“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

September 14, 2012

നമ്പർ സെവന്റീൻ.....ചോക്കുപൊടി


:മാതൃഭൂമി വാരികയിൽ (9.9.2012) അദ്ധ്യാപകർക്കുള്ള അനുഭവം പങ്ക് വെക്കുന്ന ‘ചോക്കുപൊടി’യിൽ വന്ന എന്റെ ലേഖനത്തിന്റെ പൂർണ്ണരൂപം:

“നമ്പർ സെവന്റീൻ”
രണ്ടാം തവണയും നമ്പർ വിളിച്ചശേഷം ആൺ‌കുട്ടികൾക്കിടയിലേക്ക് ഞാൻ നോക്കി; ‘ഇല്ല, അവനിന്നും വന്നിട്ടില്ല,, അവൻ‌മാത്രം വന്നിട്ടില്ല’
                        തോൽ‌വിയിൽ നിന്ന് കരകയറിയിട്ട് നൂറ് ശതമാനം വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന എന്റെ സർക്കാർ ഹൈസ്ക്കൂളിൽ, പത്താംതരത്തിൽ പഠിക്കുന്ന ഒരുകുട്ടി ഇടയ്ക്കിടെ ആബ്സന്റാവുന്നത് ക്ലാസ്‌ടീച്ചറെന്ന നിലയിൽ എനിക്ക് വിഷമം ഉണ്ടാക്കി. +2 ക്ലാസ്സിൽ പഠിക്കുന്ന അവന്റെ സഹോദരി ഇന്നലെ പറഞ്ഞത്, ‘അവന് തലവേദനയുണ്ട്, ഡോക്റ്ററെ കാണാൻ പോകും’ എന്നായിരുന്നു. സ്വന്തം സഹോദരന്റെ കാര്യമല്ലെ; ഇന്നും അവളെ വിളിപ്പിക്കാം,,,
                        എന്റെ നിർദ്ദേശം ലഭിച്ച ഉടനെ ക്ലാസ്‌ലീഡർ +2 സയൻസ് ക്ലാസ്സിൽ പോയി, ആബ്‌സന്റായവന്റെ സഹോദരി ലിജിഷയെ വിളിക്കാൻ. അവൾ വരുന്നനേരത്ത് ഞാൻ ക്ലാസ്സിനു വെളിയിലിറങ്ങി വരാന്തയിൽ വന്നു, ‘കുറ്റം പറയുന്നത് അവന്റെ സഹപാഠികൾ കേൾക്കരുത്’.

പഠനസമയത്ത് ക്ലാസ്സിൽ നിന്ന് വിളിച്ചിറക്കിയതിലുള്ള അമർഷം ഉള്ളിലൊതുക്കി, ഇത്തിരി ചമ്മലോടെ എന്റെ മുന്നിൽ‌വന്ന‌ +2വിദ്യാർത്ഥിനി പറയാൻ തുടങ്ങി,
“ടീച്ചറെ പൊന്നു ഇന്നും വന്നില്ല, അവന്,,,”
“അവനെന്ത് പറ്റി?”
ഞാനവളുടെ സമീപം വന്നപ്പോൾ അവൾ പതുക്കെ പറയാൻ തുടങ്ങി,
“അത് ടീച്ചറെ അവന് തലവേദന മാറിയിട്ടില്ല”
“ഇതൊക്കെ കുട്ടികളുടെ സ്ഥിരം തട്ടിപ്പല്ലെ,, നീയെന്തിന് അനുജനെ സപ്പോർട്ട് ചെയ്ത് പറയണം? സ്ക്കൂളിൽ വരാൻ അവൻ മടി കാണിച്ചിരിക്കും. ഇതൊക്കെ പത്താം തരക്കാർക്ക് പറ്റിയതാണോ? ശരിക്കും സംഭവം പറ,,”
തൊട്ടടുത്ത് നിൽക്കുന്ന എന്റെ ചെവിയിൽ അവളൊരു കാര്യം രഹസ്യമായി പറഞ്ഞത് കേട്ട് ഞാൻ അമ്പരന്നു,
“ടിച്ചറെ നമ്മുടെ പൊന്നൂന് സാമൂഹ്യം ടീച്ചറെ പേടിയാണ് പോലും, അതാണ് സ്ക്കൂളിൽ വരാഞ്ഞത്”
“അതെന്താ ടീച്ചറവനെ അടിച്ചോ?”
“അടിച്ചിട്ടൊ വഴക്ക് പറഞ്ഞിട്ടോ അല്ല; ടീച്ചറെ കാണുമ്പോൾ അവന് പേടി”
“അതിനിപ്പം എന്ത് ചെയ്യും? ഏതായാലും ഇന്ന് ഉച്ചയ്ക്ക് അവനെക്കാണാൻ ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്, അക്കാര്യം അവനോട് പറയണ്ട”
“ശരി ടീച്ചർ”
“സ്വന്തം അനുജന്റെ കാര്യമല്ലെ, നിനക്കിതിൽ പ്രയാസമൊന്നും തോന്നേണ്ട,, ക്ലാസിൽ പോയിക്കോ”
ഇപ്പോൾ ഞാനാണ് പ്രശ്നത്തിലായത്, പത്താം തരത്തിൽ പഠിക്കുന്ന ഒരു ആൺകുട്ടിക്ക് അദ്ധ്യാപികയെ കാണുമ്പോൾ പേടിയാണെന്ന് പറയുക, അത്‌കാരണം സ്ക്കൂളിൽ വരാതിരിക്കുക, ഇവനെക്കൊണ്ട് തോറ്റല്ലൊ

