“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

April 26, 2012

കാവുമ്പായിലെ അങ്ങേമ


                                സൈബർ ലോകത്ത് ബ്ലോഗർ ആയും വിദ്യാർത്ഥികൾക്കിടയിൽ ടീച്ചർ ആയും അറിയപ്പെടുന്ന നമ്മുടെയെല്ലാം സുഹൃത്ത്, ശാന്ത കാവുമ്പായിയുടെ രണ്ടാമത്തെ പുസ്തകം ‘കാവുമ്പായിലെ അങ്ങേമ’ പ്രകാശനം 2012 ഏപ്രിൽ 10ന് ‘കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ’ വെച്ച് നടന്നു. അതോടൊപ്പം കുമാരൻ കൊട്ടില, മധുകുമാർ കാവുമ്പായി എന്നിവർ ചേർന്ന് രചിച്ച യാത്രാവിവരണം ‘ചുവപ്പു മേലാപ്പിനു കീഴിൽ’ പ്രകാശനവും നടന്നു. 
                 ശാന്ത കാവുമ്പായി രചിച്ചത് അനുഭവങ്ങളും ഓർമ്മക്കുറിപ്പുകളും സ്വന്തം ജീവിതത്തിലെ കാഴ്ചപാടുകളും ആണെങ്കിൽ കുമാരൻ കൊട്ടിലയും മധുകുമാർ കാവുമ്പായിയും ചേർന്ന് രചിച്ചത് യാത്രാവിവരണമാണ്. യാത്രാവിവരണശാഖയിൽ ഒരു മുതൽക്കൂട്ടാണ് ചൈന യാത്രയെക്കുറിച്ച് വിവരിക്കുന്ന ഈ ഗ്രന്ഥം. 
   
                പുസ്തകപ്രകാശനത്തോടൊപ്പം ശാന്താ കാവുമ്പായിയെ കുറിച്ച് ശ്രീകണ്ഠാപുരം ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ ജേർണലിസം വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഈശ്വരന്റെ കൈയ്യൊപ്പ്’ പ്രദർശിപ്പിക്കുകയും ചെയ്തു.
 പുസ്തക പ്രകാശന പരിപാടികൾ ആരംഭിക്കുന്നു
 ആദ്യമായി ഈശ്വരപ്രാർത്ഥന
 സ്വാഗതം: എൻ പ്രദീപ് (ലിഖിതം ബുക്സ്)
 അദ്ധ്യക്ഷഭാഷണം: ബാലകൃഷ്ണൻ കൊയ്യാൽ
 പുസ്തകപ്രകാശനം: കാവുമ്പായിലെ അങ്ങേമ
കുരിപ്പുഴ ശ്രീകുമാർ പുസ്തകം മാധവൻ പുറച്ചേരിക്ക് നൽകിയിട്ട് പ്രകാശനകർമ്മം നിർവ്വഹിക്കുന്നു.
 പുസ്തകപ്രകാശനം: ചുവപ്പുമേലാപ്പിനുകീഴിൽ
പുസ്തകം ഏറ്റുവാങ്ങിയത്, ബാഡ്മിന്റണ്‍ താരം അജിത്‌ വിജയ്‌ തിലക്
 കുരിപ്പുഴ ശ്രീകുമാർ
 വേദിയിൽ ഇരിക്കുന്നവർ
 പുസ്തകപരിചയം: കെ.കെ.ആർ. വെങ്ങര
 സിഡി പ്രദർശനം ‘ദൈവത്തിന്റെ കൈയ്യൊപ്പ്’; വേദിയിൽ ഇരുന്ന് ശാന്തടിച്ചർ കാണുന്നു.
ആശംസാ പ്രസംഗം
 പുസ്തകപരിചയം: എൻ. സുകന്യ
ആശംസാ പ്രസംഗം
 ആശംസ: താഹ മാടായി
 ആശംസ: എസ്. ഇന്ദിരാദേവി
 ശാന്ത കാവുമ്പായി