ഏതാനും വർഷം മുൻപ്, നമ്മുടെ നാട്ടുകാർ മൊബൈലുമായി നടക്കാത്ത കാലം.
സ്ക്കൂൾ അദ്ധ്യയനവർഷം ആരംഭിച്ച് രണ്ട് മാസം കഴിഞ്ഞു. ക്ലാസ്‌ടീച്ചറായ ഞാൻ ഫസ്റ്റ് പിരീഡിൽ എന്റെ സ്വന്തമായ എട്ടാംക്ലാസ്സിൽ ബയോളജി പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു നിമിഷം,,,,
പെൺകുട്ടികളുടെ ഭാഗത്ത് പിൻബെഞ്ചിൽ ആകെ ഒരു ബഹളത്തെ തുടർന്ന് ഒരു കുട്ടി എഴുന്നേറ്റ് പറഞ്ഞു,
“ടീച്ചറെ ഇവൾക്ക് വയറുവേദന, കിടന്നു കരയുകയാണ്”
ക്ലാസ്സിൽ വളരെ സയലന്റ് ആയ, ഒരു ചോദ്യത്തിനും ഉത്തരം പറയാത്ത, കൂട്ടത്തിൽ മുതിർന്ന പെൺകുട്ടി ഡസ്ക്കിൽ തലചായ്ച്ച് കിടന്ന് കരയുകയാണ്. ഞാൻ അടുത്ത് പോയി ആ കുട്ടിയെ ഒന്ന് നോക്കി;
അവൾ തന്നെ?
കരയുന്നത് അവളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരു നിമിഷം എന്റെ ചിന്തകൾ പിറകോട്ട് പോയി. രണ്ട് തവണ ഇതേ പെൺകുട്ടിയെ ഓട്ടോപിടിച്ച് വീട്ടിലെത്തിച്ചത് ഞാൻ തന്നെയായിരുന്നു; ആദ്യം വയറുവേദന, പിന്നെ തലവേദന,,,
പെൺകുട്ടികളായാൽ എന്തൊക്കെ വേദനകളാണ് അവളെ കാത്തിരിക്കുന്നത്?
ഇതിപ്പോൾ മൂന്നാം തവണ,,, എന്നാൽ ഈ കുട്ടി,,, എനിക്കാകെ സംശയം,,
ഞാൻ അവളോട് ചോദിച്ചു,
“നിനക്കെന്താ പറ്റിയത്? വീട്ടിൽ പോകണോ?”
എന്റെ ചോദ്യം കെട്ടപ്പോൾ അവൾ തലയുയർത്തി വേണമെന്ന അർത്ഥത്തിൽ തലകുലുക്കി.
“വീട്ടിൽ ആരാ ഉള്ളത്?”
ചോദിക്കാൻ കാരണം,,, മിക്കവാറും സാധാരണക്കാരായ കുട്ടികളുടെ വീടിന്റെ വാതിൽ പകൽനേരത്ത് അടഞ്ഞിരിക്കും; വീട്ടിലെ മുതിർന്നവർ കൂലിപ്പണിക്ക് പോകുന്നതാണ് കാരണം.
“വീട്ടില് അച്ഛനും അമ്മയും ഉണ്ട്”
“അപ്പോൾ അമ്മ ജോലിക്ക് പോയിട്ടില്ലെ?”
“ഇല്ല”
അവൾ പറഞ്ഞ മറുപടി ഞാൻ വിശ്വസിച്ചില്ല, രണ്ട് തവണ എന്റെ മുഖത്ത്‌നോക്കി കള്ളം പറഞ്ഞ കുട്ടിയാണ്. ‘പിള്ളമനസ്സിൽ കള്ളം ഇല്ല’ എന്ന പഴമൊഴി ഉണ്ടെങ്കിലും നമ്മുടെ പിള്ളമാഷ് മാത്രമല്ല, പിള്ളേരും പച്ചക്കള്ളം പറയാറുണ്ടെന്ന മുന്നറിവ് എനിക്കുണ്ട്. ആവശ്യം വന്നാൽ അവസരത്തിനൊത്ത് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ‘കളവ് പറയുകയും കള്ളം ഒളിപ്പിക്കുകയും ചെയ്യും’ എന്നാണ് എന്റെ അനുഭവപാഠം.
ഫ്ലാഷ് ബാക്ക്,,,
സ്ക്കൂൾ തുറന്ന് ഒരുമാസം കഴിഞ്ഞപ്പോഴാണ് പുതിയതായി എട്ടാംതരത്തിൽ ചേർന്ന ഇതേ പെൺകുട്ടിക്ക് വയറുവേദന വന്നത്. ഞാൻ അടുത്തുപോയി ആശ്വസിപ്പിച്ച് കാരണം തിരക്കിയപ്പോൾ അവൾ പറഞ്ഞത്, ‘എല്ലാമാസവും ഇതുപോലെ വയറുവേദന ഉണ്ടാവാറുണ്ട്’ എന്നായിരുന്നു. ‘നല്ല കട്ടൻചായ എത്തിക്കാം, അത്കുടിച്ച് അല്പസമയം കിടക്കാൻ സൌകര്യം ചെയ്യാമെന്ന്’ പറഞ്ഞപ്പോൾ അവളുടെ കരച്ചിലിന്റെ തീവ്രത കൂടി. വീട്ടുകാരെപറ്റി തിരക്കിയപ്പോൾ അവൾ പറഞ്ഞു,
“ടീച്ചറെ അച്ഛൻ വീട്ടിലുണ്ട്”
“അപ്പോൾ അമ്മയോ? അച്ഛന് ജോലിക്ക് പോകണ്ടെ?”
