സ്വര്‍ണ്ണം ഒരു നല്ല ഇന്‍വെസ്റ്റ്മെന്റായി കാണാവുന്നതാണ്‌,ഒരാവശ്യം വരുമ്പോള്‍ വില്‍ക്കാമല്ലോ ?
  --------------------------------
  ഒന്ന് കൂടി , ആ ടിപ്സ് നന്നായി പറഞ്ഞു ,ഉപകാരപ്രദം !!

  ReplyDelete
 16. @MyDreams-,
  ഒറിജിനൽ സ്വർണ്ണം പൊട്ടിച്ചോടിയ സംഭവവും ഉണ്ടായിരുന്നു. മാലയുമണിഞ്ഞ് കിടക്കക്കാരന്റെ മുന്നിൽ കുനിയുമ്പോൾ .... ഭാഗ്യം.
  കോഴിക്കോട് വെച്ച് ഉണ്ടായ ഒരു സംഭവം പറഞ്ഞുകേട്ടത്:
  ബസ്സിന് കാത്തുനിൽക്കുന്ന ഒരു സ്ത്രീയുടെ മാല പൊട്ടിച്ച് ഓടിയവന്റെ പിന്നാലെ ഓടുന്നവരോട് അവൾ പറഞ്ഞു, “ആരും ഓടണ്ട, അത് ഡ്യൂപ്ലിക്കേറ്റ് മാലയാണ്”. അത് മനസ്സിലാക്കിയ കൂടെയുള്ളവർ ആ സ്ത്രീയെ അഭിനന്ദിച്ചു. പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ ആ സ്ത്രീയുടെ തലക്ക് മാല പൊട്ടിച്ചവന്റെ അടികിട്ടി, ഒപ്പം ആ കള്ളൻ പറഞ്ഞു, “ഇനി ആളെ പറ്റിക്കാൻ ഇങ്ങനത്തെ ഒന്നും ഇട്ടു വരരുത”.
  അഭിപ്രായം എഴുതിയതിന് നന്ദി.
  @Echmukutty-,
  ഈ അക്ഷയതൃതിയയൊക്കെ ജ്വല്ലറിക്കാർ കണ്ടു പിടിച്ച സൂത്രമല്ലെ! ഉണ്ണിയാർച്ച ഫെമിനിസ്റ്റ് ആണ്. എന്നാൽ ആങ്ങളക്ക് വേണ്ടി ചന്തുവിനെ പറ്റിക്കണമായിരുന്നോ? ആണിനുവേണ്ടി(ആങ്ങള ആയാലും) സ്വന്തം വ്യക്തിത്വം അടിയറ വെക്കണമായിരുന്നോ? പൊന്നിൽ മൂടിയ പെണ്ണിനെയും കൂട്ടി നടക്കുന്നതാണ് ആണിന്റെ അഭിമാനം എന്ന് ആണുങ്ങൾ തന്നെ പറയുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 17. @Mohamedkutty മുഹമ്മദുകുട്ടി-,
  ഇനിയങ്ങോട്ട് മിനി ബ്ലോഗുകളിൽ നിധിയുടെയും സ്വർണ്ണത്തിന്റെയും പോസ്റ്റുകളാണ്. ഒരു കഥ (ഭക്തജനങ്ങളുടെ ശ്രദ്ധക്ക്) പോസ്റ്റി, അടുത്തത് തയ്യാറാക്കി. ‘മനസ്സിൽ സ്വർണ്ണം വെച്ചിട്ടെന്തിന്? പോസ്റ്റുകളായി വിരിയട്ടെ’. പിന്നെ എന്റെ ചുറ്റുപാടിൽ ഈ സ്ത്രീധന പരിപാടി ഇല്ല. പിന്നെ സ്വത്ത് കണക്ക് പറഞ്ഞ് പിന്നീട് വാങ്ങും.
  എന്നിട്ടൊ? എനിക്ക് ഒന്നും കിട്ടാനുണ്ടായിരുന്നില്ല; കൊടുത്തു,, അനുജത്തിക്കും സഹോദരന്മാർക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
  @ചിരുതക്കുട്ടി-,
  പെണ്ണിന്റെ രക്ഷിതാവിന്റെ ഗ്രെയ്ഡ് കണക്കാക്കുന്നത് പെണ്ണിന്റെ പൊന്ന് നോക്കിയാണല്ലൊ,,,
  @faisalbabu-,
  സ്വർണ്ണം ഉള്ളതുകൊണ്ട് പെട്ടെന്ന് പണത്തിന്റെ ആവശ്യം നിറവേറ്റി ജീവൻ രക്ഷപ്പെട്ട സംഭവങ്ങൾ അനേകം ഉണ്ട്. സ്വർണ്ണം ഒരു ധൈര്യമാണ്. അത് ആഭരണമായി അണിഞ്ഞ് ജീവന് അപകടം വരുത്താതിരിക്കുന്നതാണ് നല്ലത്.

