“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

October 6, 2011

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം 4

                             പതിവിൽ കൂടുതൽ കാലം മഴ പെയ്തതിനാൽ എന്റെ ടെറസ്സിൽ എന്താണ് സംഭവിച്ചത് എന്ന് ഞാൻ ശ്രദ്ധിച്ചതേയില്ല. കാലവർഷം കഴിഞ്ഞതോടെ ഇനി കൃഷി ആരംഭിക്കാം. 
                നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ചിലയിനം വിളകളുടെ കൃഷിരീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ടെറസ്സിൽ ഒരു കൃഷിപാഠം പുതിയ അദ്ധ്യായം ആരംഭിക്കുന്നു.
 ഒരു ദിവസം,,,
അയൽ‌പക്കത്തുള്ള ഒരു വീട്ടിൽ, അടുക്കളപ്പുറത്തുകൂടി എളുപ്പവഴി സഞ്ചരിക്കുമ്പോൾ കിണറ്റിനരികിൽ നിറയെ കായ്ച്ച രണ്ട് വഴുതന ചെടികൾ കണ്ടു. അതിൽ ഒരു കായപോലും പറിച്ചെടുക്കാത്തതിനാൽ ചിലത് മൂത്ത്, വിത്ത് ആയി മാറിയിരിക്കുന്നു. ഇതുകണ്ട് ആശ്ചര്യപ്പെട്ട ഞാൻ ചെറുപ്പക്കാരിയായ വീട്ടമ്മയോട് സംശയം ചോദിച്ചപ്പോൾ അവരുടെ മറുപടി എന്നെ ഞെട്ടിച്ചു,
“അത് ടീച്ചറെ പറമ്പിൽ വീണ്‌മുളച്ച ചെടിയുടെ കായ കറിവെക്കാൻ പറ്റുമോ?”
“അതെന്താ സ്വന്തം പറമ്പിൽ കായ്ച്ചത് കറിവെച്ചു കൂടെ?”
“നമ്മള് പച്ചക്കറികളൊക്കെ ടൌണിന്നു വാങ്ങാറാണ് പതിവ്; ഇതിപ്പൊ നല്ല വഴുതനങ്ങയാണെന്ന് എങ്ങനെ തിരിച്ചറിയും?”

                        ഏതാണ്ട് ഇരുപത് വർഷം മുൻപ്‌വരെ, ഇതെ ഗ്രാമത്തിലെ എല്ലാവീട്ടുകാരും തൊട്ടടുത്ത വയലിൽ പച്ചക്കറി വിളകൾ കൃഷി ചെയ്യാറുണ്ടായിരുന്നു. രണ്ടാവിള നെല്ല് കൊയ്തതിനുശേഷം സ്ഥലം‌ഉടമ നാട്ടുകാർക്ക് പച്ചക്കറി കൃഷി ചെയ്യാൻ സ്വന്തം വയൽ വിട്ടുകൊടുക്കുന്ന പതിവ് പണ്ട്‌തൊട്ടേ ഉണ്ടായിരുന്നു. അവിടെ കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് വെള്ളരി, വെണ്ട, കയ്പ, ചീര തുടങ്ങിയവ നട്ട്, കാലവർഷം ആരംഭിക്കുന്നതുവരെ വിളവെടുക്കുന്നു. അങ്ങനെയുള്ള നന്മ നിറഞ്ഞ നാട്ടിൻ‌പുറം പുത്തൻ തലമുറക്ക് അന്യമായിരിക്കയാണ്.
                      പട്ടണമായി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിലാണ് ഞാനിപ്പോൾ താമസിക്കുന്നത്. ഗ്രാമീണ നിഷ്ക്കളങ്കതയും പരിശുദ്ധിയും പരസ്പരബന്ധവും കാർഷിക സംസ്കൃതിയും പാരമ്പര്യവും പാടെ മറന്ന നാട്ടുകാർ. എന്നാൽ പട്ടണത്തിന്റെതായ വിദ്യാഭ്യാസ യോഗ്യതയും ഉദ്യോഗവും പൊങ്ങച്ചവും ജീവിതപുരോഗതിയും ഇവിടെ കടന്നു വന്നിട്ടില്ല. പണം യഥേഷ്ടം ഉള്ളതിനാൽ സ്വന്തം തൊടിയിലെ മണ്ണിനെ മറന്നുകൊണ്ട് തൊട്ടടുത്ത കടയിൽ‌പോയി സാധനങ്ങൾ വാങ്ങുന്ന ഉപഭോഗസംസ്ക്കാരം വളർന്ന് വന്നിരിക്കയാണ്.

ഇന്ന് തക്കാളി കൃഷിയെക്കുറിച്ച്,,,
                തക്കാളി, വഴുതന, മുളക് എന്നിവ... 
ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ.

എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ ചെയ്യുക.  
 ‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. 

