“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

October 6, 2011

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം 4

                             പതിവിൽ കൂടുതൽ കാലം മഴ പെയ്തതിനാൽ എന്റെ ടെറസ്സിൽ എന്താണ് സംഭവിച്ചത് എന്ന് ഞാൻ ശ്രദ്ധിച്ചതേയില്ല. കാലവർഷം കഴിഞ്ഞതോടെ ഇനി കൃഷി ആരംഭിക്കാം. 
                നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ചിലയിനം വിളകളുടെ കൃഷിരീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ടെറസ്സിൽ ഒരു കൃഷിപാഠം പുതിയ അദ്ധ്യായം ആരംഭിക്കുന്നു.
 ഒരു ദിവസം,,,
അയൽ‌പക്കത്തുള്ള ഒരു വീട്ടിൽ, അടുക്കളപ്പുറത്തുകൂടി എളുപ്പവഴി സഞ്ചരിക്കുമ്പോൾ കിണറ്റിനരികിൽ നിറയെ കായ്ച്ച രണ്ട് വഴുതന ചെടികൾ കണ്ടു. അതിൽ ഒരു കായപോലും പറിച്ചെടുക്കാത്തതിനാൽ ചിലത് മൂത്ത്, വിത്ത് ആയി മാറിയിരിക്കുന്നു. ഇതുകണ്ട് ആശ്ചര്യപ്പെട്ട ഞാൻ ചെറുപ്പക്കാരിയായ വീട്ടമ്മയോട് സംശയം ചോദിച്ചപ്പോൾ അവരുടെ മറുപടി എന്നെ ഞെട്ടിച്ചു,
“അത് ടീച്ചറെ പറമ്പിൽ വീണ്‌മുളച്ച ചെടിയുടെ കായ കറിവെക്കാൻ പറ്റുമോ?”
“അതെന്താ സ്വന്തം പറമ്പിൽ കായ്ച്ചത് കറിവെച്ചു കൂടെ?”
“നമ്മള് പച്ചക്കറികളൊക്കെ ടൌണിന്നു വാങ്ങാറാണ് പതിവ്; ഇതിപ്പൊ നല്ല വഴുതനങ്ങയാണെന്ന് എങ്ങനെ തിരിച്ചറിയും?”

                        ഏതാണ്ട് ഇരുപത് വർഷം മുൻപ്‌വരെ, ഇതെ ഗ്രാമത്തിലെ എല്ലാവീട്ടുകാരും തൊട്ടടുത്ത വയലിൽ പച്ചക്കറി വിളകൾ കൃഷി ചെയ്യാറുണ്ടായിരുന്നു. രണ്ടാവിള നെല്ല് കൊയ്തതിനുശേഷം സ്ഥലം‌ഉടമ നാട്ടുകാർക്ക് പച്ചക്കറി കൃഷി ചെയ്യാൻ സ്വന്തം വയൽ വിട്ടുകൊടുക്കുന്ന പതിവ് പണ്ട്‌തൊട്ടേ ഉണ്ടായിരുന്നു. അവിടെ കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് വെള്ളരി, വെണ്ട, കയ്പ, ചീര തുടങ്ങിയവ നട്ട്, കാലവർഷം ആരംഭിക്കുന്നതുവരെ വിളവെടുക്കുന്നു. അങ്ങനെയുള്ള നന്മ നിറഞ്ഞ നാട്ടിൻ‌പുറം പുത്തൻ തലമുറക്ക് അന്യമായിരിക്കയാണ്.
                      പട്ടണമായി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിലാണ് ഞാനിപ്പോൾ താമസിക്കുന്നത്. ഗ്രാമീണ നിഷ്ക്കളങ്കതയും പരിശുദ്ധിയും പരസ്പരബന്ധവും കാർഷിക സംസ്കൃതിയും പാരമ്പര്യവും പാടെ മറന്ന നാട്ടുകാർ. എന്നാൽ പട്ടണത്തിന്റെതായ വിദ്യാഭ്യാസ യോഗ്യതയും ഉദ്യോഗവും പൊങ്ങച്ചവും ജീവിതപുരോഗതിയും ഇവിടെ കടന്നു വന്നിട്ടില്ല. പണം യഥേഷ്ടം ഉള്ളതിനാൽ സ്വന്തം തൊടിയിലെ മണ്ണിനെ മറന്നുകൊണ്ട് തൊട്ടടുത്ത കടയിൽ‌പോയി സാധനങ്ങൾ വാങ്ങുന്ന ഉപഭോഗസംസ്ക്കാരം വളർന്ന് വന്നിരിക്കയാണ്.

ഇന്ന് തക്കാളി കൃഷിയെക്കുറിച്ച്,,,
                തക്കാളി, വഴുതന, മുളക് എന്നിവ... 
ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ.

എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ ചെയ്യുക.  
 ‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. 

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം1

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം2 

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം3