Showing posts with label പുസ്തകം. Show all posts
Showing posts with label പുസ്തകം. Show all posts
October 8, 2019
June 22, 2018
വായനയുടെ ഓർമ്മകൾ
ഓർമ്മവെച്ച കാലം മുതൽ
പുസ്തകങ്ങളുടെ ലോകത്ത് കളിച്ചുവളർന്ന ഞാൻ വായന തുടങ്ങിയത് ഹരിശ്രീ എഴുതുന്നതിന്
മുൻപെ ആയിരുന്നു. സമീപമുള്ള വായനശാലയും ലൈബ്രേറിയനായ അമ്മാവനും ചേർന്നാണ് വായനയുടെ
ലോകത്തേക്ക് എന്നെ കടത്തിവിട്ടത്. ഒന്നാം തരത്തിൽ പഠിക്കുമ്പോൾ തന്നെ പത്രങ്ങളും
വാരികകളും കഥാപുസ്തകങ്ങളും വായിച്ചിരുന്നു. ആദ്യമായി ഓർമ്മയിലെത്തുന്ന കഥാപുസ്തകം
ഈസോപ്പ് കഥകളാണ്. ഒപ്പം തന്നെ അറബിക്കഥകൾ അടക്കം എല്ലാം തുടർന്ന് വായിച്ചു.
വായിച്ചവയുടെ പേരുകൾ ഓർമ്മയുള്ളവ അനേകമാണ്. പഴയ കാലത്തെ പുസ്തകങ്ങളിൽ വായിക്കാത്തവ
ഏതൊക്കെയാണെന്ന് പറയുന്നതായിരിക്കും കൂടുതൽ നല്ലത്. അവകാശികൾ, പാവങ്ങൾ, ഡോൺ
ക്വിസ്ക്കോട്ട്, യുദ്ധവും സമാധാനവും, കിഴവനും കടലും, ഒരു ദേശത്തിന്റെ കഥ, നാം
ജീവിക്കുന്ന ഈ ലോകം, തുടങ്ങി അക്കാലത്ത് ലഭ്യമായ എല്ലാ പുസ്തകങ്ങളും ഒക്കെ വായനയിൽ
ഇടം പിടിച്ചു,,
മുട്ടത്തുവർക്കി, കേശവദേവ്,
തകഴി, എസ്.കെ. പൊറ്റക്കാട്, സഞ്ജയൻ, വിലാസിനി തുടങ്ങി എത്രയെത്ര എഴുത്തുകാരാണ്
വായനയിലൂടെ കടന്നുപോയത്. യാത്രാവിവരണങ്ങൾ, നോവൽ, കഥകൾ, ചരിത്രം, ആത്മകഥ,
ജീവചരിത്രം, തുടങ്ങി എല്ലാമെല്ലാം. പിന്നെ എടുത്തുപറയേണ്ടത് ഡിക്റ്ററ്റീവ്
നോവലുകളാണ്. വെളുത്ത ചെകുത്താൻ, മൃത്യുകിരണങ്ങൾ, ഒപ്പം കോട്ടയം പുഷ്പനാഥിന്റെ
നോവലുകളും. ഒരു പുസ്തകം വായിച്ചാൽ രചയിതാവിന്റെ മറ്റുള്ള സൃഷ്ടികളും കണ്ടുപിടിച്ച്
വായിക്കുന്ന ശീലം ഉണ്ടായിരുന്നു. കൂട്ടത്തിൽ ഇഷ്ടപ്പെട്ടത് ആരാണെന്നോ? അത്
മറ്റാരുമല്ല,, എസ്.കെ. പൊറ്റക്കാട് തന്നെ,,,
ഒറ്റയടിക്ക് വായിക്കുക എന്നതാണ്
അന്നത്തെ എന്റെ വായനാ രീതി. ഒരു പുസ്തകം ലഭിച്ചാൽ അത് തീരുന്നതുവരെ മറ്റാർക്കും
കൊടുക്കാതെ തുടർന്ന് വായിക്കും. രണ്ട് ദിവസം ആവശ്യമായത് വിരലിലെണ്ണാവുന്ന
പുസ്തകങ്ങൾ മാത്രം. മറ്റു തിരക്കുകൾ ഇല്ലാത്ത നേരത്തായിരിക്കും വായന തുടങ്ങുന്നത്.