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം1

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം2 

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം3

 

59 comments:

  1. ഇടവേളക്ക് ശേഷം കൃഷിപാഠം ആരംഭിക്കുന്നു,,,

    ReplyDelete
  2. കൊച്ചിലെ വീട്ടില്‍ പച്ചക്കറി ധാരാളം കൃഷി ചെയ്തിരുന്നു
    അന്നു പറിച്ചു തിന്ന തക്കാളികളെ ഓര്‍മ്മിപ്പിച്ചു ആ കുലകള്‍

    നല്ല പോസ്റ്റ്‌
    നന്ദി

    ReplyDelete
  3. വളരെ നല്ല ലേഖനം.
    സമ്പന്ന രാജ്യളിലുള്‍പ്പടെ ലോകം മുഴുവന്‍ ഇത്തരം ശ്രമം നടക്കുന്നുണ്ട്.
    പ്രാദേശിക ആഹാരത്തിന്റെ പ്രചരണത്തിന് നന്ദി.
    buy local, eat local, live local.

    ReplyDelete
  4. ശുഭ ദിനത്തിലെ പുതിയ പോസ്റ്റു കണ്ടു
    തക്കളിയോടു തുടങ്ങിയ കഥ നന്നായിരിക്കുന്നു
    കഥയല്ല, പഠനം എന്നു പറയട്ടെ. ഗംഭീരം
    പിന്നെ വഴുതനങ്ങയുടെ പാഠത്തില്‍ പൂ
    മാത്രമേ കണ്ടുള്ളൂ, കായിച്ചില്ല അല്ലേ?
    അടുത്ത ക്ലാസ്സില്‍ കായ് കാണാം
    എന്നു കരുതുന്നു
    ചില ചിത്രങ്ങള്‍ എന്റെ ഒരു നോളിലേക്ക്
    കടം എടുക്കുന്നതില്‍ വിരോധം ഉണ്ടോ.
    വിത്ത്‌ ഡ്യൂ ക്രെഡിറ്റ്‌. ഓ കെ
    ഫിലിപ്പ് ഏരിയല്‍

    ReplyDelete
  5. വളരെ നല്ല ലേഖനം ടീച്ചര്‍, ഇവിടെയൊക്കെ വേനല്‍ക്കാലമായാല്‍ എല്ലാവരും തന്നെ പച്ചക്കറികള്‍ കൃഷി ചെയ്താണുണ്ടാക്കുക... എന്നിട്ട് പരസ്പരം പങ്കു വെക്കുകയും ചെയ്യും. ആകെ കിട്ടുന്ന നാലഞ്ചു മാസങ്ങളില്‍ കഴിയുന്നത്ര സ്വയം കൃഷി ചെയ്യാന്‍ എന്തുത്സാഹമാണെന്നോ....

    ReplyDelete
  6. ഒന്നാന്തരം.
    മൂന്നും മൂന്ന് പോസ്റ്റായി ഇടാമായിരുന്നു.
    തക്കാളി ഒരു പഴമാണോ അതോ പച്ചക്കറിയാണോ? (fruit or vegetable ?)

    എങ്ങനെയാണ്‌ ഇതു രണ്ടും തമ്മിൽ തിരിക്കുക?
    മധുരമുള്ളത്‌ പഴവും, മറ്റുള്ളതെല്ലാം പച്ചക്കറിയുമായിട്ടാണോ?

    ReplyDelete
  7. ടെറസ്സ് കൃഷിയുടെ പുതിയ അനുഭവ പാഠങ്ങള്‍ പങ്കു വെച്ചതിനു നന്ദി. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  8. ടീച്ചറുടെ ടെറസ്സിലെ കൃഷി രീതികള്‍ കൂടുതല്‍ അറിവു പകരുന്നു.ടെറസ്സില്‍ കൃഷി ചെയ്തു നോക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അതിനോട് കൂടുതല്‍ താല്പര്യം വന്നു തുടങ്ങിയത്. അനുഭവങ്ങള്‍ പങ്കു വെച്ചതിനു നന്ദി!.

