“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

May 28, 2013

ശാന്ത കാവുമ്പായിയുടെ ‘ഡിസംബർ30‘ പ്രകാശനം

                              എഴുത്തുകാരിയും ബ്ലോഗറും അദ്ധ്യാപികയുമായ ശ്രീമതി ശാന്താ കാവുമ്പായിയുടെ നോവൽ, ‘ഡിസംബർ 30‘ പുസ്തകപ്രകാശനം 2013 മെയ് 26ന് ഞായറാഴച വൈകുന്നേരം 3 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് നടന്നു.
കാവുമ്പായി സമരത്തിന്റെ കനൽ‌പാറുന്ന ആവിഷ്കാരം നടത്തിയ പുസ്തക പ്രകാശനത്തിന് അഥിതികളെ കാത്തിരിക്കുന്ന വേദി
കാവുമ്പായി സമരത്തിൽ പങ്കെടുത്ത ഇന്ന് ജീവിച്ചിരിക്കുന്നവർ, അവരെ പുസ്തകപ്രകാശന ചടങ്ങിൽ വെച്ച് ആദരിച്ചു.
ചിന്ത പബ്ലിഷേർസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം നടത്തിയത് സ: പിണറായി വിജയൻ.
വേദി ഉണർന്നു,
സദസ് നിറഞ്ഞുകവിഞ്ഞു,
ശാന്ത കാവുമ്പായി രചിച്ച കവിത; സ്വാഗതഗാനാലാപനം.
സ്വാഗതം; ഡോ: ഏ.കെ. നമ്പ്യാർ
വിശിഷ്ടാഥിതികളെ സ്വീകരിക്കാൻ തയ്യാറായ കുട്ടികൾ
അദ്ധ്യക്ഷൻ; സ: എം.വി. ഗോവിന്ദൻ മാസ്റ്റർ
സ: പിണറായി വിജയൻ പുസ്തകം ഡോ: പി.എസ്. ശ്രീകലക്ക് നൽകി പ്രകാശനകർമ്മം നിർവ്വഹിക്കുന്നു.
പുസ്തക പ്രകാശനത്തിന് ശേഷം സ: പിണറായി വിജയൻ പ്രസംഗിക്കുന്നു.
കാവുമ്പായി സമരസേനാനികലെ ആദരിക്കുന്നത്, സ: ഇ.പി. ജയരാജൻ
ആശംസ; സ: ഇ.പി. ജയരാജൻ
ആശംസ; ഡോ: പി.എസ്. ശ്രീകല
ആശംസ; സ: കെ.കെ. ശൈലജ ടീച്ചർ
ആശംസ; ശ്രീ: പി.പി. ലക്ഷ്മണൻ
ആശംസ; ശ്രീമതി: എ.പി. ജ്യോതിർമയി
ആശംസ; സ: വി.കെ. ജോസഫ്
കാവുമ്പായി സമര അനുഭവം സദസ്യരുമായി പങ്ക് വെക്കുന്നു
സാമ്രാജ്യത്വ, നാടുവാഴിത്വത്തിന്റെ മുന്നിൽ നട്ടെല്ല് വളച്ച് വായപൊത്തിനിന്ന കർഷകന്, നിവർന്ന് നിൽക്കാനും മണ്ണിൽ അവകാശം നേടിയെടുക്കാനും കരുത്ത് നൽകിയ കർഷകസമരചരിത്രത്തിന്റെ തിളങ്ങുന്ന ഏടായ കാവുമ്പായി സമരത്തിന്റെ കഥപറയുന്ന നോവൽ ;‘ഡിസംബർ 30’ എഴുതിയത് ശ്രീമതി ശാന്താ കാവുമ്പായി ആണ്. സ്വന്തം കുടുംബത്തിന്റെ കഥയുടെ ആവിഷ്കാരമാണ് ഈ നോവലിൽ ഉള്ളത്.

28 comments:

  1. പുസ്തകത്തിന്റെ ഉള്ളടക്കത്തെകുറിച്ചുള്ള അവലോകനം പിന്നീട് വായിക്കാം.