                       എന്റെ വിദ്യാലയത്തിൽ എസ്.എസ്.എൽ.സി. ക്ലാസ്സിൽ ആകെ എൺപത് വിദ്യാർത്ഥികളാണുള്ളത്. അദ്ധ്യയന വർഷാരംഭത്തിൽ എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലേക്ക് കുട്ടികളെ ഡിവിഷൻ തിരിച്ച് രജിസ്റ്ററിൽ ചേർക്കുന്ന ഡ്യൂട്ടി ഏതാനും വർഷങ്ങളായി എനിക്കാണ്. അങ്ങനെ പത്താം‌ക്ലാസ് തരം‌തിരിക്കുന്നതിനിടയിൽ ലിജേഷിനെ എന്റെ ഡിവിഷനിൽ തന്നെ ചേർത്തത് അവന്റെ സ്വഭാവം മനസ്സിലാക്കിയിട്ട്‌തന്നെ ആയിരുന്നു. ചെറിയകാര്യത്തിനുപോലും കരയുന്ന, സ്ക്കൂളിൽ വരാൻ മടികാണിക്കുന്ന ഈ കുട്ടിയെ പ്രത്യേകം ശ്രദ്ധിക്കണമല്ലൊ. ക്ലാസ്സിന്റെ മദ്ധ്യഭാഗത്ത് മൂന്നാമത്തെ ബഞ്ചിലിരിക്കുന്ന ലിജേഷിനെ ‘അടിക്കാനോ വഴക്കുപറയാനോ പാടില്ല’, എന്ന് അവനെ പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകരെയും അറിയിച്ചിരുന്നു. അടിശിക്ഷ അക്കാലത്ത് അപൂർവ്വമായി ഉണ്ടെങ്കിലും ലിജേഷിനെപോലൊരു കുട്ടിക്ക് ഒരിക്കലും അതിന്റെ ആവശ്യം വരാനിടയില്ല. ചിലപ്പോൾ ശകാരിച്ചെന്ന് വരാം, അതിന് ഇവനിങ്ങനെ സ്ക്കൂളിൽ വരാതായാൽ? ടീച്ചറെ കാണുമ്പോൾ പേടി എന്ന് പറയുന്ന ഒരു ആൺ‌കുട്ടിക്ക് ഭാവിജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ തരണംചെയ്യാനുണ്ട്!

