“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 28, 2010

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം3

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം1

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം2

ഇനി പാഠം3 ആരംഭിക്കാം

                 ഒരു ദിവസം ഉദ്യോഗസ്ഥയായ ഒരു വീട്ടമ്മ പരാതിയുമായി എന്റെ സമീപം വന്നു, ഒരു കൃഷികാര്യമാണ്,
“ടീച്ചറെ എന്റെ വീട്ടിലെ കിണറിനു സമീപം കയ്പയുടെ(പാവൽ) ചെടികൾ വളരുന്നുണ്ട്. കടയിൽ‌നിന്ന് വാങ്ങിയ പഴുത്ത കയ്പ്പക്കയുടെ വിത്ത് വെളിയിൽ‌കളഞ്ഞപ്പോൾ തനിയെ മുളച്ചതാണ്. ഇപ്പോൾ ദിവസേന ധാരാളം പൂക്കൾ വിടരാറുണ്ടെങ്കിലും എല്ലാം കൊഴിഞ്ഞുപോകുന്നതല്ലാതെ ഒന്നും കായ ആവുന്നില്ല. ആ ചെടിക്ക് എന്തെങ്കിലും രോഗമായിരിക്കുമോ?”
“അതെല്ലാം ആൺ‌പൂക്കളായിരിക്കും; കയ്പയിലും വെള്ളരിയിലും ആദ്യം ധാരാളം ആൺപൂക്കളുണ്ടാവും. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് പെൺ‌പൂക്കളുണ്ടായാൽ അവയിൽ നിന്ന് കയ്പക്ക ഉണ്ടാവും”
ഞാൻ പറയുന്നത് കേട്ടപ്പോൾ അവർ ആശ്ചര്യപ്പെട്ടു,
“അല്ല ടീച്ചറെ ഒരേ ചെടിയിൽ‌തന്നെ ആൺ‌പൂക്കളും പെൺ‌പൂക്കളും വേറെ വേറെ ഉണ്ടാവുമോ? ഉണ്ടെങ്കിൽ‌തന്നെ അതെങ്ങനെ തിരിച്ചറിയും?”
                  അടുക്കളയിലും കടകളിലും കാണുന്ന പച്ചക്കറികൾ മാത്രം പരിചയമുള്ള ഒരു സർക്കാർ ജീവനക്കാരിയുടെ അഭിപ്രായം കേട്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നിയില്ല. ചെടിയോടും മണ്ണിനോടും അകലുന്ന നമ്മൾ മലയാളികൾക്ക് കൃഷി എത്രമാത്രം അന്യമാവുന്നു എന്നതിന് ഒരു ഉദാഹരണം മാത്രമാണ് ആ സംഭവം.

... ഇനി നമുക്ക് ടെറസ്സിലെ കൃഷിയിലേക്ക് പ്രവേശിക്കാം’....     
             ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;

ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ.

എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ ചെയ്യുക
  ‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. 

13 comments:

  1. ടീച്ചറെ നല്ല ശ്രമം മുഴുവന്‍ അദ്ദ്യായങ്ങളും എഴുതി കഴിഞ്ഞിട്ട് അവസാനം പിഡ് എഫ് ഫൈല്‍ ആക്കി ഡൌണ്‍ലോഡാനുള്ള സൌകര്യം ചെയ്യണം

    ReplyDelete
  2. പണ്ടത്തെ വയലും വീടും ഓര്‍മ്മ വന്നു .......ശരിക്കും നല്ല ഒരു ക്ലാസ്സ്‌ പോലെ തോന്നുന്നു.
    ടെറസ്സിൽ ഒരു കൃഷിപാഠമല്ല .....കൃഷിപാഠമാണ്

    നന്ദി ടീച്ചറെ

    ReplyDelete
  3. teechere assalaayi,

    krishipadam nannayirikkunnu, adutha sesonil njhanum terressel krishi thudangiyalo ennalojickunnu, teacher- kku ellavidha ashamsakalum , prethyekichu puthu valsarathinte,

    ReplyDelete
  4. ഇപ്പോൾ എന്റെ ടെറസ്സിൽ കൃഷി ചെയ്യുന്ന സമയമായതിനാൽ തൽക്കാലം കൃഷിപാഠം ഇവിടെ അവസാനിപ്പിക്കുന്നു. ഏതാനും മാസം കഴിഞ്ഞ് കൃഷിപാഠത്തിലേക്ക് വീണ്ടും വരാം. അഭിപ്രായം എഴുതിയ
    jamal|ജമാൽ-, MyDreams-, joejoseph-, എന്നിവർക്ക് നന്ദി.