“അച്ഛന് കോയമ്പത്തൂരാണ് ജോലി, ഇപ്പോൾ വീട്ടിൽ വന്നിട്ടുണ്ട്”
“അമ്മയോ? വയറുവേദനയുമായി നീ കിടക്കുമ്പോൾ അമ്മ വീട്ടിലില്ലാതെ എങ്ങനെയാ?”
“അമ്മ അടുത്ത വീട്ടിലാണ് ജോലിക്ക് പോയത്; ഉച്ചയായാൽ പണികഴിഞ്ഞ് വീട്ടിൽ വരും”
“ഓട്ടോ പോകുന്ന സ്ഥലമാണോ?”
“വേണ്ട, ഞാൻ നടന്ന് പോകും”
“അത് പറ്റില്ല, ഓട്ടോ വിളിക്കാം”
അവളുടെ പുറം തടവിക്കൊണ്ടിരിക്കെ എന്റെ ചോദ്യങ്ങൾക്കെല്ലാം ആ പെൺകുട്ടി ഉത്തരം പറഞ്ഞു. പ്രായപൂർത്തിയായാൽ നമ്മുടെ പെൺകുട്ടികൾക്കുണ്ടാവുന്ന പ്രയാസങ്ങൾ ഓരോന്നായി ഞാൻ ഓർത്തു. അതിനിടയിൽ ഓട്ടോ വന്നപ്പോൾ ഹെഡ്‌മാസ്റ്ററെ അറിയിച്ചശേഷം അവളുടെ വീട്ടിലേക്ക് യാത്രയായി. അസുഖമുള്ള കുട്ടികളെ വീട്ടിലെത്തിക്കുന്ന അവസരങ്ങളിൽ അത്യാവശ്യം വരുന്ന ഘട്ടങ്ങളിൽ മാത്രമേ ഞാൻ മറ്റ് അദ്ധ്യാപകരുടെ സഹായം അഭ്യർത്ഥിക്കാറുള്ളൂ.
ആ കുട്ടിയുടെ വീട് പട്ടണത്തിലെ തെരുവിൽ ജീവിച്ചവരുടെ പുനരധിവാസ കോളനിയാണ്; നീല ഷീറ്റുകളും, തകരവും കൊണ്ട് പൊതിഞ്ഞ കൂരകൾ നിറഞ്ഞ ഇടം. നമ്മുടെ ശിഷ്യസമ്പത്തുകൾ ധാരാളം ഇവിടെയുള്ളതിനാൽ എത്രയോ തവണ ഇതേ സ്ഥലത്ത് വന്നതാണ്.
വീട്ടിനു സമീപത്തെ റോഡിൽ ഓട്ടോ നിർത്തിയപ്പോൾ അവൾ എന്നെ നിർബ്ബന്ധിച്ചു,
“ടീച്ചർ വരേണ്ട, ഞാൻ ഒറ്റക്ക് പോയ്‌ക്കോളും”
പാവപ്പെട്ട ആ പെൺകുട്ടി, അവളുടെവീട് കണ്ട്, ദയനീയസ്ഥിതി ടീച്ചർ അറിയാതിരിക്കാൻ പറയുന്നതായിരിക്കാം. എന്നാൽ അവളുടെ വാക്ക് അവഗണിച്ച്, അവളുടെ പുസ്തകസഞ്ചിയും എടുത്ത്, അവളെ മുന്നിൽ നടത്തി ഞാൻ പിന്നിൽ നടന്നു. നീലപ്ലാസ്റ്റിക്ക് ഷീറ്റ്‌കൊണ്ട് മറച്ച കുടിലിന്റെ മുന്നിലെത്തിയപ്പോൾ അവൾ ‘അച്ഛാ’ എന്ന് വിളിച്ചു. ആ വിളി കേൾക്കേണ്ടതാമസം ഒരാൾ വാതിൽ തുറന്ന് പുറത്ത് വന്നു. മകളെ കണ്ടതോടെ ആ അച്ഛൻ ഓടിവന്ന് കെട്ടിപ്പിടിച്ചു,,,
...പരിസരം മറന്ന ഒരു ആലിംഗനം!!!
ഏതാനും നിമിഷം കഴിഞ്ഞപ്പോൾ ‘പിതൃസ്നേഹത്തിന്റെ ആഴം അളന്നുകൊണ്ടിരുന്ന’ എന്നെ ചൂണ്ടി മകൾ പറഞ്ഞു,
“അച്ഛാ, ഇതെന്റെ ടീച്ചറാ”
ആ മനുഷ്യൻ എന്നെനോക്കി കൈകൂപ്പിയശേഷം പറഞ്ഞു,
“അമ്മാ ഇവിടെയിരുക്ക്, നാൻ ഇവളുടെ അച്ചൻ”
“മകൾക്ക് വയറുവേദനയെന്ന് പറഞ്ഞാ ഇങ്ങോട്ട് വന്നത്, അമ്മ എവിടെ?”
“അവൾടെ അമ്മാ റാവിലെ വേലക്ക് പോയി”
“അമ്മയെ വിളിക്ക്, ഇവിടെ അടുത്തല്ലെ ജോലി”
“ഇവൾടെ അമ്മ ദൂരെ പോയിരിക്കാ, വറാൻ രാത്രിയാവും”
“എന്നാല് അവൾക്ക് നല്ല കട്ടൻകാപ്പിയിട്ട് കൊടുക്ക്, വയറുവേദന മാറും,” പിന്നെ എന്റെ ശിഷ്യയെനോക്കി പറഞ്ഞു, “അകത്ത് കിടന്ന് വിശ്രമിച്ചാൽ വേദന മാറും”
തിരികെ ഓട്ടോയിൽ കയറി സ്ക്കൂളിലേക്ക് വന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ പലതും ചിന്തിക്കാൻ തുടങ്ങി; ‘എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റെയ്ക്ക്’,
അമ്മയില്ലെങ്കിലും വീട്ടിൽ സ്വന്തം പിതാവ് തന്നെ വീട്ടിലുള്ളത് ആ കുട്ടിക്ക് ആശ്വാസമേകിയിരിക്കണം. അച്ഛനെ കണ്ടപ്പോൾതന്നെ അവളുടെ രോഗം മാറിയത് എന്നെ ആശ്ചര്യപ്പെടുത്തി.
