ഇങ്ങനെയൊരു ദ്വീപ് സ്വന്തമാക്കിയാലോ,,,
വർഷത്തിൽ
രണ്ട് തവണയെങ്കിലും ഞാൻ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്.
അമ്പലത്തിന് മുന്നിലൂടെ ഒഴുകുന്ന വളപട്ടണം പുഴയിൽ കാലു കഴുകുമ്പോൾ മനസ്സ് ഒരു
നിമിഷം ചഞ്ചലമാവും. ഉള്ളിൽനിന്നും അനിർവചനീയമായ ഏതോ ഒരു വികാരം ഉയർന്നുവരും. പുഴയെ
തൊട്ടറിയാൻ,,, ജനിച്ചനാൾ മുതൽ കണ്ടും കേട്ടും അറിഞ്ഞ എന്റെ സ്വന്തമായിരുന്ന
കടൽത്തീരത്തെയും കടലിന്റെ ഉപ്പുരസത്തേയും ഓർമ്മവരും. അതിലൂടെ ഒരു യാത്ര,, അത് ഒരു
അനുഭൂതിയാണ്.
മുന്നിലൂടെ
പാഞ്ഞുപോകുന്ന ഉല്ലാസബോട്ടിലൂടെ പലതവണ ചുറ്റിക്കറങ്ങിയിട്ടുണ്ട്. എന്നാൽ
ബസ് യാത്രക്കു പകരമായി ഒരു ബോട്ട് യാത്ര,, അതാണ് ഇവിടെ സംഭവിച്ചത്. 1970ൽ അച്ഛനും
അമ്മയും അനുജന്മാരും അനുജത്തിയും നടത്തിയ ബോട്ട് യാത്രയിൽ എന്റെ അഹങ്കാരംകൊണ്ട്
ഞാൻ മാത്രം മാറിനിന്നു. വിശ്വാസം വളർത്തിയ ഒരു ദുശ്ശാഠ്യം.
1997
ജുൺ ഏഴിനാണ് പറശ്ശിനിക്കടവ് മുതൽ മാട്ടൂൽ വരെ ജലഗതാഗത വകുപ്പ് പുതിയതായി ബോട്ട്
സർവീസ് ആരംഭിച്ചത്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിനു സമീപമുള്ള
ബോട്ട്ജട്ടിയിൽ നിന്ന് യാത്ര ആരംഭിക്കാം. ഇവിടെനിന്ന് ആദ്യമായി ബോട്ടിൽ കയറുന്നവർ
അകത്തേക്ക് കാലെടുത്തു വെച്ചാൽ ഒരുനിമിഷം ഭയപ്പെട്ട് ഞെട്ടും. അത് നമ്മൾ
നിൽക്കുന്നത് പഴയ തുരുമ്പിച്ച ബോട്ടിലാണ്. ശരിയായ പുത്തൻ യാത്രാബോട്ടിൽ കയറാനുള്ള
വഴി പഴയതിലൂടെയാണ്. അവിടെ നൂറോളം പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ട് നിങ്ങളെ
സ്വാഗതം ചെയ്യും.
ശ്രീ
മുത്തപ്പൻ ക്ഷേത്രത്തിന്റെ ദൃശ്യമാണ് ആദ്യം വരവേൽക്കുന്നത്. ഇതിൽ എനിക്ക് ഇഷ്ടമുള്ള
ഒരു ഫോട്ടോമാത്രം ഇവിടെ ചേർക്കുന്നില്ല. അമ്പലത്തിന്റെ നേരെ മുന്നിൽ എത്തിയപ്പോൾ
എടുത്ത ഫോട്ടോ, അത് എനിക്കുമാത്രം സ്വന്തം.
നമുക്ക്
യാത്ര ആരംഭിക്കാം,, ഓരോ തുരുത്തുകളെ
തൊട്ടും തലോടിയും,,,
ക്ഷേത്രത്തിന്റെ സമീപം എത്തി,,
ക്ഷേത്രത്തിന്റെ മുന്നിലൂടെ കടന്ന് മുന്നോട്ടുള്ള ഗമനം
ഇതിൽ എനിക്ക് ഇഷ്ടമുള്ള
ഒരു ഫോട്ടോമാത്രം ഇവിടെ ചേർക്കുന്നില്ല. അമ്പലത്തിന്റെ നേരെ മുന്നിൽ എത്തിയപ്പോൾ
എടുത്ത ഫോട്ടോ, അത് എനിക്കുമാത്രം സ്വന്തം.