    ReplyDelete
  5. beautiful... thalkkalam ,flatil thamasam aayathinal sramikkunnilla. bt ennengilum oru naal njanum ithokke cheyyum .

    ReplyDelete
  6. chechi.... it is good.... i have started a small blog with my small thoughts.... anugrahickanam ....

    ReplyDelete
  7. പാവല്‍ പോലെ ഉള്ളവയില്‍ പുഴു പിടിക്കാതിരിക്കാന്‍ എന്റെ അമ്മാവന്‍ ചെയ്തിരുന്ന ഒരു വിദ്യ പാവല്‍ വള്ളിയില്‍ തന്നെ നീര്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന പുളിയുറുമ്പ്‌ - ചുവപ്പു നിറത്തിലുള്ള ഒരുതരം ഉറുമ്പിന്റെ കൂട്‌ കൊണ്ടു വയ്ക്കുകയായിരിന്നു. കീടങ്ങളെ ഒക്കെ അവര്‍ തിന്നോളും, പാവയ്ക്ക നമുക്കും കിട്ടും.

    റിട്ടയര്‍ ആയി വരട്ടെ എനിക്കും ഇതു തന്നെ പ്ലാന്‍

    ReplyDelete
  8. ടീച്ചറേ രാവിലെ തന്നെ വീണ്ടുമൊരു ചിയേർസ് കൂടി.. എന്റെ ഏറ്റവും ഇഷ്ടപ്പെട്ടൊരു വിഷയമാണു ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന ടി.വിഷയങ്ങൾ.
    എന്ത്യേ ഈ പോസ്റ്റിനിത്രേം കമന്റ് കുറവ്..
    ഉത്തരം ആദ്യ ഖണ്ഡികയിൽ നിന്നു തന്നെ നമുക്ക് വ്യക്തമാകുന്നുണ്ട്..!
    ചെറിയ തോതിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ ഉല്പദിപ്പിക്കുന്ന ഒരുവനാണു ഞാനും..
    എന്റെ ഗുൽമോഹർ ബ്ലോഗിൽ പലപ്പോഴായി വിളവെടുത്ത ഫലങ്ങളുടെ ഫോട്ടോകൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്..
    അത്യന്തം രുചിപ്രദവും അതിനേക്കാളുപരി മാനസ്സികോല്ലാസം തരുന്നതുമാണു അടുക്കളത്തോട്ട നിർമാണവും അവയുടെ പരിപാലനവും മറ്റും..
    പലരും ഈ മേഖലയിൽ അജ്ഞരാണ്..
    സത്യത്തിൽ അവർ ഇതിനേക്കുറിച്ചറിയാൻ ശ്രമിക്കുന്നില്ല എന്നതാണു സത്യം..