മിക്കവാറും രാത്രി മറ്റുള്ളവർ ഉറങ്ങുന്ന നേരത്ത് മണ്ണെണ്ണ വിളക്കിന്റെ
വെളിച്ചത്തിലാണ് വായന. പുസ്തകത്തിന്റെ വലിപ്പം കണക്കാക്കിയിട്ട് ചിലപ്പോൾ
പുലരുന്നതുവരെ വായിക്കും. ജീവിതത്തിന്റെ പകുതിയിൽ അധികവും മണ്ണെണ്ണ വെളിച്ചത്തിലായിരുന്നു.
ഉറങ്ങുമ്പോൾ വായിച്ച പുസ്തകം തലയിണക്ക് സമീപം വെച്ചിട്ടുണ്ടാവും. അങ്ങിനെയൊരിക്കൽ
വായിച്ചുതീർന്ന പുസ്തകവുമായി ഉറങ്ങാൻ കിടന്നെങ്കിലും ഭയം കൊണ്ട് ഉറക്കം വന്നില്ല.
ഒടുവിൽ വസ്ത്രങ്ങൾ വെച്ചിരുന്ന ഇരുമ്പുപെട്ടിയിൽ പുസ്തകം വെച്ച് അടച്ചുപൂട്ടിയശേഷം
ഉറങ്ങി,, ആ പുസ്തകത്തിന്റെ പേര്,,, ‘ഡ്രാക്കുള’.
നീണ്ട 32 കൊല്ലത്തെ അദ്ധ്യാപന
ജീവിതത്തിനിടയിലും ധാരാളം വായിച്ചു. എവിടെ എത്തിയാലും സ്ക്കൂൾ ലൈബ്രറി എന്റെ
തട്ടകം ആയിരുന്നു. ഇതിന്റെ പേരിൽ സഹപ്രവർത്തകരുമായി പലതരം പ്രശ്നങ്ങൾ ഉണ്ടാക്കി.
‘ഇനിയങ്ങോട്ട് ടീച്ചർക്ക് പുസ്തകം തരില്ലെന്ന്’ എന്നോട് പറഞ്ഞ ലൈബ്രേറിയൻ, ഏതാനും
മാസം കഴിഞ്ഞപ്പോൾ അലമാരയിൽ കിടന്ന് ചിതലുപിടിച്ച പുസ്തകങ്ങൾ വെയിലത്ത് ഉണക്കാനിട്ട
ദയനീയ രംഗത്തിന് ഞാൻ സാക്ഷിയാണ്. അങ്ങിനെ എന്തെല്ലാം വായന ഓർമ്മകൾ,,,
വിരമിച്ചശേഷം,,
ഇനിയങ്ങോട്ട്,,,
വായനയോടൊപ്പം
എഴുത്തിന്റെയും കാലമാണ്. മാതൃഭൂമി, സ്ത്രീശബ്ദം, നർമഭൂമി, ഭാരതദേശം, വയോജനശബ്ദം,
വാർത്താസാന്ത്വനം, ചിരിമധുരം, ശ്രീരഞ്ജിനി,,, കൂടാതെ അനേകം സ്മരണികകൾ,,
എല്ലാറ്റിലും എന്റെ രചനകൾ അച്ചടിക്കപ്പെട്ടു. നർമ്മഭൂമി മാസികയിൽ 8 വർഷമായി
മുടങ്ങാതെ മിനിനർമം എഴുതുന്നുണ്ട്.
പുസ്തകങ്ങൾ
6 എണ്ണം അച്ചടിക്കപ്പെട്ടു. അവയിൽ 2 എണ്ണം രണ്ടാം പതിപ്പ് ഇറങ്ങി. പണിപ്പുരയിൽ ഏഴോളം
പുസ്തകങ്ങൾ ഉണ്ട്. അവയുടെ എഡിറ്റിംഗും അച്ചടിയും പുരോഗമിക്കുന്നു.
എല്ലാം
വായനയുടെ നേട്ടം മാത്രമാണ്. മറ്റുള്ളവർ എഴുതിയത്, ഞാൻ വായിക്കുന്നതുപോലെ, എന്റെ
രചനകൾ മറ്റുള്ളവർ വായിക്കുന്നതു കാണുമ്പോൾ മനസ്സിൽ സന്തോഷം നിറയുകയാണ്.
