“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

September 12, 2011

സൈബർ മീറ്റ്, കണ്ണൂർ

കണ്ണൂരിൽ ഒരു സൈബർ കൂട്ടായ്മ,,,
              ഇന്റർനെറ്റ് ലോകത്ത് ജീവിക്കുന്നവർ ആഗ്രഹിക്കുന്ന ഒരു മഹാസംഭവമാണ് 2011 സപ്തംബർ 11ന് നടന്നത്. ഇങ്ങനെ ഒരു കൂട്ടായ്മ നടക്കാൻ വേദി ഒരുങ്ങിയത് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിലാണ്. ബ്ലോഗ്, ഫെയ്സ്‌ബുക്ക്, ഓർക്കുട്ട്, ചാറ്റ് എന്നിവയിൽ ഒളിഞ്ഞും തെളിഞ്ഞു വരാറുള്ള മനുഷ്യരെ ജീവനോടെ കണ്ടപ്പോൾ എല്ലാവരും പരസരം മറന്ന് പരസ്പരം നോക്കിനിന്നു.

                        സൈബർ കൂട്ടായ്മ എന്നാണ് പേരെങ്കിലും പങ്കെടുത്തവർ മിക്കവാറും ബ്ലോഗർ ആയി അറിയപ്പെടുന്നവരാണ്. കാരണം, ഒരു മലയാളി ഇന്റർനെറ്റിൽ കടക്കാൻ തുടങ്ങിയാൽ മുന്നോട്ട് പോയിക്കൊണ്ടേയിരിക്കും. വെറുമൊരു ഇ.മെയിലിൽ തുടങ്ങിയത് ചാറ്റിലും ഓർക്കുട്ടിലും കടന്ന് ബ്ലോഗിലൂടെ അങ്ങനെയങ്ങനെ മുന്നോട്ട് സഞ്ചരിക്കും. ഇന്റർനെറ്റിൽ പുത്തനായി കണ്ടെത്തിയതെല്ലാം മലയാളികൾ സന്തോഷപൂർവ്വം സ്വാഗതം ചെയ്യും. 
 ആദ്യം റെജിസ്ട്രേഷൻ,,, കുമാരൻ, ബിനസി എന്നിവർ മീറ്റിൽ വന്നവരെ സ്വീകരിക്കുന്ന തിരക്കിൽ
                       നമ്മുടെ സൈബർ മീറ്റ്, ഉദ്ഘാടനം അദ്ധ്യക്ഷപ്രസംഗം തുടങ്ങിയവയൊന്നും കൂടാതെ നേരിട്ട് ആരംഭിക്കുകയാണ്. രാവിലെ മുതൽ ഉച്ചഭക്ഷണം വരെ മീറ്റിൽ പങ്കെടുത്തവൽ സ്വയം പരിചയപ്പെടുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ബ്ലോഗർമാരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. ഓരോരുത്തരും അവരുടെതായ കഴിവുകൾ കാണികൾക്കിടയിൽ പ്രകടിപ്പിച്ചു. കേരളത്തിന്റെ വിവിധയിടങ്ങളിൽ ചിതറിക്കിടക്കുന്ന ബ്ലോഗർമാർ ആശയവിനിമയം നടത്തി കണ്ണൂർ സൈബർ മീറ്റ് ഒരു മഹാസംഭവമാക്കി മാറ്റി.
 ‘സൈബർ മീറ്റ് ആരംഭിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നവർ’
                         കണ്ണൂരിൽ മീറ്റ് സപ്തംബർ 11ന് ഞായറാഴ്ച ആണെങ്കിലും തലേദിവസം വൈകുന്നേരം‌തന്നെ മാടായിപാറയിൽ മീറ്റ് ആരംഭിച്ചിരുന്നു. കണ്ണൂരിൽ ലാന്റ് ചെയ്തപലരും മാടായിപാറയിൽ എത്തിച്ചേരാനായി ‘റോഡുകൾ‌തേടി നടക്കുന്നത് കണ്ട്’ സംശയിച്ച നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതായി അറിയാൻ കഴിഞ്ഞു. ഏതായാലും അപകടമൊന്നും കൂടാതെ മാടായിപാറയിലെത്തിയപ്പോൾ ഒരിക്കലും വറ്റാത്ത ജലാശയവും പൂക്കളുടെ ഫോട്ടോകളും ക്യാമറയിലാക്കി അവർ സംതൃപ്തിയടഞ്ഞു. മീറ്റിനുള്ള ആഹാരം തയ്യാറാക്കിയിട്ട് അതിസാഹസികമായി റോഡുകൾ കണ്ടുപിടിച്ച്, കണ്ണൂരിൽ എത്തിച്ചവർക്ക് അഭിനന്ദനങ്ങളുടെ പൂത്തിരികൾ.
 കെ. പി. സുകുമാരൻ അഞ്ചരക്കണ്ടി സൈബർ ലോകത്തെക്കുറിച്ച് വിവരിക്കുന്നു, സമീപം മോഡറേറ്റർ ‘ഷറീഫ് കൊട്ടാരക്കര’
