“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

November 20, 2012

കേട്ടാലും കണ്ടാലും പഠിക്കാത്തവർ


ഏതാനും ദിവസം മുൻപ്,
                       കണ്ണൂർ റെയിൽ‌വെ സ്റ്റേഷനിൽ എത്തിച്ചേർന്ന രാത്രിവണ്ടിയിൽ നിന്നും ഒരു പെൺ‌കുട്ടി ഇറങ്ങുന്നു. ഇരുവശത്തും നോക്കിക്കൊണ്ട് യാത്രക്കാർക്ക് സംശയം ഉണർത്തുന്നവിധം ചുറ്റിനടക്കുന്ന അവൾക്ക് പോവാൻ ഒരിടവും ഇല്ല. വീട്ടുകാരുമായുള്ള പിണക്കത്തിന്റെ പേരിൽ പതിനെട്ട് വയസ് പ്രായമുള്ള അവൾ, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള സ്വന്തം വീട്‌വിട്ട് ഇറങ്ങിയതാണ്. അവിടെനിന്നും ട്രെയിനിൽ കയറിയ അവൾ ഇറങ്ങിയത് കണ്ണൂരിൽ. 
                      അങ്ങനെ നടക്കുന്നതിനിടയിലാണ് സിനിമയിൽ കാണുന്നതുപോലെ രണ്ട് ചെറുപ്പക്കാർ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഓട്ടോ ഡ്രൈവർമാരായ അവർ വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം അവളെ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്യുന്നു. അസമയത്ത് റെയിൽ‌വെ സ്റ്റേഷനിൽ നിൽക്കുന്നത് അപകടമാണെന്നും അവരുടെ കൂടെ വന്നാൽ, വീട്ടിൽ താമസിപ്പിച്ച് നാളെമുതൽ ഒരു ജോലി തരപ്പെടുത്തികൊടുക്കാമെന്നും യുവാക്കൾ പറഞ്ഞപ്പോൾ അവൾ അവരുടെ പിന്നാലെ പോയി.

                        ചെറുപ്പക്കാരോടൊപ്പം ഓട്ടോയിൽ കയറിയ പെൺകുട്ടിയെ കണ്ണൂർ സിറ്റിയിലെ അഞ്ചുകണ്ടിയിൽ മുതിർന്ന പുരുഷന്മാർ മാത്രം താമസിക്കുന്ന വീട്ടിൽ എത്തിക്കുന്നു. അവിടെവെച്ച് ഇരുവരും‌ചേർന്ന് പീഡിപ്പിക്കുമ്പോൾ കരഞ്ഞ് ബഹളംകൂട്ടിയ അവളെ, ഓടിപ്പോകാതെ ബലമായി പിടിച്ചുവെച്ചത് 74 വയസ് പ്രായമുള്ള വീട്ടുടമസ്ഥനായിരുന്നു. അസമയത്ത് ആണുങ്ങൾ മാത്രം താമസിക്കുന്ന വീട്ടിൽ‌നിന്നും ഒരു പെണ്ണിന്റെ കരച്ചിൽ കേട്ട പരിസരവാസികൾ വീട് വളഞ്ഞ് പോലീസിനെ വിളിച്ചുവരുത്തി വാതിൽ തല്ലിപ്പൊളിച്ച് അകത്ത് പ്രവേശിച്ച് പുരുഷന്മാരെ പോലീസ്‌സ്റ്റേഷനിലേക്കും പെൺ‌കുട്ടിയെ ആശുപത്രിയിലേക്കും അഡ്‌മിറ്റാക്കി.

ഏതാനും ആഴ്ച മുൻപ്,
                        അതിരാവിലെ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബസ്‌സ്റ്റാന്റിൽ ഒരു പെൺകുട്ടി എത്തിച്ചേരുന്നു. അവൾക്ക് സ്ഥലം പരിചയമില്ലെന്ന് നോട്ടത്തിലും ഭാവത്തിലും തിരിച്ചറിയുന്ന പലരും ശ്രദ്ധിക്കാൻ തുടങ്ങി. അത്‌കണ്ട് ചുമട്ടുതൊഴിലാളികളിൽ ഒരാൾ വന്ന് സംഭവം ചോദിച്ചു. വളരെ അകലെ തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിൽ നിന്ന് ട്രെയിനിലും ബസ്സിലും സഞ്ചരിച്ച് കാമുകനായ ‘ഹംസയെ’ തേടിയിറങ്ങിയതാണവൾ. ഹംസ ആരാണെന്ന് അവൾക്കറിയില്ല; അറിയാവുന്നത് അയാൾ അവളെ സ്നേഹിക്കുന്നു എന്ന് മാത്രം. അവർ മൊബൈലിലൂടെ പ്രേമിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി; ഇനിയവൾക്ക് ഹംസയുടെ കൂടെ ജീവിക്കണം. അതിനായി എന്തും ചെയ്യാനും, എന്തും ത്യജിക്കാനും തയ്യാറായി വന്നിരിക്കയാണ്.