അഗ്നിശമനത്തുനുള്ളത്
ലൈഫ് ജാക്കറ്റ്, വെള്ളത്തിൽ മുങ്ങാതിരിക്കാൻ
കണ്ണൂർ
ജില്ലയിലെ പറശ്ശിനിക്കടവ് മുതൽ മാട്ടൂൽ വരെ ഒരു ബോട്ട് സർവീസ്. അത് ദേശീയപാതയെ
മുറിച്ചു കടക്കുന്നത് വളപട്ടണം പാലത്തിന്റെ ചുവട്ടിലൂടെയാണ്. വിനോദ സഞ്ചാരികളെ
ആകർഷിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിയാൽ ഈ ഉൾനാടൻ ജലഗതാഗത പാതയിലൂടെ നിത്യേന
ആയിരക്കണക്കിന് ടൂറിസ്റ്റുകൾ സഞ്ചരിക്കാനിടയുണ്ട്. എങ്കിലും അങ്ങനെയൊരു പുരോഗമനം
പുഴയുടേയും തുരുത്തുകളുടേയും പരിസ്ഥിതി സംതുലനം തകരാറിലാക്കും എന്നത് ഉറപ്പാണ്.
തുരുത്തുകൾ
ഏതാണെന്ന് അറിയുല്ലെങ്കിലും അവയെ നമുക്ക് കാണാം.
നമുക്ക്
യാത്ര ആരംഭിക്കാം,, ഓരോ തുരുത്തുകളെ
തൊട്ടും തലോടിയും,,,വളപട്ടണം
പുഴയിലൂടെയുള്ള ബോട്ട് യാത്ര അത്യന്തം മനോഹരമാണ്.
പുഴയുടെ തീരങ്ങളിലും നാലുപാടും
വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തുകളിലും നിറഞ്ഞുനിൽക്കുന്ന കണ്ടൽക്കാടുകൾ നിറഞ്ഞ
പ്രകൃതി നല്ലൊരു ദൃശ്യവിരുന്നാണ്. ഇവിടെ നമ്മുടെ മുന്നിൽകാണുന്ന തുരുത്തുകൾ
അനേകമാണ്,, മൂശാരിമാട്, ബംഗ്ലാദേശ് തുരുത്ത്, പാമ്പുരുത്തി, സി.എച്ച്. ഐലന്റ്,
ഭഗത്‌സിഗ് ഐലന്റ്, ആറോൺ തുരുത്ത്, എന്നിവ പ്രധാനപ്പെട്ടവയാണ്. എന്നാൽ എന്റെ
മുന്നിൽ കാണുന്ന ഓരോ തുരുത്തും ഏതാണെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.
അടുത്ത് എത്തിയപ്പോൾ,,
തെങ്ങുകൾ,,
അതാ അവിടെയും ഒന്ന്,,
നട്ടുച്ചക്ക് തിളങ്ങുന്ന പുഴ,,
യാത്രക്കാരെ കാത്ത് കരയിൽ ബന്ധിക്കപ്പെട്ട തോണികൾ,,
വിശാലമായ കര,,
പുഴയിലെന്തൊ നടക്കുന്നുണ്ടല്ലൊ,, ഒന്നെത്തി നോക്കാം. പിന്നെ എല്ലാരും അങ്ങോട്ട് എത്തിനൊക്കിയാൽ സംഗതി ഗുരുതരം. അതൊന്നും ആരും പറഞ്ഞുതന്നില്ല.
ആർക്കും പേടിയില്ലല്ലൊ,, ഒരാളൊഴികെ എല്ലാവർക്കും നീന്തലറിയാമെന്ന് തൊന്നുന്നു,, ആ ഒരാളോ? അത് ഞാൻ തന്നെ,,, വെള്ളത്തിൽ മുങ്ങിയാൽ നേരെപോയി അടിയിൽ കിടക്കും. കൂട്ടത്തിൽ കണ്ണടവച്ച് പേടിപ്പിക്കുന്ന ആൾ എന്റെ ഒരേയൊരു ഭർത്താവ് ആണ്.
