“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

August 28, 2013

എന്റെ പുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’

               കർഷകദിനമായ ചിങ്ങം1ന്, 17.8.2013 ശനിയാഴ്ച ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’  എന്ന എന്റെ പുസ്തകം ശ്രീ. എം.കെ.പി. മാവിലായി (സീനിയർ കൺസൽട്ടന്റ്, എം.എസ്. സ്വാമിനാഥൻ ഗവേഷണകേന്ദ്രം, വയനാട്) പ്രകാശനം ചെയ്തു. പുസ്തകം ഏറ്റുവാങ്ങിയത് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസറായ ശ്രീമതി നസീറാ ബീഗം. മണ്ണിനെ സ്നേഹിക്കുന്ന, കൃഷിയെ സ്നേഹിക്കുന്ന എല്ലാവരുടെയും മുന്നിലേക്ക് ടെറസ്സിലെ കൃഷിപാഠങ്ങൾ സമർപ്പിക്കുകയാണ്.
പുസ്തകപ്രകാശനം
പുസ്തകം ഏറ്റുവാങ്ങൽ
             കണ്ണൂർ ജില്ലയിൽ എന്റെ ഗ്രാമത്തിൽ, ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ‌ വെച്ച് ഈ വർഷം ചിങ്ങം1ന് നടത്തുന്ന കർഷകദിന ആഘോഷവേളയിൽ (2013 ആഗസ്ത്17 ശനിയാഴ്ച) ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ പുസ്തകപ്രകാശനം നടന്നു. സ്വാഗതം പറഞ്ഞത് ശ്രീമതി നസീറാ ബീഗം (കൃഷി ഓഫീസർ, കൃഷിഭവൻ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്). കർഷകദിന പരിപാടിയുടെ അദ്ധ്യക്ഷൻ ശ്രീ. എം.സി. മോഹനൻ (പ്രസിഡണ്ട്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്). കർഷകദിനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് ശ്രീ. കെ.കെ. നാരായണൻ (എം.എൽ.എ., ധർമ്മടം മണ്ഡലം). പുസ്തകപ്രകാശനം നടത്തിയത് ശ്രീ. എം.കെ.പി. മാവിലായി (സീനിയർ കൺസൽട്ടന്റ്, എം.എസ്. സ്വാമിനാഥൻ ഗവേഷണകേന്ദ്രം, വയനാട്). പുസ്തകം ഏറ്റുവാങ്ങിയത് ശ്രീമതി നസീറാ ബീഗം (കൃഷി ഓഫീസർ, കൃഷിഭവൻ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്). പുസ്തകപരിചയം നടത്തിയത് ശ്രീ. എം.വി. അനിൽകുമാർ (ചെമ്പിലോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്& കില ഫാക്കൽറ്റി അംഗം) നന്ദി പ്രകാശനം നടത്തിയത് ശ്രീ. കെ.കെ. പ്രേമൻ (കൃഷി അസിസ്റ്റന്റ്). അതോടൊപ്പം കർഷകദിന ആഘോഷത്തിൽ വിവിധ വ്യക്തികളുടെ ആശംസാ പ്രസംഗവും സമ്മാനദാനവും കർഷകരെ ആദരിക്കൽ ചടങ്ങും കാർഷിക സെമിനാറും കാർഷിക മത്സരങ്ങളും നടന്നു.