                       ബ്ലോഗർമാരെ പരിചയപ്പെടുത്തുന്ന മോഡറെറ്ററായി ‘ഷെറീഫ് കൊട്ടാരക്കര’ ആദ്യാവസാനം ഉണ്ടായിരുന്നു. ഉച്ചഭക്ഷണം സമൂഹ ഓണസദ്യ ആയിരുന്നു. തുമ്പപ്പു ചോറിനോടൊപ്പം ഉപ്പേരിയും കാളനും കൂട്ടുകറിയും സാമ്പാറും അവിയിലും ഓലനും പപ്പടവും പായസവും ചേർന്ന സദ്യയുടെ രുചി എന്നെന്നും ഓർക്കും. പിന്നെ ഊണ് കഴിക്കാൻ തൊട്ടടുത്ത കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കയറിയതുകൊണ്ട് പതിവിൽ കൂടുതൽ ഭക്ഷണം എല്ലാവരും കഴിച്ചു.
 “ഈ ഫോട്ടോഗ്രാഫർമാർ മര്യാദക്കൊന്ന് പറയാനും വിടില്ല”
                        ഫോട്ടോഗ്രാഫർമാരുടെ തിരക്ക് ആദ്യാവസാനം ഉണ്ടായിരുന്നു, ക്യാമറ ഇല്ലാത്തവർ വിരളമായിരുന്നു. മീറ്റിന്റെ ഓർമ്മക്കായി എല്ലാവരും ചേർന്ന ഗ്രൂപ്പ്‌ഫോട്ടൊ എടുത്തു. നാടൻ‌പാട്ടും മാജിക്കുകളും കാണിച്ച് മറക്കാനാവാത്ത അനുഭവങ്ങൾ പങ്ക് വെക്കാൻ കണ്ണൂർ സൈബർ മീറ്റിന് കഴിഞ്ഞു എന്ന് പറയാം.
 “ഇതൊരു ചെറിയ മാജിക്ക്”
ഉച്ചക്ൿശേഷം തൃശ്ശൂർ ആകാശവാണി ഡയറക്റ്റർ, ഡി. പദീപ് കുമാർ ‘ഇ-എഴുത്ത്, ബ്ലോഗിങ്ങ്’ എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. കണ്ണൂരിലെ കോളേജ് വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു. ബ്ലോഗിലെ വിവിധ രചനകളെക്കുറിച്ചു ബ്ലോഗ് മാധ്യമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചകൾ നടന്നു.
‘തൃശ്ശൂർ ആകാശവാണി ഡയറക്റ്റർ, ഡി. പദീപ് കുമാർ വിദ്യാർത്ഥികൾക്ക് ബ്ലോഗിങ്ങിനെക്കുറിച്ച് ക്ലാസ്സ് എടുക്കുന്നു’
ഇവിടെ ഏതാനും ഫോട്ടോകൾ മാത്രം പോസ്റ്റ് ചെയ്യുന്നു, കൂടുതൽ ഫോട്ടോ അടുത്ത ദിവസം പ്രതീക്ഷിക്കാം.
 ‘ബ്ലോഗർ മിനി, അതായത് ഞാൻ സ്വയം പരിചയപ്പെടുത്തുന്നു’
‘സദസിലുള്ളവരെ ചില പൊടിക്കൈകൾ പഠിപ്പിക്കുന്നത്, മുക്താർ ഉദരം‌പൊയിൽ’
‘മുക്താർ പറയുന്നത് നോക്കി കണ്ണും മൂക്കും കണ്ടെത്തുന്ന സദസ്യർ’
‘ലീല ടീച്ചർ പുസ്തക പരിചയം നടത്തുന്നു, ബ്ലോഗർമാരെ സഹായിക്കാൻ സി.എൽ.എസ്. ബുക്സ് തയ്യാർ’
‘ഇത് ചിത്രകാരൻ, ഏതാനും ദിവസം മുൻപ് ഒരു വിവാഹം കഴിച്ചതിന്റെ ക്ഷീണത്തിലാണ്’
‘മാത്‌സ് ബ്ലോഗ് ടീം’ ന്റെ മുഖ്യധാര പ്രവർത്തകനായ ജനാർദ്ദനൻ മാസ്റ്റർ, ഇപ്പോൾ നാടൻപാട്ട് പാടി എല്ലാവരെയും രസിപ്പിക്കുകയാണ്’
‘സായിപ്പിനെ മാജിക്ക് പഠിപ്പിക്കുന്ന വലിയ മനുഷ്യൻ, മുരളി മുകുന്ദൻ ബിലാത്തിപട്ടണം. മാജിക്കിന്റെ സൂത്രങ്ങൾ ധാരാളം’
“മെ വിധു ചോപ്രാ ഹെ, ഹൈ, ഹൊ, ഹും” 
‘പേരിനു പിന്നിൽ എന്തോ ഒരു ഇത്, ഒറിജിനൽ കണ്ണൂർക്കാരൻ തന്നെയാ’
‘കുമാരൻ ഒരു സംഭവം പരിചയപ്പെടുത്തുന്നു, തൊട്ടടുത്ത് ബിജു കൊട്ടില’
‘ഇനിയും ആരെങ്കിലും വരാനുണ്ടോ? ആകെ ക്ഷീണിച്ചു, ഇനിയൊന്നിരിക്കട്ടെ; ഷെറീഫ് കൊട്ടാരക്കര’
ഇനി ജനാർദ്ദനൻ മാസ്റ്ററുടെ നാടൻപാട്ട് കേൾക്കാം,

കൂടുതൽ ഫോട്ടോകൾ കാണാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക,

66 comments:

  1. ഞാന്‍ മിസ്സീല്ലോ..,
    ലീവ് കിട്ടി, പക്ഷെ അര്‍ജന്റ് ജോലി ഇത്തിരി, ലീവ് ക്യാന്‍സല്‍, അല്ലേല്‍ കാണാര്‍ന്ന്, ഹ് മം!!!

    ReplyDelete
  2. എല്ലാ ബ്ലോഗര്‍മാര്‍ക്കും ആയുരാരോഗ്യസൌഖ്യം നേരുന്നു.