                         ഹംസയെ കണ്ടുപിടിക്കാൻ സഹായിക്കാമെന്നേറ്റ ചുമട്ടുതൊഴിലാളി ആ പെൺകുട്ടിയെ തൊട്ടടുത്ത പോലീസ്‌സ്റ്റേഷനിൽ എത്തിച്ചു. അവിടെവെച്ച് ഒന്നര വർഷമായി വിളിക്കുന്ന നമ്പറിൽ കാമുകനെ വിളിച്ചു. വിളികേട്ട കാമുകൻ പെട്ടെന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു. കാമുകനെ നെരിട്ട് കണ്ടതോടെ കാമുകിയുടെ ബോധം‌പോയി. ഹംസയായി മുന്നിൽ നിൽക്കുന്നത് 70 കഴിഞ്ഞ ഒരു പുരുഷൻ; അയാളുടെ മൊബൈലിൽ ആ കിഴവനുമായാണ് ഇത്രയും കാലം അവൾ സംസാരിച്ചത്. മൊബൈലിൽ സംസാരിച്ച് പ്രേമം മൂത്ത് വീട്‌വിട്ടിറങ്ങി ഒന്നിച്ച് ജീവിക്കാൻ വന്നവളുടെ വിദ്യാഭ്യാസയോഗ്യത?
: ‘എം ടെക്ക്’.

ഏതാനും മാസം മുൻപ്,
                         ഒരു രാത്രി കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ ഒരു പെൺ‌കുട്ടി എത്തിച്ചേരുന്നു. ഇരിട്ടിയിൽ തൊഴിലെടുക്കുന്ന കാമുകനെ അന്വേഷിച്ച അവൾ വരുന്നത് ബംഗാളിൽ നിന്നാണ്. സ്വന്തം നാട്ടിലായിരുന്നപ്പോൾ പ്രേമിച്ച് ഒന്നിച്ചുജീവിക്കാൻ കൊതിച്ചവൾ സ്വന്തം സഹോദരനോടൊപ്പം കാമുകൻ ജോലിചെയ്യുന്ന സ്ഥലത്ത് വന്നതാണ്. രാത്രിയിൽ റോഡരികിൽ നിൽക്കുന്ന സഹോദരങ്ങളെ അപരിചിതരായ രണ്ടുപേർ ട്രിപ്പർ ലോറിയിൽ കയറ്റി വിജനമായ സ്ഥലത്തേക്ക് ഓടിച്ചുപോയി. പിന്നീട് സഹോദരനെ വാഹനത്തിൽ കെട്ടിയിട്ടശേഷം സഹോദരിയെ അതിക്രൂരമായി പീഡിപ്പിച്ചു. രക്ഷപ്പെടാൻ വേണ്ടി കരഞ്ഞുവിളിച്ച് ഓടുന്ന അവൾ ഒരു ബൈക്ക് വരുന്നത് കണ്ടപ്പോൾ ആ ഭാഗത്തേക്ക് ഓടി. ബൈക്കിൽ വന്നതോ? ലോറിയിലുള്ളവർ കൂട്ടുകാരനെ വിളിച്ചുവരുത്തിയതാണ്; ഇരയെ ഒത്തുകിട്ടിയത് പങ്ക്‌പറ്റാൻ. മൂന്നുപേരുടെ ആക്രമണത്തിൽ തകർന്ന് മെഡിക്കൽ‌കോളേജിൽ എത്തിച്ചേർന്ന പെൺകുട്ടിക്ക് ഇപ്പോൾ എന്ത് സംഭവിച്ചിട്ടുണ്ടാവും?

                        നമ്മുടെ പെൺ‌കുട്ടികൾക്ക് എന്ത് പറ്റി? ഇത്തരം സംഭവങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാൽ ആധുനികയുഗത്തിൽ വരും‌വരായ്മകളെ തിരിച്ചറിയാനുള്ള സാഹചര്യങ്ങൾ ലഭ്യമായ അവസ്ഥയിൽ വരാനുള്ള അപകടങ്ങൾ അറിഞ്ഞുകൊണ്ട് നേരെ അതിലേക്ക് തലയിടുന്ന സ്വഭാവമാണ് പലപ്പോഴും കാണുന്നത്. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ഈ ലോകത്ത് നടക്കുന്ന തട്ടിപ്പുകൾ നിരന്തരം കേൾക്കുന്നുണ്ടെങ്കിലും പ്രായത്തിന്റെ അപക്വത, സ്നേഹിക്കുന്നവരെല്ലാം നല്ലവരാണെന്ന് വിശ്വസിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. ‘സ്വന്തം വീട്ടിൽ നിന്ന് ലഭിക്കാത്ത സ്നേഹവും വിശ്വാസവും മറ്റുള്ളവരിൽ നിന്ന് ലഭിക്കും’, എന്ന് വിശ്വസിച്ച് ഇറങ്ങിനടക്കുന്ന ഈ പെൺ‌കുട്ടികൾക്ക് ഒരു നിമിഷനേരമെങ്കിലും ഒന്ന് ചിന്തിച്ചുകൂടെ?

