“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

November 21, 2009

സ്ക്കൂള്‍ അടക്കുമ്പോള്‍




                            സ്ക്കൂള്‍ അടക്കുന്ന കാര്യമാണ് ഇവിടെ പറയുന്നത്. എന്ന് വെച്ചാല്‍, കുട്ടികളുടെ കുറവ് കാരണം സ്ഥിരമായി അടച്ചുപൂട്ടുന്ന കാര്യമല്ല; രാവിലെ തുറന്ന ‘സ്ക്കൂളിന്റെ വാതില്‍‘ വൈകുന്നേരം അടക്കുന്നതിനെ പറ്റിയാണ് നമ്മുടെ ഇന്നത്തെ ചിന്താവിഷയം. സ്ക്കൂള്‍ അടക്കേണ്ടത് എങ്ങനെയാണെന്ന കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാരിന് സംശയം തുടങ്ങിയിരിക്കയാണ്. നമ്മുടെ കേന്ദ്രം പറയുന്നു,... ‘പുറത്തേക്ക് തുറന്ന വാതില്‍ അകത്തോട്ട് തള്ളിയടക്കണം’ എന്ന്. അപ്പോള്‍ നമ്മള്‍ മലയാളികള്‍ പറയുന്നു,... ‘അകത്തേക്ക് തുറന്ന വാതില്‍ പുറത്തേക്ക് വലിച്ചടക്കണം’ എന്ന്. തച്ചുശാസ്ത്രവിധിപ്രകാരം ആയിരിക്കാം, ‘മലയാളിഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും പുറം‌വാതിലുകളെല്ലാംതന്നെ അകത്തോട്ട് തുറക്കുന്നവയാണ്’. അകത്തുള്ള വാതിലെല്ലാം അടിച്ച്പൊളിച്ച് പുറത്താക്കിയ ശേഷം പഠിപ്പിച്ചാല്‍ മതിയെന്ന് വിധിക്കുന്നത് കോടതിയാണ്.

                           ഈ കോടതി കാരണം അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ മര്യാദക്കൊന്ന് പെരുമാറാന്‍ പറ്റാതായി. അദ്ധ്യാപകര്‍ക്ക് നേരെ, ഇപ്പോള്‍ ഭീഷണി വരുന്നത് കോടതി ഉത്തരവായിട്ടാണ്. 
‘സ്ക്കൂളിലെത്തിയാല്‍ വിദ്യാര്‍ത്ഥികളെ മഴയും വെയിലും കൊള്ളാന്‍ അനുവദിക്കരുത്.
കൂടുതല്‍ സമയം പഠിപ്പിക്കരുത്.
പ്രത്യേക വാഹനത്തില്‍ പ്രത്യേക സീറ്റിലിരുത്തി സ്ക്കൂളിലും വീട്ടിലും എത്തിക്കണം. പുസ്തകഭാരം കുട്ടികള്‍ ചുമക്കാന്‍ പാടില്ല.
പരീക്ഷകള്‍ പാടില്ല.
ഹോം വര്‍ക്ക് (ഗൃഹപാഠം) പാടില്ല. (അത് ഉണ്ടെങ്കില്‍‌തന്നെ കുട്ടികളെകൊണ്ട് ചെയ്യിക്കരുത്)
ഒരിക്കലും അടിക്കാനോ ശാസിക്കാനോ പാടില്ല.
വിശന്നിരിക്കാന്‍ പാടില്ല.
അസംബ്ലി നടക്കുമ്പോള്‍ വെയിലുണ്ടെങ്കില്‍ കുടപിടിച്ച് കൊടുക്കണം.
ഓടിക്കാനോ ചാടിക്കാനോ പാടില്ല.
വെള്ളത്തില്‍ ഇറക്കാന്‍ പാടില്ല. (വിദ്യാര്‍ത്ഥികളെ വെള്ളത്തിലിറക്കാതെ നീന്താന്‍ പഠിപ്പിക്കണം)
                     
                         സാധാരണ ദേഷ്യം വന്നാല്‍ ടീച്ചേര്‍സ് കൈത്തരിപ്പ് മാറ്റിയത്, കൂട്ടത്തില്‍ പാവത്തെ പിടിച്ച് തല്ലിയിട്ടും ചെവിക്ക് പിടിച്ചിട്ടും ആയിരുന്നു. ഈ കോടതി കാരണം ആ അവകാശമാണ് ഇപ്പോള്‍ നഷ്ടമായത്.

