“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

October 27, 2010

വഴി തെറ്റി വന്ന ഒരു കവി


‘പതിവായ്
ഉമ്മകൾ
നൽകി ഞാൻ.
ഒരുനാൾ
വേണ്ടെന്നനുജത്തി.
കാര്യം
എന്തെന്നാരാഞ്ഞു.
കാര്യം
ഏട്ടനും ആണല്ലേ..?’

                    കവിതാ ലോകത്തിലേക്ക് പിച്ചവെച്ച് നടക്കുന്ന ‘ഹാഷിം സീരകത്ത്’ എന്ന കവിയുടേതാണ് ഈ വരികൾ. ഒരു മഹാസത്യം വിളിച്ചുപറഞ്ഞ് മുതിർന്നവരുടെ കണ്ണ് തുറപ്പിക്കുന്ന കവിത.
                   അദ്ദേഹത്തിന്റെ ‘വഴി തെറ്റി വന്നവൻ’ എന്ന കവിതാസമാഹരത്തിലെ ഓരോ കവിതയും വേറിട്ട് നിൽക്കുന്നത്, ആശയത്തിന്റെ തീവ്രത കൊണ്ടാണ്. ‘പേറ്റുനോവറിഞ്ഞ എല്ലാ അമ്മമാർക്കും വേണ്ടി’ സമർപ്പിക്കുന്ന ഈ കവിതാ സമാഹാരത്തിലെ കവിതകൾ ഓരോന്നും ആന്തരികമായ ആശയങ്ങൾ കാരണം പൊള്ളുന്നതും, വായനക്കാരനെ ഏറെ നേരം ചിന്തിപ്പിക്കുന്നതുമാണ്. 

                   കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരത്ത് താമസിക്കുന്ന ‘ഹാഷിം സീരകത്ത്’ എഴുതിയ 43 കവിതകൾ ഉൾക്കൊള്ളുന്ന ‘വഴി തെറ്റി വന്നവൻ’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം 24.10.2010 ന് കണ്ണുരിലെ ‘ബാവാച്ചിഹാളിൽ’ ‌വെച്ച് നടന്നു. ശ്രീ. എം. രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രശസ്തകവി ശ്രീ. കുരിപ്പുഴ ശ്രീകുമാർ നൽകിയ കവിതാപുസ്തകം കണ്ണുരിന്റെ കവിയായ മാധവൻ പുറച്ചേരി ഏറ്റുവാങ്ങിയതോടെ ഹാഷിമിന്റെ കവിതയെയും കവിയെയും മലയാളികൾ തിരിച്ചറിയാൻ തുടങ്ങി.
                      പുസ്തകപ്രകാശന ചടങ്ങിൽ അദ്ധ്യക്ഷൻ ശ്രീ രമേശൻ ബ്ലാത്തൂർ ആയിരുന്നു; പുസ്തക പരിചയം നടത്തിയത് ശ്രീ നാരായണൻ കാവുമ്പായി. പി. കെ ശിഹാബുദ്ദീൻ മാസ്റ്റർ, വിനോദ് വെള്ളായിണി, വി. വി. മോഹനൻ, കെ. മനോജ് മാസ്റ്റർ, എന്നിവർ ആശംസാപ്രസംഗം നടത്തി. ഹാഷിം സീരകത്ത് മറുപടി പറഞ്ഞശേഷം ശ്രീ. എൻ. പി. റഷീദ് മാസ്റ്റർ നന്ദി പറഞ്ഞു.

                   ഹാഷിം ഒരു കവിയാണ്, ഉള്ളിൽ കവിതകൾ നിറഞ്ഞിരിപ്പുണ്ട് എന്ന് തിരിച്ചറിയാൻ നമ്മൾ ഏറെ വൈകി എന്ന് ആശംസാപ്രസംഗം നടത്തിയ എല്ലാവരും അഭിപ്രായപ്പെട്ടു. ശ്രീകണ്ഠാപുരത്തെ ഒരു കടയിലിരുന്ന് മധുര പലഹാരങ്ങളും മധുരിക്കുന്ന പഴങ്ങളും വിൽക്കുന്ന, ചെറുപ്പക്കാരനായ ‘ഹാഷിം’ കവിതയുടെ ലോകത്ത് വിഹരിക്കുന്നുണ്ട് എന്ന് മറ്റുള്ളവർ തിരിച്ചറിഞ്ഞത് ആദ്ദേഹത്തിന്റെ ‘വഴി തെറ്റി വന്നവൻ’ എന്ന കവിതാസമാഹാരത്തിലൂടെയാണ്. അതുവരെ,