ഇന്ന് നടന്നത്,
                         കണ്ണൂർ ജില്ലയിലെ ചേലേരിയിൽ, ഗൾഫിൽ ജോലിചെയ്യുന്ന ഭർത്താവും മകനും ഉള്ള, 26 വയസ്സുള്ള യുവതിയെ കാണാനില്ല; ഒപ്പം അവളുടെ വീട്ടിലുള്ള 65പവൻ സ്വർണ്ണവും 5ലക്ഷം രൂപയും മൂന്ന് വയസ്സുള്ള സ്വന്തം മകനും,
പിന്നെ?
തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ രാജസ്ഥാൻ‌കാരനെയും.

44 comments:

  1. കൊള്ളാം ടീച്ചറെ,
    സംഭവ ബഹുലമായ
    ഈ ലോകത്തില്‍
    ഇനിയും എന്തെല്ലാം
    കാണാനും കേള്‍ക്കാനും
    ഇരിക്കുന്നു!
    ടീച്ചര്‍ ഇത് വളരെ
    ഭംഗിയായി അവതരിപ്പിച്ചു.
    പുരുഷന്മാരെ
    പോലീസ്‌സ്റ്റേഷനിലേക്കും
    പെൺ‌കുട്ടിയെ
    ആശുപത്രിയിലേക്കും
    അഡ്‌മിറ്റാക്കി.
    എന്നു എഴുതി കണ്ടു
    അവിടെ അയച്ചു എന്ന് പോരെ? :-)


    വാല്‍ക്കഷണം:
    ഇതില്‍ ഏറ്റം ദയനീയം
    ആ ഗള്‍ഫു കാരന്റെ അവസ്ഥ!

    ReplyDelete
    Replies
    1. P V Ariel-,
      പത്രങ്ങൾക്ക് ഇതൊരു വാർത്ത മാത്രം, അതിൽ 74കാരൻ ആ നേരത്ത് ഓടിരക്ഷപ്പെട്ടിരുന്നെങ്കിലും പിറ്റേന്ന് അയാളെയും അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  2. പരീക്ഷ കഴിഞ്ഞാല്‍ മാത്രം ലഭിക്കുന്ന സിലബസ്സാണ് ജീവിതം എന്ന് തോന്നുന്നു. ആരും ഒന്നും പഠിക്കുന്നില്ല :)

    ReplyDelete
    Replies
    1. @K P Sukumaran-,
      പഠനം പരീക്ഷക്ക് മാത്രമായി ചുരുങ്ങിപ്പോയി.
      കേട്ടാലും കണ്ടാലും പഠിക്കാത്തവർ കൊണ്ടാലെങ്കിലും പഠിക്കുമായിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  3. Dear Teacher,
    Read out the incidents. Good.
    Sasi, Narmavedi

    ReplyDelete
    Replies
    1. @Narmavedi-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  4. "എം. ടെക്' വിദ്യാസമ്പന്ന 'ഇത്തരം സംഭവങ്ങള്‍ പത്രങ്ങളില്‍ വായിക്കാറില്ലേ?'എന്ന പോലീസ്‌ ഓഫീസറുടെ ചോദ്യത്തിന് കൊടുത്ത മറുപടി 'എനിക്ക് രാഷ്ട്രീയം ഇഷ്ടമല്ല,അതുകൊണ്ടു പത്രങ്ങളും വാര്‍ത്തകളും വായിക്കാറില്ല' എന്ന് പറഞ്ഞതായി വായിച്ചു!
    (അരാഷ്ട്രീയ വാദികള്‍ക്ക് നല്ലൊരു മറുപടിയും!)

    ReplyDelete
    Replies
    1. അനിൽകുമാർ-,
      എം.ടെക്ക് ആയലും ലോകവിവരം എന്നൊന്നില്ലെ? അതിന്റെ അഭാവം തന്നെയാണിത്. എന്നാലും അവൾ കേരളത്തിന്റെ തെക്കേ അറ്റത്തുനിന്നും കണ്ണുരിൽ വരണോ?
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  5. Beutifully narrated Teacher.
    I always wonder why this happenning
    again?????!!!!!

    ReplyDelete
  6. മിക്കവരും ഒരു തരം സ്വപ്നലോകത്ത് ജീവിക്കുന്നവരായിട്ടാണ് മനസ്സിലാകുന്നത്. പുറം ലോകത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ വിശ്വാസത്തിലെടുക്കാൻ അവർ തെയ്യാറല്ല. എനിക്കങ്ങനെയൊന്നും സംഭവിക്കില്ല എന്ന് അന്ധമായി വിശ്വസിക്കുന്നു. ഇന്നത്തെ പണം കൊടുത്ത് വാങ്ങുന്ന വിദ്യാഭ്യാസം കൊണ്ട് അവർക്കോ സമൂഹത്തിനോ ഒരു ഗുണവുമില്ലെന്ന് വീണ്ടും ബോദ്ധ്യപ്പെടുത്തുന്നതോടോപ്പം നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം കൂടി ഇല്ലാതാക്കുകയാണോ...?
    അനിൽകുമാർ സി.പി. പറഞ്ഞതുപോലെ രാഷ്ട്രീയം കാമ്പസ്സുകളിൽ നിരോധിക്കുന്ന അരാഷ്ട്രീയവാദികൾക്ക് ചുട്ട ഒരു മറുപടിയാണ് ആ കുട്ടി പറഞ്ഞത്.