    ReplyDelete
  3. വരാൻ സാധിക്കാതിരുന്നത്... അനാരോഗ്യവും, തിരക്കുമായിരുന്നൂ..വന്നെത്തിയപോലുള്ള ഈ കുറിപ്പ് വളരെ സന്തോഷം നൽകുന്നൂ...മിനിടീച്ചറേ.........ഇനിയും മീറ്റ് വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നൂ..........താങ്കൾക്ക് എല്ലാ നന്മകളും..

    ReplyDelete
  4. ടീച്ചര്‍ കണ്ണൂര്‍ സൈബര്‍ മീറ്റ്‌ ഒരു മഹാസംഭവം തന്നെ ആക്കി മാറ്റി ബ്ലോഗിലൂടെ
    ടീച്ചറെ നീരില്‍ കണ്ടതുപോലൊരു പ്രതീതി.
    അസ്സലായിട്ടുന്ടെട്ടോ.
    ബ്ലോഗര്‍ മാര്‍ നാടെങ്ങും ഉയരട്ടെ, വളരട്ടെ. ചിരിയോ ചിരി.
    നന്ദി നമസ്കാരം
    കൂടുതല്‍ ചിത്രങ്ങള്‍ അടുത്തതില്‍?????
    എന്റെ ബ്ലോഗിലെ മാറ്റം കണ്ടുകാണുമല്ലോ.

    ReplyDelete
  5. I mean Philipscom. http://pvariel.blogspot.com/

    ReplyDelete
  6. കൊച്ചീല്‍ കണ്ട പലമുഖങ്ങളും.. :( നാട്ടിലില്ല്ലാത്തതിനാല്‍ വരാന്‍ പറ്റിയില്ല.

    ReplyDelete
  7. കണ്ണൂർകാ‍രനായിട്ട്, അവിടെ വച്ച് നടന്ന മീറ്റിലും പങ്കെടുക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമം മാത്രം.. :((

    ReplyDelete
  8. ഞാൻ വന്നില്ലാല്ലൊ......പ്രതീക്ഷിയ്ക്കാതെ ഒരു യാത്ര വേണ്ടി വന്നു.എന്തായാലും ഈ പോസ്റ്റ് കണ്ട് സന്തോഷിയ്ക്കുന്നു.

    ReplyDelete
  9. വിവരത്തിനും ഫോട്ടോകൾക്കും നന്ദി.

    ReplyDelete
  10. സന്തോഷം, ടീച്ചറേ...
    കണ്ണൂർ മീറ്റിൽ പങ്കെടുത്തവർക്കും, അതു വിജയകരമായി സംഘടിപ്പിക്കാൻ കഷ്ടപ്പെട്ടവർക്കും അഭിനന്ദനങ്ങൾ!

    ReplyDelete
  11. ഇത്രേം വലിയൊരു ബ്ലോഗ്‌മീറ്റ് ലോകം കണ്ടിട്ടില്ലെന്നത് സത്യം!

    (ചിലര്‍ മീറ്റിനെ കുറ്റംപറഞ്ഞു എന്ന് കൊട്ടില പറഞ്ഞു. അവര്‍ക്ക് മൂലക്കുരുവിന്റെ അസുഖമുണ്ടെന്നു മനസിലാക്കുന്നു)

    ReplyDelete
  12. ഫോട്ടോകള്‍ കുറേക്കൂടി ആകാമായിരുന്നു ടീച്ചറെ.
    പുറകെ പ്രതീക്ഷിക്കാം അല്ലെ?
    കൊള്ളാം.

    ReplyDelete
  13. സന്തോഷം കണ്ണൂര്‍ മീറ്റിനെ പറ്റിയുള്ള പോസ്റ്റുകള്‍ എല്ലാം ഓടിനടന്ന് വായിച്ച് വിഷമം തീര്‍ക്കട്ടെ.. പങ്കെടുത്തവര്‍ ആരൊക്കെ എന്നൊക്കെ ഒന്ന് വിശദമാക്കാമായിരുന്നുട്ടാ

    ReplyDelete
  14. ഫോട്ടോകൾ ഒപ്പിയെടുത്തത് മൊത്തത്തിൽ നാളെ രാവിലെ പ്രതീക്ഷിക്കാം.
    അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി.

    ReplyDelete
  15. കണ്ണൂര്‍ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ പറ്റിയില്ല എങ്കിലും
    അവിടുത്തെ വിവരങ്ങള്‍ ഒക്കെ എന്‍റെ ബ്ലോഗ് സുഹ്രുത്ത് വഴി ഫോണിലൂടെ അറിയുന്നുണ്ടായിരുന്നു , ഇതിന്‍റെസംഘാടകര്‍ക്കും , പങ്കെടുത്തു വിജയിപ്പിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍

    ReplyDelete
  16. ആഹാ... സൌദിയിലുള്ള മുക്താറും ബിലാത്തിയിലുള്ള മുരളിഭായും അവിടെ എത്തി അല്ലേ? മുരളിഭായിക്ക് നാട്ടിൽ വന്നതിന്റെ ക്ഷീണമൊന്നും കാണാനില്ലല്ലോ... :)

    കൂടുതൽ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നു ടീച്ചറേ... ഈ പോസ്റ്റിന് നന്ദി...

    ReplyDelete
  17. കണ്ണൂര്‍ മീറ്റ് ....ചിത്രങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു
    വിശദീകരണം നന്നായി....