    ReplyDelete
  9. @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-,
    സ്വന്തമായി കൃഷി ചെയ്തത് പറിച്ചു തിന്നുക,,, അതൊരു അനുഭവം തന്നെയാണ്. കുട്ടിക്കാലത്ത് അച്ഛനോടൊപ്പം കൃഷിയെ സാഹായിച്ച്, ഞങ്ങൾ അനുഭവിച്ച ആ രസം ഇനി ഒരു മലയാളി കുഞ്ഞിനും ലഭിക്കുകയില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @mljagadees-,
    നല്ല ഉപദേശം,, buy local, eat local, live local.‘ ഇനി ഒരു തിരിച്ചുപോക്ക് മലയാളിക്ക് ഉണ്ടാവുമോ? അഭിപ്രായം എഴുതിയതിന് നന്ദി.
    @Philip Verghese'Ariel'-,
    സഹോദരാ, ഇതെല്ലാം മഴക്കാലത്തിന് മുൻപ് എടുത്ത ഫോട്ടോകൾ ആണ്. കായയുടെ ഫോട്ടോ എടുക്കാൻ മറന്നുപോയി. മിനിലോകത്തിലെ ഫോട്ടോ എടുക്കുന്നതിൽ വിരോധമില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @കുഞ്ഞൂസ് (Kunjuss)-,
    വളരെ നല്ലത്,, അഭിപ്രായം എഴുതിയതിന് നന്ദി.
    @Sabu M H-,
    തക്കാളിയും, വഴുതനയും, മുളകും ഒരേ രീതിയിലാണ് കൃഷി ചെയ്യേണ്ടത്. അതുകൊണ്ട് ഒറ്റ പോസ്റ്റിലാക്കി.
    ‘fruit‘ എന്നത് മലയാളത്തിൽ ‘ഫലം’(കായ) ആണ്. ‘സീഡ്’ നെ ഉൾക്കൊള്ളുന്നത്. എല്ലാ ചെടികൾക്കും fruit ഉണ്ട്. പഴം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, അല്പം മാംസളമായ fruit ആണ്. ‘berry‘ എന്ന് ഇംഗ്ലീഷിൽ പറയും. കറിവെക്കാൻ ഉപയോഗിക്കുന്നത് പച്ചക്കറി, vegetable,,, അത് ഇലയും കിഴങ്ങും കായയും തണ്ടും പൂവും ആവാം.
    @navasshamsudeen-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @Mohamedkutty മുഹമ്മദുകുട്ടി-,
    ആദ്യ അദ്ധ്യായത്തിൽ പറഞ്ഞതുപോലെ ശ്രദ്ധ വേണം. അഭിനന്ദനങ്ങൾ,, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  10. ഇപ്പം മനസിലായില്ലേ കണ്ണൂര്‍ക്കാരുടെ ബുദ്ധി!
    ഹഹഹാ...

    ReplyDelete
  11. നല്ലൊരു ബോധവൽക്കരനമാണ് ടീച്ചർ ഈ കൃഷിപാഠം വഴി നടത്തിക്കൊണ്ടിരിക്കുന്നത് കേട്ടൊ
    അഭിനന്ദനങ്ങൾ...

    ReplyDelete
  12. ടീച്ചറെ ഞാനും ടെറസില്‍ തക്കാളി നട്ടു ആദ്യം നല്ല കുറേ പറിക്കുകയും ചെയ്തു ഇപ്പോള്‍ അതു തീരെ ചെറുതും ,അകത്തു അരിയും ഇല്ലാത്ത കുറേ നില്‍ക്കുന്നു അതെന്ടുകൊണ്ടാണ് ?? പയര്‍ ,കോവക്ക ,വെണ്ടയ്ക്ക ,മുളക് ,ഇതും ഉണ്ട് ഒക്കെ നന്നായി നില്‍ക്കുന്നു .......ഇതുമാത്രം ഇങ്ങനെ വരാന്‍ കാരണം വളത്തിന്ടെ കുറവാണോ ? നല്ല ഗുണകരമായ പോസ്റ്റ്‌

    ReplyDelete
  13. ആളുകള്‍ ഇതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാല്‍ എത്ര പ്രയോജനം ചെയ്യുമായിരുന്നു ,, വീട്ടിലുണ്ടാക്കിയ വിളകള്‍ കൊണ്ട് ഭക്ഷണം ഉണ്ടാക്കി കഴിക്കുമ്പോള്‍ രുചിയും ആരോഗ്യവും മാത്രമല്ല ആത്മ സംതൃപ്തിയും ഇരട്ടിക്കും ..:)

    ReplyDelete
  14. ഈ നല്ല ലേഖനത്തിനു,കൃഷിപാഠത്തിന്‌ എല്ലാ ഭാവുകങ്ങളും

    ReplyDelete
  15. നല്ല സചിത്ര ലേഖനം വളരെ ഉപയോഗപ്പെടും
    കൃഷി അന്യമായി കൊണ്ടിരിക്കുന്ന ഈ കാലത്ത്

    ReplyDelete
  16. രണ്ടു ബാല്‍ക്കണികളുണ്ട്. ശ്രീമതി കറിവേപ്പിലക്കായി തുടങ്ങിയ കൃഷി അഭ്യാസങ്ങള്‍ വന്‍ വിജയത്തിലാണ്. ഇനിയിപ്പോള്‍ ടീച്ചറുടെ പാഠങ്ങള്‍ കൂടിയാകുമ്പോല്‍ ബാല്‍ക്കണിയില്‍ നിന്നു തിരിയാന്‍ ഇടമില്ലാതാവും. അഭിനന്ദനങ്ങള്‍.

    ReplyDelete
  17. ഈ നല്ല പോസ്റ്റിനു എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍. സത്യത്തില്‍ ഞാന്‍ അന്യ നാട്ടിലായി പോയല്ലോ എന്നതില്‍ ശരിക്കും സങ്കടം തോന്നി.
    നാട്ടിലായിരുന്നു വെങ്കില്‍, ഇതേ പടി തുടങ്ങിയേനെ.

