“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

March 10, 2011

ഉപേക്ഷിക്കപ്പെട്ട ജന്മം

എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുക്കുവാൻ.
എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്
ഓമനിക്കാൻ.

എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്
ഉമ്മവെക്കാൻ.
എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്,
ആ മാറിന്റെ
ഇളം‌ചൂടിൽ മയങ്ങാൻ.

എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്,
ആ മാറിൽ ചുരത്തും
ഇത്തിരി മുലപ്പാലൊന്ന് നുണയാൻ

എത്രയോ കരഞ്ഞു ഞാൻ, ആരോ കേട്ട്;
ഓടി എന്റെ ചാരത്തണയാൻ.
എത്രയോ കരഞ്ഞു ഞാൻ, ആരോ കേട്ട്;
എന്നെയൊന്നാശ്വസിപ്പിക്കാൻ.
എത്രയോ കരഞ്ഞു ഞാൻ, ആരോ കേട്ട്;
എന്നെ ഉപേക്ഷിച്ചൊരമ്മയെ
തേടിപ്പിടിച്ച്,
എൻ‌മുന്നിൽ ഹാജരാക്കാൻ

എത്രയോ കൈകാലിട്ടടിച്ചു ഞാൻ, ആരോ കണ്ട്;
എന്നെ എടുത്ത്,
ആ അമ്മത്തൊട്ടിലിൽ
കൊണ്ടിടാൻ

എത്രനേരം കിടന്നിട്ടും
എത്രനേരം കരഞ്ഞിട്ടും
എത്രനേരം കൈകാലിട്ടടിച്ചിട്ടും,
ഒത്തിരി ആളുകൾ എന്റെ
ചുറ്റുമായ് നടന്നിട്ടും,
വന്നില്ല,, ആരും?
കേട്ടില്ല,, ആരും?
കണ്ടില്ല,, ആരും?...

ഇത്രയും ദുരന്തമീഭൂമിയിൽ; എന്നെ
കാത്തിരിപ്പുണ്ടെങ്കിൽ???
എന്തിനെന്നെ?...
ഏതോ ഒരു കാമവെറിയന്റെ
ഇത്തിരി നേരത്തെ ആഘോഷ ശിഷ്ടമായൊരെന്നെ,
എന്തിന്? പത്ത് മാസം ഉള്ളിലാക്കി വെച്ചതും,
എന്തിന്? എന്നെ ഉയിരോടെ പുറത്താക്കിയതും...

എന്തിന്?
പൊക്കിൾക്കൊടിപോലും അറുത്ത്‌മാറ്റാതെ,
എന്നെയീ പട്ടണനടുവിലെ
ഓവുചാലിൽ
ഉപേക്ഷിച്ചതും,,
പറയൂ???,,, പരമദുഷ്ടയായോരു,,, ‘തള്ളെ’,,

14 comments:

  1. ജനിച്ച ഉടനെ വലിച്ചെറിയപ്പെട്ട കുഞ്ഞുങ്ങൾക്കായി ഈ കവിത സമർപ്പിക്കുന്നു.

    ReplyDelete
  2. നല്ല ആശയം ..ആത്മാര്‍ഥമായ രചന ..എത്രയോ എന്ന് തുടങ്ങുന്ന വരികളുടെ ആവര്‍ത്തനം അലോസരമായില്ലേ എന്ന് തോന്നി ..

    ReplyDelete
  3. എത്രയോ കൊതിച്ചു ഞാന്‍ തെറ്റു കണ്ടു പിടിച്ചു
    നിനക്കൊന്നു കമന്റാന്‍
    എത്രയോ കൊതിച്ചു ഞാന്‍ നീ പറ ഞ്ഞപോലെ
    ഫ്ഭ...പുല്ലേ തള്ളെ...എന്ന് ഷിറ്റാന്‍...


    കൊള്ളാട്ടോ.

    ReplyDelete
  4. വലിച്ചെറിയപ്പെടുന്ന കുഞ്ഞുങ്ങളുടെ രോദനം ഹൃദയത്തെ മുറിപ്പെടുത്തുന്നു...

    ReplyDelete
  5. @രമേശ്‌അരൂര്‍-,
    ആദ്യമായി വന്ന് വായിച്ച് അഭിപ്രായം എഴുതിയതിന് നന്ദി.
    @ലീല എം ചന്ദ്രന്‍..-,
    തെറ്റ് കണ്ടെത്തിയില്ലെങ്കിലും കമന്റിയതിന് നന്ദി.
    @കുഞ്ഞൂസ് (Kunjuss)-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  6. നല്ലൊരു കവിത വായിച്ചു
    ആ ആവര്‍ത്തനം ഒഴിവാക്കിയിരുന്നെങ്കില്‍
    നക്ഷത്ര പദവി.

    ReplyDelete
  7. എന്തിനെന്നറിയാത്ത ഒരു ജന്മം.. എവിടെക്കെന്നും അറിയാതെ...

    ReplyDelete
  8. ഇഷ്ടപ്പെട്ടു..

    ReplyDelete
  9. "ഇത്തിരി നേരത്തെ ആഘോഷ ശിഷ്ടമായൊരെന്നെ"
    മൂർശ്ചയുള്ള വരികൾ

    ReplyDelete
  10. നല്ല ആശയം...കുറച്ചു ഒതുക്കി എഴുതിയാല്‍ നന്നാകുമായിരുന്നു

    ReplyDelete
  11. @ജയിംസ് സണ്ണി പാറ്റൂര്‍-,
    @Bijith :|: ബിജിത്‌-,
    @JITHU-,
    @Kalavallabhan-,
    @മുഫാദ്‌/\mufad-,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  12. ജന്മം കൊടുത്ത് ഓടകളില്‍ ഉപേക്ഷിച്ചു പോകലും കൊന്നു കളയലും വില പേശി വില്‍ക്കലും ഇപ്പോള്‍ വാര്‍ത്ത അല്ലാതായിരിക്കുന്നു ടീച്ചര്‍. പക്ഷെ ഈ വരികളിലൂടെ ഒരു കുരുന്നിന്റെ നേര്‍ത്ത ദീന വിലാപം എങ്ങു നിന്നോ കേട്ട പോലെ. നന്നായി ഈ പരീക്ഷണം. ഒപ്പം ഈ വേറിട്ട ചിന്തയും.

    ReplyDelete
  13. @Akbar-,
    അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

    ReplyDelete
  14. കൊള്ളാം നന്നായി

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.