                       ഗ്രാമത്തിലെ ഒരേഒരു സർക്കാർ ഹൈസ്ക്കൂളിൽ സർവ്വീസ് കൂടിയവരാണ് അദ്ധ്യാപകരിൽ അധികം‌പേരും. കുട്ടികളെ നോക്കിയും കണ്ടും പഠിപ്പിക്കാൻ അറിയുന്നവർ. ഒറ്റനോട്ടത്തിൽ നല്ല ഉയരവും വണ്ണവും ഉള്ളവരാണെങ്കിലും നമ്മുടെ സാമൂഹ്യശാസ്ത്രം ടീച്ചർ കുട്ടികളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. ഈ കുട്ടി അവരെ ഭയപ്പെടാൻ എന്തായിരിക്കും കാരണം? ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാൻ സാമൂഹ്യശാസ്ത്രം ടിച്ചറോട് കാര്യം തിരക്കി,
“ടീച്ചറിന്നലെ ലിജേഷിനെ വഴക്ക് പറഞ്ഞോ?”
“ഇന്നലെ അവനെ മാത്രമല്ല, നിങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിയെപോലും വഴക്ക് പറഞ്ഞില്ല. സത്യം പറഞ്ഞാൽ ചെറിയൊരു തലവേദന ആയതുകൊണ്ട് ഇന്നലെ നിശബ്ദമായിരുന്ന് പഠിക്കാനാണ് കുട്ടികളോട് പറഞ്ഞത്”
“എന്നാൽ ഇന്നവൻ ക്ലാസ്സിൽ വന്നില്ല,, കാരണം സാമൂഹ്യം ടീച്ചറെ പേടി”
ഞാൻ പറഞ്ഞത് കേട്ടപ്പോൾ സഹപ്രവർത്തകർക്കെല്ലാം ആശ്ചര്യമായി. അത് കേട്ട സംഗീതം ടീച്ചർ പറഞ്ഞു,
“പേടിയോ? സാധാരണ കണക്ക് മാഷമ്മാരെയൊക്കെ പേടിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്; ഇതിപ്പം സോഷ്യൽ പഠിപ്പിക്കുന്ന ടീച്ചറെ പേടി, അതും പത്താം തരത്തിൽ പഠിക്കുന്ന മുതിർന്ന ആൺകുട്ടിക്ക്!”
മറ്റുള്ളവരുടെ അഭിപ്രായ പ്രകടനത്തിനിടയിൽ സാമൂഹ്യം ടീച്ചർ മറുപടി പറഞ്ഞു,
“അത് ഞാനിന്നലെ ധരിച്ചത് കറുപ്പ് നിറമുള്ള സാരി ആയതുകൊണ്ടായിരിക്കാം.  അങ്ങനെയാണെങ്കിൽ അവന്റെ വീട്ടിലൊന്ന് പോകണമല്ലൊ”
“ഇന്നുച്ചക്ക് ഭക്ഷണം കഴിഞ്ഞ ഉടനെ നമുക്ക് രണ്ടാൾക്കും ലിജേഷിന്റെ വീട്ടിലേക്ക് പോവാം”
“അതാണ് നല്ലത്,, അവന്റെ രക്ഷിതാക്കളെ കണ്ട് സംഭവം അന്വേഷിക്കാമല്ലൊ”

                         ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ ഞാനും സാമൂഹ്യശാസ്ത്രം അദ്ധ്യാപികയും ലിജേഷിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. കണ്ണൂർ പട്ടണത്തിന് സമീപമുള്ള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന എന്റെ വിദ്യാലയത്തിൽ പഠിക്കുന്നവരിൽ അധികവും സമീപവാസികളായതിനാൽ അവരുടെ രക്ഷിതാക്കളുമായി അദ്ധ്യാപകർക്ക് അടുപ്പം കൂടുതലാണ്. പത്താം തരത്തിലെ ക്ലാസ്‌ടീച്ചറെന്ന നിലയിൽ കുട്ടികളുടെ അഡ്രസ്സും ഫോൺ നമ്പറുകളും എന്റെ പക്കലുണ്ട്. അതുപോലെ എന്റെ ഫോൺ‌നമ്പർ ആദ്യദിവസം തന്നെ കുട്ടികൾക്ക് നൽകിയതിനാൽ അത്, എല്ലാ രക്ഷിതാക്കളുടെയും പക്കലുണ്ട്. മക്കളുടെ കാര്യം പറയാൻ അവർ പലപ്പോഴും എനിക്ക് ഫോൺ ചെയ്യാറുണ്ട്.
    