    ReplyDelete
  18. മിനി ടീച്ചറെ നേരില്‍ കാണാനും ആദ്യമായി ഒരു ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാനും കഴിഞ്ഞതിന്‍റെ സന്തോഷം ഉണ്ട്.( അയ്യോ ഞാന്‍ ഒരു ബ്ലോഗര്‍ ഒന്നും അല്ല ഇതിലേക്ക് കാലെടുത്തു വെക്കുന്ന ഒരു പുതുമുഖം )

    ReplyDelete
  19. ..
    അടിക്കുറിപ്പ് മത്സരം

    ഫോട്ടം 1
    “ആരാ, ഏയ്, ഞമ്മളയിനൊന്നും നിക്കൂല്ലാ, എല്ലം പെട്ടെന്ന് കയ്ചിറ്റ് ചോറ് ബെയ്ക്കല്, അയിനപ്രം പരിച്യപ്പെടല്” :- കുമാരന്‍

    ഫോട്ടം 2
    “അല്ലെടോ, അനക്കറിയൂല്ലെ, ഇന്ന് മിറ്റും ഈറ്റും ആണെന്ന്, ഇങ്ങള് കൊറച്ച് കയ്ഞ്ഞിറ്റ് ബിളി” :-ആരാണ്ടോ കമ്പിക്ക് കൊളുത്തീരിക്കണ്, ആരാദ്?

    ഫോട്ടം 3
    “എന്നാപ്പിന്ന തുടങ്ങാം, ബ്ലോഗ് എന്ന് പറയുന്ന സംഭവം നടക്കുന്നത് ചൈനയിലോ റഷ്യയിലോ ബംഗാളിലോ എന്തിന് കേരളത്തിലോ അല്ല, പിന്നെവിടാണ്..? അതായത്..” :-കെ. പി. സുകുമാരൻ അഞ്ചരക്കണ്ടി

    ഫോട്ടം 4
    “ഈ ഫോട്ടോഗ്രാഫർമാർ മര്യാദക്കൊന്ന് പറയാനും വിടില്ല!!” (ടീച്ചര്‍ക്ക് ഫുള്‍ മാര്‍ക്ക്)

    ഫോട്ടം 5
    “എന്യൊര് ചേറ്യേ മാജിക്കേ.. ദാ.. ഇങ്ങനെ, അല്ല ഷെരീഫേ, ഇങ്ങളപ്രത്തോട്ട് നിന്നേ..” (അല്ലാ ഇതാരായിരുന്നു??)

    ഫോട്ടം 6
    “എന്തരനുസരണ!!” (ഡയറക്ടറുടെ സ്വഗതം)

    ഫോട്ടം 7
    “ഞാനാരാന്ന് എനിക്കറീല്ലെങ്കി താന്‍ എന്നോട് ചോദിക്ക് താന്‍ ആരെന്ന്....” (ടീച്ചറേ ഞാനോടീട്ടാ‍ാ )

    ഫോട്ടം 8
    “ദേ ഇങ്ങനെ നെറ്റീല് കുറിയിട്ട്, താടി ഇങ്ങനെ പറ്റെ വെട്ടി... ദോ, ഇപ്പ ഷാജി കൈലാസ് ആയില്ലേ? ഇനി തിലകനെ എങ്ങനെ അനുകരിക്കാം എന്ന് നോക്കാം” :-മുക്താർ ഉദരം‌പൊയിൽ (ഞാനീ വഴി വന്നിട്ടില്ലാ)

    ഫോട്ടം 9
    “ശരി, ശരി, ഇനി തിലകനെ അനുകരിക്കാം”

    ഫോട്ടം 10
    “... അപ്പൊ സഹായിക്കാൻ സി.എൽ.എസ്. ബുക്സ് തയ്യാറാണ് കേട്ടോ” :-ലീല ടീച്ചര്‍

    ഫോട്ടം 11
    “ഏയ് അങ്ങനൊന്നൂല്ലാന്നെ..” :-ചിത്രകാരന്‍.

    ഫോട്ടം 12
    “രണ്ട് കണക്കിട്ട് തരാം, അത് കയ്ഞ്ഞിറ്റ് ചോറ് ബെയ്ക്കാം, ഹല്ല പിന്ന!” :-ജനാര്‍ദ്ദനമാഷോടാ കളി, ങെ?

    ഫോട്ടം 13
    “ന്തൂട്ടാ?? ബിലാത്തിയോ, അതെവിടാ ഗെഡ്യേ, നുമ്മട രാജ്യം തൃശ്ശൂര്‍ന്ന് പറയും..” :-ബിലാത്തിച്ചേട്ടനൊന്നും അറീല്ലാ, പാവം

    ഫോട്ടം 14
    “മ്മ്ട മുയ്മന്‍ പേര് ബിധു ചോപ്രാ, ചോപ്രാന്ന് പറേമ്പം ഇങ്ങള് ബെല്ലോം ബിശാരിക്കല്ല്, മ്മ്ല് കണ്‍നൂരെന്ന്യാ കോയാ, യെത്.. ങെ!!”

    ഫോട്ടം 15
    “പോട്ടം ബേഗം എഡ്ത്തോളീ, കോള്‍ഗേറ്റിന്റെ പരസ്യത്തിന് ഓഡിറ്റിംഗിന് കൊട്ക്കാന് ള്ളദാ..”

    ഫോട്ടം 16
    “എന്യൊന്ന് കുത്തീര്‍ക്കട്ട്, നിന്ന് നിന്ന് കാല് കയച്ച്.. ഹാവൂ.. എന്താ ദിന്റൊരാശ്വാസം..”

    ===
    എനിക്ക് എത്താന്‍ പറ്റീല്ലാ‍ാ‍ാ‍ാ‍ാ മീറ്റിന്, ങീ ങീ ങീ‍ീ‍ീ‍ീ‍ീ.. :(
    റിപ്പോര്‍ട്ട് നല്ല വൃത്തിയായ് (വിശദമായ് എന്നര്‍ത്ഥം) എഴുത് റ്റീച്ചറേ, ഇത്തിരി വലുതായാലും പ്രശ്നമില്ലാന്നെ..