                        ഇനി കാര്യത്തിലേക്ക് കടക്കാം. നമ്മുടെ സ്ക്കൂള്‍ രാവിലെ അശ്രദ്ധയോടെ തുറന്നാലും വൈകുന്നേരം അടക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. ഓരോ ക്ലാസ്മുറിയിലും കയറി ‘ഒന്ന് നോക്കിയിട്ടു വേണം വാതില്‍ വലിച്ചടക്കാന്‍ . എല്ലാ കാര്യവും വളരെ ശ്രദ്ധിച്ചാലും ഒരു ദിവസത്തെ ചെറിയ അശ്രദ്ധ ചിലപ്പോള്‍ വലിയ ദുരന്തത്തിന് ഇടയാക്കാം. വലിയ പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കിലും ചില സംഭവങ്ങള്‍ മാത്രം ഇവിടെ പറയാം.

(1)   ക്ലാസ്സ് മുറികള്‍ ഓരോന്നായി അടക്കാന്‍ പോയ പ്യൂണ്‍ ഒന്‍പതാം ക്ലാസ്സില്‍ ഒളിച്ചിരിക്കുന്ന ഒരു പെണ്‍‌കുട്ടിയെയും ഒരു ആണ്‍കുട്ടിയെയും ഹെഡ്‌മാസ്റ്റരുടെ മുന്നില്‍ ഹാജരാക്കുന്നു. മാസ്റ്റര്‍ അവരെ നന്നായി ഒന്നു നോക്കി. ആണ്‍‌കുട്ടി ആകെ പരിഭ്രമിച്ചിരിക്കുന്നു; പെണ്‍‌കുട്ടിക്ക് ഒരു ചമ്മലും ഇല്ല. അവളെ ഭീഷണിപ്പെടുത്തിയിട്ടും ഒരക്ഷരം പറയുന്നില്ല. എന്നാല്‍ ആണ്‍‌കുട്ടി പേടിച്ച് വിറച്ച് പറയുന്നു,
“സാര്‍ ഇവള്‍ എന്നോട് ക്ലാസ്സിലെ എല്ലാവരും പോയാല്‍ അവിടെ ഇരിക്കണം എന്ന് പറഞ്ഞു, അവള്‍ക്കെന്തോ പറയാനുണ്ട് പോലും”
“എന്നിട്ട് വല്ലതും പറഞ്ഞോ?” ഹെഡ് ചൂരല്‍ വീശി ചോദിച്ചു.
“അവള്‍ എന്തൊക്കെയോ ചെയ്യാന്‍ പറയ്ന്ന് അപ്പോഴേക്കും വാതിലടക്കാന്‍ ആള് വന്നു. സാര്‍ ഞാനൊന്നും ചെയ്തില്ല”
                           നല്ല വളര്‍ച്ചയുള്ളവനാണെങ്കിലും അവന് ബുദ്ധി വികാസം പ്രാപിച്ചിട്ടില്ല. വളരെ നേരത്തെ ചോദ്യം ചെയ്യലിനു ശേഷം രണ്ട്‌പേരെയും ഭീഷണിപ്പെടുത്തി വിട്ടു. ‘ഇവിടെ പെണ്‍കുട്ടി ഏതോ സിനിമയോ സീരിയലോ കണ്ടത് സഹപാഠികളെല്ലാം പോയ നേരത്ത് പരീക്ഷിക്കുകയാണ്’.