                          ഇടവഴികളിലൂടെ നടന്ന ഞങ്ങൾ, നാട്ടുകാരുമായി വിശേഷങ്ങൾ പങ്ക്‌വെച്ചുകൊണ്ട് വേലിയും മതിലും കടന്നു. ഒരു വലിയ ഇരുനില വീടിനുമുന്നിലെത്തിയപ്പോൾ തുറന്ന ഗെയ്റ്റിലൂടെ അകത്തേക്ക് പ്രവേശിച്ചു; അത് ലിജേഷിന്റെ വീടാണ്. വീട്ടുപണി തുടരുന്നതുകൊണ്ടാവണം സിമന്റും മണലും മുറ്റത്ത് കൂട്ടിയിട്ടിട്ടുണ്ട്. വെറും ഓലയുംതകരവും വെച്ച്‌കെട്ടിയ കുടിലുകളിൽ പാർക്കുന്ന അനേകം ശിഷ്യന്മാരെ ആനേരത്ത് ഞാനോർത്തുപോയി. ഞങ്ങളെ കണ്ടിട്ടാവണം തുണിയലക്കിക്കൊണ്ടിരിക്കുന്ന ലിജേഷിന്റെ അമ്മ ഓടിവന്നു,
“അല്ല ടീച്ചർമാരൊ, പൊന്നു ഇന്ന് വരാത്തതുകൊണ്ടായിരിക്കും, അവനു പനിയാണ്”
“പനിയാണെന്ന് അവന്റെ ചേച്ചി പറഞ്ഞു, അതുകൊണ്ട് അവനെയൊന്ന് കാണണമെന്ന് തോന്നി”
എന്റെ മറുപടി കേട്ടപ്പോൾ അവർ പറഞ്ഞു,
“ഇന്ന് പനി കുറവുണ്ട്,, ഞാനവനെ വിളിക്കാം,,, മോനേ,, പൊന്നൂ,,,”
അവർ നീട്ടിവിളിച്ചപ്പോൾ അകത്തുനിന്ന് പതിഞ്ഞ സ്വരത്തിൽ മറുപടി വന്നു,
“എന്താ അമ്മേ,,”
“എന്റെ മുത്തിങ്ങ് താഴെയിറങ്ങി വാ,, മോനെക്കാണാൻ രണ്ട് ടീച്ചറ്‌മാര് വന്നിട്ടുണ്ട്”
“ഞാൻ വരുന്നുണ്ടമ്മെ”
അല്പസമയം കഴിഞ്ഞപ്പോൾ അവൻ വന്നു,, നമ്മുടെ പ്രീയശിഷ്യൻ,, അമ്മയുടെ മുത്ത്,,
“അമ്മെ എന്തിനാ എന്നെ വിളിച്ചത്?”
“മുത്തിനെ കാണാൻ ടിച്ചറ്‌മാര് വന്നത് കണ്ടൊ,, എന്റെ പൊന്നുമോനെ സ്ക്കൂളിൽ കാണാത്തതുകൊണ്ടല്ലെ, അവര് വന്നത്. ഇന്ന് പനി മാറിയതുകൊണ്ട് നാളെ വരുമെന്ന് ഞാൻ പറഞ്ഞു”

                 ലിജേഷിനെ സമീപിച്ച് അവന്റെ നെറ്റിയിൽ കൈവെച്ച് നോക്കിയപ്പോൾ അവനൊരു രോഗവും ഇല്ലെന്ന് എനിക്ക് മനസ്സിലായി. ടിച്ചറെ അവൻ ഭയപ്പെടുന്നുണ്ടെന്ന കാര്യത്തെപറ്റി ഒരക്ഷരവും ഞങ്ങൾ പറഞ്ഞില്ല. പകരം അവനെ ഞങ്ങൾ ആശ്വസിപ്പിച്ചു,
“മോൻ ചേച്ചീടെ ഒപ്പം നാളെമുതൽ എല്ലാദിവസവും സ്ക്കൂളിൽ വരണം. നല്ല കുട്ടിയല്ലെ,, പിന്നെ 210 മാർക്ക് വാങ്ങിയാൽ പോര, ഫസ്റ്റ്‌ക്ലാസ് തന്നെ വാങ്ങിയിട്ട് എസ്.എസ്.എൽ.സി. പാസ്സാവണം”
“ശരി ടീച്ചർ”
ലിജേഷിന്റെ അമ്മ ഞങ്ങളെ സ്വീകരിച്ചു,
“ടീച്ചറിരുന്നാട്ടെ ചായ എടുക്കാം”
“അയ്യോ വേണ്ട ചോറ് തിന്നതേയുള്ളു, മോന്റെ പനി മാറിയതുകൊണ്ട് നാളെമുതൽ സ്ക്കൂളിലയക്കണം”
“അത് ഞാനയക്കാം,,” തുടർന്ന് മകനോടായി പറഞ്ഞു, “എന്റെ തേനല്ലെ, പോയി അകത്തിരുന്ന് പഠിച്ചൊ,, മോനെ കാണാൻ ടീച്ചർ‌മാര് വീട്ടില് വന്നില്ലെ; അതുകൊണ്ട് നാളെ തീർച്ചയായും എന്റെ മുത്ത് സ്ക്കൂളിൽ പോകണം”
“ഞാൻ പോകും അമ്മെ”
ഗെയ്റ്റ് കടന്ന് ഇടവഴിയിൽ തിരിച്ചെത്തിയപ്പോൽ നമ്മുടെ സാമൂഹ്യം ടീച്ചർ സ്വയമെന്നവണ്ണം പറഞ്ഞു,
“അച്ഛന്റെ പൊന്ന്, അമ്മയുടെ മുത്ത്, അദ്ധ്യാപകർക്ക് വെറും നമ്പർ; പിന്നെങ്ങനെ കുട്ടി ടീച്ചറെ ഭയപ്പെടാതിരിക്കും? ഞങ്ങൾ ടീച്ചേർസ് ഇനിയും ധാരാളം പഠിക്കാനുണ്ട്”