    എല്ലാവര്‍ക്കും ആശംസകള്‍
    പങ്കെടുക്കാന്‍ പറ്റാത്ത അസൂയയോടെ..
    ..

    ReplyDelete
  20. വരാന്‍ സാധിച്ചില്ല..എങ്കിലും ഇതൊക്കെ വായിക്കുമ്പോള്‍ അതില്‍ പങ്കെടുത്ത അനുഭവം..നന്ദി ടീച്ചര്‍

    ReplyDelete
  21. കടലിനക്കരെ ഇരുന്നുകൊണ്ട് ഇതെല്ലാം കാണുമ്പോള്‍ അറിയുമ്പോള്‍ നിങ്ങളെയെല്ലാം ശരിക്കും മിസ്സ്‌ ആകുന്ന സങ്കടം. എത്രയോ മീറ്റുകള്‍ മിസ്സായിപ്പോയി. ഇനി ഒരു മീറ്റ്‌ കൂടാനുള്ള ആഗ്രഹത്തോടെ ഭാവുകങ്ങളോടെ,

    ReplyDelete
  22. മിനിടീച്ചറെ..
    എന്റെ പോട്ടം പിടിച്ചില്ലേ.. ഹും മിണ്ടൂലാ.. :)

    ReplyDelete
  23. പങ്കെടുക്കാമെന്ന് ഉറപ്പിച്ചതായിരുന്നു, പക്ഷെ ലീവ് തീര്‍ന്നു എത്തേണ്ട ഒരാള്‍ അവസാന ദിവസം കാലുവാരിയതുതന്നെ പ്രശ്നം, എന്നാലും ചിത്രങ്ങള്‍ കണ്ടപ്പോള്‍ പങ്കെടുത്ത സുഖം ,എങ്കിലും കുറഞ്ഞുപോയോന്നൊരു സംശയം ഇല്ലാതില്ല ടീച്ചറെ.

    ReplyDelete
  24. ബ്ലോഗ്ഗർ മിനി അതായത്”ഞാനിന്” ആശംസകൾ. നമ്മൾ നേരിട്ട് പരിചയപ്പെട്ടിരുന്നില്ല.എങ്കിലും കാണാൻ കഴിഞ്ഞല്ലോ. സന്തോഷം. ബയോളജി ക്ലാസ്സുകളൊക്കെ ശരിക്ക് നടക്കുന്നുണ്ടല്ലോ അല്ലേ? ഈ ബ്ലോഗ് എന്റെ വായനശാലയിൽ ലിസ്റ്റ് ചെയ്യുകയാണ്! http://viswamanavikamvayanasala.blogspot.com/

    ReplyDelete
  25. മീറ്റിനെത്താൻ കഴിഞ്ഞില്ല. അതിന്റെ ഖേദം മനസ്സിലുണ്ട്. മീറ്റിന്റെ വിജയത്തെ സംബന്ധിച്ച ആഹ്ലാദകരമായ വിവരണവും ഫോട്ടോകളും നൽകിയ ഈ പോസ്റ്റിനു നന്ദി.

    ReplyDelete
  26. പങ്കെടുത്ത എല്ലവര്‍ക്കും ആശംസകള്‍

    ReplyDelete
  27. കൂട്ടായ്മകള്‍ ഇനിയും സംഭവിക്കട്ടെ !

    ReplyDelete
  28. മിനിടീച്ചറേ...വരാൻ സാധിച്ചില്ലെങ്കിലും ചിത്രങ്ങളും വിവരണവും കൂടിച്ചേർന്നപ്പോൾ പങ്കെടുത്ത സന്തോഷം...ചിത്രങ്ങൾ വളരെ നന്നായിരിക്കുന്നു..ആശംസകൾ..

    ReplyDelete
  29. മീറ്റ് ഞങ്ങള്‍ ക്കെത്തിച്ചു തന്നതിന് നന്ദീണ്ട് ടീച്ചറേ.. മീറ്റ് മാത്രേല്ലോ.. ഈറ്റിന്റെ പടമൊന്നുമില്ലേ..?
    ആശംസകളോടെ....

    ReplyDelete
  30. ചിത്രങ്ങള്‍ക്ക് വ്യക്ത പോരാ. എങ്കിലും മീറ്റ് വിവരങ്ങള്‍ക്ക് നന്ദി

    ReplyDelete
  31. കെപീസ്സും മിനിടീച്ചറും തിരൂരില്‍ വരാത്തതില്‍ പ്രതിഷേധിച്ചു ഞാന്‍ കണ്ണൂരും വന്നില്ല!. ഞമ്മളോടാ കളി!.

    ReplyDelete
  32. കണ്ടത് മനോഹരം
    കാണാത്തത് അതിമനോഹരം
    പോരട്ടെയതും.

    ReplyDelete
  33. @നിശാസുരഭി-,
    തീർച്ചയായും കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു, അഭിപ്രായം എഴുതിയതിന് നന്ദി.
    @ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
    അപ്പോൾ ഇനി അടുത്ത മീറ്റിലെങ്കിലും കാണാമല്ലൊ, അഭിപ്രായം എഴുതിയതിന് നന്ദി.
    @ചന്തു നായർ-,
    വാക്കുകൾ കേട്ട് വളരെ സന്തോഷം, അഭിപ്രായം എഴുതിയതിന് നന്ദി.
    @Philip Verghese'Ariel'-,
    താങ്കളുടെ ബ്ലോഗിൽ വരാറുണ്ട്, വായിക്കാറുണ്ട്, എന്നാൽ കമന്റിടാൻ പറ്റുന്നില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @kARNOr(കാര്‍ന്നോര്)-,
    ഞാൻ വിചാരിച്ചു കാർന്നോറ് നാട് വിട്ട് പോകാറില്ലെന്ന്, അഭിപ്രായം എഴുതിയതിന് നന്ദി.
    @sijo george-,
    വിഷമിക്കേണ്ട, അടുത്ത പരിപാടിക്ക് നേരത്തെ വരണം, അഭിപ്രായം എഴുതിയതിന് നന്ദി.
    @Echmukutty-,
    എന്നാലും, നമുക്ക് കാണാം, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  34. നന്ദി... എല്ലാ സംഘാടകര്‍ക്കും...