    ReplyDelete
  18. ഉപകാരപ്രദമായ പോസ്റ്റ്.

    ReplyDelete
  19. താഴെ തന്നെ സ്ഥലമുള്ളത് കൊണ്ട് ടെറസ്സില്‍ പരീക്ഷിച്ചില്ല ഇത് വരെ.ഉപകരപ്രദമായ പോസ്റ്റ്‌.... ചെറിയ കൃഷികളൊക്കെ ചെയ്യാറുണ്ട് ... എങ്കിലും പാഠങ്ങള്‍ പോരട്ടെ......
    ഇനിയും പുതിയ പാഠങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  20. very informative and interesting description mini teacher.. Photos are also good.. Keep continue.. Thanks.. And thanks to sabu who gave the link of this post..

    ReplyDelete
  21. നല്ല പോസ്റ്റ്. എനിയ്ക്ക് കുറെ കാന്താരി മുളകും കറിവേപ്പിലയും ഉണ്ട്, പിന്നെ പപ്പായയും പേരയ്ക്കയും,അല്പം തുവരയും....

    വലിയ വലിയ ഒച്ചുകൾ വന്ന് ചീരയും വെണ്ടയും വഴുതിനയും ശാപ്പിട്ട് തീർക്കുന്നത് ഞാൻ ഇങ്ങനെ കണ്ടുകൊണ്ട് നിൽക്കേണ്ടി വരാറുണ്ട്. ഞാൻ വളർത്തും ഒച്ചുകൾ തിന്നും അങ്ങനെയാ ഞങ്ങളുടെ സ്നേഹം!

    ഇനീം വരാം കൃഷി പാഠം പഠിയ്ക്കാൻ......

    ReplyDelete
  22. ഞങ്ങളുടെ ചെറിയ ശ്രമങ്ങള്‍ക്ക് ഇതൊരു പ്രോത്സാഹനവും കൂടുതലായുള്ള അറിവും ആയി ഈ പോസ്റ്റ്‌. ഇത് പോലെയുള്ള പാഠങ്ങള്‍ പോസ്റ്റ്‌ ആയി വരുമ്പോള്‍ തനിയെ വായിച്ചു പോകും, ഉപകാരപ്രദം ആവുകയും ചെയ്യും.

    ReplyDelete
  23. very good and informative post... thanks

    ReplyDelete
  24. നാട്ടില്‍ ഇതൊക്കെ ഒരുപാടു നട്ടു വളര്‍ത്തിയ കാലമുണ്ടായിരുന്നു. പട്ടണത്തില്‍ വന്നപ്പോളൊന്ന് ടെറസ്സില്‍ മണ്ണിട്ട് കുറച്ചു ചീര നട്ടു. പക്ഷെ ആ ടെറസ്സിന്‍റ അടിഭാഗത്ത് ഉണ്ടായിരുന്ന മുറിയില്‍ ലീക്കായി വെള്ളം തുള്ളിയായി വീഴാന്‍ തുടങ്ങിയപ്പോളതു നിര്‍ത്തി.ഇനി ചാക്കിലൊന്ന് പരീക്ഷിക്കാം

    ReplyDelete
  25. ഇതിനൊക്കെ സമയം നീക്കിവച്ചാല്‍ സീരിയലും സിനിമയും എപ്പോ കാണും ?

    (പോസ്റ്റ്‌ തികച്ചും വിജ്ഞാനപ്രദം)

    ReplyDelete
  26. മിനിചേച്ചീ...

    നല്ല ബ്ലോഗ്‌.. നല്ല എഴുത്ത്..
    വരാന്‍ വൈകി.. സോറി..

    ഈ പച്ചക്കരികളൊക്കെ ഉണ്ടാക്കുന്നതിനേക്കാള്‍ തിന്നുന്നതിലാണ്
    എന്‍റെ പ്രാവീണ്യം...
    എന്തോന്നറിയില്ല...അത് പാരമ്പര്യമായി കിട്ടിയ ഒരു കഴിവാണ്...
    ദൈവത്തിന്‍റെ ഓരോ കാര്യങ്ങളെ...യ്..

    പിന്നെ , ഒഴിവുണ്ടാകുമ്പോള്‍ എന്‍റെ കൊച്ചു ബ്ലോഗിലൊന്നു വരണം..
    എന്തെന്കിലോക്കെ മിണ്ടിപ്പറഞ്ഞു പോണം..
    വരില്ലേ..?

