“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

October 27, 2012

അവനൊരു പേര് വേണം

അവനെ വിളിക്കണം;
 അവനൊരു പേര് വേണം,
ആംഗലേയത്തിൽ വേണ്ട,
വേദഭാഷയിലും വേണ്ട,
എങ്കിലും വേണം,
ഒരു പേര്
മാതൃഭാഷയാം പച്ചമലയാളത്തിൽ
അവനെ വിളിക്കാനൊരു പേര് വേണം,

അവനൊരു പേര് വേണം???
അമ്മതൻ മാറിലൊട്ടിക്കിടന്ന്
അമ്മിഞ്ഞപ്പാൽ നുകരും ഇളം‌കുഞ്ഞിനെ,
അടർത്തിമാറ്റി പന്ത്‌പോൽ തട്ടിക്കളിച്ച്,
കടിച്ച്‌മുറിച്ച്, തിന്ന്‌തീർക്കും
അവനെ വിളിക്കാനൊരു പേര് വേണം.

യൂനിഫോമണിഞ്ഞ് പുസ്തകസഞ്ചിയും തോളിലേറ്റി
നാളത്തെ അസൈൻ‌മെന്റും പ്രോജക്റ്റും
മനസ്സിലോർക്കവെ, പരിസരം മറന്ന്
നടന്നുവരും അവളെ-
തൂക്കിയെടുത്തനേരം അലമുറയിടുന്ന
വായ്ക്കുള്ളിൽ അവൾ‌തൻ ഷാൾ തിരുകിക്കയറ്റി
വിജനമാം മൂലയിൽ എറിഞ്ഞുടച്ച്,
മദം പൊട്ടിയൊലിക്കും
മലപോലുള്ള മേനിയാൽ താണ്ഡവമാടുന്ന
അവനെ വിളിക്കാൻ ഒരു പേര് വേണം.

സ്വപ്നങ്ങൾ ചിറകുവിടർത്തി പറക്കാൻ കൊതിച്ചവൾ
യാത്ര ചെയ്യവെ ഒറ്റയ്ക്കാണെന്നറിഞ്ഞ്,
ബലമായി പിടിച്ച് തല്ലിയുടച്ച്
ചിറകറ്റ പറവയെപ്പോൽ പിടയും അവളെ
തള്ളി താഴെയിട്ട് കരിങ്കല്ലാൽ തലതല്ലി പൊട്ടിച്ച്,
കടിച്ച് പറിച്ച് കാമദാഹം തീർക്കും
അവനെ വിളിക്കാൻ ഒരു പേര് വേണം.

അഞ്ചാറ് മക്കളെപ്പെറ്റ് ഗർഭപാത്രത്തിന്നുറവ വറ്റി
പ്രായമേറേയായി കുഴിയിലേക്ക് ഒരുകാൽ നീട്ടിവെച്ച്,
നടക്കും,,, പടുവൃദ്ധയാം അവർ
വിജനമാം വീഥിയിൽ വഴിയറിയാതുഴലുമ്പോൾ
നേർവഴി കാട്ടാമെന്ന് പറഞ്ഞ് കൊണ്ടുപോയി
പിഴിഞ്ഞൂറ്റി, പിന്നെയും ഊറ്റി ദാഹം തീർക്കും
അവനെ വിളിക്കാൻ ഒരു പേര് വേണം.

ജനിപ്പിച്ച അമ്മ പെണ്ണായതിനാൽ
കൂടപ്പിറപ്പ് പെണ്ണായതിനാൽ
കളിക്കൂട്ടുകാരി പെണ്ണായതിനാൽ
ആദ്യാക്ഷരം എഴുതിച്ചവർ പെണ്ണായതിനാൽ
താലികെട്ടിയ  ഭാര്യ പെണ്ണായതിനാൽ
സ്വന്തം ജീനുമായ് പിറന്ന മകൾ പെണ്ണായതിനാൽ
ഒരു ഇരയെ, ഒരു ചരക്കിനെ ഒത്തുകിട്ടിയെന്ന്
ഓർത്ത് സന്തോഷിക്കും
അവനെ വിളിക്കാൻ ഒരു പേര് വേണം