    ReplyDelete
    Replies
    1. @വി കെ-,
      സ്ക്കൂൾ കോളേജുകളിൽ രാക്ഷ്ട്രീയം നിരോധിച്ചതുകൊണ്ട് ചില ഗുണങ്ങൾ ഉണ്ടെങ്കിലും പ്രശ്നങ്ങൾ ഗുരുതരമാണ്. പുറം ലോകം അറിയാതെയാണ് പല കുട്ടികളും(ആൺകുട്ടികളും) വളരുന്നതും അവരെ വളർത്തുന്നതും.
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
    2. Kuttikalku lokavivaram kittanulla ore oru vazhy raashtreeyam mathram aanoo?? Innathe kuttikalku rashtreeyam ennath 4 aalude munpil hero aakanum college jeevitham aaswadikkanum ulla oru margam mathram aanu. campus ukalil chennu rashtreeya party kalil angangalaya kuttikalodu avarude party ude lakshyam, aadarsham, adisthana thathwangal, charithram okke chodichu nokkoo.. appol ariyam avarude lokavivaram...

      Delete
    3. Kuttikalku lokavivaram kittanulla ore oru vazhy raashtreeyam mathram aanoo?? Innathe kuttikalku rashtreeyam ennath 4 aalude munpil hero aakanum college jeevitham aaswadikkanum ulla oru margam mathram aanu. campus ukalil chennu rashtreeya party kalil angangalaya kuttikalodu avarude party ude lakshyam, aadarsham, adisthana thathwangal, charithram okke chodichu nokkoo.. appol ariyam avarude lokavivaram...

      Delete
    4. kuttikalku lokavivaram kittanulla ore oru margam rashtreeyam mathram anoo? rashtreeyakkaraya kuttikalodu avarude party yude vishwasam, aadarsham, charithram okke chodichu nokkoo. appol ariyaam avarude lokavivaram ethra undu ennu. innathe campus rashtreeyam ennath 4 perude munpil aalaakanum, teachers neyum mattu kuttikaleyum pedippichu nirthaanum campus life aaswadikkanum mathram aanu. Avar padikkunnath groupism um chathiyum pinne strike vilikkanum kurachu thallundaakanum.

      Delete
  7. Nerkkazchakal...!!!

    Manoharam Chechy... Ashamsakal...!!!

    ReplyDelete
    Replies
    1. @Sureshkumar Punjhayil-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  8. കാലത്തിന്റെ പോക്കെ , ഈ തലമുറ എന്തെ ഇങ്ങനെ :(

    ReplyDelete
    Replies
    1. @Jomon Joseph-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  9. ഈ പോസ്റ്റിന്റെ കൂടെ വച്ച ചിലന്തിവല വളരെ അനുയോജ്യമായി തോന്നി.പോസ്റ്റിൽ കാണുന്നത് സത്യസന്ധമായ ആശങ്കയാണ്.പക്ഷേ ആളെ കാണാതെ ഫോണിലൂടെ പ്രേമിച്ച് പണ്ടാരടങ്ങുന്ന എം ടെക്കു കാരിയേയും, വെള്ളമടിച്ച് സ്വന്തം കൂമ്പ് വാട്ടുന്ന ബയോളജി പ്രൊഫസ്സറേയുമൊക്കെ എങ്ങനെ ബോധവൽക്കരിക്കും? പലതവണ ആട് കോഴി മാഞ്ചിയം തട്ടിപ്പുകൾ പോലെയുള്ള സംഭവങ്ങൾ നടന്നിട്ടും വീണ്ടും അത്തരം കുഴികളിൽ ചെന്ന് വലിയവർ ചാടുന്നില്ലേ, ആ നിലക്ക് എങ്ങനെ ഒന്നും തിരിയാത്ത പിള്ളേരെ കുറ്റം പറയാനൊക്കും? ഇതൊക്കെ ആശാവലകളിൽ സ്വയമൊടുങ്ങാൻ പുറപ്പെട്ടിരിക്കുന്നവർ വരുത്തിക്കൂട്ടുന്ന വിധി തന്നെയാണെന്നു തോന്നുന്നു.ഒരു മറുമരുന്ന് എങ്ങനെ ഉണ്ടാക്കും? അതാണിന്നിന്റെ പ്രശ്നം.(പോസ്റ്റിൽ അവസാനം പറഞ്ഞ കാണാതായ യുവതിയുടേതും, അവളുടെ ഗൾഫുകാരനായ പാവം ഭർത്താവിന്റേയും വിവാഹം പ്രേമവിവാഹമായിരുന്നു എന്നത് മറ്റൊരു കൌതുകം. അവളെ തപ്പി എന്റെയൊരു സുഹൃത്ത് പാലക്കാട് വരെ പോയിരുന്നു. ഒരു പൂട പോലും കിട്ടാതെ മടങ്ങി വരികയും ചെയ്തു- ടീച്ചർ പറഞ്ഞതും, ഈ പറഞ്ഞതും ഒരാൾ തന്നെയാണെന്ന് തോന്നുന്നു)