  ReplyDelete
 18. പെണ്ണും പൊന്നും തമ്മിലുള്ള ബന്ധം പിരിക്കാനാവുമെന്നു തോന്നുന്നില്ല, പോസ്റ്റ്‌ നന്നായി, പിന്നെ കമ്മന്റിനു മറുപടിയായി
  "പെണ്ണിന്റെ രക്ഷിതാവിന്റെ ഗ്രെയ്ഡ് കണക്കാക്കുന്നത് പെണ്ണിന്റെ പൊന്ന് നോക്കിയാണല്ലൊ" ഇങ്ങിനെ ഒരു വരി കണ്ടു , അപ്പോള്‍ ഞാന്‍ സീറോ ഗ്രേഡില്‍ വരും, കാരണം എന്റെ പെണ്ണ് പൊന്നിടാറില്ല, ഇനിപ്പോ ഗ്രേഡ്‌ കൂട്ടാന്‍ എന്ത് മാര്‍ഗം ?

  ReplyDelete
 19. പെണ്ണാണോ പോന്നു വേണം //ആ കൊതി മാറില്ല .ഈ ലിങ്കില്‍ പോയാല്‍ അറിയാം ..;)

  http://3.bp.blogspot.com/-E_3k7S01Nt0/TbDaxyR_2_I/AAAAAAAACjI/9FhwwK_f8Ew/s1600/DSC04832.jpg
  എന്നെ തല്ലാന്‍ വരല്ലേ ....:) അത് പൊന്നല്ലെന്നു പറയുമോ ആവോ ?

  ReplyDelete
 20. @സിദ്ധീക്ക..-,
  പൊന്ന് ഇട്ട് നാലാളുടെ മുന്നിൽ ഞെളിഞ്ഞ് നടക്കുന്ന പെണ്ണുങ്ങളുടെ അഹങ്കാരം കണ്ട് ഒരു കാലത്ത് മനസ്സിൽ പ്രയാസം തോന്നുകയും പിന്നീട് ആശ്ചര്യം തോന്നുകയും ചെയ്തിട്ടുണ്ട്. ആഘോഷവേളയിൽ ധാരാളം പൊന്ന് അണിയുന്ന പെണ്ണ് പണക്കാരിയാണെന്ന ധാരണ പലർക്കിടയിലും ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
  @രമേശ്‌ അരൂര്‍-,
  !!!!!!!!!!!!!! ഈ പോസ്റ്റിലുള്ള ഫോട്ടോകളെല്ലാം ഞാൻ തന്നെ എടുത്തതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 21. സ്വര്‍ണ്ണം കവരുന്ന കള്ളനെക്കള്‍ വെറുപ്പ്‌
  അതണിഞ്ഞ് വിലസുന്ന പെണ്ണിനോടാണ് .

  ReplyDelete
 22. Actually do we really need this much money?!
  Why one should run before this yellow metal?
  Who is behind this price rise?
  Why only Indians esp Keralites are crazy about gold?.. It is high time to think about these.
  Even as an investment also it is not good (Prime reason - how to keep it safe?!..Quality is also another concern now a days..)
  (sorry about writing in English..some problem with my Malayalam editor..)

  ReplyDelete
 23. എത്ര സത്യം, ഇന്ന് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നത് മലയാളികള്‍ എന്നാ നിലയിലേക്ക് എത്തുമ്പോള്‍, ഒപ്പം ഈ കണ്ട സ്വര്‍ണം ഒക്കെ ഒരു ഡെഡ് മണി ആക്കി വീട്ടിലോ ലോക്കരിലോ വയ്ക്കുമ്പോള്‍ ആലോചിക്കണം സ്വന്തം രാജ്യത്തിന്‍റെ സാമ്പത്തിക അസ്ഥിവാരം ആണ് തോന്ടുന്നത്.