മൃഗമെന്ന് വിളിക്കാനാവില്ലയെനിക്കവനെ,
രാക്ഷസനെന്ന് വിളിക്കാനാവില്ലയെനിക്കവനെ,
കാട്ടാളനെന്ന് വിളിക്കാനാവില്ലയെനിക്കവനെ,
പിശാചെന്ന് വിളിക്കാനാവില്ല എനിക്കവനെ,
പുരുഷനെന്നും വിളിക്കാനാവില്ല അവനെ;
പിന്നെ
ആ ജന്തുവിനെ, ഞാനെന്ത്
പേര് പറഞ്ഞ് വിളിക്കണം?
********************************


29 comments:

 1. ഏതാനും മാസം മുൻപ് എഴുതിയ ഈ കവിത ബ്ലോഗിൽ പോസ്റ്റ് ചെയ്യെണ്ട എന്നായിരുന്നു തീരുമാനിച്ചത്. ഇപ്പോൾ നമ്മുടെ പത്രങ്ങൾ നിത്യേന വിളമ്പുന്ന പീഡനവാർത്തകൾ വായിച്ചപ്പോൾ ഈ കവിത പോസ്റ്റ് ചെയ്യണമെന്ന് തോന്നി. സമൂഹത്തിന് കളങ്കം വരുത്തുന്ന ജന്തുക്കളെ വിളിക്കാൻ മലയാളത്തിൽ ഒരു പേര് കണ്ടെത്തേണ്ടത് കപടസദാചാരം പുലർത്തുന്ന മലയാളിക്കും മനുഷ്യവർഗ്ഗത്തിനും അത്യാവശ്യമാണ്.
  പേര് കണ്ടെത്തിയാൽ അവന്റെ ഫോട്ടോ ബ്ലോഗിൽ ചേർക്കാം.

  ReplyDelete
 2. നന്നായിരിക്കുന്നു കവിത..
  ആശംസകള്‍

  ReplyDelete
 3. ടീച്ചറേ, അവസരോചിതമായ കവിത. കവിതയുടെ അവസാന ഭാഗങ്ങൾ അതി ശക്തം. ഭാവുകങ്ങൾ

  ReplyDelete
 4. ഒരു പേരിലെന്തിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. എല്ലാം ഇരിക്കുന്നത് ഒരു പേരില്‍ അല്ലെ മാഷേ? പേരില്ലാതെ ജീവിക്കാന്‍ പറ്റുമോ ?

   Delete
 5. ടീച്ചറെ തികച്ചും കാലോചിതമായ ഒരു കവിത.
  അവനെ മൃഗം എന്നു വിളിച്ചാല്‍, മൃഗത്തെപ്പോലും
  അപമാനിക്കുകയാവും ചെയ്യുക! അതുകൊണ്ട്
  റാംജി പറഞ്ഞത് പോലെ "പേരിലെന്തിരിക്കുന്നു ടീച്ചറെ! :-)

  ReplyDelete
 6. അവസരോചിതമായ കവി

  ReplyDelete
 7. ഇതിലും നന്നായി ഇങ്ങനെയൊരു കവിത എഴുതാനാവില്ല. അങ്ങിനെയൊരു അവന്‍ നമുക്കു വേണ്ട ടീച്ചറെ, അവനും പേരും വേണ്ട,ഈ ഭൂമിയില്‍ നിന്നു തന്നെ പോയ്ക്കോട്ടെ അവന്‍.

  ReplyDelete
 8. ആനുകാലികപ്രസക്തം എന്ന് കവിതയെപ്പറ്റി പറയാമെങ്കിലും...മിനിടീച്ചറെപ്പോലെ ഒരാൾ എഴുതുമ്പോൾ 'ഇത്രയും മതിയോ'എന്നൊരു തൊന്നൽ...വരികൾക്കുള്ളിലെ ആശയത്തിന് റിപ്പിറ്റേഷൻ കാണുന്നൂ..ഉദാ:'യൂനിഫോമണിഞ്ഞ് പുസ്തകസഞ്ചിയും തോളിലേറ്റി എന്ന് തുടങ്ങുന്ന ഖന്ധികയും....'സ്വപ്നങ്ങൾ ചിറകുവിടർത്തി പറക്കാൻ കൊതിച്ചവൾ........രണ്ടും പെൺകുരുന്നുകളെക്കുറിച്ച് തന്നെയല്ലേ പറയുന്നത്...അവിടെ ഒന്ന് എഡിറ്റ് ചെയ്യണം...പടുവൃദ്ധയാം അവൾ(ഇവിടെ അവൾ എന്നപ്രയോഗം ശരിയല്ലാന്നൊരു തോന്നൽ വേറൊരു വാക്ക് കണ്ടെത്തമായിരുന്നൂ...ആ ജന്തുവിനെ എന്നെതിനേക്കാൾ ജീവിയെന്നോ മറ്റോ വിളിച്ചിരുന്നെങ്കിൽ നമുക്ക് അവനെ ' മനുഷ്യമൃഗം' എന്ന് വിളിക്കാമായിരുന്നൂ........അല്ലെങ്കിൽ ഹിംസ്രം എന്നും വിളിക്കാമായിരുന്നൂ....

