“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

January 1, 2016

തുരുത്തുകൾക്കിടയിലൂടെ വളപട്ടണം പുഴയിൽ
 ഇങ്ങനെയൊരു ദ്വീപ് സ്വന്തമാക്കിയാലോ,,,
                        
                  വർഷത്തിൽ രണ്ട് തവണയെങ്കിലും ഞാൻ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്. അമ്പലത്തിന് മുന്നിലൂടെ ഒഴുകുന്ന വളപട്ടണം പുഴയിൽ കാലു കഴുകുമ്പോൾ മനസ്സ് ഒരു നിമിഷം ചഞ്ചലമാവും. ഉള്ളിൽനിന്നും അനിർവചനീയമായ ഏതോ ഒരു വികാരം ഉയർന്നുവരും. പുഴയെ തൊട്ടറിയാൻ,,, ജനിച്ചനാൾ മുതൽ കണ്ടും കേട്ടും അറിഞ്ഞ എന്റെ സ്വന്തമായിരുന്ന കടൽത്തീരത്തെയും കടലിന്റെ ഉപ്പുരസത്തേയും ഓർമ്മവരും. അതിലൂടെ ഒരു യാത്ര,, അത് ഒരു അനുഭൂതിയാണ്.

                        മുന്നിലൂടെ പാഞ്ഞുപോകുന്ന ഉല്ലാസബോട്ടിലൂടെ പലതവണ ചുറ്റിക്കറങ്ങിയിട്ടുണ്ട്. എന്നാൽ ബസ് യാത്രക്കു പകരമായി ഒരു ബോട്ട് യാത്ര,, അതാണ് ഇവിടെ സംഭവിച്ചത്. 1970ൽ അച്ഛനും അമ്മയും അനുജന്മാരും അനുജത്തിയും നടത്തിയ ബോട്ട് യാത്രയിൽ എന്റെ അഹങ്കാരംകൊണ്ട് ഞാൻ മാത്രം മാറിനിന്നു. വിശ്വാസം വളർത്തിയ ഒരു ദുശ്ശാഠ്യം.
                         1997 ജുൺ ഏഴിനാണ് പറശ്ശിനിക്കടവ് മുതൽ മാട്ടൂൽ വരെ ജലഗതാഗത വകുപ്പ് പുതിയതായി ബോട്ട് സർവീസ് ആരംഭിച്ചത്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിനു സമീപമുള്ള ബോട്ട്ജട്ടിയിൽ നിന്ന് യാത്ര ആരംഭിക്കാം. ഇവിടെനിന്ന് ആദ്യമായി ബോട്ടിൽ കയറുന്നവർ അകത്തേക്ക് കാലെടുത്തു വെച്ചാൽ ഒരുനിമിഷം ഭയപ്പെട്ട് ഞെട്ടും. അത് നമ്മൾ നിൽക്കുന്നത് പഴയ തുരുമ്പിച്ച ബോട്ടിലാണ്. ശരിയായ പുത്തൻ യാത്രാബോട്ടിൽ കയറാനുള്ള വഴി പഴയതിലൂടെയാണ്. അവിടെ നൂറോളം പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ട് നിങ്ങളെ സ്വാഗതം ചെയ്യും.ശ്രീ മുത്തപ്പൻ ക്ഷേത്രത്തിന്റെ ദൃശ്യമാണ് ആദ്യം വരവേൽക്കുന്നത്. ഇതിൽ എനിക്ക് ഇഷ്ടമുള്ള ഒരു ഫോട്ടോമാത്രം ഇവിടെ ചേർക്കുന്നില്ല. അമ്പലത്തിന്റെ നേരെ മുന്നിൽ എത്തിയപ്പോൾ എടുത്ത ഫോട്ടോ, അത് എനിക്കുമാത്രം സ്വന്തം.
നമുക്ക് യാത്ര ആരംഭിക്കാം,,  ഓരോ തുരുത്തുകളെ തൊട്ടും തലോടിയും,,,


 ക്ഷേത്രത്തിന്റെ സമീപം എത്തി,, 
 ക്ഷേത്രത്തിന്റെ മുന്നിലൂടെ കടന്ന് മുന്നോട്ടുള്ള ഗമനം
 ഇതിൽ എനിക്ക് ഇഷ്ടമുള്ള ഒരു ഫോട്ടോമാത്രം ഇവിടെ ചേർക്കുന്നില്ല. അമ്പലത്തിന്റെ നേരെ മുന്നിൽ എത്തിയപ്പോൾ എടുത്ത ഫോട്ടോ, അത് എനിക്കുമാത്രം സ്വന്തം.