(2)     ഒരു കാലത്ത് എന്റെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒരു അദ്ധ്യാപകന്റെ നിയന്ത്രണത്തില്‍, വിദ്യാര്‍ത്ഥികള്‍ പച്ചക്കറികൃഷി നടത്തിയിരുന്നു.  അതിന്റെ പരിചരണം മുഴുവന്‍ ബയോളജി ടീച്ചറായ ഞാനും ചില വിദ്യാര്‍ത്ഥികളും ആയിരുന്നു. ആ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ എന്റെ മകളാണ്. സ്വന്തം മക്കളുടെ കൂടെ ടീച്ചറുടെ മകളെയും പച്ചക്കറി നടാനും വെള്ളം ഒഴിക്കാനും അയക്കുന്നത്‌കൊണ്ട് ആയിരിക്കാം, രക്ഷിതാക്കള്‍ക്കൊന്നും പരാതി ഉണ്ടായില്ല. ഒഴിവ് സമയത്തും ക്ലാസ് കഴിഞ്ഞ് വൈകുന്നേരവും, കുട്ടികളും ഞാനും ചേര്‍ന്ന് പച്ചക്കറി തോട്ടത്തില്‍ കയ്പ്പക്ക(പാവക്ക) പൊതിയുകയോ ചീരയിലെ പുഴുക്കളെ നശിപ്പിക്കുകയോ ചെയ്യുന്നുണ്ടാവും.
                        ഒരു ദിവസം പച്ചക്കറിതോട്ടത്തില്‍ ചുറ്റിക്കറങ്ങി സമയം പോയത് അറിഞ്ഞില്ല. അഞ്ച്മണി ആയപ്പോള്‍ വീട്ടിലേക്ക് പോകാനായി കുട്ടികള്‍ തൊട്ടടുത്ത ക്ലാസ്സില്‍‌പോയി പുസ്തകബാഗ് എടുത്ത് വന്നു. ‘അവരുടെ ക്ലാസ്സ് മുറികള്‍ ഓലമേഞ്ഞ താല്‍ക്കാലിക ഷെഡ്ഡാണ്’. അതിനു പിറകിലായി മുന്നില്‍നിന്നും കാണാത്ത ഇടത്താണ് നമ്മുടെ പച്ചക്കറി തോട്ടം. ഞാനും കുട്ടികളും (എല്ലാവരും പെണ്‍‌കുട്ടികളാണ്; ആ കൂട്ടത്തില്‍ മകളും ഉണ്ട്) ക്ലാസ്സുകള്‍ക്കിടയിലൂടെ നടന്ന് മുന്നിലുള്ള സ്റ്റാഫ്‌റൂമിനു മുന്നില്‍ എത്തി. ഒരു നിമിഷം കുട്ടികള്‍ എല്ലാവരും ഒന്നിച്ച് പറഞ്ഞു,
“അല്ല ടീച്ചറെ സ്കൂള്‍ പൂട്ടി എല്ലാവരും പോയല്ലൊ; ടീച്ചറുടെ ബാഗ് എടുക്കെണ്ടെ?”
പറഞ്ഞത് ശരിയാണ്; ടീച്ചറും ആറ് കുട്ടികളും നില്‍ക്കുന്നത് അടഞ്ഞ വാതിലുകളുടെ മുന്നിലാണ്. ഓഫീസ്, സ്റ്റാഫ്റൂം, ലാബ്, ലൈബ്രറി, ക്ലാസ്മുറികള്‍ തുടങ്ങിയവയെല്ലാം അടച്ചുപൂട്ടി ഹെഡ്‌മിസ്ട്രസ്സ് അടക്കം എല്ലാവരും സ്ഥലം വിട്ടിരിക്കുന്നു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ എല്ലാവരും ചേര്‍ന്ന് കൂട്ടച്ചിരിയായി.
“ടീച്ചര്‍ക്ക് ബസ്സിന് പോകാന്‍ പൈസ വേണ്ടെ?; ടീച്ചര്‍ക്കും മകള്‍ക്കും ഇന്ന് എന്റെ വീട്ടില്‍ താമസിക്കാം, ഏറ്റവും അടുത്ത് എന്റെ വീടാണ്”
                         എട്ടാം ക്ലാസ്സുകാരിയുടെ കമന്റ് കേട്ടപ്പോഴാണ് സംഭവത്തിന്റെ ഗൌരവം മനസ്സിലായത്. മൊബൈല്‍ ഫോണ്‍ പോയിട്ട് ഒരു ലാന്റ്ഫോണ്‍‌പോലും സ്ക്കൂളിന് സമീപം കടന്ന് വരാത്ത കാലമാണ്. മകളുടെ ഉപകരണപ്പെട്ടിക്കുള്ളില്‍ അഞ്ച് രൂപയുള്ളതുകൊണ്ട് വീട്ടിലേക്കുള്ള മിനിമം ചാര്‍ജ്ജും അവളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് 25 പൈസയും ബസ്സില്‍ കൊടുത്ത് വീടെത്താന്‍ കഴിഞ്ഞു. ശിഷ്യകള്‍ എല്ലാവരും സമീപവാസിനികള്‍ ആയതിനാല്‍ അവര്‍ നടന്ന് വീട്ടില്‍ പോകുന്നവരാണ്. ജോലി കിട്ടിയതിനു ശേഷം ആദ്യമായിട്ടാണ് സ്ക്കൂളില്‍ നിന്ന് രണ്ട് കൈയും വീശി വീട്ടില്‍ വന്നുകയറിയത്.  
                        അഞ്ച്മണിക്ക് മുന്‍പ് സ്ക്കൂള്‍ അടച്ച കാര്യം ചോദ്യം ചെയ്ത് അടുത്തസ്റ്റാഫ് മീറ്റിംഗ്  അടിച്ചുപൊളിച്ചു.