അമ്മയില്ലെങ്കിലും വീട്ടിൽ സ്വന്തം പിതാവ് തന്നെ വീട്ടിലുള്ളത് ആ കുട്ടിക്ക് ആശ്വാസമേകിയിരിക്കണം. അച്ഛനെ കണ്ടപ്പോൾതന്നെ അവളുടെ രോഗം മാറിയത് എന്നെ ആശ്ചര്യപ്പെടുത്തി.
അവളെകുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ദയനീയമായ കഥകളായിരുന്നു. റോഡ് നിർമ്മാണത്തിനായി തമിഴ്‌നാട്ടിൽ നിന്നും വന്ന ആളാണ് അവളുടെ അച്ഛൻ. അയാൾക്ക് കോയമ്പത്തൂരിൽ ഭാര്യയും മക്കളും ഉണ്ട്. നല്ല കുടുംബത്തിൽപ്പെട്ട അവളുടെ അമ്മ, അയാളുടെ കൂടെ ഒളിച്ചോടിയപ്പോൾ വീട്ടുകാർ ഒഴിവാക്കി. അവൾക്ക് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു അനുജനുണ്ട്. ഒരു ജോലിയും ചെയ്യാത്ത അച്ഛൻ, എന്നും രാത്രിയിൽ മദ്യപിച്ച് വന്നാൽ അമ്മയെ അടിച്ച് പുറത്താക്കും. ഇങ്ങനെയുള്ള ഒരു വീട്ടിലെ കുട്ടിക്ക് എങ്ങനെ പഠിക്കാൻ കഴിയും?
... ഏതാണ്ട് പത്ത് ദിവസം കഴിഞ്ഞപ്പോൾ അവൾക്ക് വീണ്ടും അസുഖം വന്നു,
‘ഇത്തവണ തലവേദന’
തലയുയർത്താതെ കരയുന്ന അവളെ വീട്ടുകാരില്ലാതെ എങ്ങനെ ഡോക്റ്ററെ കാണിക്കും? അന്നും ഓട്ടോ വിളിച്ച് ആ കുട്ടിയോടൊപ്പം ഞാനും അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു; ‘ഇടയ്ക്കിടെ അസുഖം വരുന്ന കുട്ടിയെ ഡോക്റ്ററെ കാണിക്കണമെന്ന്’ രക്ഷിതാക്കളോട് പറയാനും കൂടിയാണ് അന്ന് പോയത്.
എന്നാൽ ആ ദിവസവും അവൾ എന്നെ ആശ്ചര്യപ്പെടുത്തി.
‘ഇത്തവണ തലവേദന’
തലയുയർത്താതെ കരയുന്ന അവളെ വീട്ടുകാരില്ലാതെ എങ്ങനെ ഡോക്റ്ററെ കാണിക്കും? അന്നും ഓട്ടോ വിളിച്ച് ആ കുട്ടിയോടൊപ്പം ഞാനും അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു; ‘ഇടയ്ക്കിടെ അസുഖം വരുന്ന കുട്ടിയെ ഡോക്റ്ററെ കാണിക്കണമെന്ന്’ രക്ഷിതാക്കളോട് പറയാനും കൂടിയാണ് അന്ന് പോയത്.
എന്നാൽ ആ ദിവസവും അവൾ എന്നെ ആശ്ചര്യപ്പെടുത്തി.
… വീട്ടിലെത്തി സ്വന്തം പിതാവിനെ കണ്ടതോടെ മകളുടെ രോഗമെല്ലാം പമ്പകടന്നപ്പോൾ എന്നിൽ സംശയരോഗം കടന്നുവന്നു.
ഏത് കാര്യത്തിലും സംശയം തോന്നുന്ന എനിക്ക് ചിന്തിക്കാൻ ഒന്ന്‌കൂടി.
എന്റെ ചിന്തകൾ കാട്‌കയറാൻ മാത്രം ഒരു സംഭവം ഒരാഴ്ച മുൻപ് ഉണ്ടായി, പി.ടി.എ. മീറ്റിംഗ്. പതിവുപോലെ അച്ഛന്മാരുടെ എണ്ണത്തെക്കാൾ ഇരട്ടി അമ്മമാരാണ്. നമ്മുടെ വയറുവേദനക്കാരിയുടെ അമ്മയെ കണ്ടെത്തി മകളുടെ രോഗവിവരം പറഞ്ഞപ്പോൾ, ആ സ്ത്രീ ആശ്ചര്യപ്പെട്ടപ്പെട്ടു; അതോടെ ഞാനൊന്ന് ഞെട്ടി. ‘മകൾക്ക് വയറുവേദനയും തലവേദനയും വന്ന്, ഉച്ചയ്ക്ക്മുൻപ് വീട്ടിൽ വന്ന കാര്യം അമ്മ അറിഞ്ഞിട്ടില്ല’. സംഭവം അറിഞ്ഞപ്പോൾ ആ അമ്മ പറഞ്ഞു,
“ടീച്ചറേ, എന്ത്‌വന്നാലും എന്റെ മകളെ നേരത്തേ വീട്ടിലേക്ക് വിടരുത്. പകൽ എല്ലാരും പണിക്ക് പോകുന്ന നേരമാ, അന്ന് വീട്ടിൽ അച്ഛനുള്ളത് എന്റെ മോൾടെ ഭാഗ്യം”
അപ്പോൾ ആ വേദനകൾക്ക് പിന്നിൽ ആ വിദ്യാർത്ഥിനി എന്തോ ഒളിക്കുന്നുണ്ട്, ആകെ ഒരു ദുരൂഹത.