  ഇതില്‍ ഇഷ്ടപെട്ട ഒരു വാചകം.
  "പല സ്ത്രീകളും അണിയുന്ന ആഭരണങ്ങളിൽ ഒരു ഗ്രാം പോലും അവൾ സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയത് ആയിരിക്കില്ല. ബന്ധുക്കളായ പുരുഷന്മാർ (അച്ഛൻ, സഹോദരൻ, ഭർത്താവ്, മക്കൾ) സമ്പാദിച്ചത് പ്രദർശ്ശിപ്പിക്കാനുള്ള വേദിയാവുകയാണ് സ്ത്രീയുടെ ശരീരം "

  ReplyDelete
 24. ഈ നശിച്ച ലോഹം ഉപയോഗിക്കാതിരുന്നൂടെ....

  ReplyDelete
 25. സ്വർണ്ണം അണിഞ്ഞില്ലെങ്കിൽ എന്താണ് പ്രശ്നം?
  കൊച്ചു കൊച്ചു കളവുകള്‍ നടത്തി ഉപജീവനം നടത്തുന്നവരുടെ കഞ്ഞി കുടി മുട്ടും.

  നല്ലൊരു പോസ്റ്റ്‌..

  ReplyDelete
 26. ഒരു ലീവിന് ഭാര്യയോടൊപ്പം നാട്ടില്‍ ചെന്ന എന്നോട് അമ്മ ചോദിച്ചു: "നെന്റെ മാല്യോ ഡാ ?"
  ഭാര്യ പെട്ടി തുറന്ന് വേഗം മാല എടുത്തു തന്നു, ഞാന്‍ അത് വേഗം കഴുത്തില്‍ ഇട്ടു [പുളു അല്ല ട്ടോ].
  ഭാര്യ വേഗം എടുത്ത് തന്നത്, എന്റെ മാല കൊണ്ട് അവള്‍ക്കായി വല്ലതും മാറ്റി എടുത്വോ എന്ന് അമ്മ വിചാരിച്ചാലോ എന്ന പേടി കൊണ്ട്. ഞാന്‍ വേഗം കഴുത്തില്‍ ഇട്ടത് ഞാന്‍ അത് വിറ്റു വെള്ളമടിച്ചു എന്ന് അമ്മ വിചാരിച്ചാലോ എന്ന പേടി കൊണ്ട്. [ഈ സാധനം ഉള്ളത് നല്ലത് തന്നെ. ഇടക്കൊക്കെ എടുത്ത് പണയം വെക്കാലോ...]

  ReplyDelete
 27. @ഇസ്മായില് കുറുമ്പടി (തണല്)-,
  അത് ശരിയാണ്, അണിയുന്നതു കൊണ്ടല്ലെ മോഷ്ടിക്കാൻ താല്പര്യം വരുന്നത്, അഭിപ്രായം എഴുതിയതിന് നന്ദി.
  @Sabu M H-,
  മലയാളികൾക്ക് പൊന്നില്ലെങ്കിൽ വെളിയിലിറങ്ങാനാവില്ല എന്നൊരു ചിന്ത ആരോ ഉണ്ടാക്കിയിരിക്കയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
  @mottamanoj-,
  ഇക്കാര്യം ബസ് യാത്രക്കിടയിൽ മറ്റുള്ളവരുടെ ആഭരണങ്ങൾ നോക്കിയിട്ട് ഞാൻ ചിന്തിക്കുന്നതാണ്. ‘അവരുടെ ആഭരണങ്ങളൊക്കെ ആരുടെ അധ്വാനം ആയിരിക്കും, എന്ന്. അഭിപ്രായം എഴുതിയതിന് നന്ദി.
  @താന്തോന്നി/Thanthonni-,
  ഒരിക്കലും നശിക്കാത്ത വിലയുള്ള ലോഹമല്ലെ സ്വർണ്ണം. അത് ധാരാളം അണിയുന്നത് മാത്രമാണ് കുഴപ്പം. അഭിപ്രായം എഴുതിയതിന് നന്ദി.
  @Jefu Jailaf-,
  ഒരു കുഴപ്പവും ഇല്ല. പിന്നെ കള്ളന്മാർ മറ്റു പലതും നോട്ടമിട്ടു കൊള്ളും. അഭിപ്രായം എഴുതിയതിന് നന്ദി.
  @ദിവാരേട്ടn-,
  ദിവാരേട്ടാ മാല സൂക്ഷിക്കുന്നത് നല്ലതാണ്, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 28. സ്ത്രീകള്‍ സഞ്ചരിക്കുന്ന ആഭരണ ശാലകളാകുമ്പോള്‍ കള്ളന് അവള്‍ സഞ്ചരിക്കുന്ന ATM ആകുന്നു

  ReplyDelete
 29. @അനില്‍ഫില്‍ (തോമാ)-,
  സൂപ്പർ കമന്റ്, നന്ദി.