    ReplyDelete
  35. @വീ കെ-,
    നന്ദി, നന്ദി.
    @jayanEvoor-,
    അവിടെ എത്തിയ ഉടനെ ഒരുത്തനെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ജയൻ ഡോക്റ്ററായിരിക്കുമെന്ന്,, ആള് മാറിപ്പോയി. അഭിപ്രായം എഴുതിയതിന് നന്ദി.
    @പഞ്ചാരകുട്ടന്‍ -malarvadiclub-,
    എന്നാലും ഈ പഞ്ചാരക്ക് ഉറുമ്പിനെ പേടിയുണ്ടോ? കണ്ണൂരല്ലെ, അഭിപ്രായം എഴുതിയതിന് നന്ദി.
    @K@nn(())raan*കണ്ണൂരാന്‍!-,
    അത് പിന്നെ ഡോക്റ്റർമാർ ഉള്ളതിനാൽ ചികിത്സിക്കുന്നകൊണ്ട് ആ നേരത്ത് ആരും മിണ്ടിയില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @പട്ടേപ്പാടം റാംജി-,
    ഫോട്ടോകൾ ചിത്രശാലയിൽ ചേർത്തിട്ടുണ്ട്, എല്ലാം മീറ്റ് നടക്കുന്നിടത്തേത് മാത്രമായിപോയി. മറ്റു ഫോട്ടോയൊന്നും എടുക്കാൻ പറ്റിയില്ല. തലേദിവസത്തെ നല്ല ഫോട്ടോകൾ ചിലർ എടുത്തിട്ടുണ്ട്. ഒടുവിൽ ഫോട്ടോയുടെ ലിങ്ക് കൊടുത്തിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    @ആചാര്യന്‍-,
    ആചാര്യൻ കണ്ടല്ലൊ, അതുമതി. അഭിപ്രായം എഴുതിയതിന് നന്ദി.
    @Manoraj-,
    പങ്കെടുത്തവരുടെ ഫോട്ടോകൾ ചിത്രശാലയിൽ ഉണ്ട്. അവരുടെ പേരുകളും ബ്ലോഗും അടങ്ങിയ ലിങ്ക് അടുത്ത ദിവസങ്ങളിൽ ചേർക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  36. @ജിത്തു-,
    വളരെ നന്ദി.
    @വിനുവേട്ടന്‍-,
    സായിപ്പിനെ മാജിക്ക് പഠിപ്പിക്കുന്നവനല്ലെ മുരളിബായി, ശരിക്കും മാജിക്ക് പഠിച്ചിട്ടുണ്ട് എന്ന് ഇപ്പോഴാ അറിയുന്നത്. എതൊരു കൺകെട്ട്!!! അഭിപ്രായം എഴുതിയതിന് നന്ദി.
    @ലീല എം ചന്ദ്രന്‍..-,
    കൂടുതൽ ചിത്രങ്ങൾ ചേർത്തിട്ടുണ്ട്, അഭിപ്രായം എഴുതിയതിന് നന്ദി.
    @yemceepee-,
    ഇങ്ങനെയുള്ളവരെ പരിചയപ്പെടാനാണ് ഈ ബ്ലോഗ് മീറ്റുകൾ, അഭിപ്രായം എഴുതിയതിന് നന്ദി.
    @..-,
    ഈ കുത്തിന്റെ ഇടയിലുള്ളവനെ കൊറെക്കാലമായി ഞാൻ നോക്കിയിരുക്കയാണ്, അടിക്കുറിപ്പുകൾ ഇഷ്ടായി. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  37. @സുനിൽ കൃഷ്ണൻ(Sunil Krishnan)-,
    എല്ലാം കാണുന്നില്ലെ, സന്തോഷം. അഭിപ്രായം എഴുതിയതിന് നന്ദി.
    @ഏറനാടന്‍-,
    ഇനിയൊരു മീറ്റിൽ കാണാം, അഭിപ്രായം എഴുതിയതിന് നന്ദി.
    @Sandeep.A.K-,
    സന്ദീപെ പടം പിടിച്ചന്ന് എനിക്ക് ഉറപ്പുണ്ട്. പോസ്റ്റിന്റെ അടിയിലെ ലിങ്കിൽ പോയാൽ ചിത്രശാലയിൽ എത്താം. അവിടെ എല്ലാവരുടെയും പേരുകൾ ചേർത്തിട്ടില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @സിദ്ധീക്ക..-,
    ആ കാലുവാരിയവനെ കിട്ടിയെങ്കിൽ??? അഭിപ്രായം എഴുതിയതിന് നന്ദി.
    @ഇ.എ.സജിം തട്ടത്തുമല-,
    വളരെ വളരെ സന്തോഷം, അഭിപ്രായം എഴുതിയതിന് നന്ദി.
    @പള്ളിക്കരയില്‍-,
    പള്ളിക്കരയാണെന്ന് ഒരുത്തനെ കണ്ടപ്പോൾ വെറുതെ സംശയിച്ചു, അഭിപ്രായം എഴുതിയതിന് നന്ദി.
    @mottamanoj-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @Naushu-,
    നൌഷുവിനെ ഒന്ന് കണ്ടെങ്കിൽ!!! അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  38. @ഷിബു തോവാള-,
    എനിക്കും സന്തോഷം, അഭിപ്രായം എഴുതിയതിന് നന്ദി.
    @പ്രഭന്‍ ക്യഷ്ണന്‍-,
    ഈറ്റ് ഒരു മഹാസംഭവമാണ്. മൂന്നാം നിലയിൽ കയറിയ ക്ഷീണത്തിൽ ധാരാളം സദ്യ ഉണ്ടു. ഇറങ്ങിവന്ന് കൈ കഴുകിയിട്ട് ഫോട്ടോ എടുക്കാനായി പിന്നെ അങ്ങോട്ട് കയറാൻ വയറു നിറഞ്ഞത് കാരണം കഴിഞ്ഞില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @ബഷീര്‍ പി.ബി.വെള്ളറക്കാട്‌-,
    സാധാ ഡിജിറ്റൽ ക്യാമറയിലാണ് അഭ്യാസം, അഭിപ്രായം എഴുതിയതിന് നന്ദി. അഭിപ്രായം എഴുതിയതിന് നന്ദി.
    @Mohamedkutty മുഹമ്മദുകുട്ടി-,
    തിരൂർ ഇനിയൊരിക്കാൽ വരും,, നോക്കിക്കൊ... അഭിപ്രായം എഴുതിയതിന് നന്ദി.
    @ശാന്ത കാവുമ്പായി-,
    കണ്ടതെല്ലാം പകർത്താൻ ശ്രമിച്ചിട്ടുണ്ട്, അഭിപ്രായം എഴുതിയതിന് നന്ദി.
    @ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  39. സന്തോഷകരമായ പോസ്റ്റ്‌