സ്വാഗതം
കർഷകദിന ആഘോഷം ഉദ്ഘാടനം
പുസ്തകപരിചയം
ബ്ലോഗിലുള്ളതും അല്ലാത്തതുമായ എന്റെ രചനകൾ പലപ്പോഴായി അച്ചടിരൂപത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും എന്റെ പേരിൽ സ്വന്തമായി ഒരു പുസ്തകം പ്രകാശനം ചെയ്യപ്പെടുമ്പോഴുള്ള ആഹ്ലാദം അനിർവ്വചനീയമാണ്. എന്റെ സന്തോഷം എല്ലാ സുഹൃത്തുക്കളുമായി ഞാൻ പങ്കുവെക്കുന്നു.
             ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിലാക്കാൻ പ്രേരിപ്പിച്ച എല്ലാ സുഹൃത്തുക്കളോടും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. വളരെ ഭംഗിയിൽ പുസ്തകം അച്ചടിച്ച് വെളിയിലിറക്കിയ സി.എൽ.എസ്. ബുക്ക്സിന്റെ സാരഥിയും അറിയപ്പെടുന്ന ബ്ലോഗറുമായ ശ്രീമതി ലീല ടീച്ചറോടും നന്ദി അറിയിക്കുന്നു.
             ഈ നേരത്ത് ഒരു കാര്യം കൂടി അറിയിക്കുന്നു: എന്റെ രണ്ടാമത്തെ കൃതി ആയി മാറേണ്ട പുസ്തകമാണ് ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’. ശ്രീമതി ലീല എം. ചന്ദ്രന്റെ ലീലടീച്ചറുടെ സമയൊചിതമായ എഡിറ്റിങ്ങിനോടൊപ്പം അച്ചടിക്കാനുള്ള ശുഷ്ക്കാന്തിയും കാരണം പുസ്തകം കർഷകദിനത്തിൽ തന്നെ പെട്ടെന്ന് പ്രകാശനം ചെയ്യാൻ കഴിഞ്ഞു. എന്റെ ആദ്യ പുസ്തകം എന്ന് പ്രതീക്ഷിച്ചിരുന്ന ‘രാത്രിമണൽ’ കൂടുതൽ വൈകാതെ പ്രകാശനം ചെയ്യപ്പെടുമെന്ന് അറിയിക്കുന്നു.
              ടെറസ്സുകൃഷി ചെയ്യുന്ന വിധവും അതുകൊണ്ടുള്ള നേട്ടങ്ങൾ കർഷകർക്ക് തിരിച്ചറിയാനും ഒപ്പം കൃഷിരീതികൾ വിവരിക്കുന്നതുമാണ് ടെറസ്സിലെ കൃഷിപാഠങ്ങൾ.
ശ്രീ എം.കെ.പി മാവിലായി
             ചിങ്ങം1 കേരളീയരുടെ കർഷകദിനത്തിലാണ് ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ ഇറങ്ങിയത്. ആധുനിക കൃഷിപരീക്ഷണമായ ടെറസ്സ്‌കൃഷി വിശദീകരിക്കുന്ന പുസ്തകം കർഷകദിനത്തിൽ എന്റെ സ്വന്തം പഞ്ചായത്തിലെ കാർഷികമേളയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. എന്റെ സന്തോഷം എല്ലാ ബ്ലോഗർ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നു.
ഈ പുസ്തകത്തെപ്പറ്റി ബ്ലോഗർ ഫിലിപ്പ് ഏരിയൽ എഴുതിയ പുസ്തക അവലോകനം വായിക്കാൻ ചുവടെയുള്ള ലിങ്കിൽ അമർത്തുക 
ഇവിടെ

           ‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറുംSouminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. 

19 comments:

  1. എല്ലാവർക്കും നന്ദി.

    ReplyDelete
  2. Eee kurippu nannayi
    aashamsakal
    Best Regards

    ReplyDelete
  3. ashamsakal.visheshangal
    ariyunnundu....

    ReplyDelete
  4. @ P V Ariel-,
    @ajith-,
    @ente lokam-,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  5. Aashamsakal.
    Book kaathirikkunnu.
    Thanks.

    ReplyDelete
  6. ആശംസകള്‍ അറിയിക്കുന്നു
    ഫോട്ടോകള്‍ ക്ലാരിറ്റി പോരാ....

    ReplyDelete
  7. madam, Ella asamsakalum arpikkunnu.Chitrangalku thelicham kuravundu.Thelicham ulla chitram edan sradhikumalo.

    ReplyDelete
  8. All the best teacher. Keep it up. Hope your other book will be published soon.

    ReplyDelete
  9. ടീച്ചറുടെ പുസ്തകം ഇറങ്ങിയതില്‍ വളരെയധികം സന്തോഷിക്കുന്നു.പിന്നെ ഫോട്ടോകളെപ്പറ്റി പറയുമ്പോള്‍ ,ടീച്ചര്‍ക്ക് ഫോട്ടോയില്‍ ശ്രദ്ധിക്കാന്‍ പറ്റിയിട്ടുണ്ടാവില്ല. പിന്നെ ആദ്യമേ തന്നെ ഒരു പ്രൊഫഷണല്‍ ഫോട്ടൊഗ്രാഫറെ ഏര്‍പ്പാടാക്കേണ്ടതായിരുന്നു. ഏതായാലും പുസ്തകത്തിന്റെ ഒരു കോപ്പി എനിക്കുമയച്ചു തരൂ അഡ്രസ്സും മറ്റും അയച്ചിട്ടുണ്ട്.

    ReplyDelete
  10. അഭിപ്രായം എഴുതിയ @രഘുനാഥന്‍, @ഡോ. പി. മാലങ്കോട്, @ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com, @anilpalliyil, @ശാന്ത കാവുമ്പായി, @Cv Thankappan, @Vinodkumar Thallasseri, @Mohamedkutty മുഹമ്മദുകുട്ടി, @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage, എല്ലാവർക്കും നന്ദി.
    മര്യാദക്ക് ഫോട്ടോ എടുക്കാൻ കഴിയാഞ്ഞത്, ചില അവസരങ്ങളിൽ എന്റെ ക്യാമറ അല്പം മടി കാണിക്കുന്നു. നമ്മുടെ എം.എൽ.എ.ഉള്ള മൂന്നാമത്തെ പരിപാടിയാണ് ക്യാമറയിൽ ഫോട്ടോ നേരാംവണ്ണം ലഭിക്കാത്തത്. എം.എൽ.എ യുടെ മുൻപുള്ള (ഒരു വർഷം മുൻപ്) പരിപാടികളിൽ ഫോട്ടോകളെല്ലാം ഡിലീറ്റ് ചെയ്യേണ്ടി വന്നിരുന്നു. പിന്നെ ലൈറ്റ് തീരെ ശരിയായിരുന്നില്ല.
    ആവശ്യക്കാർക്കെല്ലാം പുസ്തകം അയച്ചുകൊടുക്കുന്നുണ്ട്.

    ReplyDelete
  11. Received The awaited book with thanks.I read it full .I appreciate you in publishing this good work in printed form.The main advantage of this book I am noticed is that the simplicity and frankness .You said everything directly in 63 pages by avoiding more technical usages and repeat .I noticed a mistake in page 51 and line 8 .in this line u use the word VANANGALILE instead of BHAVANANGALILE (I think so)
    And again I congrat you in this great work and go ahead we all are behind you
    Belraj Elettil Calicut

    ReplyDelete
    Replies
    1. @Baba Electronics-,
      തെറ്റ് തിരുത്തിയിട്ടാണ് ഇപ്പോൾ പുസ്തകം അയക്കുന്നത്, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  12. ആശംസകൾ അഭിനന്ദനങ്ങൾ.. ക്രിയാത്മകമായ സംരഭങ്ങൾക്ക്.. പുസ്തകം കിട്ടാൻ എന്താ വഴി ടീച്ചറേ. pbbasheer@ജിമെയിൽ ഡോട് കോം അറിയിക്കുമല്ലോ

    ReplyDelete
    Replies
    1. souminik@gmail.com എന്ന ഐഡിയിൽ പിൻ കോഡും ഫോൺ നമ്പറും ചേർത്ത് ഹോം അഡ്രസ്സ് അറിയിക്കുക, പുസ്തകം വി.പി.പി ആയി വീട്ടിലെത്തുമ്പോൾ പണം കൊടുക്കുക,

      Delete
  13. @ബഷീർ പി. വെള്ളറക്കാട്-,
    പുസ്തകം വി.പി.പി ആയി അയക്കുന്നുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  14. ആശംസകള്‍ ടീച്ചര്‍... :)

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.