എന്റെ പുസ്തകങ്ങൾ
- ടെറസ്സിലെ കൃഷിപാഠങ്ങൾ (രണ്ടാം പതിപ്പ്)
- അനിയൻബാബു ചേട്ടൻബാബു
- മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ
- മിനിനർമകഥകൾ
5. മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ (രണ്ടാം പതിപ്പ്)
6. പുട്ടും കടലയും
കൂടാതെ ഏഴ് കൂട്ടായ്മ കൃതികളിലും രചനകൾ
പ്രസിദ്ധീകരിച്ചിട്ടുണ്ട്,
1, മൌനത്തിനപ്പുറത്തേക്ക്
2, നേരുറവകൾ
3, ഭാവാന്തരങ്ങൾ
4, ചിരുകകൾ ചിലയ്ക്കുമ്പോൾ
5, കഥാവസന്തം
6, പളുങ്കുമണികൾ
7, സ്ത്രൈണസ്ഫുരണങ്ങൾ
1, രാത്രിമണൽ
2, മഞ്ചാടിക്കുന്നിലെ പഞ്ചവർണ്ണക്കിളികൾ
3, കുട്ടിയമ്മയുടെ ആണി
4, ആനജീവിതം
5, പുരനിറഞ്ഞ പുരുഷൻ
6, ടെറസ്സിലെ കൃഷി
7, എട്ട് സുന്ദരികളും ഒരു സിനിമയും
അന്ന് എന്റേത് ആയിരുന്ന ആശാൻ സ്മാരക
വായനശാലയിലെ ഏതാനും പഴയ പുസ്തകങ്ങൾ ബാക്കിയുണ്ടെങ്കിൽ അവയുടെ കവർപേജിൽ രണ്ടാം
ക്ലാസുകാരിയായ ഞാൻ എഴുതിച്ചേർത്ത പുസ്തകനമ്പറും 1959ലെ തീയ്യതിയും കാണാൻ കഴിയും. എന്റെ
സമയം എനിക്ക് സ്വതന്ത്രമായി വായിക്കാനും എഴുതാനും അനുവദിച്ചുതന്ന രക്ഷിതാക്കളോടും
ബന്ധുക്കളോടും നാട്ടുകാരോടും സുഹൃത്തുക്കളോടും ഈ അവസരത്തിൽ ഞാൻ നന്ദി
അറിയിക്കുന്നു.
നന്ദി,
നന്ദി, നന്ദി,,,
Labels:photos
അനുഭവം,
ഓര്മ്മക്കുറിപ്പ്,
പുസ്തകം,
ലേഖനം
August 28, 2013
എന്റെ പുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’
കർഷകദിനമായ ചിങ്ങം1ന്, 17.8.2013 ശനിയാഴ്ച ‘ടെറസ്സിലെ
കൃഷിപാഠങ്ങൾ’
എന്ന എന്റെ പുസ്തകം ശ്രീ. എം.കെ.പി. മാവിലായി
(സീനിയർ കൺസൽട്ടന്റ്, എം.എസ്. സ്വാമിനാഥൻ ഗവേഷണകേന്ദ്രം, വയനാട്) പ്രകാശനം
ചെയ്തു. പുസ്തകം ഏറ്റുവാങ്ങിയത് ചെമ്പിലോട്
ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസറായ ശ്രീമതി നസീറാ ബീഗം.
മണ്ണിനെ സ്നേഹിക്കുന്ന, കൃഷിയെ
സ്നേഹിക്കുന്ന എല്ലാവരുടെയും മുന്നിലേക്ക് ടെറസ്സിലെ കൃഷിപാഠങ്ങൾ സമർപ്പിക്കുകയാണ്.
