അതീവ
സുന്ദരമായ, സ്നേഹം ചൊരിയുന്ന അനുഭവങ്ങളാണ് കൃഷിയെക്കുറിച്ച് എനിക്ക് ഓർക്കാനുള്ളത്. പഠിക്കുന്ന കാലത്ത് പാഠപുസ്തകത്തിൽ പാവൽ പടവലം എന്നിവയെക്കുറിച്ച് വായിക്കാനിടയായപ്പോൾ,
പാവൽ നമ്മുടെ നാട്ടിലെ(കണ്ണൂർ) ‘കയ്പ’ ആണെന്ന് അദ്ധ്യാപകൻ പറഞ്ഞുതന്നെങ്കിലും
പടവലം എന്താണെന്ന് എനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല. എന്റെ
തീരദേശഗ്രാമത്തിൽ പാവൽകൃഷി ചെയ്യാറുണ്ടെങ്കിലും പടവലംകൃഷി ഉണ്ടായിരുന്നില്ല.
സൂപ്പർ മാർക്കറ്റുകൾ ജനിക്കുന്നതിന് മുൻപുള്ള ആ കാലത്ത് അന്യസംസ്ഥാന കൃഷിവിളവുകളൊന്നും
മലകടന്ന് കേരളത്തിൽ വന്നിരുന്നില്ല. വലിപ്പചെറുപ്പം നോക്കാതെ ഗ്രാമീണരെല്ലാം ഒത്ത്‌ചേർന്ന്
കൊയ്ത്തിന് ശേഷം പച്ചക്കറി കൃഷിചെയ്യാൻ നെൽവയലിലേക്കിറങ്ങും. അത് സ്വന്തം
സ്ഥലമാവണമെന്നില്ല; അന്യരുടെ സ്ഥലമായാലും അവകാശം പോലെ ഗ്രാമീണർ വർഷങ്ങളായി
മണ്ണിലിറങ്ങി വിളവെടുക്കും.
അങ്ങനെ നാട്ടുകാരെല്ലാം
കൃഷി ചെയ്ത് അന്നം കണ്ടെത്തുന്ന ഒരു മഴക്കാലത്ത് വീടിന്റെ പിന്നിലുള്ള
കൃഷിസ്ഥലത്തെ തടത്തിൽ, മുളപൊട്ടി വളർന്ന പുതിയ ചെടികൾ എന്റെയും സഹോദരന്റെയും
ശ്രദ്ധ ആകർഷിച്ചു. ഇലകൾ തൊട്ട് തടവിയിട്ട് മണത്തുനോക്കിയപ്പോൾ അതുവരെ അറിയാത്ത രൂക്ഷമായ ഒരു
ഗന്ധം. അച്ഛനോട് ചോദിച്ചപ്പോൽ പറഞ്ഞുതന്നു; ‘അതാണ് പടവലം’. അങ്ങനെ പടവലംവളരുന്നതും പന്തലിൽ
പടരുന്നതും പൂവിടുന്നതും കായ നീണ്ട് താഴാൻ അറ്റത്ത് കല്ല് കെട്ടുന്നതും ഞങ്ങൾ
അനുഭവിച്ചറിഞ്ഞു. ഇന്ന് പടവലകൃഷി മാത്രമല്ല, എല്ലാ കൃഷിവിളകളും കാണുമ്പോൾ,, ‘കൃഷി അനുഭവിച്ചറിഞ്ഞ എന്റെ പിതാവിന്റെ, മരിച്ചെങ്കിലും മായാത്ത ഓർമ്മകൾ’ എന്നിൽ ഉയരും.
ഇത്തവണ
മഴക്കാലം കഴിഞ്ഞ് ടെറസ്സ്‌കൃഷി ആരംഭിക്കുന്നത് പടവലം നട്ടുകൊണ്ടാവട്ടെ,,,
ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ….
എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ
ചെയ്യുക.
‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻകോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക.
മുൻപത്തെ പാഠങ്ങൾ
1. ടെറസ്സിൽ ഒരു കൃഷിപാഠം 1
2. ടെറസ്സിൽ ഒരു കൃഷിപാഠം 2
3. ടെറസ്സിൽ ഒരു കൃഷിപാഠം 3
4. ടെറസ്സിൽ ഒരു കൃഷിപാഠം 4
1. ടെറസ്സിൽ ഒരു കൃഷിപാഠം 1
2. ടെറസ്സിൽ ഒരു കൃഷിപാഠം 2
3. ടെറസ്സിൽ ഒരു കൃഷിപാഠം 3
4. ടെറസ്സിൽ ഒരു കൃഷിപാഠം 4
ഇടവേളക്ക് ശേഷം വീണ്ടും ടെറസ്സ് കൃഷി ആരംഭിക്കുന്നു,,
ReplyDeleteടെറസ്സിലെ വിളകൾ അധികമായാൽ അയൽവാസികൾക്ക് നൽകാമോ?
ഉത്തരം:- പണ്ടെത്തെ ഗ്രാമീണ സമൂഹത്തിൽ പരസ്പരം കാർഷികവിളകൾ കൈമാറ്റം ചെയ്തിരുന്നു. ഇന്ന് ഗ്രാമങ്ങളെല്ലാം പട്ടണമായില്ലെങ്കിലും, മനുഷ്യർക്ക് പട്ടണസ്വഭാവം ആയതിനാൽ സ്വന്തമായി നിർമ്മിച്ച ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യുന്നവർ പിന്നീട് ശത്രുക്കളായി മാറുന്നതാണ് അനുഭവം.
അതെന്താ ടീച്ചറെ എന്നു ചോദിക്കുന്നില്ല
Deleteകാരണം അനുഭവം തന്നെ.
let us share our blessings
എന്ന ചിന്താഗതി ക്കാരനും
ശരിക്കും മനസ്സോടെ അങ്ങനെ
ചെയ്തിരുന്ന്തുമായ ഒരാളാണ് ഞാന്‍.
പക്ഷെ പലപ്പോഴും, ടീച്ചര്‍ ഇവിടെ
പറഞ്ഞ അനുഭവങ്ങളാണ് പകരം
കിട്ടിയിട്ടുള്ളത്, അതുകൊണ്ട്
ആ ചിന്തക്ക് ഒട്ടും മാറ്റം വരുത്തിയിട്ടില്ല.
ഇപ്പോഴും ഷെയര്‍ ചെയ്യാന്‍
കഴിയുന്നവ ചെയ്യുന്നു.
ശത്രുക്കളെ സ്നേഹിക്കാന്‍ ആണെല്ലോ
യേശുദേവന്‍ പഠിപ്പിച്ചതും, അതിനാല്‍
തന്നെ അത് തുടരുന്നു.
നന്ദി നമസ്കാരം
@P.V Ariel_,
Deleteശത്രുക്കളെ സ്നേഹിക്കാൻ അക്കാലത്ത് ശ്രീ യേശുദേവൻ പറഞ്ഞതുകൊണ്ട് അദ്ദേഹത്തിന് ലഭിച്ചത് കുരിശ്... ഇന്ന് അക്കാര്യം വളരെ ശരിയാണ്. ശത്രുക്കളെ സ്നേഹിക്കുമ്പോൾ അധികം വൈകാതെ കുരിശ് ലഭിക്കുമെന്ന്,,, യേശുദേവന് ലഭിച്ചത് സഹനത്തിന്റെയും സ്നേഹത്തിന്റെയും കുരിശാണ്. അതുപോലെ കുരിശിലേറാൻ തയ്യാറുള്ളവർ ശത്രുക്കളെ സ്നേഹിക്കുക. പിന്നെ ശത്രു നമ്മെ സ്നേഹിക്കുമ്പോൾ വളരെ വളരെ സൂക്ഷിക്കണം എന്നാണ് ഇന്നത്തെ വാർത്തകൾ വായിക്കുമ്പോൾ അറിയാൻ കഴിയുന്നത്. ഞാൻ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം.