    ReplyDelete
  27. സത്യം, കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ തൊടിയിലുള്ള 11 മത്തങ്ങ ഞാന്‍ തന്നയാണ് കണ്ടുപിടിചാത്. അത് വരെ ആര്ക്കും അവിടെ പോകാനോ നോക്കണോ സമയം കിട്ടിയില്ല എന്ന് പറഞ്ഞാന്‍ എന്ത് ചെയ്യും. ( സത്യം ആണ് ഇത് ലേശം പോലും നുണയല്ല )

    ദിവസവും വരുന്ന പച്ചകരികാരന്റെ കയ്യില്‍ നിന്നും പച്ചകറി വാങ്ങാനാണ് അവര്ക്ക് താല്പര്യം.

    ReplyDelete
  28. മിനി,എനിക്കിവിടെ കാശ്മീരില്‍ നല്ലൊരു പച്ചക്കറി തോട്ടമുണ്ടു.ക്യാരറ്റ്,തക്കാളി,കോളി ഫ്ളവര്‍,കാബേജ് ,ബീന്‍സ്‌,ഉള്ളി,റാടിഷ്‌ അങ്ങനെ ഒട്ടു മിക്ക പച്ചക്കറികളും. വളരെ ചുരുങ്ങിയ നാള്‍ മാത്രമേ എനിക്ക് കടയില്‍ നിന്നും പച്ചക്കറി വാങ്ങേണ്ടി വരാറുള്ളൂ . പച്ചക്കറികൃഷിയുടെ ഈ പോസ്റ്റ് വായിക്കാനായതില്‍ സന്തോഷം.നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് കൃഷിയെപ്പറ്റി ഒരു ബോധവല്‍ക്കരണം അത്യാവശ്യമായിരിക്കുന്നു.

    ReplyDelete
  29. മൊട്ട മനോജ്‌ പറഞ്ഞത്‌ വാസ്തവം. എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ നാലഞ്ചു എല തൈകള് ഉണ്ട്.ഈ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ ജോലിക്കാരി പറഞ്ഞ കാര്യമാണ് കായുണ്ടായിട്ട് അവിടുള്ളവര്‍ ഒന്ന് പറിപ്പിക്കാന്‍ കൂട്ടാക്കിയില്ലത്രേ.ഏലക്ക സമയത്തിനു പറിചില്ലെന്കില്‍ തവളയും എലിയും തിന്നു കളയും.നല്ല മണമല്ലേ .വീട്ടാവശ്യത്തിനുള്ള കായുണ്ടാറാകുന്ന വീടാനത്. നമ്മുടെ നാട്ടിലെ വീട്ടമ്മമാര്‍ക്ക്‌ നല്ല ചൂരവടിയുടെ തല്ലിന്റെ കുറവുണ്ട്.

    ReplyDelete
  30. Veettil ee paripadi njangalum kurachu naalu munpu cheythirunnu. Pathivu pole kurachu naalu kazhinjappol athu ninnu. Ee post athu veendum thudangaanulla oru prachodanamaayi. Thanks teacharee :) Nalla class aayirunnu... Urakkam thoongiyumilla class cut cheyyan thonniyathumillaa. Appo adutha classil kanaam :)

    Ezhuthu thudaratte...!!

    Regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  31. ഈ തക്കാളികൃഷി ഒന്നു പരീക്ഷിച്ചു നോക്കാം.. അല്ലെ..?
    കൂട്ടത്തിൽ മുളകും.
    അനുഭവ വിവരങ്ങൾ പങ്കുവച്ചതിന് നന്ദി.
    ആശംസകൾ...

    ReplyDelete
  32. ഈ അടുത്ത് ടി വിയിൽ ഒരു ക്യഷിയുമായി ബന്ധപ്പെട്ട പ്രോഗ്രാം കാണുകയുണ്ടായി. അവർ ഒരു കുട്ടിയെ വളർത്തുന്നതുപോലെ ശ്രദ്ധിച്ച് വളരെ ശാസ്ത്രീയമായാണ് ക്യഷി ചെയ്യുന്നത്. അന്തരീഷ ഊഷമാവ്, വെള്ളത്തിലെ സോഡിയത്തിന്റെ അളവ്, ഒരു ചെടിക്കുവേണ്ട വളഥ്റ്റിന്റെ അളവ് എല്ലാം ക്യത്യമായി നൽകുന്നു. വരും കാലങ്ങളിൽ ഇത്തരം ക്യഷി രീതികളാണ് ആവശ്യം. പാവൽ നട്ട്, കുറച്ചുവളർന്നു, പിന്നീട് അത് കുരുടാൻ തുടങ്ങുമ്പോൽ നമ്മൾ പറയും അത് ആരോ കണ്ണുവെച്ചതാണെന്ന്.

    ReplyDelete
  33. വളരെ നല്ല പോസ്റ്റ്....ഭാര്യയെക്കൊണ്ട് കൂടി വായിപ്പിച്ച് ടെറസില്‍ പാകമാക്കി വച്ച ചാക്കില്‍ കൃഷി ആരംഭിക്കണം.