                         മാസങ്ങൾ കഴിഞ്ഞു,, മെയ് മാസം വന്നെത്തി; ലിജേഷടക്കം ഞങ്ങളുടെ വിദ്യാലയത്തിലെ എൺപത് വിദ്യാർത്ഥികൾ പത്താം തരം വിജയകരമായി പൂർത്തിയാക്കി പരീക്ഷാഫലം കാത്തിരിക്കുന്ന ദിവസം. രാവിലെ പത്രത്തിൽ വായിച്ച് റിസൽറ്റ് അറിയാമെങ്കിലും തലേദിവസം‌തന്നെ അറിയാനുള്ള ഇന്റർ‌നെറ്റ് സംവിധാനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. വീട്ടിലെ കമ്പ്യൂട്ടറിൽ നിന്ന് റിസൽട്ട് അറിയാനുള്ള പരിശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഒരു ഫോൺ‌കോൾ എന്നെ തേടിയെത്തി,
“ഹലോ ടീച്ചറെ ഇതു ഞാനാ പൊന്നൂന്റെ അച്ഛൻ, എന്റെ പൊന്നു പാസ്സായി”
“വളരെ സന്തോഷം,,,,”
“ടീച്ചറെ അവന്റെ കാര്യത്തിൽ നമ്മളാകെ സംശയിച്ചിരുന്നു,,, എന്റെ പൊന്നു പത്താം തരം‌വരെ സ്ക്കൂളിൽ പോകുമോ എന്ന്‌പോലും പേടിച്ചിരുന്നു”
സന്തോഷം സഹിക്കവയ്യാതെ ആ പിതാവ് വിശേഷങ്ങൾ പറയുകയാണ്; ഞാനും അവരുടെ സന്തോഷത്തിൽ പങ്ക് ചേർന്നു. എന്റെ അദ്ധ്യാപകജീവിതത്തിൽ ആഹ്ലാദം അനുഭവിച്ച വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരുന്നു അത്.
*****************************************************
:ചോക്കുപൊടിയിൽ വന്നത്:-

24 comments:

  1. മാതൃഭൂമി ചോക്കുപൊടിയിൽ വന്ന എന്റെ രണ്ടാമത്തെ അനുഭവം, ചോക്കുപൊടി പേജിനുവേണ്ടി അല്പം ചുരുക്കിയിരുന്നു. അനുഭവത്തിന് സാഹചര്യം ഒരുക്കിയ എന്റെ വിദ്യാലയങ്ങൾക്കും സഹപ്രവർത്തകർക്കും എല്ലാ അദ്ധ്യാപകർക്കും നാട്ടുകാർക്കും ബ്ലോഗ് വായനക്കാർക്കുമായി ഈ അനുഭവം സമർപ്പിക്കുന്നു.

    ReplyDelete
    Replies
    1. **number seventeen-e kaanan kazhinja manassinu abhinandanangal**

      Delete
  2. ആശംസകള്‍ നേരുന്നു ടീച്ചര്‍.!
    ഈ ജൈത്രയാത്രക്ക് എല്ലാഭാവുകങ്ങളും നേരുന്നു.
    സസ്നേഹം..പുലരി

    ReplyDelete
  3. Dear Teacher,
    Read chokkupodi. Good service
    Sasi, Narmavedi

    ReplyDelete
  4. ഒന്ന് ഓടിച്ചു വായിച്ചു. വിശദമായ കമന്റ് പിന്നീട് ഇടാം.

    ഒരു സംശയം... ശരിക്കും ആ കുട്ടിയുടെ പ്രശ്നം എന്തായിരുന്നു? അത് തിരിച്ചറിഞ്ഞെങ്കിലല്ലേ പരിഹാരം കാണാനും അവനെ തുടര്‍ന്ന് പഠിക്കാന്‍ പ്രേരിപ്പിക്കാനും പറ്റുമായിരുന്നുള്ളൂ?