    ReplyDelete
  2. varan kazhinjilla.....valare vishamam und...santhayodu kaaryam paranjirunnille...?

    ha.....sooper click....

    ReplyDelete
    Replies
    1. ജന്മസുകൃതം-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  3. പാര്‍ട്ടി പരിപാടികളില്‍ പുസ്തകം പ്രസിദ്ധീരിക്കുന്നത് നിര്‍ത്തണം..
    വേദിയില്‍ കണ്ട പലരെയും അംഗീകരിക്കാനാവില്ല. മിനിയില്‍ നിന്ന് ഇത്തരം പോസ്റ്റ് പ്രതീക്ഷിച്ചില്ല..

    ReplyDelete
    Replies
    1. ശ്രീജിത്തെ-, ശാന്ത ടീച്ചർ സ്വന്തം കുടുംബകഥ എഴുതി; പുസ്തകം പ്രസിദ്ധീകരിക്കുന്ന പരിപാടി പാർട്ടി നടത്തി,, അത്രേ ഉള്ളൂ,, മിനി അതിന്റെ ഫോട്ടോ എടുത്തു. ഇത് മുൻപ് കണ്ടൽ‌പാർക്കിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതു പോലെയായോ?
      അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

      Delete
  4. നിങ്ങൾ എന്നെ കമ്യുണിസ്റ്റ് ആക്കി :-)
    നിങ്ങൾ എന്നെ കമ്യുണിസ്റ്റ് ആക്കി :-)
    ചിത്രങ്ങൾ ടീച്ചർ എടുത്തതാണോ?
    കൊള്ളാം. ശാന്ത ടീച്ചറിനും മിനി ടീച്ചറിനും
    അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. ‌@ ഏറിയൽ സാർ-,
      ശാന്തടീച്ചറുടെ മൂന്നാമത്തെ പുസ്തക പ്രകാശനമാണ്.മുൻപ് നടന്ന രണ്ട് പ്രകാശനത്തിന്റെയും ഫോട്ടോകൾ ഞാനെടുത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് പതിനഞ്ച് ക്യാമറക്കാർക്കിടയിൽ ഒരു മിനി മാത്രം വനിത. ചാനലുകൾക്കിടയിൽ കടന്ന് ഫോട്ടോ എടുക്കുന്നതുകൊണ്ട് ചാനൽ ഫോട്ടോഗ്രാഫർമാർ പലർക്കും ഇപ്പോൾ എന്നെ അറിയാം. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  5. പുസ്തകം വായിക്കണം......
    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. @Cv Thankappan-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  6. Replies
    1. @Sureshkumar-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  7. ശ്രീജിത്ത് മൂത്തേടത്ത് ഇത് പാര്‍ട്ടി പരിപാടിയല്ല.എന്റെ പുസ്തകപ്രകാശന പരിപാടി മാത്രമാണ്.അവിടെ ആരെയൊക്കെ ഇരുത്തണം ആരെയൊക്കെ ക്ഷണിക്കണം എന്ന് തീരുമാനിച്ചത് ഞാന്‍ തന്നെയാണ്.കാരണം അവരൊക്കെ എനിക്ക് ആദരണീയരായ വ്യക്തികളാണ്.മിനി ടീച്ചര്‍ ഒരു പിശക് ചൂണ്ടിക്കാണിക്കട്ടെ. 'ഡിസംബര്‍ 30'എന്ന നോവലിന്റെ ഉള്ളടക്കം ഒരു കാലഘട്ടത്തിലെ എന്റെ നാടിന്റെ കഥയാണ്.അതില്‍ എന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നു മാത്രം

    ReplyDelete
    Replies
    1. @santhatv-,
      ടീച്ചർ നേരിട്ട് വന്ന് അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  8. ശാന്ത ടീച്ചറിനും മിനി ടീച്ചറിനും
    അഭിനന്ദനങ്ങൾ ഒപ്പം വിജയാശംസകളും
    റിവ്യൂ വിശദമായി പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. @tomskonumadam-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  9. മിനി ടീച്ചർ. ഞാൻ സദസ്സിലുണ്ടായിരുന്നു. ടീച്ചറെ കാണാൻ പറ്റിയില്ല. വേദിയിൽ വന്ന്‌ ഞാൻ ശാന്ത ടീച്ചറുടെ ഒപ്പ്‌ നോവലിൽ വാങ്ങുകയുണ്ടായി. ശാന്ത ടീച്ചർക്കും, മിനി ടീച്ചർക്കും എന്റെ ആശംസകൾ