‘വ്യതസ്തനാം കവിയായ ഹാഷിമിനെ
സത്യത്തിൽ നമ്മളാരും തിരിച്ചറിഞ്ഞില്ല’
എന്ന സത്യം അദ്ദേഹത്തെ അടുത്തറിയുന്നവരും അദ്ധ്യാപകരും പറഞ്ഞപ്പോൾ സദസ്സിലുള്ളവർ സത്യമായും കരഞ്ഞുപോയി. അനവസരത്തിലുണ്ടായ രോഗം കാരണം ഹൈസ്ക്കൂൾ പഠനം പൂർത്തിയാക്കാനാവാത്ത  ഹാഷിമിന്റെ ഉള്ളിൽ കവിതയുടെ ഒരു ലോകം ഒളിച്ചിരിപ്പുണ്ടെന്ന് പുസ്തകപ്രകാശനത്തോടെ കണ്ണൂരിലുള്ള സഹൃദയലോകം തിരിച്ചറിയാൻ തുടങ്ങി. 
      ഹാഷിമിന്റെ കവിത വായിച്ച് കവിയെ തിരിച്ചറിയുന്ന നിമിഷം വായനക്കാർ ആശ്ചര്യപ്പെടുകയാണ്. ആദ്യത്തെ കവിത ‘സുഗന്ധം’ നോക്കു,
കാറ്റിന്റെ
കൈകളിൽ
എത്തിയില്ലെങ്കിൽ
ഞാൻ
ഇപ്പോഴും
രഹസ്യമായേനേ.
സുഗന്ധം മറ്റുള്ളവർ അറിയണമെങ്കിൽ അതിന് കാറ്റിന്റെ തലോടൽ വേണം. അതെ, ‘വഴി തെറ്റി വന്നവനെ മറ്റുള്ളവനെ’ തിരിച്ചറിയുന്ന കാറ്റ് ആയി മാറുകയാണ് ഈ പുസ്തകപ്രകാശനം. ശ്രീ കുരിപ്പുഴ ശ്രീകുമാർ ഓരോ കവിതയും വായിച്ച്  പ്രകാശനകർമ്മം നിർവ്വഹിച്ചതോടെ കവിതാലോകത്തേക്കുള്ള ഹാഷിമിന്റെ കടന്നുവരവിനെ എല്ലാവരും സ്വാഗതം ചെയ്തു.
ഇന്നത്തെ കാലഘട്ടത്തിന്റെ കവിതയാണ് ‘വാഗ്ദാനം’, അതിലെ വരികൾ,
“അയാൾ
ഇവിടെ വന്നത്
അച്ഛനോട് മോൻ പറയരുത്
അമ്മ മോന് തോക്ക്
വാങ്ങിത്തരാം”
“വേണ്ട,
ഞാൻ മൊബൈലിൽ
പിടിച്ച ചിത്രം
കാണിച്ചു കൊടുത്താൽ
അച്ഛനെനിക്ക്
ബോംബ്
വാങ്ങിച്ചു തരും”
                ഹാഷിം ഇനിയും ഏറെദൂരം സഞ്ചരിക്കും, കവിതയിലൂടെ; ചിലപ്പോൾ കഥയിലേക്ക് ചുവടുമാറ്റം നടത്താനും ഇടയുണ്ട്.
പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട ഏതാനും ഫോട്ടോകൾ കൂടി ഇവിടെ പ്രസിദ്ധീ‍കരിക്കുന്നു.

      
         ‘വഴി തെറ്റി വന്നവൻ’ എന്ന് കവിതാ സമാഹരത്തിന്റെ പേരാണെങ്കിലും നമ്മുടെ യുവകവിക്ക് വഴി തെറ്റിയിട്ടില്ല എന്ന് കാലം തെളിയിക്കും. ജീവിതയാത്രയിൽ കവിതാലോകത്ത് ഏറെദൂരം സഞ്ചരിക്കാൻ ‘ഹാഷിം സീരകത്തിന്’ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

22 comments:

  1. ഇവിടെ, ശാന്താ കാവുമ്പായിയുടെ ബ്ലോഗിൽ വന്നാൽ
    ‘വഴി തെറ്റി വന്നവൻ, കവിതാസമാഹാരത്തെ കുറിച്ച് കൂടുതൽ അറിയാം,

    ReplyDelete
  2. കവിയെ പരിചയപ്പെടുത്തിയതിനു നന്ദി പറയുന്നു.
    ഹാഷിം നു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

    ReplyDelete
  3. ഹാഷിമിന് എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  4. ഈ പരിചയപ്പെടുത്തൽ നന്നായി.
    ശാന്ത ടീച്ചറുടെ ബ്ലോഗ് കണ്ടിരുന്നു.
    ഹാഷിമിന് എല്ലാ നന്മകളും ഉണ്ടാകട്ടെ.

    ReplyDelete
  5. Dear Miniji
    Glad to read about this poet...and thanks for your reporter...

    ReplyDelete
  6. ഈ കവിക്ക് ഭാവിയുണ്ടെന്ന് തന്നെ തോന്നുന്നു.. ഇനിയുമെഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു..

    ReplyDelete
  7. പുസ്തക പരിചയം നന്നായി ...കവിക്കും .കവിതയ്ക്കും ഭാവി ശോഭനമാകട്ടെ ..