യൂനിഫോം അണിഞ്ഞ സ്ത്രീകൾ കുടുംബശ്രീ മീറ്റിംഗിന് പോവുന്നവരാണ്.
ബൊട്ടിലെ ഡ്രൈവർക്കും കണ്ടക്റ്റർക്കും കിളിക്കും പരമരസം,, അവർക്കിരുന്ന് നുണപറയാം,, ട്രാഫിക്ക് ബ്ലൊക്ക് ഇല്ലല്ലൊ!!!
അങ്ങകലെ രണ്ട് ദീപുകൾ,,
അവർ അടുത്തു വരികയാണ്,,,
ജാലകകാഴ്ചയിൽ ദ്വീപ്,, അത് ക്യാമറയിൽ കടത്താൽ ഞാൻ നിരോധിത മെഖലയിൽ ഡ്രൈവറുടെ സമീപം കടന്നു,,
ഈ ദ്വീപ് സ്വന്തമായി വാങ്ങിയാലൊ???
കരയിടിഞ്ഞ് പുഴയിൽ താഴുകയാണ്,,,
കണ്ടൽക്കാടുകൾ ഇനിയെത്ര നാൾ,,
ലക്ഷ്യസ്ഥാനത്ത് എത്താറായി,, അകലെ വളപട്ടണം പാലം,,,
മുൻപ് കണ്ടൽ പാർക്ക് ഉണ്ടായിരുന്ന സ്ഥലം,, ഇപ്പോൾ മരവും മണലും വിൽക്കപ്പെടുന്ന ഇടം,,
കരയിലെ കണ്ടൽക്കാടുകൾ,,
സുരക്ഷാബോട്ടുകൾ,,
ബോട്ടുജട്ടി,,
നമ്മുടെ സർക്കാർ വണ്ടിയല്ലെ,, തള്ള്, തള്ള്,,
ബോട്ട് യാത്രയായി
പുതുവർഷത്തിൽ ഒരു യാത്രാവിവരണം,, എഡിറ്റിംഗ് പൂർത്തിയാക്കാൻ ഇനിയും ഉണ്ട്.. എല്ലാവർക്കും 2016 ലേക്ക് സ്വാഗതം
ReplyDeleteലഘുവിവരണവും ഫോട്ടോകളും നന്നായി
ReplyDeleteആശംസകള്‍
ഭക്ഷണം കാട്ടിക്കൊതിപ്പിക്കുക എന്ന് കേട്ടിട്ടുണ്ട്..
ReplyDeleteഇതിപ്പോൾ ഫോട്ടോ കാട്ടിയാണല്ലോ മനുഷ്യനെ കൊതിപ്പിച്ചത്
അസ്സലായിരിക്കുന്നു...
പുതുവത്സരാശംസകൾ
അഭിപ്രായം എഴുതിയ തങ്കപ്പൻ ചേട്ടനും അബൂതി സാറിനും നന്ദി. എഡിറ്റിംഗ് ഇനിയും പൂർത്തിയാവാനുണ്ട്. ക്ഷമിക്കുമല്ലൊ,,,
ReplyDeleteആ തുരുത്തൊക്കെ ആരുടെയാണു? അവിടെ ജനവാസമുണ്ടോ? കാണാനെന്ത് ഭംഗി
ReplyDeleteഏകദേശം മുപ്പതു വര്‍ഷം മുമ്പ് കാസര്‍ക്കോടിലായിരുന്നു ജോലി. എല്ലാ തിങ്കളാഴ്ചയും ചെന്നൈ - മംഗലാപുരം മെയിലില്‍ അങ്ങോട്ടും ശനിയാഴ്ച തിരിച്ചുമുള്ള യാത്രയില്‍ വളപട്ടണം പാലം ഒരു പ്രധാന ഭാഗമായിരുന്നു. പാലം കടന്നാല്‍ പാലക്കാടന്‍ ഇഫക്റ്റ് പോവും. തിരിച്ചുപോരുമ്പോള്‍ ഉദുമ ഇഫക്റ്റും. മനോഹരങ്ങളായ ഈ ചിത്രങ്ങളും വിവരണവും ആ യാത്രകള്‍ ഓര്‍മ്മിപ്പിച്ചു.