    ReplyDelete
    Replies
    1. @Madhusudhanan Pv-,
      ‘കാണാൻ പറ്റിയില്ല’ എന്നല്ല; ‘കണ്ടിട്ട് മനസ്സിലായില്ല’ എന്നാണ് പറയേണ്ടത്. സ്റ്റേജിലും പരിസരത്തുമായി മറ്റു ഫോട്ടോഗ്രാഫർമാർക്കിടയിൽ കടന്ന് ഫോട്ടോ എടുക്കുന്ന സാരിയുടുത്തവൾ മിനിടീച്ചർ ആയിരിക്കും.
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  10. "ഡിസംബര്‍ മുപ്പത് " കൈയ്യിലെത്തട്ടെ വായിക്കാം ..
    ശാന്ത ടീച്ചര്‍ക്ക് എല്ലാവിധ ആശംസകള്‍ ..
    ഇവിടെ ഇത് പകര്‍ത്തിയ മിനി ടീച്ചര്‍ക്കും ..
    പൂര്‍ണമായ സദസ്സ് ഏതൊരു പ്രകാശന ചടങ്ങിന്റെയും
    മനസ്സ് നിറക്കും , ചിന്തകളെല്ലാം പൂര്‍ണയതിലെത്തട്ടെ ..!

    ReplyDelete
    Replies
    1. @ റിനിശബരി-,
      ശരിക്കും നിറഞ്ഞുകവിഞ്ഞ സദസ് ആയിരുന്നു.
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  11. ആഹാ! കൊള്ളാമല്ലോ. പുസ്തകം എങ്ങനെ ലഭ്യമാകും എന്നറിയിക്കണം.. വി പി പി അയച്ചു കിട്ടിയാല്‍ മതി... ശാന്തടീച്ചര്‍ക്കും മിനിടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍.

    ReplyDelete
  12. മിഴിവേറീയ ചിത്രങ്ങൾക്കും വിവരങ്ങൾക്കും നന്ദി.. രണ്ട് ടീച്ചർക്കും ആശംസകൾ

    ReplyDelete
  13. Good teacher, good. Will wait to read the book.

    ReplyDelete
  14. വളരെ നല്ല ചിത്രങ്ങൾ.

    ReplyDelete
  15. മിനി ടീച്ചര്‍ക്കും ശാന്ത ടീച്ചര്‍ക്കും എന്‍റെ ആശംസകള്‍..കവുമ്പായിയുടെയും കയ്യുരിന്റെയും ചരിത്രം അറിയാത്ത തളിരിലകള്‍ക്ക് ആ ചരിത്രംകൂടി ഒന്നു പറഞ്ഞു കൊടുക്കു ടീച്ചറെ....സ്നേഹത്തോടെ...

    ReplyDelete
  16. ശാന്ത ടീച്ചര്‍ക്കും...വിവരണങ്ങളും ചിത്രങ്ങളും തന്ന മിനി ടീച്ചര്‍ക്കും ആശംസകള്‍...കയ്യൂരിനെക്കുറിച്ചും,കാവുമ്പായിയെക്കുറിച്ചും ഒന്നുമറിയാത്ത തളിരിലകള്‍ക്ക് ആ ചരിത്രമൊന്നു പോസ്റ്റ്‌ ചെയ്യൂ ടീച്ചറെ...

    ReplyDelete
  17. മിനി ടീച്ചര്‍ക്കും ശാന്ത ടീച്ചര്‍ക്കും എന്‍റെ ആശംസകള്‍..കവുമ്പായിയുടെയും കയ്യുരിന്റെയും ചരിത്രം അറിയാത്ത തളിരിലകള്‍ക്ക് ആ ചരിത്രംകൂടി ഒന്നു പറഞ്ഞു കൊടുക്കു ടീച്ചറെ....സ്നേഹത്തോടെ...

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.