(3)   ഒരു മാര്‍ച്ച് മാസം ആദ്യത്തെ ആഴ്ച. SSLC പരീക്ഷ എന്ന ഭീകരനെ അദ്ധ്യാപകരെല്ലാം ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ തലയില്‍ കയറ്റിവിട്ടിരിക്കയാണ്. ഏതെല്ലാം വിഷയം ഏതൊക്കെ സമയത്ത് പഠിക്കണം എന്ന ചിന്തയാണ് കുട്ടികള്‍ക്ക്. നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരം വീട്ടില്‍ പോകണമെന്ന ചിന്ത തീരെയില്ല. നമ്മുടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നത് മിക്കവാറും പാവപ്പെട്ടവരുടെ മക്കളാണ്. വീട്ടില്‍ പോയാല്‍ പുസ്തകം തുറക്കാന്‍‌പോലും കഴിയില്ല എന്നാണ് അവര്‍ പറയുന്നത്. വൈകുന്നേരം അഞ്ച് മണിവരെയാണ് പഠനസമയം എങ്കിലും ചിലപ്പോള്‍ അഞ്ചരയും ആറും വരെ ആവും.


                        ഒരു ദിവസം നാല് മണിക്ക് ക്ലാസ്സില്‍ നന്നായി പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികള്‍ക്ക് എന്റെ കൈവശം ഉള്ള ഒരു SSLC റാങ്ക്ഫയല്‍ കൊടുത്തു. അതും എടുത്ത് അവര്‍ മൂവരും കെട്ടിടത്തിനു പിന്നിലുള്ള വാതില്‍ ഇല്ലാത്ത  തുറന്ന ക്ലാസ്സ്മുറിയിലേക്ക് പഠിക്കാന്‍ പോയി. പോകുമ്പോള്‍ ഞാന്‍ ഒരു നിര്‍ദ്ദേശം കൊടുത്തു
“ഞാന്‍ വരുന്നതുവരെ അവിടെയിരുന്ന് പഠിക്കണം”
                              സമയം അഞ്ച് മണി കഴിഞ്ഞപ്പോള്‍ കുട്ടികള്‍ കൂട്ടമായി സ്ഥലംവിട്ടു. സ്ക്കൂള്‍ അടച്ചതോടെ ഒപ്പം അദ്ധ്യാപകരും കൂട്ടമായി പുറത്തിറങ്ങി. പത്ത് മിനുട്ട് നടന്ന് റോഡിലെത്തിയിട്ട് ബസ് കയറണം. അങ്ങനെ പൊങ്ങച്ചം പറഞ്ഞ് അദ്ധ്യാപികമാര്‍ നടക്കവേ, ഹൈവേയില്‍ എത്താറായപ്പോള്‍ എന്റെ തലയിലെ മെമ്മറിയില്‍ നിന്നും പെട്ടെന്ന് ഒരു ഫയല്‍ പുറത്ത്ചാടി.
‘ഞാന്‍ റാങ്ക്ഫയല്‍ കൊടുത്ത് പിന്നിലെ ക്ലാസ്സില്‍ ഇരുത്തിയ പെണ്‍കുട്ടികള്, റാങ്ക്ഫയല്‍ തിരിച്ചുതരാതെ അവര്‍ സ്ക്കൂള്‍വിട്ട് പോവാനിടയില്ല’.
                        ഹൈസ്പീഡില്‍ സ്കൂളിലേക്ക് തിരിച്ചടിച്ച ഞാന്‍ ഗെയിറ്റില്ലാത്ത ആ സ്ക്കൂള്‍ കോമ്പൌണ്ടില്‍ കടന്ന് പിന്നിലെ ക്ലാസ്സില്‍ എത്തിയപ്പോള്‍ കണ്ടു; ‘പരിസരം മറന്ന് മൂന്ന് വിദ്യാര്‍ത്ഥിനികളും പുസ്തകവായനയില്‍ മുങ്ങിയിരിക്കുന്നു’. എന്നെ കണ്ട ഉടനെ ഒരു കുട്ടി പറഞ്ഞു,
“ടീച്ചര്‍ ഇത്ര വേഗം വന്നോ, ഇനിയും ധാരാളം പഠിക്കാനുണ്ട്”
അവരെയും കൂട്ടി തിരിച്ച്പോകുമ്പോള്‍ ഞാന്‍ ഓര്‍ത്തു, “ഞാന്‍ ഇവരെ ഓര്‍ത്തില്ലെങ്കില്‍