അതേ പെൺകുട്ടിക്കാണ് ഇന്ന് വയറുവേദന വന്നിരിക്കുന്നത്,,,
ഇനി,,,,,,
അവളെത്ര കരഞ്ഞാലും വീട്ടിലേക്ക് വിടുന്ന പ്രശ്നമില്ല; നേരെ ആശുപത്രിയിലേക്ക് പോകാം. ഞാൻ സ്ക്കൂളിലെ കായിക ആദ്ധ്യാപികയെ സമീപിച്ച് കാര്യങ്ങൾ വിശദീകരിച്ചു. വിദ്യാർത്ഥികൾ കൂടിയതോതിലും അദ്ധ്യാപകർ വലിയതോതിലും ഹെഡ്‌മാസ്റ്റർ ചെറിയതോതിലും ഭയപ്പെടുന്നത് നമ്മുടെ ഫിസിക്കൽ എഡുക്കേഷൻ(പി.ഇ.ടി.) ടീച്ചറെയാണ്. ഇത്തരം കാര്യങ്ങൾ നേരെയാക്കാനുള്ള സാമർത്ഥ്യം അവരുടെ സവിശേഷതയാണ്.
ടിച്ചർ ക്ലാസ്സിൽവന്ന് വേദനയുള്ള പെൺകുട്ടിയെ വിളിച്ച് ലബോററ്ററിയുടെ നാല് ചുമരുകൾക്കിടയിലെ ഏകാന്തതയിൽ ഇരുത്തി, അവളെ കൌൺസിലിംഗ് നടത്തി.
…രണ്ട് മണിക്കൂറിനുശേഷം നമ്മുടെ പി.ഇ.ടി. എന്നോട് പറഞ്ഞത് കേട്ട് ഞാനാകെ ഞെട്ടിത്തരിച്ചു,
“ടീച്ചറെ ഇങ്ങനെ പോയാൽ പത്താംതരം പൂർത്തിയാവുന്നതിന് മുൻപ് ആ പെൺകുട്ടി ചിലപ്പോൾ ‘മെറ്റേണിറ്റി ലീവ്’ എടുക്കാനിടയുണ്ട്”
“അത്?”
“സ്വന്തം അച്ഛൻ മകളെ പീഡിപ്പിക്കുന്നു; പല കാരണങ്ങൾ പറഞ്ഞ് ആ കുട്ടി വീട്ടിൽപോകുന്നത് അവളുടെ അച്ഛനുമായി ബന്ധപ്പെടാനാണ്”
“അത്, അവളുടെ അമ്മ,,,”
“അവളുടെ അച്ഛന് കോയമ്പത്തൂരിൽ ഭാര്യയും മക്കളും ഉണ്ട്, ഇവിടേയും. ഇവിടെ വന്നാൽ അമ്മയില്ലാത്ത നേരത്ത് സ്വന്തം അച്ഛന്‌വേണ്ടി അമ്മ ചെയ്യുന്നപണി മകളും ചെയ്യുന്നു. ഇത് ഏഴാം ക്ലാസ് മുതൽ തുടങ്ങിയതാ”
“അത് കുഴപ്പമല്ലെ, അവളതിന് സമ്മതിക്കാമോ?”
“അവൾ അതൊരു തെറ്റായി കാണുന്നില്ല, അച്ഛൻ മാത്രം വീട്ടിലുണ്ടെങ്കിൽ സ്ക്കൂളിൽനിന്ന് എന്തെങ്കിലും തട്ടിപ്പ് പറഞ്ഞ് ആ പെൺകുട്ടി വീട്ടിലെത്തും. അമ്മയിൽനിന്ന് ഇക്കാര്യം ഒളിച്ചു വെച്ചിരിക്കയാണ്”
“അപ്പോൾ നമ്മളെന്ത് ചെയ്യും? ഒരു കുട്ടിയുടെ അമ്മയോട് ഇക്കാര്യം പറയാൻ പറ്റുമോ?”
“പറഞ്ഞാൽ ഒരമ്മയും വിശ്വസിക്കില്ല, അവളോട് കുറേ കാര്യങ്ങൾ ഞാൻ പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്. നമ്മൾ ചെയ്യേണ്ടത്, അസുഖമുണ്ടെന്ന് പറഞ്ഞാൽ ആ കുട്ടിയെ വീട്ടിലേക്ക് വിടരുത്, പിന്നെ ഈ വക കാര്യങ്ങൾ മറ്റാരെയും അറിയിക്കില്ല എന്നാണ് ഞാൻ പറഞ്ഞത്. അതുകൊണ്ട് നിങ്ങൾ അവളെ ചോദ്യം ചെയ്യാൻ പോവണ്ട,,”
അപ്പോൾ അതാണ് കാര്യം,,,
അച്ഛനും മകളും ചേർന്നുള്ള ലൈംഗികകേളി,,,
പുറത്ത് അറിഞ്ഞാൽ പത്രത്തിൽ വരുന്ന പീഡനക്കളി!!!
പിന്നീട്,,,
അദ്ധ്യാപകരുടെ ശ്രദ്ധയും ഒപ്പം ഭീഷണിയും ഉണ്ടായപ്പോൾ തലവേദനയോ വയറ്റിൽ വേദനയോ കൂടാതെ നാല് മാസത്തോളം അവൾ കൃത്യമായി സ്ക്കൂളിൽ വന്നു. എന്നാൽ പെട്ടെന്ന് ഒരു ദിവസം മുതൽ അവൾ വരാതായപ്പോൾ ഞങ്ങൾക്ക് ആകെ സംശയം. എന്ത് പറ്റിയെന്നറിയാനുള്ള ആകാംക്ഷയോടെ കായികഅദ്ധ്യാപികയും ഞാനും അവളുടെ വീട്ടിൽപോയി അമ്മയെ കണ്ടു,,,
ഞങ്ങളെ കണ്ടപ്പോൾ അമ്മക്ക് വളരെ സന്തോഷം!!!