  ReplyDelete
  Replies
  1. @ചന്തുനായർ-,
   യൂണിഫോം അണിഞ്ഞവൾ സ്ക്കൂൾ കുട്ടി,, സ്വപ്നം കാണുന്നവൾ, പഠനം കഴിഞ്ഞ് തൊഴിലും വിവാഹവും ആഗ്രഹിക്കുന്നവൾ; പിന്നെ അവളെ അവരാക്കി മാറ്റാം. ജീവി എന്ന് പറഞ്ഞാൽ ഞങ്ങൾ ബയോളജിക്കാർക്ക് സസ്യങ്ങളും ഉൾപ്പെടും. പാവം സസ്യങ്ങളെ വെറുതെ വിടുന്നു; അതൊരു ജന്തുവാണ്.
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 9. കാലോചിതമായ കാര്യങ്ങള്‍

  കനലായി പെയ്തിറങ്ങി അല്ലെ

  ടീച്ചറെ...

  ആശയം നന്നായി അവതരിപ്പിച്ചു...

  ആശംസകള്‍...


  പുതിയ മലയാളം വാഴ്സിറ്റി വരുന്നു..

  ജയകുമാര്‍ സാറിനോട് തന്നെ ചോദിക്കാം.

  സാറും പറയും നിഘണ്ടുവില്‍ ഇതിനൊന്നും

  വാക്കില്ലെന്നു...

  ReplyDelete
  Replies
  1. @ente lokam-,
   മലയാള ഭാഷാ പണ്ഡിതന്മാർ തലസ്ഥാനത്ത് ഒത്തുകൂടുകയല്ലെ,, അവനൊരു പേര് കണ്ടു പിടിക്കുന്ന പണി കൊടുക്കേണ്ടത് അത്യാവശ്യമാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 10. Teacher,
  Why? This type of thinking!!!!!!!!
  Sasi, Narmavedi, Kannur

  ReplyDelete
  Replies
  1. @sasidharan-,
   നർമത്തിനിടയിൽ ഇങ്ങനേയും,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 11. Replies
  1. @വി കെ-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 12. അഭിപ്രായം എഴുതിയ
  @ajith-,
  @Rajeev Elanthoor-,
  @Muraligeetham-,
  @Madhusudhanam PV-,
  @പട്ടേപ്പാടം റാംജി-,
  @Sahid Ibrahim-,
  @PV Ariel-,
  @Muhammedkutty-,
  എല്ലാവർക്കും നന്ദി.
  ReplyDelete
 13. നമ്മുടെ നാട്ടിൽ തന്നെയാവുമ്പോൾ, നമ്മളെ ലോകം അറിയുന്ന പേരു തന്നെ വിളിച്ചാൽ മതി.

  ReplyDelete
  Replies
  1. @Kalavallabhan-,
   അവന്റെ പേര് പറയാൻ എല്ലാവർക്കും പേടിയല്ലെ,,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 14. Oru Peril, Pala Peril ...!

  Manoharam Chechy, Ashamsakal...!!!

  ReplyDelete
  Replies
  1. @Sureshkumar Puchayil-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 15. ടീച്ചര്‍, നല്ല ആശയം. പക്ഷേ ഒന്നു കൂടി എഡിറ്റ്‌ ചെയ്താല്‍ നന്നാവും എന്ന്‌ തോന്നുന്നു.

  ReplyDelete
  Replies
  1. @Vinodkumar Thallasseri-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 16. @ശ്രീജിത്ത് മൂത്തേടത്ത്-,
  അതാണ് ഞാനും ചോദിക്കുന്നത്,, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 17. പലപേരില്‍ പലരും വിളിക്കുന്ന അവനു എന്ത് പേരാണ് ഇടുക ?

  ReplyDelete
 18. Teachere..valara nannayirikunnu

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.