 അഗ്നിശമനത്തുനുള്ളത്

 ലൈഫ് ജാക്കറ്റ്, വെള്ളത്തിൽ മുങ്ങാതിരിക്കാൻ
കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് മുതൽ മാട്ടൂൽ വരെ ഒരു ബോട്ട് സർവീസ്. അത് ദേശീയപാതയെ മുറിച്ചു കടക്കുന്നത് വളപട്ടണം പാലത്തിന്റെ ചുവട്ടിലൂടെയാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിയാൽ ഈ ഉൾനാടൻ ജലഗതാഗത പാതയിലൂടെ നിത്യേന ആയിരക്കണക്കിന് ടൂറിസ്റ്റുകൾ സഞ്ചരിക്കാനിടയുണ്ട്. എങ്കിലും അങ്ങനെയൊരു പുരോഗമനം പുഴയുടേയും തുരുത്തുകളുടേയും പരിസ്ഥിതി സംതുലനം തകരാറിലാക്കും എന്നത് ഉറപ്പാണ്.
തുരുത്തുകൾ ഏതാണെന്ന് അറിയുല്ലെങ്കിലും അവയെ നമുക്ക് കാണാം.
നമുക്ക് യാത്ര ആരംഭിക്കാം,,  ഓരോ തുരുത്തുകളെ തൊട്ടും തലോടിയും,,,വളപട്ടണം പുഴയിലൂടെയുള്ള ബോട്ട് യാത്ര അത്യന്തം മനോഹരമാണ്.

പുഴയുടെ തീരങ്ങളിലും നാലുപാടും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തുകളിലും നിറഞ്ഞുനിൽക്കുന്ന കണ്ടൽക്കാടുകൾ നിറഞ്ഞ പ്രകൃതി നല്ലൊരു ദൃശ്യവിരുന്നാണ്. ഇവിടെ നമ്മുടെ മുന്നിൽകാണുന്ന തുരുത്തുകൾ അനേകമാണ്,, മൂശാരിമാട്, ബംഗ്ലാദേശ് തുരുത്ത്, പാമ്പുരുത്തി, സി.എച്ച്. ഐലന്റ്, ഭഗത്‌സിഗ് ഐലന്റ്, ആറോൺ തുരുത്ത്, എന്നിവ പ്രധാനപ്പെട്ടവയാണ്. എന്നാൽ എന്റെ മുന്നിൽ കാണുന്ന ഓരോ തുരുത്തും ഏതാണെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.അടുത്ത് എത്തിയപ്പോൾ,,
തെങ്ങുകൾ,,

അതാ അവിടെയും ഒന്ന്,,

നട്ടുച്ചക്ക് തിളങ്ങുന്ന പുഴ,,

യാത്രക്കാരെ കാത്ത് കരയിൽ ബന്ധിക്കപ്പെട്ട തോണികൾ,,

വിശാലമായ കര,,

പുഴയിലെന്തൊ നടക്കുന്നുണ്ടല്ലൊ,, ഒന്നെത്തി നോക്കാം. പിന്നെ എല്ലാരും അങ്ങോട്ട് എത്തിനൊക്കിയാൽ സംഗതി ഗുരുതരം. അതൊന്നും ആരും പറഞ്ഞുതന്നില്ല.
ആർക്കും പേടിയില്ലല്ലൊ,, ഒരാളൊഴികെ എല്ലാവർക്കും നീന്തലറിയാമെന്ന് തൊന്നുന്നു,, ആ ഒരാളോ? അത് ഞാൻ തന്നെ,,, വെള്ളത്തിൽ മുങ്ങിയാൽ നേരെപോയി അടിയിൽ കിടക്കും. കൂട്ടത്തിൽ കണ്ണടവച്ച് പേടിപ്പിക്കുന്ന ആൾ എന്റെ ഒരേയൊരു ഭർത്താവ് ആണ്.
യൂനിഫോം അണിഞ്ഞ സ്ത്രീകൾ കുടുംബശ്രീ മീറ്റിംഗിന് പോവുന്നവരാണ്.

ബൊട്ടിലെ ഡ്രൈവർക്കും കണ്ടക്റ്റർക്കും കിളിക്കും പരമരസം,, അവർക്കിരുന്ന് നുണപറയാം,, ട്രാഫിക്ക് ബ്ലൊക്ക് ഇല്ലല്ലൊ!!!
അങ്ങകലെ രണ്ട് ദീപുകൾ,,
അവർ അടുത്തു വരികയാണ്,,,

ജാലകകാഴ്ചയിൽ ദ്വീപ്,, അത് ക്യാമറയിൽ കടത്താൽ ഞാൻ നിരോധിത മെഖലയിൽ ഡ്രൈവറുടെ സമീപം കടന്നു,,
ഈ ദ്വീപ് സ്വന്തമായി വാങ്ങിയാലൊ???

കരയിടിഞ്ഞ് പുഴയിൽ താഴുകയാണ്,,,

കണ്ടൽക്കാടുകൾ ഇനിയെത്ര നാൾ,,

ലക്ഷ്യസ്ഥാനത്ത് എത്താറായി,, അകലെ വളപട്ടണം പാലം,,,

മുൻപ് കണ്ടൽ പാർക്ക് ഉണ്ടായിരുന്ന സ്ഥലം,, ഇപ്പോൾ മരവും മണലും വിൽക്കപ്പെടുന്ന ഇടം,,

കരയിലെ കണ്ടൽക്കാടുകൾ,,
സുരക്ഷാബോട്ടുകൾ,,
ബോട്ടുജട്ടി,,

നമ്മുടെ സർക്കാർ വണ്ടിയല്ലെ,, തള്ള്, തള്ള്,,

ബോട്ട് യാത്രയായി

വളപട്ടണം പാലത്തിനടിയിലൂടെ;;

ഒരുകാലത്ത് ഈ പുഴയിലുണ്ടായിരുന്ന കണ്ടൽ പാർക്ക് കാണാൻ  തുറക്കുക