    ReplyDelete
  8. നല്ല കവിതകള്‍ ..ഹാഷിമിന് എല്ലാ ഭാവുകങ്ങളും ...മിനി ചേച്ചി നമുക്കും വേണ്ടേ 'അറിയില്ലേ'ഒക്കെ വെച്ച് ഒരു കവിതാ സംഹാരം .....

    ReplyDelete
  9. Sabu M H-, Deepu-, Echmukutty-, poor-me/പാവം-ഞാന്‍-, Sureshkumar Punjhayil-, Manoraj-, രമേശ്‌അരൂര്‍-, faisu madeena-,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഞാൻ അറിഞ്ഞിടത്തോളം ഹാഷിം ബ്ലോഗിൽ എഴുതാറില്ല. എനിക്ക് ഈ ബ്ലോഗ് (ബൂലോകം) മാത്രം മതി.

    ReplyDelete
  10. നല്ല കവിതകളെഴുതുന്ന ഈ കവി ഒരുപാട് ഉയരങ്ങളിലെത്തട്ടെയെന്ന് ആശംസിക്കുന്നു

    ReplyDelete
  11. കവിത ഞാന്‍ വായിക്കാറില്ല, കാരണം
    എനിക്കതു മനസ്സിലാക്കാനുള്ള അറിവും
    ക്ഷമയും സഹൃദയവും ഇല്ല തന്നെ!
    ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍
    ഹാഷിം സീരകത്ത്’ എന്ന കവിയുടെ വരികൾ.
    എന്നെ കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു.
    രമേശ് അരൂരിന്റെ വാക്കുകള്‍ കടമെടുത്ത്:
    “പുസ്തക പരിചയം നന്നായി ...കവിക്കും .കവിതയ്ക്കും ഭാവി ശോഭനമാകട്ടെ ..“
    ആശംസകള്‍!
    പരിചയപ്പെടുത്തിയ മിനിക്കും നന്ദി.

    ReplyDelete
  12. ഫോട്ടോകൾ ചേർത്തുകൊണ്ടുള്ള ഈ പ്രചോദനപ്പെടുത്തൽ, പുതിയ എഴുത്തുകാർക്ക് ഉത്സാഹവും പ്രയോജനകരവുമാകട്ടെ.....

    ReplyDelete
  13. കവിക്ക് ആശംസകള്‍. വിവരണവും ഫോട്ടോകളും കൂടി ആവുമ്പോള്‍ ചടങ്ങില്‍ സംബന്ധിച്ച പ്രതീതി.

    ReplyDelete
  14. നല്ല ആഴമുള്ള കവിതകള്‍ . കെ. എം. പ്രമോദിനെപ്പോലെ കണ്ണൂരിന്റെ അഭിമാനമായി വളരട്ടെ. കണ്ണൂരില്‍ നിന്ന് തന്നെ വന്ന ഒരു പുസ്തകം മൂന്നാം പതിപ്പും ഒറ്റ മാസത്തില്‍ വിറ്റഴിഞ്ഞത് അറിഞ്ഞില്ലേ. അതിന്റെ ഒരു നിരൂപണം ഇവിടെ വന്നാല്‍ വായിക്കാം.

    ReplyDelete
  15. ഹാഷിമും ഇങ്ങനെ വഴിതെറ്റി വന്നവന്‍ തന്നെ !!
    പ്രകാശന ചടങ്ങിനു അദ്ദേഹം ക്ഷണിച്ചിരുന്നു,പക്ഷെ എത്താനായില്ല.പുസ്തകം എത്തിക്കാമെന്നു പറഞ്ഞു.

    ReplyDelete
  16. ധന്യ കുറുപ്പ്-,
    പാറുക്കുട്ടി-,
    കാഡ് ഉപയോക്താവ്-,
    വി.എ || V.A-,
    keraladasanunni-,
    പ്രേമന്‍ മാഷ്‌-,
    ഒരു നുറുങ്ങ്-,

    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി പറയുന്നു.

    ReplyDelete
  17. അഭിനന്ദനീയം
    ആശംസകള്‍
    ഹാഷിമിനും
    മിനിലോകതിനും

    ReplyDelete
  18. മിനി, ഞാനും മിനി ലോകത്ത് നിന്നു തന്നെ ആണ്.
    അല്ലെങ്കില്‍ വന്ന് നോക്കു...പക്ഷെ എനിക്ക് കൂടുതല്‍
    വിശ്വാസം മിണ്ടാ പ്രാണികളെ ആണ്,,,മറ്റുള്ളവരെപ്പറ്റി
    നല്ലത് പറയാനും അവരെ പരിചയപ്പെടുത്താനും വേണം
    ഒരു നല്ല മനസ്സ്....ആശംസകള്‍...

    ReplyDelete
  19. കവിയെ പരിചയപ്പെടുത്തിയതിനു നന്ദി...
    കവിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

    ReplyDelete
  20. Abduljaleel (A J Farooqi)-,
    ente lokam-,
    ManzoorAluvila-,
    കവി ‘ഹാഷിം സീരകത്ത്’നും ഒപ്പം അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.