പിന്നെ പച്ചക്കറിയായാലും നമ്മൾ വെറുതെ കൊടുത്താൽ ഒരു വിലയും കാണില്ല. ഞാൻ പച്ചക്കറി കൊടുത്തപ്പോൾ എന്റെ ഒരു അയൽവാസിനി പറഞ്ഞത്, ‘അയ്യോ ഇതൊന്നും മക്കൾ കഴിക്കില്ല,, പിന്നെ നിങ്ങൾ വെറുതെ കളയുന്നത് ഞങ്ങൾക്ക് തന്നതല്ലെ, കറിവെച്ചുനോക്കട്ടെ’ എന്നായിരുന്നു.
‘പാത്രമറിഞ്ഞെ വിളമ്പാവൂ’,, അഭിപ്രായം എഴുതിയതിന് നന്ദി.
വടി കൊടുത്തെന്തിനാ ടീച്ചറെ അടി വാങ്ങുന്നത്?..
Deleteനാട്ടില്‍ ചെന്നിട്ട് വേണം ഇത്തിരി കൃഷി ചെയ്യാന്‍.
ReplyDeleteപടവലത്തെപ്പറ്റി ഒരാളിന്റെ കമന്റ്....
എന്തൊക്കെയായാലും കീഴ്പോട്ടല്ലേ വളര്‍ച്ച!!!!!!
@Ajith-,
Deleteതാഴോട്ട് വളരണമെങ്കിൽ ചുവട്ടിൽ ഭാരം തൂക്കിയിടനം. അല്ലെങ്കിൽ സ്പ്രിംഗ് പോലെ ചുരുണ്ടിരിക്കും. പിന്നെ നീളം കുറഞ്ഞ ഒരിനം പടവലങ്ങ കടയിൽ കാണാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
പടവലത്തോട് തുടങ്ങിയ
ReplyDeleteപുതിയ കൃഷിപാഠം നന്നായി
ചിത്രങ്ങള്‍ അതിമനോഹരവും
ഒരു suggestion:
വിത്ത്:
മണ്ണ് പാകപ്പെടുത്തൽ:
പന്തൽ നിർമ്മാണം:
വളം ചേർക്കൽ:
തുടങ്ങിയ sub headings
bold ആക്കി കൊടുത്താല്‍
കുറേക്കൂടി നന്നായിരിക്കും
എന്നു തോന്നുന്നു.
sathyathil കൃഷിയോട് വലിയ
താല്‍പ്പര്യമുള്ള ആള്‍.
പക്ഷെ എന്ത് ചെയ്യാം
മറുനാട്ടിലായിപ്പോയില്ലേ !
നാളീകേരത്തിന്റെ
നാട്ടില്‍ എനിക്കൊരു
നാഴിയിടങ്ങഴി
മണ്ണ് ഉണ്ടായിരുന്നെങ്കില്‍
എന്നു വെറുതെ ആശിച്ചു പോയി!
@P.V Ariel-,
Deleteമണ്ണ് ഇല്ലാത്തവരുടെ(കൃഷി ചെയ്യാൻ മാത്രം നിലം ഇല്ലാത്തവരുടെ) കൃഷിയാണ് ടെറസ്സ് കൃഷി. സബ് ഹെഡ്ഡിംഗ് ബോൽഡ് ആക്കിയിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
ടീച്ചർ ടെറസ് ഇല്ലാത്തവരുടെയോ???
Deleteഇന്ന് വീണ്ടും ഇതേപ്പറ്റി ഫേസ് ബുക്കിൽ
ഒരു കുറിപ്പിട്ടിട്ടുണ്ട്
ടീച്ചർ ടെറസ് ഇല്ലാത്തവരുടെയോ???