പുസ്തകപ്രകാശനം
![]() |
| പുസ്തകം ഏറ്റുവാങ്ങൽ |
![]() |
| കർഷകദിന ആഘോഷം ഉദ്ഘാടനം |
| പുസ്തകപരിചയം |
ടെറസ്സിലെ കൃഷിപാഠങ്ങൾ
പുസ്തകരൂപത്തിലാക്കാൻ പ്രേരിപ്പിച്ച എല്ലാ സുഹൃത്തുക്കളോടും എന്റെ നന്ദിയും
കടപ്പാടും അറിയിക്കുന്നു. വളരെ ഭംഗിയിൽ പുസ്തകം അച്ചടിച്ച് വെളിയിലിറക്കിയ
സി.എൽ.എസ്. ബുക്ക്സിന്റെ സാരഥിയും അറിയപ്പെടുന്ന ബ്ലോഗറുമായ ശ്രീമതി ലീല
ടീച്ചറോടും നന്ദി അറിയിക്കുന്നു.
ഈ നേരത്ത് ഒരു കാര്യം കൂടി
അറിയിക്കുന്നു: എന്റെ രണ്ടാമത്തെ കൃതി ആയി മാറേണ്ട പുസ്തകമാണ് ‘ടെറസ്സിലെ
കൃഷിപാഠങ്ങൾ’. ശ്രീമതി ലീല എം. ചന്ദ്രന്റെ…
ലീലടീച്ചറുടെ സമയൊചിതമായ എഡിറ്റിങ്ങിനോടൊപ്പം അച്ചടിക്കാനുള്ള ശുഷ്ക്കാന്തിയും കാരണം
പുസ്തകം കർഷകദിനത്തിൽ തന്നെ പെട്ടെന്ന് പ്രകാശനം ചെയ്യാൻ കഴിഞ്ഞു. എന്റെ ആദ്യ
പുസ്തകം എന്ന് പ്രതീക്ഷിച്ചിരുന്ന ‘രാത്രിമണൽ’ കൂടുതൽ വൈകാതെ പ്രകാശനം ചെയ്യപ്പെടുമെന്ന് അറിയിക്കുന്നു.
ടെറസ്സുകൃഷി ചെയ്യുന്ന വിധവും
അതുകൊണ്ടുള്ള നേട്ടങ്ങൾ കർഷകർക്ക് തിരിച്ചറിയാനും ഒപ്പം കൃഷിരീതികൾ
വിവരിക്കുന്നതുമാണ് ടെറസ്സിലെ കൃഷിപാഠങ്ങൾ.
ചിങ്ങം1 കേരളീയരുടെ കർഷകദിനത്തിലാണ്
ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ ഇറങ്ങിയത്. ആധുനിക കൃഷിപരീക്ഷണമായ ടെറസ്സ്‌കൃഷി
വിശദീകരിക്കുന്ന പുസ്തകം കർഷകദിനത്തിൽ എന്റെ സ്വന്തം പഞ്ചായത്തിലെ കാർഷികമേളയിൽ
വെച്ച് പ്രകാശനം ചെയ്യപ്പെട്ടതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. എന്റെ സന്തോഷം
എല്ലാ ബ്ലോഗർ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നു.
ഈ പുസ്തകത്തെപ്പറ്റി ബ്ലോഗർ ഫിലിപ്പ് ഏരിയൽ എഴുതിയ പുസ്തക അവലോകനം വായിക്കാൻ ചുവടെയുള്ള ലിങ്കിൽ അമർത്തുക
ഇവിടെ
ഈ പുസ്തകത്തെപ്പറ്റി ബ്ലോഗർ ഫിലിപ്പ് ഏരിയൽ എഴുതിയ പുസ്തക അവലോകനം വായിക്കാൻ ചുവടെയുള്ള ലിങ്കിൽ അമർത്തുക
ഇവിടെ
‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി
നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60
രൂപയുള്ള പുസ്തകം വി.പി.പി ആയി (60+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ
ആഗ്രഹിക്കുന്നവർ ‘പിൻകോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ
ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന
മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക.
June 15, 2012
ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം5
അതീവ
സുന്ദരമായ, സ്നേഹം ചൊരിയുന്ന അനുഭവങ്ങളാണ് കൃഷിയെക്കുറിച്ച് എനിക്ക് ഓർക്കാനുള്ളത്. പഠിക്കുന്ന കാലത്ത് പാഠപുസ്തകത്തിൽ പാവൽ പടവലം എന്നിവയെക്കുറിച്ച് വായിക്കാനിടയായപ്പോൾ,
പാവൽ നമ്മുടെ നാട്ടിലെ(കണ്ണൂർ) ‘കയ്പ’ ആണെന്ന് അദ്ധ്യാപകൻ പറഞ്ഞുതന്നെങ്കിലും
പടവലം എന്താണെന്ന് എനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല. എന്റെ
തീരദേശഗ്രാമത്തിൽ പാവൽകൃഷി ചെയ്യാറുണ്ടെങ്കിലും പടവലംകൃഷി ഉണ്ടായിരുന്നില്ല.