അവർ പറഞ്ഞു,
“ടീച്ചറെ എന്റെ മോള് ഇനി പഠിക്കുന്നില്ല; അവൾ അച്ഛന്റെ കൂടെ കോയമ്പത്തൂരിൽ പോയി. അവിടെ ഒരു ഏതോ ഒരു സിനിമാനടിയുടെ വീട്ടിൽ ജോലിക്ക് ആളെ വേണംപോലും; നല്ല പണം കിട്ടും, പിന്നെ എന്റെ മോള് പഠിച്ചിട്ടെന്താവാനാ,,,ടിച്ചറ് പറ,,,”
സമൂഹത്തിന്റെ പുറംപോക്കിൽ ജീവിക്കുന്ന ആ അമ്മക്ക് ഞങ്ങൾ എന്ത് ഉത്തരമാണ് നൽകേണ്ടത്???
എന്റെ ഈ അനുഭവം ‘boolokam online' ൽ ഏതാനും ആഴ്ചകൾക്ക് മുൻപ് പോസ്റ്റ് ചെയ്തതാണ്.
ReplyDeleteഭയംകരം..വായിച്ചിട്ട് പേടിയും ദേഷ്യവും കരച്ചിലും എല്ലാം കൂടി വന്നു..വലിയ തോതില്‍ ഗ്രസിക്കുന്ന മാനസികവൈകൃതമാണിത്.
ReplyDeleteതെറ്റ് തിരുത്താം.തെറ്റാണെന്ന് അറിയുകപോലും ഇല്ലെങ്കില്‍ ...പവിത്രമായ ഒരു ബന്ധം പോലും ഇല്ലെന്നു വന്നാല്‍... എല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയമാണിത്.ഇതിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല.
പത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ ധാരാളം വായിച്ചിട്ടുണ്ടെങ്കിലും പരിചയത്തില്‍ പെട്ടൊരാള്‍ പറയുന്നത് ആദ്യമായാണ് കേള്‍ക്കുന്നത്.കലികാലം അല്ലാതെന്തു പറയാന്‍!
ReplyDeleteഒറ്റ ശ്വാസത്തില്‍ ആണ് ഇത് വായിച്ചു തീര്‍ന്നത് ,വായിച്ചു തുടങ്ങിയപോള്‍ ആ കുട്ടി ഗര്‍ഭിണി ആയി കാണും എന്ന ആണ് വിചാരിച്ചത് .അതുപോലെ ഉള്ള പല കഥകള്‍ കേട്ടിട്ടുണ്ടല്ലോ ? പക്ഷെ അവസാനംവരെ വായിച്ചപ്പോള്‍ വേദനിച്ചു ..വല്ലാതെ വേദനിച്ചു ...ആ അമ്മ ഈ കാര്യം ഇനി എപ്പോള്‍ എങ്കിലും അറിയുമ്പോള്‍ എന്താവും ,അല്ലേ ?
ReplyDeleteസമൂഹത്തിന്റെ താഴേക്കിടയിലുള്ള മനുഷ്യർ...അഞ്ജതയും റാഷായ ജീവിതവുമാകാം ഇവരെ ഇങ്ങനെയാക്കിഥീർത്തത്..
ReplyDeleteഅച്ഛൻ മകളെ പീഡിപ്പിക്കുന്നു..
ReplyDeleteഈ കേസില്‍ അങിനെ പറയാന്‍ പറ്റുമോ ആവോ? പെണ്‍കുട്റ്റി വേദനകള്‍ ക്രിയേറ്റ് ചെയ്ത് ഓടുകയല്ലെ എന്നെ എന്തേ പീഡിപ്പിക്കാത്തൂ എന്ന് ചോദിച്ചു കൊണ്ട്!!!
അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു
ReplyDeleteഎന്നു പറയാന്‍ പറ്റുമോ ടീച്ചറേ...?
അച്ഛനും മകളും കൂടിയുള്ള ഒരു അഡ്ജസ്റ്റ്മെന്റല്ലേ...ഇത്...
ഇവിടെ അവളെ അച്ഛൻ പീഡിപ്പിച്ചതല്ല (ചിലപ്പോൾ ആദ്യകാലത്ത് പീഡനം നടന്നിരിക്കാം) ഇതുപോലുള്ള സംഭവങ്ങൾ പുറത്ത് അറിയുന്നത് പീഡനം എന്ന പേരിലായിരിക്കും. ഇവിടെ പെൺകുട്ടിയും അവളുടെ കുടുംബസംവിധാനവും ഒറ്റമുറി വീടും അവളെ ഇങ്ങനെ ആക്കിയതായിരിക്കാം. അവൾക്ക് പരാതിയില്ലല്ലൊ, പിന്നെ മറ്റുള്ളവർ എന്തിന് കുറ്റം പറയുന്നു?’ എന്ന് ആ അച്ഛൻ ചോദിക്കും.
ReplyDeleteഒരിക്കൽ ടൌണിലുള്ള പലചരക്ക് കടയിൽ ഉച്ചസമയത്ത് കടയുടമയെയും ഒരു പതിമൂന്ന് വയസ്സുകാരിയെയും നാട്ടുകാർ പിടികൂടി. പെൺകുട്ടി കരച്ചിൽ തന്നെ. ഉടമയെ എല്ലാവരും ചേർന്ന് കെട്ടിയിട്ട് തല്ലി ഒരുപരുവം ആക്കിയപ്പോൾ പോലീസ് വന്നു. അപ്പോഴാണ് നാട്ടുകാർ ഞെട്ടിക്കുന്ന സംഭവം അറിയുന്നത്, ‘മൂന്ന് മാസമായി സ്ക്കൂളിലേക്ക് പുറപ്പെട്ട ആ പെൺകുട്ടി നേരെ ആ കടയുടെ അകത്ത് കയറി വൈകുന്നേരം വരെ അവിടെ ഒളിച്ചിരിക്കുകയാണെന്ന്’. ഇതുപോലെ തിരിച്ചറിവ് ഇല്ലാത്ത പെൺകുട്ടികൾ സ്വയം നാശം ഏറ്റുവാങ്ങുകയാണ്. ഒരുതരം മാനസിക വൈകൃതം.