    ReplyDelete
  40. @Ismail Chemmad-,
    അഭിപ്രാ‍ായം എഴുതിയതിന് നന്ദി,
    ജനാർദ്ദ്നൻ മാസ്റ്ററുടെ നാടൻ പാ‍ട്ട് ചേർത്തിട്ടുണ്ട്,

    ReplyDelete
  41. മിനി ടീച്ചറെ.. ഫോട്ടോകള്‍ സുന്ദരം...വരാന്‍ കഴിയാതിരുന്നതില്‍ വിഷമം തോന്നുന്നു...

    ReplyDelete
  42. നന്നായി . എല്ലാവരേയും വിശദമായ് പരിചയപ്പെടുത്തിയല്ലൊ.

    ReplyDelete
  43. @രഘുനാഥന്‍-,
    അടുത്ത തവണ സ്വാഗതം, അഭിപ്രായം എഴുതിയതിന് നന്ദി.
    @മുല്ല-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  44. എല്ലാരുടെ ഫോട്ടോയും കണ്ടു..മാഷിന്റെ പാട്ടും കേട്ടു.. വരാന്‍ പറ്റാത്തതില്‍ നിരാശയുണ്ട്..

    ReplyDelete
  45. ഞാൻ വാക്കു പാലിച്ചു! വരാനുള്ള പ്രയാസം വളരേ മുൻകൂട്ടി അറിയാവുന്നതിനാൽ വരില്ല എന്നാദ്യമേ അറിയിച്ചിരുന്നു. ചിത്രങ്ങളും വിവരണവും പലരുടെയും കമന്റുകളും കണ്ടപ്പോൾ നഷ്ടപ്പെട്ടത് വലിയ എന്തോ ഒന്നാണെന്നൊരു തോന്നൽ. മീറ്റ് നന്നായല്ലോ, വിജയിച്ചല്ലോ? അതുമതി. കഠിനപ്രയത്നം ചെയ്ത് മീറ്റൊരുക്കി വിജയിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ!!

    ReplyDelete
  46. ഞാൻ വാക്കു പാലിച്ചു! വരാനുള്ള പ്രയാസം വളരേ മുൻകൂട്ടി അറിയാവുന്നതിനാൽ വരില്ല എന്നാദ്യമേ അറിയിച്ചിരുന്നു. ചിത്രങ്ങളും വിവരണവും പലരുടെയും കമന്റുകളും കണ്ടപ്പോൾ നഷ്ടപ്പെട്ടത് വലിയ എന്തോ ഒന്നാണെന്നൊരു തോന്നൽ. മീറ്റ് നന്നായല്ലോ, വിജയിച്ചല്ലോ? അതുമതി. കഠിനപ്രയത്നം ചെയ്ത് മീറ്റൊരുക്കി വിജയിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ!!

    ReplyDelete
  47. എന്താ റ്റീചറെ, വീഡിയോയുടെ കളറെവിടെപ്പോയി?.

    ReplyDelete
  48. ഗള്‍ഫില്‍ നിന്നും കുറേ ആളുകള്‍ മീറ്റ്‌ മീറ്റ്‌ ഈറ്റ്‌ എന്നോക്കെ പറഞ്ഞു അങ്ങോട്ട്‌ വന്നിരുന്നു.അവരെയൊന്നും എവിടെയും കണ്ടില്ലാ എന്ന് കേട്ടു...