Deleteഇന്ന് വീണ്ടും ഇതേപ്പറ്റി ഫേസ് ബുക്കിൽ
ഒരു കുറിപ്പിട്ടിട്ടുണ്ട്
ടെറസ് മാത്രം കൃഷിയിടമായി ലഭ്യമാവുന്ന അവസ്ഥയിലും കൃഷിചെയ്യുന്ന രീതിയാണ് ഇവിടെ വിവരിക്കുന്നത്. ഇവിടെ പറയുന്ന രീതിയിൽ പുരയിടത്തിലും വീട്ടുമുറ്റത്തും കൃഷിചെയ്യാം. എല്ലാം കൂട്ടിച്ചേർത്ത് ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. കോൺക്രീറ്റ് വീട് നിർമ്മിക്കുമ്പോൾ അതിന്റെ മേൽക്കൂര കൃഷിക്ക് യോജിച്ച തരത്തിൽ നിർമ്മിച്ചാൽ, അവിടെ കൃഷിചെയ്യുന്ന വീട്ടുകാർക്ക് വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാം.
Deleteഈ സംരംഭം എനിക്കിഷ്ടപ്പെട്ടു. കൃഷിയും കൃഷിക്കാരും എനിക്കെന്നും പ്രിയപ്പെട്ടതാണ്. ഇനിയും ഇത്തരം അനുഭവങ്ങള്‍ പോരട്ടെ.ആര്‍ക്കെങ്കിലും ഉപകരിച്ചാല്‍ നല്ലതാണല്ലോ? താല്‍പ്പര്യം തോന്നിയാല്‍ താഴെ ലിങ്കിലും ഒന്ന് പോയി നോക്കാം.
ReplyDeletehttp://appachanscocoafarm.blogspot.in/
@ അപ്പച്ചാ-,
Deleteകൃഷി സൂപ്പർ,, അഭിപ്രായം എഴുതിയതിന് നന്ദി.
റ്റീച്ചറെ കൊതിപ്പിക്കല്ലെ
ReplyDeleteമൂന്നുകൊല്ലം കൂടി കഴിഞ്ഞോട്ടെ ഇതുപോലൊരു പടം ഞാന്‍ ഇട്ടിലെങ്കിലപ്പൊ കാണാം
അഭിനന്ദനങ്ങള്‍. ഇതുപോലെ നാട്ടിലെ ഒരു പത്തു ശതമനം ആളുകള്‍ വിചാരിച്ചിരുന്നെങ്കില്‍
ഈ തമിഴ്‌നാടന്‍ വിഷപച്ചക്കറികള്‍ക്കു വേണ്ടി കാത്തുകിടക്കേണ്ടി വരുമായിരുന്നൊ?
അതെങ്ങനാ നോക്കുകൂലി വങ്ങാനല്ലെ നമുക്കു താല്‍പര്യം ജോലി ചെയ്യാനല്ലല്ലൊ.
ഇപ്പൊ കാശുീണ്ടാക്കാന്‍ പുതിയ എളുപ്പവഴി കിട്ടി - കൊട്ടേഷന്‍ പണി
ഇൻഡ്യാഹെറിറ്റേജ്-,
Deleteഅപ്പോൾ ഞാൻ കാത്തിരിക്കാം,, മൂന്ന് കൊല്ലം,, പിന്നെയീ നോക്കുകൂലി പലപ്പോഴും ഞാൻ കാണാറുണ്ട്. ടെറസ്സിന്മേൽ ആളുണ്ടെങ്കിൽ ആ വശത്തേക്ക് അയൽ വാസികൾ തിരിഞ്ഞുനോക്കില്ല. എന്നാൽ വീട്ടിലുൾലവരാരും കാണില്ല എന്ന് ഉറപ്പുള്ള നേരത്ത് അവരുടെ രണ്ട് കണ്ണും എന്റെ ടെറസ്സ് കൃഷിയിലായിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
പാഠങ്ങള്‍ അസ്സലായി . തലോരി എന്ന പേര്‍ ആദ്യമായാണ് കേള്‍ക്കുന്നത്.ഞങ്ങള്‍ പീച്ചിക്ക, പീച്ചിങ്ങ എന്നൊക്കെ പറയും. പുറം ഭാഗം മിനുസമുള്ള വേറെയൊരു ഇനവും ഇവിടങ്ങളില്‍ കാണാറുണ്ട്.വെറുതെ വെളിച്ചെണ്ണയൊഴിച്ച് താളിച്ചാല്‍ തന്നെ നല്ല രുചിയാണ് കഴിക്കാന്‍.