    ReplyDelete
    Replies
    1. @പ്രഭൻ കൃഷ്ണൻ-,
      ആദ്യമായി അഭിപ്രായം എഴിതിയതിന് നന്ദി.
      @sasidharan-,
      അഭിപ്രായം എഴിതിയതിന് നന്ദി.
      @വിജി പിണറായി-, ആ കുട്ടിയെ രക്ഷിതാക്കൾ അമിതമായി ഓമനിക്കുന്നു. പാരമ്പര്യതൊഴിൽ ചെയ്ത് ജീവിക്കന്നവരായതിനാൽ അവന് അച്ഛന്റെ തൊഴിൽ ചെയ്ത് ജീവിക്കാം, ഭാവിയെക്കുറിച്ച് ആകുലതകൾ ഇല്ല, നല്ല വരുമാനം ഉണ്ടാവും. അവനോട് മുഖം കറുപ്പിച്ചോ ഉച്ചത്തിൽ ഭീഷണിപ്പെടുത്തിയോ ഇതുവരെ ആരും സംസാരിച്ചിട്ടില്ല. ഹൈസ്ക്കൂളിൽ എത്തിയപ്പോഴാണ് മനുഷ്യന്റെ പലതരം മുഖങ്ങൾ അവൻ കാണുന്നത്. അഭിപ്രായം എഴിതിയതിന് നന്ദി.

      Delete
    2. അക്ഷരതെറ്റ് തിരുത്തുന്നു, അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.

      Delete
  5. This comment has been removed by the author.

    ReplyDelete
  6. ഏതായാലും പ്രധാനാദ്ധ്യാപികയും, സാമൂഹ്യപാഠം ടീച്ചറും

    നല്ലൊരു പാഠം പഠിച്ചു!!!

    നര്‍മ്മാദ്ധ്യാപിക മിനി ടീച്ചറുടെ ഗൌരവമാര്‍ന്ന

    ഈ വിഷയത്തിലും അല്‍പ്പം ചിരിക്കിടം കിട്ടി,

    അതെയതെ ടീച്ചര്‍മാര്‍ പാഠം പഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

    നല്ലൊരു പാഠം ഈ സംഭവത്തില്‍ നിന്നും പഠിക്കാനുണ്ട്

    എല്ലാ അദ്ധ്യാപകരും ഇതു വായിക്കണം ഇതിലെ അന്തസത്ത ഉള്‍ക്കൊള്ളണം

    ടീചെര്‍ക്കെന്റെ അഭിനന്ദനം

    PS: മാതൃഭൂമി തേടി പലടത്തും ഓടി കിട്ടിയില്ല.

    ഏതായാലും ഇവിടെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം

    വീണ്ടും പോരട്ടെ ചോക്കുപടി പോലുള്ള സ്കൂള്‍ വിശേഷങ്ങള്‍!

    ReplyDelete
    Replies
    1. @P V Ariel-,
      ഇത്തരം സംഭവങ്ങളിൽ നിന്നാണ് ഞാൻ പലതും പഠിച്ചത്. കുട്ടികളെ അമിതമായി ലാളിക്കരുതെന്നും പഠിച്ചു. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  7. മാതൃഭൂമിയില്‍ വായിച്ചിരുന്നു.
    സന്തോഷം.
    കുട്ടികളെ കുട്ടികളായി (കുട്ടിക്കള്ളന്മാരായി അല്ല) കാണാന്‍ കഴിയുന്നവരാണ് നല്ല അധ്യാപകര്‍.
    മുന്‍ധാരണയോടെയാണ് ഇന്നും അധ്യാപകര്‍ കുട്ടികളെ സമീപിക്കാറുള്ളത്.
    കുട്ടികളെ മനസ്സിലാക്കാന്‍ കഴിയാത്തവന് നല്ല അധ്യാപകാനാകാന്‍ കഴിയില്ല.


    ഈ കുറിപ്പ് ആ വിദ്യാര്‍ഥി 'ചോക്കുപൊടി'യിലാണ് എഴുതിയിരുന്നെങ്കില്‍ കുറച്ചൂടെ ഹൃദ്യമാകുമായിരുന്നു.

    ReplyDelete
    Replies
    1. @Mukthar-,
      അത് നമ്മുടെ ബ്ലോഗർ ‘വിജി പിണറായി’യോട് പറയാം. ചില അദ്ധ്യാപകരുടെ പരുക്കൻ പെരുമാറ്റവും മുഖവും വീട്ടിലെ ഓമനകളായ കുട്ടികളെ ഭയപ്പെടുത്തും. പക്ഷെ ആൺകുട്ടികൾ അങ്ങനെയാവരുതല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  8. palavattam parishramichittaanu blogil ethan pattiyath....ente computer chillara pinakkangal kaanikkunnu.
    chokkupodi anubhavam valare nannayirikkunnu.
    ethrapaadangal nammal kuttikalude aduthu ninnum padikkunnu alle?
    (malayalam fondum ennodu pinakkathila.)