  ReplyDelete
 30. പോസ്റ്റ് വായിച്ചിഷ്ടപെട്ടു. അതിനേക്കാള്‍‍ ഇഷ്ടപെട്ടത് അനില്‍‍ഫിലിന്‍‍റെ കമന്‍‌റാണ്. ഹ്ഹ്ഹ്

  ReplyDelete
 31. മിനിടീച്ചർ ഈ ലേഖനത്തിൽ സംഭവങ്ങളും അതിന്റെ ഭവിഷത്തുകളും, ഇത്തരത്തിലുൾലവ നടക്കാതിരിക്കാനുമുള്ള മുൻ കരുതലുകളെ പറ്റിയും പറഞ്ഞു... അതുകൊണ്ട് തന്നെ എനിക്ക് ഈ ലേഖനം നന്നായി ഇഷ്ടപ്പെട്ടു.... ഞാൻ ഇനിപറയുന്നത് സത്യം.. എന്റെ ഭാര്യക്ക് എന്നെക്കാൾ പത്ത് വയസ്സ് ഇളപ്പം അതുകൊണ്ട് തന്നെ കെട്ടിയെടുത്തകാലത്ത്(തമാശ)അവൾക്ക് പൊന്നണിഞ്ഞ് നടക്കാനുള്ള പൂതി ഇമ്മിണീ വലുതായിരുന്നു.മുറപ്പെണ്ണാണെന്ന് കരുതി മുറപോലെ കുറ്റം പറയാനൊന്നും ഞാൻ നിന്നില്ലാ...കാതിൽ ജിമിക്ക, കൈകളിൽ 6 വീതം 12 വളകൾ, ഒരു താലി മാല,പിന്നെ ഒരു ഇളക്കത്താലി(20 വർഷം മുമ്പുള്ള സംഭവമാണ്) കാലിൽ 3+3=6 പവന്റെ രണ്ട് കൊലുസ്സ്.... ഇതാണ് പുറത്തിറങ്ങിയാൽ കെട്ടിയോളുടെ പൊൻപ്രദർശനം...കൊല്ലത്തെ പ്രസിദ്ധമായ ഇളമ്പള്ളൂർ ക്ഷേത്രത്തിലെ പത്താമുഡയം കാണണം ,“എന്റെ അമ്മയുടെ കുടുംബഷേത്രമാണ് ചേട്ടൻ വരാൻ പ്റ്റില്ലാന്നൊന്നും പറയരുത്” എന്ന മുഖവുരയോടെ അവൾ കാര്യം പറഞ്ഞപ്പോൾ എതിർത്തില്ലാ... അന്ന് ആവതുള്ള കാലമായത്കൊണ്ട് ഞാൻ തന്നെ ഡ്രൈവ് ചെയ്തു തിരുവനന്തപുരത്ത നിന്നും കുണ്ടറ വരെ.. അവളുടെ മൂത്ത ചേച്ചിയുടെ വീട്ടിൽകൊല്ലം-കുണ്ടറയിൽ തന്നെ വിശ്രമം...ഞാൻ ഉത്സവം കാണൻ പോയില്ലാ..സുഖമായി ഉറങ്ങി...വിങ്ങി ,വിങ്ങികർറ്റയുന്ന ശബ്ദം കേട്ട്കണ്ണു തുറന്നൂ...ഞാൻ വഴക്ക് പറയുമോ എന്നപേടി പാവം ഭാര്യയുടെ മുഖത്ത് എഴുതി വച്ചിരിക്കുന്നൂ...കാര്യം തിരക്കി..ഉത്സവാഘോഷം കാണാൻ അമ്പലമുറ്റത്ത് പായ വിരിച്ചിരുന്ന എന്റെ ഭാര്യയുടെ പാദസരവും,ജിമിക്കയും അപ്രത്യക്ഷമായിരിക്കുന്നൂ...പൊന്ന് പോയതിലല്ലാ ഞാൻ എന്ത് പറയും എന്ന പേടിയാണ് അവളെ വല്ലാതെ അലട്ടിയിരുന്നത്...ഞാൻ നന്നായി ചിരിച്ചിട്ട് പറഞ്ഞു...സാരമില്ലാ ഞാൻ അതൊക്കെ വാങ്ങിത്തരാം...പക്ഷേ ഒരു നിബന്ധന.... വീട്ടിലോ.അത്യവശ്യത്തിന് അടുത്ത ബന്ധുക്കളൂടെ കല്ല്യാണത്തിന് മാത്രമേ നീ ഇനി അതൊക്കെ ധരിക്കൂ എന്ന് വാക്ക് തരണം.... അവൾ അന്നത് സമ്മതിക്കുകയും പിന്നെയെപ്പോഴോ എറണാകുളം ഭീമയിൽ നിന്നും ഞാനതൊകെ വാങ്ങിക്കൊടുക്കുകയും ചെയ്തു.... പ്രീയമുള്ളവരെ ഈ കാലം വര അവൾ അത് അനുസരിക്കുന്നു..കതിലിടുന്ന പൊട്ടുപോലുള്ള കമ്മലൊഴിച്ചാൽ അവൾ ഇന്നണിഞ്ഞ് നടക്കുന്ന താലിയൊഴിച്ചുള്ള മാല ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞത് തന്നെയാണ് കൈയ്യിലെ രണ്ട് വളയും ഇമിറ്റേഷൻ...അവൾ സ്കൂട്ടറൊടിച്ച്പൊയാലും,കാറെടുത്ത് പോയാലും,കാൽനടക്കാരിയായാലും..ഒരു പെടിയുമില്ലാതെ എനിക്ക് സ്വസ്തമായി വീട്ടിലോ ,ഓഫീസിലോ ഇരിക്കാം... ‘പെന്നായാൽ പൊന്നുവേണം,പൊന്നുമുകുടമായിവേണം ‘എന്ന് ഒരു ജുവിലറിക്ക് പരസ്യഗ്ഗാനം എഴുതിക്കൊടുത്ത ഞാൻ,എന്റെ ഭാര്യയോട് പറയുന്നതിങ്ങനെയാണ് പെണ്ണയാൽ പൊന്ന് വേണ്ടാ പൊന്നിനെപോലെ തോന്നിക്കുന്ന എന്റെങ്കിലും അണിഞ്ഞാൽ മതിയെന്നാണ്.... സർവ്വം സ്വസ്തം.......