ReplyDeleteഉല്ലാസോര്‍ജ്ജം വിവരണത്തിനും ശക്തി പകര്‍ന്നിട്ടുണ്ട്
ReplyDeleteവളപട്ടണം പുഴയഴകും ,മുത്തപ്പൻ കോവിലുമൊക്കെ
ReplyDeleteഒപ്പിയെടുത്ത് കൊണ്ണങ്കാച്ചിയായിട്ടൊരു സഞ്ചാരവിവരണമാാണല്ലോ
വെച്ച് കാച്ചിയിരിക്കുന്നത് അതും അതിമനോഹരമായ കഥ പറയും ചിത്രങ്ങൾ സഹിതം..
ചുമ്മാ..കൊതിപ്പിച്ചൂട്ടാാാാാ
മനോഹരമായ വിവരണം . അവിടെ പോയി വന്ന പോലെ സ്നേഹത്തോടെ പ്രവാഹിനി
ReplyDeleteഎന്റെ യാത്രയിൽ ഞാൻ കാണുന്ന പുഴ......സുന്ദരം,മനോഹരം
ReplyDeleteAnubhavippikkunna Yaathra...!
ReplyDelete.
Manoharam Chechy, Ashamsakal...!!!
Good one teacher
ReplyDeleteടീച്ചർ പുതുവർഷത്തിൽ കണ്ണഞ്ചിപ്പിക്കും ചിത്രങ്ങളുമായി ഒരു യാത്ര,
ReplyDeleteമനോഹരമായിരിക്കുന്നു ഈ കാഴ്ചകൾ.
പുതു വർഷത്തിൽ കൂടുതൽ വിഭവങ്ങളുമായി വരുമല്ലോ!
ആശംസകൾ
ഫിലിപ്പ് ഏരിയൽ, സിക്കന്ത്രാബാദ്
ഇത്രയും വെള്ളം പുഴയിൽ കണ്ടപ്പോൾ
ReplyDeleteതന്നെ മനസ്സു നിറഞ്ഞു ടീച്ചറേ.....
കണ്ടൽക്കാടുകളും ഈ ദൃശ്യങ്ങളും
അവശേഷിപ്പുകൾ ആവാതിരുന്നാൽ
മതി ആയിരുന്നു അല്ലേ??!!
പിന്നെ ഞങ്ങളെ കാണിക്കാത്ത ആ ഫോട്ടോ
ഏതാ ?!! മുത്തപ്പൻ എങ്ങാനും സെൽഫി
അയച്ചു തന്നോ ??!!
നന്നായിട്ടുണ്ട്. അപൂർവ്വമായ ഫോട്ടോകൾ... - കൂട്ടത്തിൽ കണ്ണടവച്ച് പേടിപ്പിക്കുന്ന ആൾ എന്റെ ഒരേയൊരു ഭർത്താവ് ആണ്. :)
ReplyDelete
ReplyDeleteമനോഹരമായ ഫോട്ടോകൾ. ഈ സ്ഥലങ്ങളൊക്കെ നേരിട്ട് കണ്ടതാണെങ്കിലും കേമറക്കണ്ണുകളിലൂടെ കാണുമ്പോൾ ഒരു പ്രത്യേക സുഖം. അനുമോദനങ്ങൾ കേമറാ വുമണിന്.
യാത്രാവിവരണങ്ങളും, ഫോട്ടോയും ഇഷ്ടമായി. ആദ്യമായാണ് ഈ ബ്ലോഗിൽ. ഈ സ്ഥലങ്ങളൊക്കെ വായിച്ചുള്ള അറിവ് മാത്രേ ഉള്ളൂ. നന്നായിരുന്നു. ആശംസകൾ.
ReplyDeleteഅതിഗംഭീരവിവരണം.കൊതിയായിട്ട് മേല.കൊള്ളാം ടീച്ചർ!!!!
ReplyDelete