(4)   ഏറെക്കാലം ജന്തുസസ്യജാലത്തെ പഠിപ്പിച്ച ഞാന്‍ ഹെഡ്‌മിസ്ട്രസായി രൂപാന്തരപ്പെട്ട് സ്വന്തം ജില്ലയില്‍ തന്നെയുള്ള പുതിയ സ്ക്കൂളില്‍ എത്തിചേര്‍ന്നു. ഗ്രാമപ്രദേശത്തുള്ള, ജില്ലയില്‍ വിജയശതമാനം ഏറ്റവും ‘പിന്നിലായ സ്ക്കൂളായതുകൊണ്ട്’ മാത്രം അറിയപ്പെടുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയം. സ്ക്കൂള്‍ ഭരിക്കാനറിയാത്ത എന്നെ സഹായിക്കാന്‍ അദ്ധ്യാപകരില്‍ ഏതാനും ചിലര്‍ മാത്രം.
                                അവിടെ രണ്ട് നില കെട്ടിടത്തില്‍ 18 ക്ലാസ് മുറികള്‍ ഉണ്ട്. അതില്‍ അപ്‌സ്റ്റേയറില്‍ ഉള്ള 8 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് താഴോട്ടിറങ്ങാന്‍ വീതി കൂടിയ വളഞ്ഞ ഒരു സ്റ്റേയര്‍‌കേയ്സ് മാത്രം. ഈ ചുറ്റുകോണി അവസാനിക്കുന്നിടത്ത് താഴെ വലിയ ഇരുമ്പ് ഗ്രില്ല് താഴിട്ട് പൂട്ടും. പൂട്ട്തുറന്നാല്‍ മാത്രമെ മുകളിലത്തെ ക്ലാസ്സ് മുറികളില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളു. വൈകുന്നേരം കുട്ടികളെല്ലാം പോയിക്കഴിഞ്ഞാല്‍ ഗ്രില്ല്‌സ് അടച്ച് താഴിട്ട് പൂട്ടും. എല്ലാകുട്ടികളും താഴെയിറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം ഇങ്ങനെ അടച്ച് പൂട്ടുന്നത് അദ്ധ്യാപകരോ പ്യൂണോ ആയിരിക്കും. അഞ്ച് മണി കഴിഞ്ഞ് ഏറ്റവും ഒടുവില്‍ പുറത്ത് പോകുമ്പോള്‍ ഞാന്‍ മറ്റു ക്ലാസ്മുറികളെല്ലാം അടച്ചു എന്ന് ഉറപ്പാക്കിയ ശേഷം ഗേറ്റ് കടന്ന് റോഡിലിറങ്ങും. തുടര്‍ന്ന് പ്യൂണ്‍ ഗേറ്റ് അടക്കും. (ഗേറ്റിനു മുന്നില്‍തന്നെയുള്ള റോഡില്‍ നിന്നാല്‍ ബസ്‌സ്റ്റാന്റിലേക്ക് പോകുന്ന ബസ്‌ കിട്ടും)