@vasanthalathika-,
ReplyDeleteതെറ്റ് തിരുത്താം, തെറ്റാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ എങ്ങനെ തിരുത്തും? അതാണ് അവസ്ഥ. അഭിപ്രായം എഴുതിയതിന് നന്ദി.
@Mohamedkutty മുഹമ്മദുകുട്ടി-,
പത്രത്തിൽ വരുന്ന വാർത്തകൾക്ക് നമ്മൾ സാക്ഷിയാവുകയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@siya-,
കൌമാര വിദ്യാഭ്യാസവും കൌൺസിലിങ്ങും ചെറുപ്രായത്തിലെ നൽകേണ്ടി വരുന്ന അവസ്ഥയാണ്. ഒരിക്കൽ പത്താം തരത്തിലെ വിദ്യാർത്ഥികളെ കൌൺസിലിംഗ് നടത്തിയ വ്യക്തി, കുട്ടികൾ പേരു വെക്കാതെ എഴുതിയ ചോദ്യങ്ങളുടെ ലിസ്റ്റ് ബയോളജി ടീച്ചറായ എനിക്ക് ക്ലാസ് കഴിഞ്ഞതിനുശേഷം നൽകി. അത് വായിച്ച ഞെട്ടൽ വർഷങ്ങൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. നമ്മുടെ കുട്ടികൾ ഏതെല്ലാം അവസ്ഥകളിലാണ്? അഭിപ്രായം എഴുതിയതിന് നന്ദി.
@Pony Boy-,
അവരുടെ സമൂഹത്തിൽ ഒരു തെറ്റായി കാണാത്ത സംഭവം ആയിരിക്കാം. ദിവസേന മദ്യപാനം നടക്കുന്ന വീട്ടിലെ കുട്ടിയോട് മദ്യപാനം തെറ്റാണെന്ന് പറയുന്നതു പോലെയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@poor-me/പാവം-ഞാന്‍-,
കൊള്ളേണ്ടത് ആ പെൺകുട്ടിക്ക് തന്നെയാണ്, അതുതന്നെയാണ് അദ്ധ്യാപകർ ചെയ്തതും. ഭീഷണിയും ബോധവൽക്കരണവും സ്ക്കൂളിൽ വെച്ച് നടത്തിയാലും വീട്ടിലെ അന്തരീക്ഷം അതല്ലല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.
@റിയാസ് (മിഴിനീര്‍ത്തുള്ളി)-,
ശരിക്കും അഡ്ജസ്റ്റ്മെന്റ് തന്നെ, അവളുടെ അമ്മയെയും അദ്ധ്യാപകരെയും സമൂഹത്തെയും വിഡ്ഡിയാക്കുകയാണ്. നമ്മൾ തെറ്റാണെന്ന് പറഞ്ഞാലും അത് അവൾക്ക് ഇഷ്മാണ് എന്ന് അവൾ പറയുന്നു. ഒടുവിൽ അച്ഛന്റെ കൂടേ അറിയപ്പെടാത്ത ഇടത്തേക്ക് പോകാൻ അവളെ പ്രേരിപ്പിച്ചതും തെറ്റ് തെറ്റായി കാണാത്തതു കൊണ്ടാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
മൂല്യ ബോധമുള്ള തലമുറകളെ വളര്‍ത്തിയെടുക്കാന്‍ ഇന്ന് ഒന്നിനും നല്ല മാതൃകകള്‍ ഇല്ല എന്നതാണ് ഒരു പ്രശ്നം..നല്ല അധ്യാപകരില്ല ,നല്ല മാതാപിതാക്കളില്ല,നല്ല എഴുത്ത്കാരില്ല
ReplyDeleteനല്ല രാഷ്ട്രീയക്കാരില്ല..മൊത്തത്തില്‍ നന്മയുള്ള മനുഷ്യരില്ല...:(
...............!
ReplyDeleteടീച്ചറെ ഭയങ്കര ഹൃദയമിടിപ്പോടെ ഞാന്‍ വായിച്ചു തീര്‍ത്തു കൂടുതല് പറയാന്‍ വാക്കുകള്‍ ഇല്ലാ
ReplyDeleteഭയാനകം..
ReplyDeleteഎവിടെയോ വായിച്ചതോര്‍ക്കുന്നു കുട്ടികളെ നിര്‍ബന്ധമായും പത്രം വായിക്കാന്‍ പ്രേരിപ്പിക്കണം എന്ന്. ചിലപ്പോള്‍ അവര്‍ക്ക് നല്ലതും ചീത്തയും തിരിച്ചറിയാന്‍ അത് സഹായിക്കും. പക്ഷെ ഈ അനുഭവം... എന്ത് പറയാന്‍...
ReplyDeleteവല്ലാത്ത ഞെട്ടല്‍ ഉണ്ടാക്കി ടീച്ചറെ ഇത്... ഇത് സത്യമോ??കുട്ടിയുടെ സമ്മതത്തോടെ ഒക്കെ .... എനികങ്ങു വിശ്വസിക്കാന്‍ പറ്റണില്ല...
ReplyDeleteബന്ധങ്ങൾ ഇങ്ങനെയുമുണ്ടാകുന്നു.