    ReplyDelete
    Replies
    1. വിധു ചോപ്ര-,
      ബോധവൽക്കരിച്ച് ശിഷ്യന്മാരെ നന്നാക്കാറുണ്ട്. അവരുടെ രക്ഷിതാക്കൾ പി.ടി.എ. മീറ്റിംഗിന് വരുമ്പോൾ അറിയാം ഇതൊക്കെ വെറുതെ ആണെന്ന്.
      ഈ ഒളിച്ചോട്ടത്തിനൊക്കെ ഒരു സമാനതകൾ കാണാറുണ്ട്. അത് ഇവിടെയും കാണും. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  10. നന്നായി ടീച്ചറെ...
    ആശംസകള്‍...

    ReplyDelete
    Replies
    1. @ശ്രീജിത്ത് മൂത്തേടത്ത്-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  11. ഇപ്പോള്‍ തലയില്‍ ഒന്നുമില്ലാതായി.
    എല്ലാം കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്തിരിക്കയാ....

    ReplyDelete
    Replies
    1. @പട്ടേപ്പാടം റാംജി-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  12. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത നമ്മുടെ സഹോദരിമാരെ എന്തു ചെയ്യണം....?
    മുക്കാലിയിൽ കെട്ടിയിട്ട് അടിച്ചാലോ...?
    കലികാലം...കലികാലം..!!!

    ReplyDelete
    Replies
    1. @ജന്മസുകൃതം-,
      അയ്യോ ടീച്ചറെ ഇത് അടിച്ചാലൊന്നും നന്നാവത്തില്ല,,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  13. എട്ടു വര്ഷം മുമ്പുള്ള ഒരു കാര്യം.

    ഒരു കൊച്ചു പെണ്‍കുട്ടി. നാല് വയസ്സ് പ്രായം വരും. അച്ഛന്‍ ഇല്ല. അമ്മയും, അമ്മൂമ്മയും പിന്നെ അമ്മൂമ്മയുടെ അമ്മയും.

    ഒരിക്കല്‍, ആ കൊച്ചു കുട്ടി എന്റെ മുന്നില്‍ വച്ച് എന്തോ ഒരു അരുതായ്ക കാണിച്ചു. ഞാന്‍ അതിനു വഴക്ക് പറഞ്ഞു. അമ്മൂമ്മ സംഭവത്തിനു ദൃക്സാക്ഷി. അവര്‍ എന്നോട് കയര്‍ത്തു. അത് കണ്ടുകൊണ്ട് അമ്മൂമ്മയുടെ അമ്മയെത്തി. അവരും എനിക്കെതിരെ. അത്രയും ആയപ്പോഴേക്കും, അമ്മയും എത്തി. ഇപ്പോള്‍ മൂന്നുപെരുംകൂടി എനിക്കെതിരെ. "നൊന്തു പെറ്റവര്‍ക്കേ വേദനയറിയൂ, എന്റെ കുട്ടിയെ വേറെ ആരും നന്നാക്കേണ്ട. അതിനെ കഷ്ടപ്പെട്ട് വളര്‍ത്തുന്നത് ഞാനാണ്. അതിന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം" എന്നിങ്ങനെ പോയി ആവലാതികള്‍. അതോടുകൂടി, മറ്റു കുട്ടികള്‍ നന്നാകണം എന്ന എന്റെ ആഗ്രഹത്തിനു ഞാന്‍ കടിഞ്ഞാണിട്ടു.

    കാലം കഴിഞ്ഞപ്പോള്‍, എനിക്കും രണ്ടു മക്കള്‍ ഉണ്ടായി. അവര്‍ തെറ്റ് ചെയ്യുമ്പോള്‍, നേരത്തെ പറഞ്ഞ കുട്ടിയും അവളുടെ അമ്മയും, അമ്മൂമ്മയും അവരുടെ അമ്മയും ഉള്‍പ്പെടെ നാല് തലമുറയിലെ പെണ്ണുങ്ങള്‍ വഴക്ക് പറയും, ആവശ്യമെങ്കില്‍ തല്ലുകയും ചെയ്യും. ഇതുവരെ ഒരു തവണ പോലും "എന്റെ കുട്ടിയാണ്, അവരുടെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം, മറ്റുള്ളവര്‍ ഇടപെടേണ്ട" എന്ന് ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. കാരണം രണ്ടാണ് - ഒന്ന്, എന്റെ മക്കള്‍ നന്നാകാന്‍ വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് - അവര്‍ വഴക്ക് പറഞ്ഞാല്‍, അതിനെ കാര്യ കാരണ സഹിതം എന്റെ മക്കളെ പറഞ്ഞു മനസ്സിലാക്കിക്കും; രണ്ടു ആ നാല് തലമുറയിലെ പെണ്ണുങ്ങള്‍ എന്റെ സ്വന്തം അമ്മൂമ്മയും, അമ്മയും സഹോദരിയും ശേഷക്കാരിയുമാകുന്നു.

