“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

April 26, 2012

കാവുമ്പായിലെ അങ്ങേമ


                                സൈബർ ലോകത്ത് ബ്ലോഗർ ആയും വിദ്യാർത്ഥികൾക്കിടയിൽ ടീച്ചർ ആയും അറിയപ്പെടുന്ന നമ്മുടെയെല്ലാം സുഹൃത്ത്, ശാന്ത കാവുമ്പായിയുടെ രണ്ടാമത്തെ പുസ്തകം ‘കാവുമ്പായിലെ അങ്ങേമ’ പ്രകാശനം 2012 ഏപ്രിൽ 10ന് ‘കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ’ വെച്ച് നടന്നു. അതോടൊപ്പം കുമാരൻ കൊട്ടില, മധുകുമാർ കാവുമ്പായി എന്നിവർ ചേർന്ന് രചിച്ച യാത്രാവിവരണം ‘ചുവപ്പു മേലാപ്പിനു കീഴിൽ’ പ്രകാശനവും നടന്നു. 
                 ശാന്ത കാവുമ്പായി രചിച്ചത് അനുഭവങ്ങളും ഓർമ്മക്കുറിപ്പുകളും സ്വന്തം ജീവിതത്തിലെ കാഴ്ചപാടുകളും ആണെങ്കിൽ കുമാരൻ കൊട്ടിലയും മധുകുമാർ കാവുമ്പായിയും ചേർന്ന് രചിച്ചത് യാത്രാവിവരണമാണ്. യാത്രാവിവരണശാഖയിൽ ഒരു മുതൽക്കൂട്ടാണ് ചൈന യാത്രയെക്കുറിച്ച് വിവരിക്കുന്ന ഈ ഗ്രന്ഥം. 
   
                പുസ്തകപ്രകാശനത്തോടൊപ്പം ശാന്താ കാവുമ്പായിയെ കുറിച്ച് ശ്രീകണ്ഠാപുരം ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ ജേർണലിസം വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഈശ്വരന്റെ കൈയ്യൊപ്പ്’ പ്രദർശിപ്പിക്കുകയും ചെയ്തു.
 പുസ്തക പ്രകാശന പരിപാടികൾ ആരംഭിക്കുന്നു
 ആദ്യമായി ഈശ്വരപ്രാർത്ഥന
 സ്വാഗതം: എൻ പ്രദീപ് (ലിഖിതം ബുക്സ്)
 അദ്ധ്യക്ഷഭാഷണം: ബാലകൃഷ്ണൻ കൊയ്യാൽ
 പുസ്തകപ്രകാശനം: കാവുമ്പായിലെ അങ്ങേമ
കുരിപ്പുഴ ശ്രീകുമാർ പുസ്തകം മാധവൻ പുറച്ചേരിക്ക് നൽകിയിട്ട് പ്രകാശനകർമ്മം നിർവ്വഹിക്കുന്നു.
 പുസ്തകപ്രകാശനം: ചുവപ്പുമേലാപ്പിനുകീഴിൽ
പുസ്തകം ഏറ്റുവാങ്ങിയത്, ബാഡ്മിന്റണ്‍ താരം അജിത്‌ വിജയ്‌ തിലക്
 കുരിപ്പുഴ ശ്രീകുമാർ
 വേദിയിൽ ഇരിക്കുന്നവർ
 പുസ്തകപരിചയം: കെ.കെ.ആർ. വെങ്ങര
 സിഡി പ്രദർശനം ‘ദൈവത്തിന്റെ കൈയ്യൊപ്പ്’; വേദിയിൽ ഇരുന്ന് ശാന്തടിച്ചർ കാണുന്നു.
ആശംസാ പ്രസംഗം
 പുസ്തകപരിചയം: എൻ. സുകന്യ
ആശംസാ പ്രസംഗം
 ആശംസ: താഹ മാടായി
 ആശംസ: എസ്. ഇന്ദിരാദേവി
 ശാന്ത കാവുമ്പായി

25 comments:

  1. രണ്ടു മികച്ച പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിന്റെ
    ചിത്രങ്ങള്‍ അഭ്രപാളികളില്‍ പകര്‍ത്തി വെബ് ലോകത്തിനു
    നല്‍കിയ മിനി ടീച്ചര്‍ക്ക് നന്ദി. ഒപ്പം
    രണ്ടു എഴുത്തുകാര്‍ക്കും ആശംസകളും അറിയിക്കുന്നു
    എഴുതുക അറിയിക്കുക
    ഫിലിപ്പ് ഏരിയല്‍

    ReplyDelete
  2. Dear Teacher,
    Thank you for the mail.
    I sorry to say that I could not attend the function.
    Sasi, Narmavedi

    ReplyDelete
  3. @P V Ariel-,
    ആദ്യമായി വന്ന് അഭിപ്രായം എഴുതിയതിന് നന്ദി.
    @ sasidharan-,
    പങ്കെടുക്കാൻ കഴിയാത്ത വിഷമം ഫോട്ടോ കന്റപ്പോൾ തീർന്നല്ലൊ,, അഭിപ്രായം എഴുതിയതിന് നന്ദി.
    @ Najeemudeen-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  4. മൂന്നു എഴുത്തുകാർക്കും അഭിനന്ദനങ്ങൾ...
    പ്രകാശനച്ചടങ്ങ് ചിത്രങ്ങൾ സഹിതം പകർന്നു നൽകിയ മിനി ടീച്ചർക്ക് അനുമോദനങ്ങൾ...