                             ഒരു ദിവസം സമയം അഞ്ച് മണി കഴിഞ്ഞ് ഇരുപത് മിന്ട്ട്. ക്ലാസ്‌മുറികളും സ്റ്റേയര്‍‌കേയ്സിനു മുന്നിലെ ഗ്രില്ല്‌സും ഓഫീസും അടച്ചശേഷം ഞങ്ങള്‍ ഓഫീസ്‌സ്റ്റാഫും രണ്ട് അദ്ധ്യാപകരും ഒന്നിച്ച് പുറത്തിറങ്ങി സ്ക്കൂള്‍ഗേയിറ്റിനു നേരെ നടന്നു. ഗെയ്റ്റിനു സമീപം എത്താറായപ്പോള്‍ എല്ലാവരും കേള്‍ക്കെ ഒരു പിന്‍‌വിളി,
“ടീച്ചറേ ഞാനിവിടെയാ‍
ഞങ്ങളെല്ലവരും ഒന്നിച്ച് തിരിഞ്ഞ് നോക്കുമ്പോള്‍ അപ്‌സ്റ്റെയറിലെ വരാന്തയില്‍ നിന്നും ഒരു പയ്യന്‍ രണ്ട് കൈയും ഉയര്‍ത്തി വിളിച്ച് കൂവുകയാണ്. 
                      മുകളിലുള്ള എല്ലാ ക്ലാസ്സും നോക്കി ഉറപ്പ് വരുത്തിയിട്ടാണ് താഴോട്ട് ഇറ്ങ്ങേണ്ട വാതില്‍ അടച്ചത്. എന്നിട്ടും ഒരുത്തന്‍ ,  ക്ലാസില്‍‌വെച്ച് ഉറങ്ങിപ്പോയതായിരിക്കാം.  
                     അവനെ തുറന്ന് വിടാനായി തിരിച്ച് നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു,
 ‘ആ വിദ്യാര്‍ത്ഥി ഉണര്‍ന്നത് ഞങ്ങളെല്ലാവരും പോയതിനു ശേഷമാണെങ്കില്‍; പുറത്ത് വരാന്‍ കഴിയാത്ത അവന്‍ താഴോട്ട് ചാടുകയോ നാട്ടുകാരെ കൂവി വിളിച്ച് വരുത്തുകയോ ചെയ്യും. രണ്ടായാലും പിറ്റേന്ന് സ്ക്കൂള്‍ ഇവിടെ ഉണ്ടാകുമോ? ഇവിടെ വരുന്ന അദ്ധ്യാപകരെയെല്ലാം നാട്ടുകാര്‍ ശരിയാക്കും, അപ്പോള്‍പിന്നെ ഹെഡ്ടീച്ചര്‍ എന്ന നിലയില്‍ എന്റെ കാര്യം???’
.
പിന്‍‌കുറിപ്പ്: പല കാലങ്ങളില്‍ പല സ്ഥലങ്ങളിലായി നടന്നിരുന്ന സംഭവങ്ങളാണ് ഇവിടെ അവതരിപ്പിച്ചത്. 