    അമ്മാവന്‍, അമ്മായി, സഹോദരന്‍, സഹോദരി, മാതാപിതാക്കള്‍, സഹോദരങ്ങള്‍, ദമ്പതികള്‍, ഗുരു ശിഷ്യര്‍ തുടങ്ങിയ എല്ലാ ബന്ധങ്ങള്‍ കലികാലത്തില്‍ വെറും ഔപചാരികം മാത്രമായി തീര്‍ന്നിരിക്കുന്നു. ഔപചാരികതകളില്‍ സ്നേഹം അന്യമാണല്ലോ. വെള്ളം കിട്ടാതെ തൊണ്ട വരണ്ട് സഹികെടുമ്പോള്‍, മലിന ജലമാണ് എങ്കില്‍ പോലും, ശുദ്ധജലം കണക്കേ ഏത്‌ ജീവിയും കുടിച്ചു പോകും. യദാര്‍ത്ഥ സ്നേഹം അനുഭവിക്കാതെ അതിനു വേണ്ടി ഉഴലുന്നവര്‍ അഴുക്ക് ചാലില്‍ വീണു പോകുന്നത് സ്വാഭാവികം.

    ഇത്തരം കാര്യങ്ങളില്‍ മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ഓര്‍ക്കുക, നിങ്ങളുടെ ഒരു വിരല്‍ മാത്രമാണ് മറ്റുള്ളവര്‍ക്ക് നേരെ, ബാക്കിയുള്ള എല്ലാ വിരലുകളും നിങ്ങളുടെ നേരെയാണ് തിരിഞ്ഞിരിക്കുന്നത്. ചുരുക്കത്തില്‍, നാം ഓരോരുത്തരും തെറ്റുകാര്‍ തന്നെ...

    ReplyDelete
    Replies
    1. @Gurudas Sudhakaran-,
      പ്രീയപ്പെട്ട സുധാകരാ, ഇതുപോലുള്ള പ്രശ്നങ്ങൾ പലർക്കും ഉണ്ടാവാറുണ്ട്. എന്റെ അനുജനെ അടിക്കുമ്പോൾ എന്റെ അമ്മതന്നെ ഇതുപോലെ പറഞ്ഞുട്ടുണ്ട്.(സഹോദരന്മാർ എന്റെ ശിഷ്യന്മാരും ആയിരുന്നു, ‘പ്രായവ്യത്യാസം’) സ്ക്കൂളിൽ വെച്ച് അടിക്കുന്നതിന് പല രക്ഷിതാക്കളും പറയാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  14. എന്നാലുമെന്റെ ടീച്ചറെ ,എല്ലാവരും വന്നെത്തുന്നത് കണ്ണൂരിലാണല്ലോ? പണ്ടു സമാനമായ ചില സംഭവങ്ങള്‍ കുറ്റിപ്പുറം റെയില്‍ വേ സ്റ്റേഷനില്‍ അരങ്ങേറാറുണ്ടായിരുന്നതായി പത്രങ്ങളില്‍ വായിച്ചിരുന്നു. കണ്ടറിയാത്തവര്‍ കൊണ്ടറിയുന്നു. പിന്നെ ടീച്ചറെ ഒരു രണ്ടാം വായന നടത്തി കുറെ അക്ഷരത്തെറ്റുകള്‍ തിരുത്തേണ്ടതായുണ്ട്...ബ്ലോഗര്‍ ഒരു ടീച്ചറമ്മയെല്ലെ?

    ReplyDelete
    Replies
    1. മുഹമ്മദുകുട്ടി-, രണ്ടാം വായനക്ക് അവസരം കിട്ടിയത് മണിക്കൂറുകൾ കഴിഞ്ഞിട്ട് ആയിരുന്നു. തെറ്റുകൾ പലതും തിരുത്തിയിട്ടുണ്ട്. പിന്നെ കുറ്റിപ്പുറം വാർത്തകൾ വന്നപ്പോൾ ഇതുപോലെ എഴുതാൻ തോന്നിയിരുന്നു. കുറ്റിപ്പുറം റെയിൽ‌വെ സ്റ്റേഷന്റെ ഫോട്ടോയും എടുത്തിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  15. നന്നായി ടീച്ചര്‍. സമാനസ്വഭാവമുള്ള പല സംഭവങ്ങള്‍ കോര്‍ത്തുവെച്ചതിലൂടെ വിഷയത്തിണ്റ്റെ ഗൌരവം വര്‍ദ്ധിച്ചു. ആന പോലും വാരിക്കുഴിയില്‍ വീഴാറില്ലേ. വഴിയിലെ ചതിക്കുഴികളെക്കുറിച്ച്‌ കുട്ടികളെ ബോധവതികളാക്കുക. അതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.