    ReplyDelete
  49. @ഒരു ദുബായിക്കാരന്‍-,
    വരാതിരുന്നാൽ ഒരു വല്ലാത്ത നഷ്ടം തന്നെ, അടുത്ത തവണ വരിക. അഭിപ്രായം എഴുതിയതിന് നന്ദി.
    @അനില്‍@ബ്ലൊഗ്-,
    എനിക്കും സന്തൊഷം,,, വളരെക്കാലത്തിനുശേഷം താങ്കളുടെ കമന്റ് കണ്ടതിന്, അഭിപ്രായം എഴുതിയതിന് നന്ദി.
    @ചീരാമുളക്-,
    അടുത്ത തവണ മറക്കാതെ വരിക, അഭിപ്രായം എഴുതിയതിന് നന്ദി.
    @Mohamedkutty മുഹമ്മദുകുട്ടി-,
    അതൊരു അബദ്ധം പറ്റിയതാണ്. ബ്ലേക്ക്&വൈറ്റ് ഫോട്ടോ എടുക്കാൻ വീഡിയോ അടക്കം സെറ്റ് ചെയ്ത് വെച്ചിരുന്നു. അത് ഓർക്കാതെ ജനാർദ്ദനൻ മാസ്റ്ററുടെ പാട്ട് ക്യാമറയിൽ പിടിച്ചു. പാട്ട് തുടങ്ങിയപ്പോൾ സംഭവം മാറ്റാൻ പറ്റിയില്ല. പിന്നെ അതുതന്നെ പൊസ്റ്റിട്ടു. അഭിപ്രായം എഴുതിയതിന് നന്ദി.
    @kadathanadan:കടത്തനാടൻ-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @Nambiar-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  50. ടീച്ചറെ, ചിത്രങ്ങൾ സഹിതമുള്ള വിവരണം നന്നായി. മീറ്റിൽ പങ്കെടുക്കാൻ പറ്റാത്തതിൽ ഇത്തിരി വിഷമം ഉണ്ടെങ്കിലും അടിക്കുറിപ്പുകളൊടെയുള്ള വിവരണം മീറ്റ് നെരിട്ടു കന്ദ അനുഭവമാക്കി!..
    മീറ്റിൽ പങ്കെടുത്ത എല്ലാർക്കും അഭിനന്ദനങ്ങൾ !.

    ReplyDelete
  51. വരാൻ വൈകിപ്പോയി... നന്നായിട്ടുണ്ട്
    അഭിനന്ദനങ്ങൾ...

    ReplyDelete
  52. ടീച്ചറേ പനി പിടിച്ചു പോയ് അതാ വൈകിയത്!!!!!!!

    പരിചയപ്പെട്ടതില്‍ സന്തോഷം...

    ReplyDelete
  53. ടീച്ചര്‍ ഫോട്ടോകള്‍ എല്ലാം ഉഗ്രന്‍

    ReplyDelete
  54. @PrAThI-,
    അടുത്ത തവണ സ്വാഗതം, അഭിപ്രായം എഴുതിയതിന് നന്ദി.
    @ponmalakkaran | പൊന്മളക്കാരന്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @റാണിപ്രിയ-,
    എനിക്ക് ആദ്യമേ പനി വന്നിരുന്നു, എന്നാലും കണ്ടിട്ട് മര്യാദക്ക് രണ്ട് വാക്ക് പറയാൻ പറ്റിയില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @സുധി-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  55. നേരില്‍ കാണാനും പരിചയപ്പെട്ടു അല്‍പ്പനേരം സംസാരിക്കാന്‍ കഴിഞ്ഞതിലും സന്തോഷം.. ഇനി ഏതെങ്കിലും മീറ്റില്‍ കാണാം.. അത് വരെ ബ്ലോഗിലൂടെ..

    ReplyDelete
  56. പടങ്ങളും അതിനൊത്ത അടികുറുപ്പുകൾക്കും പുറമേ നർമ്മലളിതമായി വിശദീകർച്ചിരിക്കുന്നതാണ് ഈ അവതരണത്തിന്റെ മേന്മ കേട്ടൊ ടീച്ചറേ

    ReplyDelete
  57. Ente teacharee enikku ee meetum miss aayi. Photosum vivaranangalumokkeyayittu ningalellarum koodi varan pattathavare ingane kothippikkunnathu ithiri kashttamaanu tto :) Hmmm ini aduthathinu nokkaam...

    Aashamsakalode
    http://jenithakavisheshangal.blogspot.com/

    ReplyDelete
  58. @Sandeep.A.K-,
    സന്ദീപേ സന്തോഷം,,,എനിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.-,
    അപ്പോൾ ശരിക്കും മാജിക്ക് പഠിച്ചിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    @Jenith Kachappilly-,
    ഇനി നമ്മൾ കണ്ണൂർക്കാർ ഇടയ്ക്കിടെ ബ്ലോഗ് മീറ്റ് നടത്തും, ജെനിത്തിനെയും വിളിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  59. ഈ സൈബര്‍ മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു ഈ മധുര സ്മരണകള്‍ ...:)

    കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍

    ReplyDelete
  60. ശ്രീജിത്തിന്റെ പടത്തില്‍ പൊട്ടിത്തെറിക്കുന്നത് ആരുടെ തലയാ?എന്റെ പോസ്റ്റ് ഇതാ
    http://abidiba.blogspot.com/2011/10/blog-post_20.html

    ReplyDelete
  61. ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ്‌ ബ്ലോഗ്‌ . എല്ലാവരും വായിക്കാന്‍ എങ്കിലും താല്പര്യം കാണിക്കണം....
    എന്റെ കണ്ണൂര്‍ യാത്ര വിവരണം...

    ReplyDelete
  62. പങ്കെടുക്കാൻ പറ്റാത്ത മീറ്റുകൾ മനസ്സിന്റെ വിങ്ങലാണ് എന്നാരോ പണ്ട് പറഞ്ഞിട്ടുണ്ട് . അത് ശരിയാ ട്ടോ .. ഇനി എപ്പോഴെങ്കിലും ഇത് പോലൊരു മീറ്റ് നടത്തുമ്പോൾ പറയുമല്ലോ ല്ലേ ..

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.