    ReplyDelete
    Replies
    1. @വി.കെ-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  5. പത്രത്തില്‍ ന്യൂസ് കണ്ടിരുന്നു. ഇപ്പോള്‍ വിശദറിപ്പോര്‍ട്ടും. ആശംസകള്‍, നന്ദി

    ReplyDelete
    Replies
    1. @ajith-,
      അടുത്ത തവണ ക്ഷണക്കത്ത് അയക്കാം,,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  6. ശാന്ത കാവുമ്പായിക്ക് ആശംസകൾ.. ഈ ബ്ലോഗിനും...

    ReplyDelete
    Replies
    1. @kottottikkaran-,
      കൊട്ടോട്ടിക്കാരന്റെ ഫോട്ടോ എടുക്കാൻ വിട്ടുപോയി,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  7. ......നല്ല അറിയിപ്പ്. പ്രഗൽഭരായ മൂന്ന് എഴുത്തുകാർക്കും എന്റെ അനുമോദനങ്ങൾ, പ്രത്യേകിച്ച് വിവരമറിയിച്ച മിനിറ്റീച്ചർക്കുംവിജയാശംസകൾ.....

    ReplyDelete
    Replies
    1. @വി.എ -,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  8. ശാന്താ കാവുമ്പായിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..ഇനിയും മികച്ച ധാരാളം എഴുത്തുകള്‍ തൂലികയില്‍ നിന്നും പിറക്കട്ടെ.

    ചിത്രങ്ങളും വാര്‍ത്തയും പങ്കു വച്ചതിതു മിനിചേച്ചിക്കും നന്ദി...

    ReplyDelete
    Replies
    1. @ശ്രീക്കുട്ടൻ-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  9. തൂലികയേന്തുന്ന ത്രിമൂർത്തികൾ...
    നല്ല പരിചയപ്പെടുത്തലുകൾ ...
    ശാന്ത കാവുമ്പായി ടീച്ചറെ അനാത്തെ മീറ്റിൽ പരിചയപ്പെട്ടിരുന്നു

    ReplyDelete
    Replies
    1. @Muralee Mukundan-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  10. നന്നായി.
    ഇരു പുസ്തകങ്ങളുറ്റെയും രചയിതാക്കൾക്ക് അഭിനന്ദനങ്ങൾ!

    ReplyDelete
    Replies
    1. @jayanEvoor-,
      എന്റെ ഡോക്റ്ററേ,, കുറേക്കാലമായല്ലൊ കണ്ടിട്ട്,,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  11. Replies
    1. @ശ്രീജിത്ത് മൂത്തേടത്ത്-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  12. മിനി ടീച്ചര്‍. ചെറിയൊരു തിരുത്ത് വേണം.ചുവപ്പുമേലാപ്പിനു കീഴില്‍ ഏറ്റുവാങ്ങിയത് ബാഡ്മിന്റണ്‍ താരം അജിത്‌ വിജയ്‌ തിലക് ആണ്.അവസാനം വരുത്തേണ്ടിവന്ന മാറ്റമായിരുന്നു.

    ReplyDelete
  13. രണ്ട് ദിവസമായി ബ്ലോഗിൽ എന്തൊക്കെയോ പ്രശ്നം; ഫോട്ടോകൾ പലതും കാണാനില്ല. മറ്റുൾലവർക്കും ഉണ്ടെന്ന് അറിഞ്ഞു. അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി.

    ReplyDelete
  14. ശാന്ത കാവുമ്പായിയെ സമീപകാലത്താണു ഞാന്‍ പരിചയപ്പെട്ടത്‌. അവര്‍ പുസ്തകത്തിണ്റ്റെ ഒരു കോപ്പി എനിക്ക്‌ തരികയും ചെയ്തു. ബ്ളോഗ്‌ വഴി പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിച്ചതില്‍ സന്തോഷം

    ReplyDelete
  15. ശാന്ത കാവുമ്പായിയെ സമീപകാലത്താണു ഞാന്‍ പരിചയപ്പെട്ടത്‌. അവര്‍ പുസ്തകത്തിണ്റ്റെ ഒരു കോപ്പി എനിക്ക്‌ തരികയും ചെയ്തു. ബ്ളോഗ്‌ വഴി പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിച്ചതില്‍ സന്തോഷം

    ReplyDelete
  16. ശാന്ത കാവുമ്പായിയെ സമീപകാലത്താണു പരിചയപ്പെട്ടത്‌. അവര്‍ പുസ്തകത്തിണ്റ്റെ ഒരു കോപ്പി എനിക്ക്‌ തരികയും ചെയ്തു. ബ്ളോഗിലൂടെ പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിച്ചതില്‍ സന്തോഷം

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.