    ReplyDelete
    Replies
    1. Vinodkumar-,
      പ്രായത്തിന്റെ തിളക്കത്തിൽ മറ്റുള്ളവർ(മുതിർന്നവർ) പറയുന്നതൊക്കെ പരിഹസിക്കുന്ന സ്വാഭാവമാണ് ഇപ്പോഴെത്തെ ചെറുപ്പക്കാർക്ക്;
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  16. വേര് മുതല്‍ ചികിത്സ വേണം

    ReplyDelete
    Replies
    1. @ajith-,
      ശരിയാണ്,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  17. മിനി ടീച്ചര്‍, എല്ലാവരും ടീച്ചര്‍ എന്ന് വിളിക്കുന്നു. ഞാനും വിളിക്കുന്നു അതുപോലെ. ഇപ്പോഴാണ് ഇങ്ങോട്ട് എത്താന്‍ കഴിഞ്ഞത്.



    എന്താണ് ഈ പെണ്‍കുട്ടികള്‍ക്ക് പറ്റുന്നത്? എവിടെയാണ് ഇവര്‍ക്ക് പിഴക്കുന്നത്‌? ചിന്തിക്കുമ്പോള്‍ ഒരു പിടിയും കിട്ടുന്നില്ല .പറ്റുമെങ്കില്‍ ടീച്ചര്‍ കോളേജ് ലെവലില്‍ ഉള്ള പെണ്‍കുട്ടികള്‍ക്ക് കൌണ്സിലിംഗ് ഏര്‍പ്പാട് ചെയ്യണം. സ്ത്രീകള്‍ തന്നെ മുന്നോട്ടിറങ്ങി കൌമാരത്തില്‍ ഉള്ള പെണ്‍കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുക. അല്ലാതെ എന്ത് പറയാന്‍. ഇങ്ങനെ പെണ്‍കുട്ടികളെ പല തരത്തിലും പീഡിപ്പിക്കുന്ന ആളുകള്‍ക്ക് അവരുടെ കുറ്റത്തിന് അര്‍ഹമായ ശിക്ഷ നമ്മുടെ നാട്ടില്‍ ലഭിക്കുന്നില്ല. പലരും സ്വാധീനം ഉപയോഗിച്ചും പണം വലിച്ചെറിഞ്ഞും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും കുറ്റ കൃത്യങ്ങളില്‍ നിന്ന് രക്ഷ നേടുന്നു...

    പെണ് കുട്ടികളുടെ മാനവും നഷ്ട്ടപ്പെടുന്നു....ഒപ്പം ജീവിതവും...


    പെണ്‍കുട്ടികളെ ...നിങ്ങള്‍ അബലകള്‍ അല്ല....ആരുടേയും മിസ്സ്‌ കാളില്‍ വീഴേന്‍ടവര്‍ അല്ല നിങ്ങള്‍...ഇനിയെങ്കിലും ചിന്തിക്കുക..


    നാളെയും കേള്‍ക്കാം ഇതേ വാര്‍ത്തകള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ..... കൂടുതല്‍ എന്ത് പറയാന്‍..

    www.ettavattam.blogspot.com

    ReplyDelete
    Replies
    1. @ഷൈജു എം.എച്ച്-,
      ശരിക്കും ടീച്ചർ തന്നെ ആയിരുന്നു. അക്കാലത്ത് ഈ പറയുന്ന കാര്യങ്ങളൊക്കെ എന്റെ വിദ്യാർത്ഥികൾക്ക് കൌൺസിലിംഗും ഉപദേശങ്ങളും ഇഷ്ടം‌പോലെ കൊടുത്തതാണ്. ഇപ്പോൾ വിരമിച്ച് വീട്ടിലിരുന്ന് ബ്ലോഗെഴുതുന്നു.
      ആദ്യമായി ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി.

      Delete
  18. ‘എം ടെക്ക്’ - " മാര്യേജ്‌ ടെക്നോളജി "

    ReplyDelete
  19. നമ്മുടെ പെൺ‌കുട്ടികൾക്ക് എന്ത് പറ്റി?
    അതൊരു ചോദ്യം തന്നെയാണ് !
    എന്ത് ചെയ്യാന്‍ , ആരെയാണ് പറഞ്ഞു മനസ്സിലാക്കേണ്ടത് ?
    എല്ലാം സംഭവിച്ചു കഴിഞ്ഞു അവസാനം ഇരുന്നു കരഞ്ഞിട്ടെണ്ട് പ്രയോജനം ?
    കുട്ടിക്കാ ചോദിച്ചപോലെ നടന്നതെല്ലാം കണ്ണൂരാണല്ലോ ?