സൂപ്പർ മാർക്കറ്റുകൾ ജനിക്കുന്നതിന് മുൻപുള്ള ആ കാലത്ത് അന്യസംസ്ഥാന കൃഷിവിളവുകളൊന്നും
മലകടന്ന് കേരളത്തിൽ വന്നിരുന്നില്ല. വലിപ്പചെറുപ്പം നോക്കാതെ ഗ്രാമീണരെല്ലാം ഒത്ത്‌ചേർന്ന്
കൊയ്ത്തിന് ശേഷം പച്ചക്കറി കൃഷിചെയ്യാൻ നെൽവയലിലേക്കിറങ്ങും. അത് സ്വന്തം
സ്ഥലമാവണമെന്നില്ല; അന്യരുടെ സ്ഥലമായാലും അവകാശം പോലെ ഗ്രാമീണർ വർഷങ്ങളായി
മണ്ണിലിറങ്ങി വിളവെടുക്കും.
അങ്ങനെ നാട്ടുകാരെല്ലാം
കൃഷി ചെയ്ത് അന്നം കണ്ടെത്തുന്ന ഒരു മഴക്കാലത്ത് വീടിന്റെ പിന്നിലുള്ള
കൃഷിസ്ഥലത്തെ തടത്തിൽ, മുളപൊട്ടി വളർന്ന പുതിയ ചെടികൾ എന്റെയും സഹോദരന്റെയും
ശ്രദ്ധ ആകർഷിച്ചു. ഇലകൾ തൊട്ട് തടവിയിട്ട് മണത്തുനോക്കിയപ്പോൾ അതുവരെ അറിയാത്ത രൂക്ഷമായ ഒരു
ഗന്ധം. അച്ഛനോട് ചോദിച്ചപ്പോൽ പറഞ്ഞുതന്നു; ‘അതാണ് പടവലം’. അങ്ങനെ പടവലംവളരുന്നതും പന്തലിൽ
പടരുന്നതും പൂവിടുന്നതും കായ നീണ്ട് താഴാൻ അറ്റത്ത് കല്ല് കെട്ടുന്നതും ഞങ്ങൾ
അനുഭവിച്ചറിഞ്ഞു. ഇന്ന് പടവലകൃഷി മാത്രമല്ല, എല്ലാ കൃഷിവിളകളും കാണുമ്പോൾ,, ‘കൃഷി അനുഭവിച്ചറിഞ്ഞ എന്റെ പിതാവിന്റെ, മരിച്ചെങ്കിലും മായാത്ത ഓർമ്മകൾ’ എന്നിൽ ഉയരും.
ഇത്തവണ
മഴക്കാലം കഴിഞ്ഞ് ടെറസ്സ്‌കൃഷി ആരംഭിക്കുന്നത് പടവലം നട്ടുകൊണ്ടാവട്ടെ,,,
ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ….
എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ
ചെയ്യുക.
‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻകോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക.
മുൻപത്തെ പാഠങ്ങൾ
1. ടെറസ്സിൽ ഒരു കൃഷിപാഠം 1
2. ടെറസ്സിൽ ഒരു കൃഷിപാഠം 2
3. ടെറസ്സിൽ ഒരു കൃഷിപാഠം 3
4. ടെറസ്സിൽ ഒരു കൃഷിപാഠം 4
1. ടെറസ്സിൽ ഒരു കൃഷിപാഠം 1
2. ടെറസ്സിൽ ഒരു കൃഷിപാഠം 2
3. ടെറസ്സിൽ ഒരു കൃഷിപാഠം 3
4. ടെറസ്സിൽ ഒരു കൃഷിപാഠം 4
October 6, 2011
ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം 4
പതിവിൽ കൂടുതൽ കാലം മഴ പെയ്തതിനാൽ എന്റെ ടെറസ്സിൽ എന്താണ് സംഭവിച്ചത് എന്ന് ഞാൻ ശ്രദ്ധിച്ചതേയില്ല. കാലവർഷം കഴിഞ്ഞതോടെ ഇനി കൃഷി ആരംഭിക്കാം.
നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ചിലയിനം വിളകളുടെ കൃഷിരീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ടെറസ്സിൽ ഒരു കൃഷിപാഠം പുതിയ അദ്ധ്യായം ആരംഭിക്കുന്നു.
നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ചിലയിനം വിളകളുടെ കൃഷിരീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ടെറസ്സിൽ ഒരു കൃഷിപാഠം പുതിയ അദ്ധ്യായം ആരംഭിക്കുന്നു.
ഒരു ദിവസം,,,
അയൽപക്കത്തുള്ള ഒരു വീട്ടിൽ, അടുക്കളപ്പുറത്തുകൂടി എളുപ്പവഴി സഞ്ചരിക്കുമ്പോൾ കിണറ്റിനരികിൽ നിറയെ കായ്ച്ച രണ്ട് വഴുതന ചെടികൾ കണ്ടു. അതിൽ ഒരു കായപോലും പറിച്ചെടുക്കാത്തതിനാൽ ചിലത് മൂത്ത്, വിത്ത് ആയി മാറിയിരിക്കുന്നു. ഇതുകണ്ട് ആശ്ചര്യപ്പെട്ട ഞാൻ ചെറുപ്പക്കാരിയായ വീട്ടമ്മയോട് സംശയം ചോദിച്ചപ്പോൾ അവരുടെ മറുപടി എന്നെ ഞെട്ടിച്ചു,
“അത് ടീച്ചറെ പറമ്പിൽ വീണ്‌മുളച്ച ചെടിയുടെ കായ കറിവെക്കാൻ പറ്റുമോ?”
“അതെന്താ സ്വന്തം പറമ്പിൽ കായ്ച്ചത് കറിവെച്ചു കൂടെ?”
“നമ്മള് പച്ചക്കറികളൊക്കെ ടൌണിന്നു വാങ്ങാറാണ് പതിവ്; ഇതിപ്പൊ നല്ല വഴുതനങ്ങയാണെന്ന് എങ്ങനെ തിരിച്ചറിയും?”
ഏതാണ്ട് ഇരുപത് വർഷം മുൻപ്‌വരെ, ഇതെ ഗ്രാമത്തിലെ എല്ലാവീട്ടുകാരും തൊട്ടടുത്ത വയലിൽ പച്ചക്കറി വിളകൾ കൃഷി ചെയ്യാറുണ്ടായിരുന്നു. രണ്ടാവിള നെല്ല് കൊയ്തതിനുശേഷം സ്ഥലംഉടമ നാട്ടുകാർക്ക് പച്ചക്കറി കൃഷി ചെയ്യാൻ സ്വന്തം വയൽ വിട്ടുകൊടുക്കുന്ന പതിവ് പണ്ട്‌തൊട്ടേ ഉണ്ടായിരുന്നു. അവിടെ കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് വെള്ളരി, വെണ്ട, കയ്പ, ചീര തുടങ്ങിയവ നട്ട്, കാലവർഷം ആരംഭിക്കുന്നതുവരെ വിളവെടുക്കുന്നു. അങ്ങനെയുള്ള നന്മ നിറഞ്ഞ നാട്ടിൻപുറം പുത്തൻ തലമുറക്ക് അന്യമായിരിക്കയാണ്.
പട്ടണമായി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിലാണ് ഞാനിപ്പോൾ താമസിക്കുന്നത്. ഗ്രാമീണ നിഷ്ക്കളങ്കതയും പരിശുദ്ധിയും പരസ്പരബന്ധവും കാർഷിക സംസ്കൃതിയും പാരമ്പര്യവും പാടെ മറന്ന നാട്ടുകാർ. എന്നാൽ പട്ടണത്തിന്റെതായ വിദ്യാഭ്യാസ യോഗ്യതയും ഉദ്യോഗവും പൊങ്ങച്ചവും ജീവിതപുരോഗതിയും ഇവിടെ കടന്നു വന്നിട്ടില്ല. പണം യഥേഷ്ടം ഉള്ളതിനാൽ സ്വന്തം തൊടിയിലെ മണ്ണിനെ മറന്നുകൊണ്ട് തൊട്ടടുത്ത കടയിൽപോയി സാധനങ്ങൾ വാങ്ങുന്ന ഉപഭോഗസംസ്ക്കാരം വളർന്ന് വന്നിരിക്കയാണ്.