    ReplyDelete
    Replies
    1. @ജന്മസുകൃതം-,
      ബ്ലോഗിലും നെറ്റിലും ഉണ്ടായ രോഗങ്ങളെല്ലാം പെട്ടെന്ന് മാറി സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  9. 'തെറ്റു തിരുത്തുന്നു' എന്നു പറഞ്ഞ് എഴുതിയതു തന്നെ തെറ്റിയല്ലോ ടീച്ചറേ...! ‘അക്ഷരതെറ്റ്’ എന്നല്ല, ‘അക്ഷരത്തെറ്റ്’ എന്നുതന്നെ വേണം! :) (കൂടുതല്‍ ‘തിരുത്തുകള്‍’ പറയുന്നില്ല.)

    ടീച്ചര്‍ പറഞ്ഞ ആ പ്രശ്നം ആദ്യമേ മനസ്സിലായി, പക്ഷേ അതിന് ‘ടീച്ചറെ പേടി’ എന്ന ‘cover’ വന്നതുകൊണ്ടാണ് സംശയം തോന്നിയത്, ശരിക്കും എന്താണ് പ്രശ്നമെന്ന്. ആ ടീച്ചറാണെങ്കില്‍ കുട്ടികളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറാ‍റുള്ളതെന്നും പറഞ്ഞിട്ടുണ്ടല്ലോ. അതു കണ്ടതുകൊണ്ടാണ് ‘കണ്‍ഫ്യൂഷന്‍’ ആയത്.

    ഏതായാലും ‘പഠിപ്പിച്ചു പഠിച്ച’ പാഠങ്ങളുടെ കൂട്ടത്തില്‍ അങ്ങനെയും ഒരെണ്ണം, അല്ലേ?

    ReplyDelete
  10. @വിജി പിണറായി-,
    തെറ്റ് തിരുത്തുന്നു, അമ്മ ആദ്യാക്ഷരം പഠിപ്പിച്ചതുകൊണ്ടുള്ള ഗുണം ശരിക്കും കാണുന്നുണ്ട്. ആ കുട്ടിക്ക് ആ ടിച്ചറെ മാത്രമല്ല കർശ്ശനമായി പറയുന്ന, ഉച്ചത്തിൽ സംസാരിക്കുന്ന അദ്ധ്യാപകരെയെല്ലാം ഭയമായിരുന്നു. എട്ടാം ക്ലാസ്സ് മുതൽ ആ കുട്ടി അതേപോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഏതായാലും അവനിപ്പോൾ ജോലിയൊക്കെ ലഭിച്ച് നല്ല നിലയിലായി എന്ന് അറിയുന്നു. കൂടുതൽ കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    (അക്ഷരത്തെറ്റ് തിരുത്താൻ ഇനിയും സഹായിക്കണം)

    ReplyDelete
  11. അനുഭവങ്ങള്‍ക്കും നല്ല ഭാഷക്കും നന്ദി...

    ReplyDelete
  12. നമ്മളോട് കുടുംബാംഗങ്ങളോടെന്ന പോലെ അടുത്തു പെരുമാറുന്ന അദ്ധ്യാപകരോട് പ്രത്യേക സ്നേഹവും ബഹുമാനവും തോന്നാറുണ്ട്. എനിക്ക് ഹൈസ്കൂളില്‍ ഒരു സയന്‍സ് ടീച്ചറുണ്ടായിരുന്നു. അവര്‍ ഇട വേളകളില്‍ ടീച്ചേഴ്സ് റൂമില്‍ ചെന്നാല്‍ സംശയങ്ങള്‍ പറഞ്ഞു തരികയും ലാബിലൊക്കെ ചെന്നാല്‍ എല്ലാം കാണിച്ചു തരുമായിരുന്നു.അക്കാലത്ത് ഞാനുണ്ടാക്കിയ ഇലക്ട്രിക് ബെല്‍ ലാബില്‍ വെച്ച് പ്രവര്‍ത്തിപ്പിച്ച് എല്ലാവരെയും കാണിച്ചിരുന്നു. സ്ക്കൂള്‍ വിട്ടിട്ടും ഇടയ്ക്കൊക്കെ എഴുത്തെഴുതുമായിരുന്നു. ഇപ്പോള്‍ ഞാനവരുടെ ഫോണ്‍ നമ്പര്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാ.ആളിപ്പോള്‍ കോഴിക്കോടാണ് താമസമെന്നു കേട്ടു. എല്ലാ അദ്ധ്യാപകരും ഇങ്ങനെ ആയെങ്കില്‍....

    ReplyDelete
  13. മാതൃ ഭൂമി കിട്ടാത്തത് കൊണ്ട് ചോക്ക് പൊടിക്ക് വേണ്ടി ഇവിടെ കാത്തിരിക്കുക ആയിരുന്നു...