    ReplyDelete
  20. ഭംഗിയായി ടീച്ചർ ആനുകാലിക പീഡനകഥകൾ അനാവരണം ചെയ്തു. അടുത്തകാലത്ത്‌ ധർമ്മടം അണ്ടലൂരിൽ നടന്ന സംഭവം മനുഷ്യസമൂഹത്തിനുതന്നെ ലജ്ജാവഹമായിത്തോന്നി. ഒരു കഥയ്ക്കുള്ള പ്ലോട്ടുണ്ട്‌

    ReplyDelete
  21. @Kalavallabhan-,
    അത് ശരിയാണല്ലൊ, അഭിപ്രായം എഴുതിയതിന് നന്ദി.
    @kochumol-,
    സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചോട്ടെ എന്ന് പറഞ്ഞ് രണ്ടും കല്പിച്ച് ഇറങ്ങിയിരിക്കയാണ് പെൺകുട്ടികൾ. അഭിപ്രായം എഴുതിയതിന് നന്ദി.
    @Madhusudhanan Pv-,
    കണ്ണൂരിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യം തന്നെയാണ്. പിന്നെ ധർമ്മടം അതിനെക്കുറിച്ച് എന്താണ് പറയുക. അച്ഛനും അമ്മാവനും സഹോദരനും ചേർന്ന് 12 വയസുകാരിയെ പീഡിപ്പിക്കുക. അവളുടെ മൂത്ത സഹോദരി പീഡനം കാരണം ആത്മഹത്യ ചെയ്യുക. ഇവിടെ പീഡനത്തിന് കേസെടുക്കേണ്ടത് ആ പെൺ‌കുട്ടിയുടെ അമ്മയെ ആണെന്ന് ഞാൻ പറയുന്നു. ഇത്രയും കുഴപ്പം വീട്ടിലുണ്ടായിട്ടും അത് മറ്റുള്ളവരോട് പറഞ്ഞ് പരിഹരിക്കാത്തതിന്... അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  22. മിനി ടീച്ചർ,
    പീഡനങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെടുമ്പോൾ മാധ്യമങ്ങൾ നല്കുന്ന അതിഭാവുകത്വം ചിലരെയെങ്കിലും അത് ലാഘവത്തോടെ കാണാൻ വഴിയിട്ടിട്ടുണ്ട്. ബലാൽസംഗം എന്നത് പീഡനം ആയപ്പോൾ അതൊരു കുറ്റമല്ലതായ പോലെയായിട്ടുണ്ട് കാര്യങ്ങൾ.
    ഭാവുകങ്ങൾ,

    ReplyDelete
  23. മിനി ടീച്ചർ,

    മനസ്സിനെ അലട്ടുന്നതാണ് മേൽപറഞ്ഞ കാര്യങ്ങൾ.

    നമ്മുടെ നാട്ടിൽ കുറ്റകൃത്യങ്ങൾ മുറുകുകയും നിയമവ്യവസ്ഥ അയയുകയും ചെയ്തുകൊണ്ടേ ഇരിക്കുന്നു. ആരെയാണ് കുറ്റപ്പെടുത്തുക?

    ഓരോ വ്യക്തിയും മറ്റാരാകുന്നതിനും മുൻപ് ഒരു മകനോ മകളോ ആണ്. നന്മയുടെ ആദ്യ പാഠങ്ങൾ സ്വ ഗൃഹത്തിൽ നിന്നും ലഭിക്കണം. പിന്നീട് വിദ്യാലയങ്ങളിൽ നിന്നും. ആരോടും അനീതി ചെയ്യാതിരിക്കാനും, ആരിൽ നിന്നും അനീതി അനുഭവിക്കാതിരിക്കാനും ഉള്ള ബാല പാഠങ്ങൾ ഇവിടെ നിന്നാണ് എല്ലാവർക്കും ലഭിക്കേണ്ടത്. മാതാപിതാക്കളും അധ്യാപകരും ഈ വലിയ ഉത്തരവാദത്തിൽ നിന്ന് ഒഴിഞ്ഞു മാറരുത്. നമ്മുടെ മുത്തഛന്മാരും മുത്തശ്ശിമാരും നമുക്ക് പകർന്നു തന്ന നന്മകൾ നമ്മുടെ മാത്രം അവകാശമല്ല. അത് വരും തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ടതാണ്. നമ്മൾ ഉൾപ്പെട്ട ഏറ്റവും ചെറിയ സമൂഹത്തിൽ നിന്നും തിന്മകൾക്കെതിരെ നമുക്ക് പ്രതികരിക്കാം.

    ആശംസകൾ

    ReplyDelete
  24. എത്രയെത്ര അനുഭവങ്ങൾ വാർത്തകളായി ലോകത്ത് എത്തപ്പെടുമ്പോഴും വീണ്ടും വീണ്ടും ഇരകൾ വർദ്ധിച്ച് വരുന്നതാണ് ഇനിയും മനസിലാകാത്ത പ്രഹേളിക.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.