ReplyDeleteആ അമ്മയെപ്പറ്റി ഓർക്കുമ്പോൾ തളർച്ച തോന്നുന്നു. കുട്ടിയെക്കുറിച്ച് ഓർക്കാനുള്ള ധൈര്യമില്ലെനിയ്ക്ക്.......
@രമേശ്‌അരൂര്‍-,
ReplyDeleteനന്മയുള്ളവർ നമ്മുടെ സമൂഹത്തിൽ ഇല്ലാത്തതുകൊണ്ടല്ല, എല്ലാവർക്കും പരിമിതികളുണ്ട്. പഠനം അവസാനിപ്പിച്ച് കൂലിവേലക്ക് പോകുന്ന ‘നന്നായി പഠിക്കുന്ന ആൺകുട്ടിയുടെ വീട്ടിൽ‘ അദ്ധ്യാപകർ പോയി അവന്റെ പഠനത്തിന് എല്ലാ സഹായവും ചെയ്യാമെന്ന് വാക്ക് കൊടുത്തു. അപ്പോൾ അവന്റെ അമ്മ പറയുന്നു, “മാഷെ സഹായം അവനു മാത്രം ചെയ്താൽ പോര, എനിക്കും നാല് മക്കൾക്കും വീട്ടിലെ ചെലവിനു കൂടി തരണം”. ഇതാണ് പരിമിതികൾ...
അഭിപ്രായം എഴുതിയതിന് നന്ദി.
@കൂതറHashimܓ-,
@സാബിബാവ-,
@Sabu M H-,
അഭിപ്രായം എഴുതിയതിന് നന്ദി.
@Bijith :|: ബിജിത്-,
പത്രവായന ഇന്ന് കുറഞ്ഞിരിക്കയാണ്. പത്രം കണ്ടാലും തുറന്നുനോക്കാത്ത അവസ്ഥയാണ് കുട്ടികൾക്ക് സമൂഹത്തിന്റെ ജീർണ്ണതകൾ തിരിച്ചറിയാത്തത്അതുകൊണ്ടാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@Manju Manoj-,
കുട്ടി അതിൽ തെറ്റൊന്നും കാണുന്നില്ല എന്നതാണ് ആശ്ചര്യകരമായ സംഗതി. രണ്ട് വർഷം മുൻപ് കണ്ണൂരിൽ നടന്ന ഒരു പെൺവാണിഭ കേസുമായി അറസ്റ്റ് ചെയ്തവരിൽ ആദ്യ കസ്റ്റമർ അവളുടെ പിതാവ് തന്നെയായിരുന്നു. ആൽബത്തിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി കുട്ടിയുടെ ഇഷ്ടപ്രകാരം, പല ഹോട്ടലുകളിലും തങ്ങാൻ അവളുടെ കൂടെ സഹായി ആയി പിതാവും ഉണ്ടാവും. കേസ് ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് തോന്നുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
@Echmukutty-,
കാര്യം അറിയുമ്പോൾ നമുക്ക് ഞെട്ടലുണ്ടാവുമെങ്കിലും അവൾ അത് തെറ്റായി കാണാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
എന്താണു പറയുക, ആരെയാണു പഴിക്കുക :(
ReplyDeleteഇത്തരം സംഭവങ്ങൾ ഒരുപാട് നടക്കുന്നുണ്ട്.. അച്ഛൻ, അടുത്ത ബന്ധുക്കൾ തുടങ്ങിയവരിൽ നിന്ന് പീഡനങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികൾ...ഒരു ബസ് യാത്രയിൽ തൊട്ടടുത്തിരുന്ന ഒരമ്മ താൻ ജോലിക്കു പോകുമ്പോൾ വീട്ടിലുള്ള രണ്ട പെണ്മക്കളെപ്പറ്റി അവരുടെ വേവലാതിയത്രയും എന്നോടു പങ്കുവച്ചിരുന്നു..കാരണം ജോലിക്കു പോകത്ത മുഴുക്കുടിയനായ അച്ഛൻ വീട്ടിലുള്ളതാണ്..മക്കളോട് അയാൾ വഴിവിട്ട പെരുമാറ്റമത്രെ നടത്തുന്നത്..
ReplyDeleteഇതൊരു രോഗമാണ്. അധികൃതരെ അറിയിക്കേണ്ട അവശ്യമുണ്ട്. അവള്‍ വീട് വിട്ട സ്ഥിതിക്ക് ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ. ഇവിടുത്തെ രീതി അനുസരിച്ചാണെങ്കില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലിക്കാര്‍ ഇടപെട്ട് കുട്ടികളെ അപ്പോഴേ മാറ്റും.
ReplyDeleteഇത്തരത്തിലുള്ള ജീവിതാനുഭവങ്ങള്‍ അവളെ പില്‍ക്കാലത്ത് ഒരു ലൈംഗീകത്തൊഴിലാളിയാക്കിയെന്നും വരാം.
അതിരുകളില്ലാത്ത ആഘോഷത്തിലേക്ക് നയിക്കുന്ന സംസ്‌കാരങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റേയും സുഖങ്ങളുടേയും നശ്വരത ബോധ്യപ്പെടുത്തി അതോടൊക്കെ ഒരു അര്‍ധ വിരക്തി തോന്നിപ്പിക്കുന്ന വിദ്യാഭ്യാസമാണ് അനിവാര്യം.
ReplyDeleteപ്രവാചകന്റെ മരണശേഷം പ്രിയ പത്‌നി ആയിശക്ക് സര്‍ക്കാര്‍ 80,000 ദിര്‍ഹം നല്‍കി. രാവിലെ നല്‍കിയ പണം വൈകിട്ടായപ്പോഴേക്കും അവര്‍ ദാനം ചെയ്തു തീര്‍ത്തു. അവരെ സഹായിക്കാന്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീ ചോദിച്ചു. ഒരു ദിര്‍ഹമെങ്കിലും ബാക്കി വെച്ചകൂടായിരുന്നോ ?ഇറച്ചി മേടിക്കാന്‍.