  ReplyDelete
 32. @ചെറുത്*-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @ചന്തു നായർ-,
  താങ്കളുടെ കമന്റ് വായിച്ചപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. വീട്ടിനടുത്ത് എന്റെ പരിചയക്കാർക്ക് ഉണ്ടായ സംഭവങ്ങൾ ഇവിടെ എഴുതിയപ്പോൾ എന്തെല്ലാം കാര്യങ്ങളാണ് അറിയാൻ കഴിഞ്ഞത്.
  പിന്നെ ഇവിടെയൊക്കെ പണക്കാർ ഡ്യൂപ്ലിക്കേറ്റ് ഇട്ടാലും സ്വർണ്ണമാണെന്ന് ആളുകൾ ധരിക്കും. പാവങ്ങൾ സ്വർണ്ണം അണിഞ്ഞാലും അത് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് പറയും. രണ്ട് തരത്തിലുള്ള അനുഭവവും എനിക്ക് ഉണ്ടായിട്ടുണ്ട്.

  ‘പെന്നായാൽ പൊന്നുവേണം,പൊന്നുമുകുടമായിവേണം ‘എന്ന് ഒരു ജുവിലറിക്ക് പരസ്യഗ്ഗാനം എഴുതിക്കൊടുത്ത ഞാൻ,എന്റെ ഭാര്യയോട് പറയുന്നതിങ്ങനെയാണ് പെണ്ണയാൽ പൊന്ന് വേണ്ടാ പൊന്നിനെപോലെ തോന്നിക്കുന്ന എന്റെങ്കിലും അണിഞ്ഞാൽ മതിയെന്നാണ്.
  നന്നായിരിക്കുന്നു, നന്ദി.
  വിശദമായി അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 33. Valreyadhikam kaalika prasakthiyulla post. Palappozhum chilakku athinodulla amithamaaya bhramam kaanumbol njan chinthichittundu ee swarnam enna lohathinu enthaanu ithra prathyekatha ennu. Maarendathu kaazhchappadukal thanneyaanu...

  Nalla post teachareee... :)

  Regards
  http://jenithakavisheshangal.blogspot.com/

  ReplyDelete
 34. @Jenith Kachappilly-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.