    ReplyDelete
  34. ഇനി തക്കാളി നടാം
    നല്ല പോസ്റ്റ്,
    ഇത്തരം പോസ്റ്റുകള്‍ ഇന്നതെ കുട്ടികള്‍ക്ക് ഉഭകാരമാവും

    ReplyDelete
  35. തക്കാളി സ്പെഷ്യൽ :)

    ReplyDelete
  36. എനിക്കിത് ഒത്തിരിയിഷ്ട്ടായി..!
    തക്കാളിയൊഴിച്ച് മറ്റെല്ലാ ക്യഷികളും ഉണ്ടായിരുന്നു എന്റെ വീട്ടില്‍..! റബ്ബറിന്റെ ആഗമനത്തോടെ എല്ലാം നിലച്ചു. എങ്കിലും ചേനയും കാച്ചിലും മത്തനുമൊക്കെ നട്ട് ‘പാരമ്പര്യം’ നിലനിര്‍ത്തിപ്പോരുന്നു..!!
    ഒത്തിരിയാശംസകളോടെ..പുലരി

    ReplyDelete
  37. @K@nn(())raan*കണ്ണൂരാന്‍!-,
    ഇപ്പോൾ കണ്ണൂരാനും പറഞ്ഞു, ‘കണ്ണൂർക്കാർക്ക് ബുദ്ധിയുണ്ടെന്ന്’, അഭിപ്രായം എഴുതിയതിന് നന്ദി.
    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @kochumol(കുങ്കുമം)-,
    തക്കാളി നന്നാവാതിരിക്കാൻ കാരണം ചിലയിനം വിത്തുകളുടെ തകരാറ് ആവാം. പിന്നെ അമിതമായി വളം ചേർക്കരുത്. അഭിപ്രായം എഴുതിയതിന് നന്ദി.
    @രമേശ്‌ അരൂര്‍-,
    ആ സംതൃപ്തി ഒന്ന് അനിഭവിച്ച് അറിയേണ്ടതാണ്, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  38. @ചന്തു നായർ-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ജീ . ആര്‍ . കവിയൂര്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @എം.അഷ്റഫ്.-,
    കറിവേപ്പിലക്കായി ഞാൻ ഇപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
    @Ashraf Ambalathu-,
    നാട്ടിൽ വന്നാൽ കൃഷി തുടരുക, അഭിപ്രായം എഴുതിയതിന് നന്ദി.
    @കുമാരന്‍ | kumaran-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ഹാഷിക്ക്-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @സീയെല്ലെസ്‌ ബുക്സ്‌-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @yemceepee-,
    വീട്ടു പറമ്പിൽ സ്ഥലം കുറവ്; സൂര്യപ്രകാശം തീരെ പതിക്കില്ല. അങ്ങനെയാണ് ഇങ്ങനെയൊരു പരീക്ഷണം തുടങ്ങിയത്. അത് വൻ വിജയമായി എന്ന് അറിയുന്നു. ഇപ്പോൾ പുതിയതായി സ്ഥലം വാങ്ങിയിട്ടുണ്ട്, അതുകൊണ്ട് അവിടെയും പച്ചക്കറി കൃഷി ചെയ്യാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  39. @Sandeep.A.K-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @Echmukutty-,
    ഒച്ചുകളുടെ ശല്യം ഇവിടെയും ഉണ്ട്. പിന്നെ മഴക്കാലത്ത് പലതരം പുഴുക്കൾ മണ്ണിലുണ്ടാവും. കൃഷി തുടങ്ങുമ്പോൾ മണ്ണിൽ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
    @Vp Ahmed-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @naimishika-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @കുസുമം ആര്‍ പുന്നപ്ര-,
    ടെറസ്സും ചെടിയുടെ വേരും തമ്മിലുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് കൃഷി ചെയ്യണം. വേരിന്റെ അറ്റത്തിന് പാറകളെയും സിമന്റിനെയും തുരക്കാൻ കഴിയും. അഭിപ്രായം എഴുതിയതിന് നന്ദി.
    @ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
    എന്റെ തണലെ ടീച്ചറായിരിക്കെ പത്താം തരക്കാരെ 100% വിജയിപ്പിക്കാൻ ഞാൻ രണ്ടു വർഷം കൃഷിയൊക്കെ നിർത്തിവെച്ചിരുന്നു.(തുടർന്ന് 6 വർഷമായി അവർ 100%) കൃഷി തുടങ്ങിയാൽ മറ്റൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടില്ല. പിന്നെ സീരിയൽ ഞാൻ കാണാറില്ല. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  40. @മുസാഫിര്‍-,
    മുസാഫിറിന്റെ ബ്ലോഗിൽ ഞാൻ മുൻപ് വന്നിരുന്നു. ഇപ്പോൾ ലിങ്ക് കാണാറില്ല. വരും.
    ഇതൊക്കെ നട്ടാൽ മതിയോ? തിന്നാനും ആള് വേണ്ടെ? കയ്പക്കയൊക്കെ നട്ടത് പറിച്ചെടുത്ത് കറിവെച്ചാൽ മക്കൾ തിന്നുകയില്ല, എനിക്ക് ദേഷ്യം വരും. അഭിപ്രായം എഴുതിയതിന് നന്ദി.
    @mottamanoj-,
    ഇത് എന്റെ അമ്മയുടെ വീട്ടിൽ പോയാലും സംഭവിക്കാറുണ്ട്. പറമ്പ് ചുറ്റിക്കറങ്ങിയിട്ട് തിന്നാൻ പറ്റുന്ന ഒരുപടി കാര്യങ്ങൾ ഞാൻ പറിച്ചെടുക്കും. ചിലപ്പോൾ വാഴ കുലച്ചതും പഴം പഴുത്തതും വീട്ടുകാർ അറിയാതെ പോവും. അഭിപ്രായം എഴുതിയതിന് നന്ദി.
    @റോസാപൂക്കള്‍-,
    സന്തോഷം കൊണ്ടെനിക്കിങ്ങ് ഇരിക്കാൻ വയ്യേ,, എന്ത് രസമായിരിക്കും!!!
    മിക്കവാറും ഇന്നത്തെ വീട്ടമ്മമാർ പറമ്പ് ശ്രദ്ധിക്കാറില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @Jenith Kachappilly-,
    കാണാം,,, അഭിപ്രായം എഴുതിയതിന് നന്ദി.
    @വീ കെ-,
    തക്കാളി എളുപ്പത്തിൽ നടാം. വേനൽക്കാലം വരുന്നതിനു മുൻപ് പരീക്ഷിക്കുക, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  41. @Srikumar-,
    സ്വയം പരീക്ഷണങ്ങൾ നടത്തിയിട്ട് കൃഷി ചെയ്യണം. അഭിപ്രായം എഴുതിയതിന് നന്ദി.
    @ഋതുസഞ്ജന-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @Areekkodan | അരീക്കോടന്‍-,
    ഭാര്യക്ക് ടെറസ്സിലേക്ക് സ്വാഗതം,, അഭിപ്രായം എഴുതിയതിന് നന്ദി.
    @ഷാജു അത്താണിക്കല്‍-,
    ഷാജുവേ ബാലവേല ചെയ്യിച്ച് വയ്യാവേലി ആവല്ലെ,, അഭിപ്രായം എഴുതിയതിന് നന്ദി.
    @കുമാര്‍ വൈക്കം-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @പ്രഭന്‍ ക്യഷ്ണന്‍-,
    പണ്ടത്തെ പോലെ ഒന്ന് കൃഷി ചെയ്തുനോക്ക്,, തക്കാളിയടക്കം,, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  42. really usefull post thanks teachere