ReplyDeleteമുഹമ്മദുകുട്ടിക്ക-,
Deleteപ്രാദേശികമായി വ്യതിയാനമുള്ള പലതരം പച്ചക്കറി വിളകൾ ഉണ്ടാവും. അവയ്ക്ക് പേരിലും രുചിയിലും അല്പം വ്യത്യാസവും കാണും. അഭിപ്രായം എഴുതിയതിന് നന്ദി.
എത്ര നല്ല കാര്യമാണിതു. കേരളത്തിലാണെങ്കില്‍ എല്ലാവരും ടെറസ്സുകാരാണു. എത്ര സുഖമായി എല്ലാവര്‍ക്കും ചെയ്യാം.
ReplyDeleteവായിച്ചിട്ടു വളരെ സന്തോഷം തോന്നി, ടീച്ചര്‍.
സ്നേഹത്തോടെ,
മുകില്‍
മുകിൽ-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
നന്നായി ടീച്ചറെ, നമുക്കറിയുന്നത് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതിന്... ആഗ്രഹമുണ്ടെങ്കിലും സാഹചര്യമില്ലാത്തതിനാല്‍ ഇതൊന്നും ചെയ്യാനാവുന്നില്ല. .. :(
ReplyDelete@മുകിൽ-,
ReplyDeleteകുഞ്ഞൂസ്-,
അഭിപ്രായം എഴുതിയതിന് രണ്ട്‌പേർക്കും നന്ദി.
മനോഹരമായിട്ടുണ്ട്.ആശംസകള്‍..
ReplyDeleteNaturalfriend-,
DeleteWelcome here,, അഭിപ്രായം എഴുതിയതിന് നന്ദി.
ഹമ്പമ്പോ... ടെറസ്സിലിത്രയും കൃഷിയോ..
ReplyDeleteഎന്റെ വീടുപണി കഴിഞ്ഞിട്ടുവേണം എനിക്കുമൊരു കൈനോക്കാന്‍..
ആശംസകള്‍..
ശ്രീജിത്ത് മൂത്തേടത്ത്-,
Deleteനല്ലൊരു ടെറസ്സും കൂടി പണിയുക,,
അഭിപ്രായം എഴുതിയതിന് നന്ദി.
ഇഷ്ടപ്പെട്ടു..നാട്ടില്‍ വരുമ്പോ
ReplyDeleteഞാന്‍ വന്നു വാങ്ങാം ടീച്ചറെ..ഒരു
കുറ്റവും പറയില്ല..ഹ..ആ..
@ente lokam-,
Deleteവരണം,, അഭിപ്രായം എഴുതിയതിന് നന്ദി.
"പൊതിഞ്ഞുകെട്ടി ചുവട്ടിൽ ദ്വാരമുള്ള ചിരട്ടയിൽ വെച്ചിട്ട് അതിനുമുകളിൽ ഭാരം കൂട്ടാനായി ചെറിയ കല്ലുകൾ വെച്ച് ദിവസേന നനക്കുക."
ReplyDeleteഎന്തിനാ ഭാരം കൂട്ടുന്നതെന്നു പറഞ്ഞില്ലല്ലൊ..