20 comments:

  1. ടീച്ചറെ, കൊള്ളം സ്കൂള്‍ അടക്കല്‍ ചിന്തകള്‍.

    ReplyDelete
  2. കുറിപ്പുകള്‍ അസ്സലാകുന്നു ടീച്ചറേ

    ReplyDelete
  3. യഥാ റ്റീചര്‍ തഥാ പിള്ളേര്‍...

    ReplyDelete
  4. എഴുതുന്നതെല്ലാം കൊള്ളാം ...
    സ്കൂള്‍ അനുഭവങ്ങള്‍ എന്നും സുഖമുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു!

    ReplyDelete
  5. വെള്ളത്തില്‍ ഇറക്കാന്‍ പാടില്ല. (വിദ്യാര്‍ത്ഥികളെ വെള്ളത്തിലിറക്കാതെ നീന്താന്‍ പഠിപ്പിക്കണം)

    ഹഹഹ.. കലക്കി.

    ReplyDelete
  6. ടീച്ചറെ ഈ സ്കൂള്‍ സ്മരണ നന്നായി. കുട്ടികളെ പഠിപ്പിച്ചു നല്ല നിലയില്‍ എത്തിക്കുന്നതില്‍ അധ്യാപകര്‍ അനുഭവിക്കുന്ന കഷ്ടപാടുകളും ഒപ്പം ഒരു ശിഷ്യന്‍/ശിഷ്യ നല്ല നിലയില്‍ എത്തുന്നത്‌ കാണുമ്പോള്‍ അവരുടെ ആനന്ദവും എല്ലാം മനസിലാക്കാന്‍ കഴിഞ്ഞു.
    ‘സ്ക്കൂളിലെത്തിയാല്‍ വിദ്യാര്‍ത്ഥികളെ മഴയും വെയിലും കൊള്ളാന്‍ അനുവദിക്കരുത്.
    കൂടുതല്‍ സമയം പഠിപ്പിക്കരുത്.

    ദൈവമേ ഞാനൊക്കെ പഠിച്ചിരുന്ന സമയത്ത് ഈ നിയമം ഇല്ലാതെ പോയല്ലോ?? നിയമം പോട്ടെ സമരം പോലും സ്കൂളില്‍ വളരെ അപൂര്‍വ്വം.

    ReplyDelete
  7. നന്നായിരിക്കുന്നു....

    ReplyDelete
  8. ചാത്തനേറ്: അതൊരു രസമുള്ള പരിപാടിയാ ഏറ്റവും അവസാനം പോകുന്നത് എല്ലാവരും പോയി ആളൊഴിഞ്ഞ വഴിയിലൂ‍ടെ. അവസാന പീര്യേഡ് ഡ്രില്ലോ ഷട്ടില്‍ കളിക്കാന്‍ അവസരമോ കിട്ടിയാല്‍ ഞാനും ഏറ്റവും അവസാനം വീട്ടില്‍ പോകുന്ന പാര്‍ട്ടിയായിരുന്നു. 7ആം ക്ലാസ് വരെ. പിന്നെ ക്രിക്കറ്റ് കളിക്കാന്‍ വീട്ടിനടുത്ത് ഗ്രൌണ്ടും കൂട്ടുകാരും കിട്ടിയതോടെ ബെല്ലടിച്ചാല്‍ ഉടനേ ആദ്യം ഓടുന്ന ഗ്രൂപ്പിലും.

    ReplyDelete
  9. കുട്ടികളെക്കുറിച്ചുള്ള ചിന്തകൾ മാതാപിതാക്കളെ പോലെ തന്നെ അധ്യയപകർക്കും എത്രത്തോളം ഉണ്ടെന്നു റ്റീച്ചറുടെ ഈ കുറിപ്പിൽ നിന്നും വായിച്ചെടുക്കാം ..നന്നായിരിക്കുന്നു..ആശംസകൾ

    ReplyDelete
  10. രസമായിട്ടെഴുതിയിട്ടുണ്ട്, അഭിനന്ദനങ്ങൾ ടീച്ചർ.

    ReplyDelete
  11. ഒരു ടീച്ചറുടെ കുറിപ്പുകള്‍ നന്നായി..പഴയ വാതിലുകളില്ലാത്ത, നാട്ടുകാര്‍ മനസ്സ് കൊണ്ട് കാവല്‍ കിടന്നിരൂന്ന എന്റെ കുട്ടി സ്കൂള്‍ ഓര്‍മ്മ വന്നു, പ്രൊഫൈല്‍ വായിച്ചിട്ടെന്തോ മനസ്സില്‍ കൊണ്ട് കിടക്കുന്നു

    ReplyDelete
  12. പിന്നിട്ട വഴികളിലേക്കുള്ള തിരിഞ്ഞു നോട്ടം പലപ്പോഴും നിര്‍വൃതി ദായകമാണ്
    ഓര്‍മകളിലൂടെ സഞ്ചരിച്ചു അങ്ങനെ ..............