    ReplyDelete
  43. @the man to walk with-,
    Thanks a lot for your comment.
    @MyDreams-,
    Thank you for your comment.

    ReplyDelete
  44. മിനിയുടെ "ടെറസ്സിൽ ഒരു കൃഷിപാഠം വായിച്ചപ്പോള്‍ പെട്ടന്ന് എന്റെ ഓര്‍മ്മയില്‍ വന്നത് എന്റെ ചേ ച്ചി യേയാണ് ഞാന്‍ ഇവിടെ ഹൈദരാബാദില്‍ വന്നപ്പോള്‍ അവരുടെ ടെറസ്സിൽ വീട്ടിലെക്കാവസ്യമായ എല്ലാ പച്ചക്കറികളും പറിച്ചെടുക്കാന്‍ വിധത്തില്‍ ഒരു ചെറിയ തോട്ടം തന്നെ ഉണ്ടായിരുന്നെ
    മിനിയുടെ പാഠം തികച്ചും നന്നായിരിക്കുന്നു
    പിന്നെ തക്കാളിയുടെ പടം ചേര്‍ത്തിരിക്കുന്നത് മിനി എടുത്ത
    ടെറസ്സിലെ തോട്ടത്തില്‍ നിന്ന് തന്നെയല്ലേ മനോഹരവും കൊതിപ്പിക്കുന്നതുമായ ചിത്രങ്ങള്‍ ഒന്ന് രണ്ടു ചിത്രങ്ങള്‍ കടം യെടുക്കാമല്ലോ with all due credit.
    Thanks in advance and ha thanks a lot for the comment at my story Parunthu vetti pathro. പരുന്തു വെട്ടി പത്രോ....
    ഏരിയല്‍ ഫിലിപ്പ്

    ReplyDelete
  45. @Philip Verghese'Ariel'-,
    എല്ലാ ഫോട്ടോയും എന്റെ ടെറസ്സിലെ ചെടികളുടേതാണ്. സ്വന്തമായി എടുത്ത ഫോട്ടോകൾ മാത്രമേ ഞാൻ ബ്ലോഗിൽ ചേർക്കാറുള്ളു. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  46. രണ്ടു തവണ വായിച്ചു,
    ഇനിയും കുരിക്കുകള്‍ പോരട്ടെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്ന കൃഷി ഇപ്പോള്‍ മണ്ണില്‍ നിന്നും ടെറസില്‍ എത്തി, മനസ്സില്‍ നിന്നും പോവാതിരുന്നാല്‍ എവിടെ ആയാലും ഫലം തരും ല്ലേ ?