ഇന്ന് തക്കാളി കൃഷിയെക്കുറിച്ച്,,,
തക്കാളി, വഴുതന, മുളക് എന്നിവ...
ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ….
‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻകോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക.
ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം1
ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം2
ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം3
December 28, 2010
ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം3
ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം1
ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം2
ഇനി പാഠം3 ആരംഭിക്കാം
ഒരു ദിവസം ഉദ്യോഗസ്ഥയായ ഒരു വീട്ടമ്മ പരാതിയുമായി എന്റെ സമീപം വന്നു, ഒരു കൃഷികാര്യമാണ്,
“ടീച്ചറെ എന്റെ വീട്ടിലെ കിണറിനു സമീപം കയ്പയുടെ(പാവൽ) ചെടികൾ വളരുന്നുണ്ട്. കടയിൽനിന്ന് വാങ്ങിയ പഴുത്ത കയ്പ്പക്കയുടെ വിത്ത് വെളിയിൽകളഞ്ഞപ്പോൾ തനിയെ മുളച്ചതാണ്. ഇപ്പോൾ ദിവസേന ധാരാളം പൂക്കൾ വിടരാറുണ്ടെങ്കിലും എല്ലാം കൊഴിഞ്ഞുപോകുന്നതല്ലാതെ ഒന്നും കായ ആവുന്നില്ല. ആ ചെടിക്ക് എന്തെങ്കിലും രോഗമായിരിക്കുമോ?”
“അതെല്ലാം ആൺപൂക്കളായിരിക്കും; കയ്പയിലും വെള്ളരിയിലും ആദ്യം ധാരാളം ആൺപൂക്കളുണ്ടാവും. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് പെൺപൂക്കളുണ്ടായാൽ അവയിൽ നിന്ന് കയ്പക്ക ഉണ്ടാവും”
ഞാൻ പറയുന്നത് കേട്ടപ്പോൾ അവർ ആശ്ചര്യപ്പെട്ടു,
“അല്ല ടീച്ചറെ ഒരേ ചെടിയിൽതന്നെ ആൺപൂക്കളും പെൺപൂക്കളും വേറെ വേറെ ഉണ്ടാവുമോ? ഉണ്ടെങ്കിൽതന്നെ അതെങ്ങനെ തിരിച്ചറിയും?”
അടുക്കളയിലും കടകളിലും കാണുന്ന പച്ചക്കറികൾ മാത്രം പരിചയമുള്ള ഒരു സർക്കാർ ജീവനക്കാരിയുടെ അഭിപ്രായം കേട്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നിയില്ല. ചെടിയോടും മണ്ണിനോടും അകലുന്ന നമ്മൾ മലയാളികൾക്ക് കൃഷി എത്രമാത്രം അന്യമാവുന്നു എന്നതിന് ഒരു ഉദാഹരണം മാത്രമാണ് ആ സംഭവം.
... ഇനി നമുക്ക് ടെറസ്സിലെ കൃഷിയിലേക്ക് പ്രവേശിക്കാം’....
ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ….
എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ ചെയ്യുക.
‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻകോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക.
December 15, 2010
ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം2
| ഒരു ദിവസത്തേക്ക് ഇത്രയും മതിയോ? |
ഇനി പാഠം2 തുടങ്ങാം,
ധാരാളം വിത്തുകളും മണ്ണും വളവും ലഭിക്കുന്നുണ്ടെന്ന് കണ്ട്, ഒരിക്കലും ടെറസ്സിൽ അമിതമായി കൃഷി ചെയ്യേണ്ടതില്ല. കൃഷി ചെയ്യുന്ന ഇനങ്ങൾ പല ഇനങ്ങളാവാം. പരീക്ഷണ അടിസ്ഥാനത്തിൽ............
ടെറസ്സിൽ മൂന്ന് തരത്തിൽ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,,,,
ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ….
എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ ചെയ്യുക.
‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻകോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക.
Subscribe to:
Posts (Atom)




