    കൊള്ളാം ടീച്ചറെ

    ReplyDelete
  13. മിനി ടീച്ചറെ... സ്കൂൾ അനുഭവങ്ങൾ കൊള്ളാട്ടൊ....
    പുതിയ പുതിയ നിയമങ്ങൾ വരുമ്പോൾ ടീച്ചർമാർക്ക് പണി കുറയോ..?
    വെള്ളമില്ലാത്തിടത്ത് നീന്തൽ പഠിപ്പിക്കാൻ എളുപ്പമല്ലെ...!!
    പണ്ടും ഇങ്ങനെ ക്ലാസ് എടുത്തിട്ടുണ്ട്...
    ചൂണ്ടു വിരൽ ഉയർത്തി സാറു പറയുന്നത് ഇന്നും ഓർമ്മയിലുണ്ട്...” ദിസ്സീസ്സെ ടെസ്റ്റ്‌ട്യൂ‌ബ്..”

    ആശംസകൾ...

    ReplyDelete
  14. നല്ല കുറിപ്പുകള്‍. ഒപ്പം ചിന്തിക്കാനുള്ള ഏറെ കാര്യങ്ങളും. കാമ്പസ്സുകള്‍ എപ്പോഴും സുഖമുള്ള ഒരോര്‍മ്മയാണ്. പഠിച്ചിടവും പഠിപ്പിക്കുന്നിടവും അങ്ങനെ തന്നെയാവും. വളരെ ഇഷ്ടപ്പെട്ടു എഴുത്തുകള്‍.

    പക്ഷെ ഇത്രയൊക്കെ നേടിയിട്ടും പ്രൊഫൈലില്‍ നഷ്ടസ്വപ്നങള്‍ മുന്തി നില്‍ക്കുന്നു.

    ReplyDelete
  15. വിദ്ദ്യാലയവിശേഷങ്ങള്‍ വളരെ ലളിതമായി മനോഹരമായി വിവരിച്ചിരിക്കുന്നു.
    നന്നായിരിക്കുന്നു ടീച്ചറെ...

    പ്രൊഫൈല്‍ വായിച്ചപ്പോള്‍ അറിയതെ ഒരു നൊമ്പരം......

    ReplyDelete
  16. കവിത‌-kavitha (.
    അഭിപ്രായത്തിനു നന്ദി.
    കാട്ടിപ്പരുത്തി (.
    നന്ദി.
    poor-me/പാവം-ഞാൻ (.
    നന്ദി.
    jayanEvoor (.
    നന്ദി.
    kumaran|കുമാരൻ (.
    അങ്ങനെ എന്തെല്ലാം പഠിപ്പിക്കണം.
    ഭൂതത്താൻ (.
    നന്ദി.
    സുദേവ് (.
    നന്ദി.
    കുറുപ്പിന്റെ കണക്കുപുസ്തകം (.
    നിയമങ്ങൾ കാരണം പിള്ളേരെ ചെവിക്ക് പിടിക്കാൻ പറ്റാതായി. നന്ദി.
    കൊച്ചുതെമ്മാടി (.
    നന്ദി.
    കുട്ടിച്ചാത്തൻ (.
    നന്ദി.
    ManzoorAluvila (.
    നന്ദി.
    Echmu kutty (.
    നന്ദി.
    ഗൌരീനാഥൻ (.
    നന്ദി.
    ഉമേഷ് പിലിക്കോട് (.
    നന്ദി.
    വീ കെ (.
    നന്ദി. ഇന്നും അങ്ങനെ ക്ലാസ്സ് എടുക്കുന്നവരുണ്ട്.
    പഥികൻ (.
    നന്ദി.
    pattepatamramji (.
    നന്ദി..

    ReplyDelete
  17. Sarikkum njetti poyi chilathu vaayichchappol..anubhavangal eppozhum sangalppangalkku kaiyethunnathinum appuraththaanu!

    ReplyDelete
  18. Hi K S, Kalakkunnund........... Service story valare manoharamay avathrippikkunnund. nalla syliyund. vayanakkaranu rasavahamaa rithi thudaranam. iniyum orupadu karyangal paraanundenu prathishikatte.......... anu

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.