താലോരി - ആ പേര് കേൾക്കുന്നത് ആദ്യമായിട്ടാണ്.
അറിവുകൾ പങ്കു വെച്ചതിനു നന്ദി പറയുന്നു ടീച്ചർ.
വെള്ളപ്പൂവിനു ക്യാപ്ഷൻ കണ്ടില്ലല്ലോ..
ചില അക്ഷരത്തെറ്റുകൾ..
കായീച്ച
പരിശോധിച്ചവരും
@Sabu MH-,
Deleteകോട്ടൺ തുണിയിൽ പൊതിഞ്ഞ് നനച്ച വിത്തിനു മുകളിൽ അല്പം ഭാരം വെച്ചാൽ നനഞ്ഞു കുതിർന്ന വിത്തിൽ നിന്നും വേരിന്റെ അറ്റം എളുപ്പത്തിൽ വെളിയിൽ വരുന്നതായാണ് അനുഭവം. താലോരിക്ക കണ്ണൂർ ജില്ലയിൽ മിക്കവാറും എല്ലാ പച്ചക്കറി കടകളിലും കാണും. മാംസളമായ വെളുത്ത ഉൾഭാഗമാണ്. ഉപ്പേരിയാക്കാനും ഓലൻ വെക്കാനും അത്യുത്തമം. പിന്നെ കായീച്ച എന്ന ഒരിനം ഈച്ചയാണ് വെള്ളരി വർഗ്ഗത്തിന്റെ ഇളം കായയിൽ മുട്ടയിടുന്നത്. അങ്ങനെയുള്ള കായയുടെ ഉൾവശം നിറയെ മുട്ടവിരിഞ്ഞ പുഴുക്കൾ വളരുന്നതിനാൽ കായകൾ കേട് വന്ന് നശിക്കുന്നു. തുളസിയുടെ ഗന്ധം ഉണ്ടായാൽ കായീച്ച കൂട്ടത്തോടെ പറന്നുവരും, തുളസിനീര് കുടിക്കും. (അങ്ങനെയാണ് തുളസികെണി ഉണ്ടാക്കുന്നത്... കൃഷിപാഠം1ൽ നോക്കുക) കൈകൊണ്ട് അമർത്തി ഗന്ധം വരുത്തിയ ഇലയിൽ കായീച്ചകൾ വന്നിരുന്ന ഫോട്ടോയാണ് കൂട്ടത്തിൽ കൊടുത്തത്... (എന്നാൽ തുളസി ചെടിയിൽ കായീച്ചകൾ വന്നിരിക്കാറില്ല) അഭിപ്രായം എഴുതിയതിന് നന്ദി.
നല്ല പോസ്റ്റ്.
ReplyDeleteഓര്‍ഗാനിക് ഫാമിഗ് പ്രതിപാദിക്കുന്ന ബ്ലോഗ് ഏതെങ്കിലും ഉണ്ടെങ്കില്‍ ദയവായി ലിങ്ക് തരു..
ഈത്രേം നല്ല ബ്ലോഗ് ഇതുവരെ കണ്ടില്ലല്ലോ എന്നാശ്ചര്യപ്പെടുന്നു! എന്റെ ഒരു കൊച്ചു കൃഷിപോസ്റ്റിൽ (http://cheeramulak.blogspot.com/2012/09/blog-post_25.html) വന്ന് കമന്റ് വഴിയാണിവിടെ എത്തിയത്. ആദ്യമായി ഈ ശ്രമത്തെ അഭിനന്ദിക്കുന്നു. രണ്ടാമതായി, കൃഷി ചെയ്യാനും അത് മറ്റുള്ളവർക്ക് പ്രോത്സാഹനമാകത്തക്കവിധം പറഞ്ഞുകൊടുക്കാനുമുള്ള മനസ്സിന വന്ദിക്കുന്നു.
ReplyDelete