    എഴുത്തിന്റെ പൂര്‍ണ്ണ രൂപവും വായനയുടെ പൂര്‍ണതയും കിട്ടിയത്
    പിനരായിയുടെ ചോദ്യവും ടീച്ചറിന്റെ ഉത്തരങ്ങളും മുഴുവന്‍ വായിച്ചപ്പോള്‍ ആണ്.. ടീച്ചറിന്റെ മനസ്സില്‍ ഉള്ള ആശയങ്ങള്‍ മുഴുവന്‍ ആദ്യ വായനയില്‍ കിട്ടിയിരുന്നില്ല... ആശംസകള്‍..

    ReplyDelete
  14. തുറന്ന് പറഞ്ഞതു നന്നായി. പിള്ളേർക്ക് വീട്ടിൽ കിട്ടുന്ന മുത്തേ, പൊന്നേ, ചക്കരേ എന്നൊക്കെയുള്ള വിളികളൊന്നും സ്കൂളിൽ കിട്ടില്ല എന്ന് സമ്മതിച്ചല്ലോ. അപ്പോൾ പിള്ളേരെ അല്പം എടാ വാടാ വിളികളിലൂടെ തന്നെ വീട്ടിലും ഡീൽ ചെയ്യുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു. പിന്നെ ഏതെങ്കിലും ആൺകുട്ടിയെ ഏതെങ്കിലും ടീച്ചർ ചക്കരേ,മുത്തേ...ന്നൊക്കെ വിളിച്ചാൽ ആ ടീച്ചറുടെ ‘കാര്യം’ എപ്പം കട്ടപ്പൊകയായീന്ന് മാത്രം ചോദിച്ചാൽ മതി.
    തലവേദനകൾ പലവിധമുലകിൽ സുലഭം.ഓഫീസിൽ സാമൂഹ്യം ടീച്ചറില്ലെങ്കിലും ചിലപ്പോൾ ലിജേഷിനെപ്പോലെ അങ്ങോട്ട് പോകാതിരിക്കാനുള്ള തലവേദന വരും.ഇന്നും അങ്ങനെയൊരു തലവേദനയുടെ സഹായത്തിൽ വീട്ടിലിരിപ്പാണ്.പോസ്റ്റിൽ ചില നല്ല സൂചനകളും നിർദ്ദേശങ്ങളും പറയാതെ പറയുകയും, നൽകാതെ നൽകുകയും ചെയ്യുന്നുണ്ട്.നന്നായിട്ടുണ്ട്. ആശംസകൾ ടീച്ചറേ.കുറച്ചു നാൾ നല്ല തിരക്കായിരുന്നു. അതാ ഈമെയിലിൽ ലിങ്ക് കിട്ടിയിട്ടും പോസ്റ്റ് വായിക്കാൻ പറ്റാതിരുന്നത്.

    ReplyDelete
  15. അനുഭവം നന്നായി...... അഭിനന്ദനങ്ങള്‍. പൊന്നു പാസ്സായതിനു, പിന്നെ ഇപ്പോ മാതൃഭൂമിയില്‍ വന്നതിനു....

    ReplyDelete
  16. അനുഭവത്തില്‍ നിന്നായത്‌ കൊണ്ട് തന്നെ .. കൂടുതല്‍ ആകാംഷയോടെ വായിച്ചു ..!
    ഇഷ്ടായി. ആശംസകള്‍ !

    ReplyDelete
  17. @bellu-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @Muhammedkutty-,
    ചില അദ്ധ്യാപകർ കുട്ടികളിൽ വളരെയധികം സ്വാധീനം ചെലുത്തും. അഭിപ്രായം എഴുതിയതിന് നന്ദി.
    @ente lokam-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @വിധു ചോപ്ര-,
    ഹൈ സ്ക്കൂളിലെ ആൺ‌കുട്ടികൾ അദ്ധ്യാപികമാരുമായി അകലം പാലിക്കുന്നതാണ് കണ്ടത്. എന്നാൽ വിദ്യാർത്ഥിനികൾ പുരുഷ അദ്ധ്യാപകരുമായി വളരെ അടുത്ത് പെരുമാറും. അത് ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ‘സ്റ്റാഫ്‌റൂമിൽ ഇനി വന്നാൽ അടിച്ച് കാല് പൊട്ടിക്കും’ എന്ന് ഒരു പെൺ‌കുട്ടിയോട് എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    @Echmukutty-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @സ്വന്തം സുഹൃത്ത്-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.