    ReplyDelete
  47. നന്ദി , ഞാനും ഒന്ന് ശ്രമിക്കട്ടെ

    ReplyDelete
  48. പഠനാര്‍ഹം,കൃഷിപാഠം. ഞാന്‍ എല്ലാവര്‍ഷവും ഒരു താല്പര്യത്തിനു മുകളക്, വഴുതന , വേണ്ട തുടങ്ങിയവ കൃഷി ചെയ്യും. (വീട്ടിലെ മഹിളാ മണികളൊന്നും വേണ്ടത്ര സഹകരിക്കാരില്ല കേട്ടോ . കായ്‌ ആയാല്‍ അവര്‍ കത്തിയുമായി ഓടുന്നത് കാണാം.) എന്റെ പ്രശ്നം കോഴികളാണ്. എന്റെ വീട്ടില്‍ കൊഴികളില്ല. അടുത്ത വീട്ടിലെ കോഴികള്‍. കുഞ്ഞും പിടയും പൂവനുമോക്കെയായി ഒരു പത്തിരുപതെണ്ണമുണ്ട് വെളുപ്പിനെ അവര്‍ വരും എന്റെ കൃഷിയിടങ്ങളാണ് അവരുടെ മേച്ചില്‍ പുറം.തലയെടുത്ത് വരുന്ന ചെടികളൊക്കെ അവര്‍ കൊത്തിക്കിളച്ച് പരുവമാക്കും .എന്ത് ചെയ്യാം അവരീ ഭൂമിയുടെ അവകാശികളല്ലേ..

    ReplyDelete
  49. കൂടുതൽ കൂടുതൽ ആളുകൾക്കു് പ്രചോദനമാവാൻ മിനിടീച്ചറുടെ ടെറസ് കൃഷി വിജയം സഹായിക്കുന്നുണ്ടു് എന്നറിഞ്ഞ് സന്തോഷം!

    ReplyDelete
  50. മിനി ടീച്ചറെ...ഇവിടെ ജപ്പാനില്‍ വേനല്‍ക്കാലം ആയാല്‍ മിക്ക ആള്‍ക്കാരും സ്വയം കൃഷി ചെയ്യും... ഒട്ടു മിക്ക പച്ചക്കറികളും ഉണ്ടാക്കും... അത് കണ്ടു കൊതി മൂത് ഞാനും എന്റെ ബാല്‍കണിയില്‍, ചട്ടിയില്‍ തക്കാളിയും മുളകും വെണ്ടയും സ്ട്രോബെറിയും നട്ടു...കഴിഞ്ഞ മൂന്ന് വര്‍ഷമായി... ഒരുപാട് ഇല്ലെങ്കിലും ഉണ്ടായി നില്‍ക്കനത് കാണുമ്പോ ഉള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ...ആകെ നാലഞ്ചു മാസമല്ലേ കൃഷി ചെയ്യാന്‍ പറ്റുള്ളൂ... തണുപ്പ് തുടങ്ങിയാല്‍ എല്ലാം പോവും.... പിന്നേം ഒന്നെന്ന് തുടങ്ങണം അടുത്ത വര്ഷം....
    ഈ കൃഷി പാഠം ഉപകാരപ്രദമാവും എനിക്ക്... നന്ദി ടീച്ചറെ...

    ReplyDelete
  51. പ്രൊഫ . ജോണ്‍സന്‍ , കൊച്ചി.
    പരീക്ഷണ നിരീക്ഷണ വിവരണങ്ങള്‍ വളരെ വിജ്ഞാനപ്രദം... അഭിനന്ദനങ്ങള്‍. തുടര്‍ന്നും എഴുതുക. .
    ൧൨ ഡിസംബര്‍ ൨൦൧൧

    ReplyDelete
  52. ഈ രീതി പഠിച്ചും പരീക്ഷിച്ചും കോൺ ക്രീറ്റു കാടുകളായ കേരളാ ടെറസ്സുകൾ വയലുകളും പച്ചക്കറി തോട്ടവും ആകട്ടേ എന്ന് ആശംസിക്കുന്നു
    അഭിനന്ദനങ്ങള്‍

    ReplyDelete
  53. ആദ്യമായി ടെറസ്സിൽ കൃഷി ചെയുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം ..?? ആദ്യം പരിക്ഷിക്കാൻ പറ്റിയ പച്ചക്കറി ഏതൊക്കെ ?

    ReplyDelete
  54. ആദ്യമായി ടെറസ്സിൽ കൃഷി ചെയുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം ..?? ആദ്യം പരിക്ഷിക്കാൻ പറ്റിയ പച്ചക്കറി ഏതൊക്കെ ?

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.