    ReplyDelete
  9. സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama)-, Suresh Alwaye-, ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഏതാനും വർഷം മുൻപ് സമീപമുള്ള മരത്തിലുള്ള ചുവന്ന ഉറുമ്പിനെ ഒരു കയറുവഴി ടെറസ്സിലേക്ക് മത്തിത്തല കാണിച്ച് ക്ഷണിച്ചു വരുത്തിയതാണ്. എന്നാൽ അവർ ഗുണത്തിനു പകരം എനിക്ക് ഉപദ്രവമാണ് ഉണ്ടാക്കിയത്. തേൻ കുടിക്കാൻ(പരാഗണം) വരുന്ന ശലഭങ്ങളെ പിടിക്കും. പിന്നെ പയറിൽ അരക്ക് ഇലപ്പേൻ വളർത്തലായിരുന്നു ഈ പുളിയുറുമ്പുകളുടെ തൊഴിൽ. ഇലപ്പേനുകൾക്ക് ഉറുമ്പുകൾ സംരക്ഷണം നൽകിയപ്പോൾ എന്റെ പയർ മുഴുവൻ നശിക്കാനിടയായി. കയറിവന്ന ഉറുമ്പുകൾ ഇപ്പോഴും പരിസരത്ത് കറങ്ങി നടക്കുന്നുണ്ട്. അതുകൊണ്ടാണ് പുളിയുറുമ്പുകളുടെ കാര്യം പറയാഞ്ഞത്. വീട്ടാവശ്യത്തിനു മാത്രമായ കൃഷി ആയതിനാൽ പാവക്ക ഉണ്ടാവുന്ന മുറക്ക് പൊതിയുന്നത് നമുക്ക് അവയോടുള്ള താല്പര്യം വർദ്ധിക്കാൻ ഇടയാവും. അഭിപ്രായം എഴുതിയതിന് നന്ദി.
    ഹരീഷ് തൊടുപുഴ-,
    എന്റെ പോസ്റ്റുകളെല്ലാം വായിക്കുന്നവർ ധാരാളം ഉണ്ടെങ്കിലും കമന്റുകൾ പൊതുവെ കുറവ് ആയിരിക്കും. അതിനുള്ള കാരണങ്ങൾ പലതാണ്; ചിലത് ഗൌരവമുള്ള വിഷയങ്ങളാവും, ചിലത് ചിലർക്ക് ദഹിക്കില്ല. മഴക്കാലം കഴിഞ്ഞാൽ ടെറസ്സിൽ കൃഷി ചെയ്യാണമെന്ന് എനിക്ക് തോന്നും. കാരണം കൃഷി എന്നത് കുട്ടിക്കാലം മുതൽ കണ്ടും അറിഞ്ഞും വളർന്നവളാണ്. കൃഷിയുടെ ആദ്യ പോസ്റ്റിലാണ് ഇപ്പോഴും കമന്റ് വരുന്നത്; (എല്ലാ കാർഷിക പോസ്റ്റിലും ലിങ്ക് ഉണ്ട്) അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  10. ടീച്ചറേ.... മനം നിറഞ്ഞുള്ള അഭിനന്ദനങ്ങൾ.... ടീച്ചറുടെ ഈ പച്ചക്ക്രറി കൃഷിയിലെ അറിവുകൾ എല്ലാവർക്കും ഉപകാരപ്രദമാവട്ടെ... എന്ഡോസൾഫാൻ കഴിച്ച് മരിയ്ക്കുന്നതിനേക്കാൾ എത്രയോ നല്ലതല്ലെ ഒരു ചെറിയ ഇടത്തിൽ ഒരു നേരത്തേയ്ക്കുള്ള പച്ചക്കറി കിട്ടുന്ന രൂപത്തിൽ ആക്കിയാലും... ടീച്ചറുടെ അത്രയും വിപുലീകരിച്ചല്ലെങ്കിലും ചെറിയ രീതിയിൽ ഞാനും പച്ചക്കറിയും, കോഴി താറാവ് എന്നിവയും നടത്തുന്നുണ്ട്... അതുകൊണ്ട് 2 വർഷത്തിലധികമായി ഈ വീട്ടിലുള്ള ഞങ്ങൾ 5 പേരും പിന്നെ സഹചാരികളായ 2 ശുനകന്മാരും ‘നല്ല രീതിയിൽ’ കോഴി - താറാവ് മുട്ട ഉപയോഗിയ്ക്കുന്നു... വീണ്ടും കൃഷി വിജ്നാനങ്ങൾ പ്രതീക്ഷിയ്ക്കുന്നു

    ReplyDelete
  11. താലോരി എന്താണ്?

    ReplyDelete
  12. @റോബിൻ ഹൂഡ്-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @അനില്‍_ANIL-,
    താലോരി, പടവലം പോലെയുള്ള ചെറിയ ഇനമാണ്. നമ്മുടെ പച്ചക്കറികൾക്കും പക്ഷികൾക്കും മലയാളികൾ പലതരം പേരുകളാണല്ലൊ ഉപയോഗിക്കുന്നത്!!!കൃഷിപാഠം നാലാം അദ്ധ്യായം അടുത്തുതന്നെ എഴുതും. അപ്പോൾ താലോരിയുടെ ഫോട്ടോ കാണിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  13. Valuable information. Thank you very much.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.