നിനക്കതൊന്ന് എന്നെ ഓര്‍മിപ്പിച്ചു കൂടായിരുന്നോ എന്നു ആയിശയുടെ മറുപടി.
സ്വന്തം വീട്ടിലെ പാചകത്തിന്റെ കാര്യം പോലും ഓര്‍മിക്കാതെയുള്ള ഒരു തരം വിരക്തിയാണ് സംഭവത്തിലെ പാഠം.
മുതലാളിത്ത സംസ്‌കാരം സമ്മാനിക്കുന്ന സുഖങ്ങള്‍ക്ക് കുടുംബത്തിലായാലും സമൂഹത്തിലായാലും അശാന്തിയും കലഹങ്ങളും മാത്രമേ നല്‍കാന്‍ കഴിയൂ.
മരണത്തിനു പ്രാധാന്യം നല്‍കുന്ന ജീവിത കാഴ്ചപ്പാടിനു മാത്രമേ മൃഗതുല്യ ജീവിതത്തില്‍നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ കഴിയൂ.
@പടിപ്പുര;
ReplyDeleteകുറ്റവാളിക്ക് ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിയാത്ത കാലത്തോളം മറ്റുള്ളവർ എന്ത് ചെയ്താലും പ്രയോജനമില്ല. അതുപോലെ അപകടത്തെക്കുറിച്ച് തിരിച്ചറിയാത്ത പെൺകുട്ടിയെ തെറ്റിൽ നിന്ന് പിന്തിരിപ്പിക്കാനും പ്രയാസമുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
@നനവ്-,
ഇത്തരം സംഭവങ്ങൾ ഇന്നത്തെ കാലത്ത് മാത്രം ആയിരിക്കില്ല. പണ്ടത്തെ നാലുകെട്ടുകളിലെ ഇരുണ്ട അകത്തളങ്ങളിലും ഉണ്ടാവാം. ആരും പുറത്തു പറയാറില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
@റീനി-,
പറഞ്ഞത് ശരിയാണ്. നമ്മുടെ നാട്ടിൽതന്നെ പെൺവാണിഭവുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടി അറസ്റ്റിലായപ്പോൾ അവളുടെ ബിസിനസ് ഏജന്റും ആദ്യത്തെ കസ്റ്റമറും സ്വന്തം അച്ഛൻ തന്നെയായിരുന്നു. കേസ് ഇനിയും തീർന്നിട്ടില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
@എം.അഷ്റഫ്.-,
ആശയം വളരെ നല്ലതാണ്. അമിതമായ മോഹം മനുഷ്യനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
വായിച്ചിട്ടാകെ.. എന്താ പറയുക..
ReplyDeleteവല്ലാത്തൊരസ്വാസ്ഥ്യം.
എവിടെ നിന്നാണിത് തുടങ്ങേണ്ടത്?
അമ്മയില്‍ നിന്നോ?
മകളില്‍ നിന്നോ?അതോ,
അച്ഛനില്‍ നിന്നോ?
ദൈവം കാത്തു രക്ഷിക്കട്ടെ.
നാളെ കേൊടമ്പാക്കത്തേൊ, മുംബയിലെ കടുത്ത നിറമുള്ള തെരുവുകളിലേൊ ആരെയേൊ കാത്ത് മുല്ലപ്പൂവും ചൂടിയിരിക്കുന്ന ഒരു പെണ്‍കുട്ടിയെ ഒാറ്‍മ്മവരുന്നു.
ReplyDeleteടീച്ചറേ, ഇത് ഇങ്ങിനെ അവസാനിക്കുന്നതിനു മുന്നേ ആ അമ്മയേൊടു പറയാമായിരുന്നില്ലേ ?
@mayflowers-,
ReplyDeleteസംഭവിക്കുന്നത് നമ്മൾ അദ്ധ്യാപികമാരുടെ പരിധിക്ക് പുറത്തായിരുന്നു. നമ്മൾ എന്ത് ചെയ്യാനാണ്? അഭിപ്രായം എഴുതിയതിന് നന്ദി.
@ഒറ്റയാന്‍-,
അമ്മയുടെ പ്രതികരണം എന്തായിരിക്കുമെന്ന് നമുക്കറിയില്ല. അമ്മയെ അറിയിക്കാതെ മകളെ നന്നാക്കാനാണ് നമ്മൾ ശ്രമിച്ചത്. അഭിപ്രായം എഴുതിയതിന് നന്ദി.
come here from malaysia
ReplyDeletehttp://najibrazakquote.blogspot.com/
നടുക്കം!
ReplyDeleteവായിച്ച് നെടുവീർപ്പിടാം...നേരിൽ കാണുന്നിടത്ത് പ്രതികരിക്കാം....
ReplyDeleteഓഹോ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു അല്ലെ .......അധപതനം എന്ന് അല്ലാതെ എന്താ പറയുക
ReplyDeleteഇന്ന് നമ്മുടെ മലയാള സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ എത്ര പരിതാപകരമാണ് ........
ReplyDeleteമിനി ടീച്ചറെ ഞാന്‍ ബ്ലോഗില്‍ പുതിയതാണ് .....എന്റെ ബ്ലോഗും കൂടി സന്ദര്‍ശിച്ചു അഭിപ്രായങ്ങള്‍ പറയണം കേട്ടോ ......
എന്റെ ബ്ലോഗ് http://digicamview.blogspot.com/
ടീച്ചറെ എന്നാലും ആ കുട്ടിയുടെ അമ്മയോട് ഇതിനെ കുറിച് പറയാഞ്ഞത് എന്താ?.
ReplyDelete