“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

November 5, 2009

കള്ളവോട്ടില്‍ കുരുങ്ങിയ സൂര്യരശ്മികള്‍




                                  ഒരു തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ മനസ്സില്‍ തീയുമായി നടക്കുന്നവരാണ് ഏതാനും ചില സര്‍ക്കാര്‍ ജീവനക്കാര്‍ (പ്രത്യേകിച്ച് വനിതകള്‍). സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നതോടൊപ്പം നമ്മുടെ സര്‍ക്കാറിനെ  സേവിക്കാന്‍ ലഭിക്കുന്ന ‘ഒരു അടിപൊളി’ അവസരമാണിത്. എല്ലായിപ്പോഴും  മറ്റുള്ളവരെ വോട്ട് ചെയ്യിക്കുന്ന ചില സര്‍ക്കാര്‍ ജീവനക്കാര്‍ റിട്ടയര്‍മെന്റിന് ശേഷമായിരിക്കും, ആദ്യമായി ‘പോളിങ്ങ് ബൂത്തില്‍‌പോയി’ വോട്ട് ചെയ്യുന്നത്.
 .
                                തെരഞ്ഞെടുപ്പ് വന്നാല്‍ അതിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും, വോട്ട്ചെയ്യുന്നവരുടെ മുഖ്യശത്രുക്കളായിരിക്കും. ഇക്കാര്യം, സ്ക്കൂള്‍ തെരഞ്ഞെടുപ്പ് മുതല്‍ ലോകസഭ തെരഞ്ഞെടുപ്പ് വരെ ബാധകമാണ്. സ്ക്കൂളുകളില്‍ ‘തെരഞ്ഞെടുപ്പ് നടന്നിരുന്ന കാലത്ത്‘, തലേ ദിവസം ക്ലാസ്സ്ടീച്ചറുടെ മുന്നില്‍ പൂച്ചയെ പോലെ പതുങ്ങിഒതുങ്ങി നിന്നവന്‍ ഇലക്‍ഷന്‍ ദിവസം പുലിയായി മാറി അതേ ക്ലാസ്സ്ടീച്ചറെ വെല്ലുവിളിക്കും. അതുപോലെ തലേദിവസം അയല്‍‌പക്കത്തെ  വീട്ടില്‍‌വന്ന് കുട്ടിക്ക് മരുന്ന് വാങ്ങാനായി പണം കടം‌വാങ്ങിയവന്‍ , പോളിങ്ങ്ബൂത്തില്‍ വെച്ച് ഡ്യൂട്ടിയുള്ള  അതേ പോളിങ്ങ് ഓഫീസറെ അവസരം കിട്ടിയാല്‍ ഭീഷണിപ്പെടുത്തും. അതൊക്കെ നമ്മുടെ നാട്ടുനടപ്പാണ്.
.
                               ഇലക്‍ഷന്‍ ഡ്യൂട്ടി ഉണ്ടെന്ന അറിയിപ്പ് വന്നാല്‍, അന്നുതൊട്ട് കുടുംബസമേതം ദൈവത്തെ വിളിക്കാന്‍ തുടങ്ങും. ഇത് കണ്ണൂരാണ്; ആരൊക്കെ ആരുടെയൊക്കെ തലനോക്കിയാ ‘ബോംബ് ഇടുന്നത്’ എന്ന് ആരറിയാന്‍ ? ബോംബിനാണെങ്കില്‍ ഒരു പഞ്ഞവും കാണില്ല. ‘എപ്പോള്‍ വേണമെങ്കിലും പൊട്ടാന്‍ റഡിയായ ബോംബുകള്‍ കട്ടിലിനടിയില്‍ ഉണ്ടായാല്‍ മാത്രമേ കണ്ണൂരിലെ ചില വീട്ടമ്മമാര്‍ക്ക്പോലും ഉറക്കം വരികയുള്ളു എന്ന അവസ്ഥയാണ്’. പിന്നെ വലിയ മത്സരമില്ലാത്ത, വല്ല കാട്ടുമൂലയിലെ എല്‍. പി. സ്ക്കൂളിലാണ് ഡ്യൂട്ടി ലഭിച്ചതെങ്കില്‍; രണ്ടു ദിവസം ‘നിരാഹാരവും കൊതുക് കടിയും’ ആയിരിക്കും.
 .
                                അങ്ങനെയിരിക്കെ നമ്മുടെ നാട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആഗതമായി. അതാണെങ്കില്‍ മൂന്ന് തലങ്ങളിലാണ്; ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായാത്ത്, ജില്ലാ പഞ്ചായത്ത്. എല്ലവരുടെയും വീറും വാശിയും വെറുപ്പും പഞ്ചായത്ത്തലത്തില്‍ (വാര്‍ഡ് തലത്തില്‍) കാണിച്ച്, പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരം. ഒരു വാര്‍ഡ് മുഴുവന്‍ ഒരേ പാര്‍ട്ടി ആയാലും സ്ഥാനാര്‍ത്ഥിയോട് വെറുപ്പുണ്ടെങ്കില്‍ അതേ പാര്‍ട്ടിയില്‍ പെട്ടവളെ പെണ്ണുങ്ങള്‍ തോല്പിച്ച് പകരം വീട്ടും. (ഇത് സ്ത്രീകളുടെ മാത്രം കുശുമ്പാണ്) അത്പോലെ ഒരേ വീട്ടിലുള്ള ബന്ധുക്കള്‍ തമ്മില്‍ ; പ്രത്യേകിച്ച്-  സഹോദരങ്ങള്‍ തമ്മില്‍ മത്സരിക്കുന്നതും ചില പഞ്ചായത്തില്‍ കാണാം.
 .
                              പ്രായപൂര്‍ത്തി വോട്ടവകാശം ആരംഭിച്ചതു മുതല്‍ പോസ്റ്റല്‍ബാലറ്റില്‍ മാത്രം വോട്ടുചെയ്തയാളാണ് ചന്ദ്രന്‍ മാസ്റ്റര്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ശ്രീമാന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍.  റിട്ടയര്‍മെന്റ് അടുത്തിട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്, പോസ്റ്റല്‍ ബാലറ്റ് തന്നെ ശരണം.
                               ഇത്തവണ അദ്ദേഹത്തിന്റെ ഇലക്‍ഷന്‍ ഡ്യൂട്ടിക്ക് ഒരു പ്രത്യേകതയുണ്ട്. സ്വന്തം പഞ്ചായത്തിലാണെങ്കിലും മറ്റൊരു വാര്‍ഡിലെ,  ഇതുവരെ സന്ദര്‍ശ്ശിച്ചിട്ടില്ലാത്ത ഒരു ഉള്‍നാടന്‍ എല്‍. പി. സ്ക്കൂളിലാണ് സെക്കന്റ് പോളിങ്ങ് ഓഫിസറായി ജോലി കിട്ടിയത്. ആ സ്ഥലത്തിന്റെ പ്രത്യേകത കൊണ്ടാണോ എന്നറിയില്ല, അവിടെ ഡ്യൂട്ടിയുള്ള എല്ലാവരും പുരുഷന്മാരായിരുന്നു.

                              രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം നാട്ടിലെ ഏറ്റവും വലിയ ഉത്സവമാണ് ഇലക്‍ഷന്‍ . അതിന്റെ തലേ ദിവസമാണ് കലാശക്കൊട്ട്. ‘സ്വന്തം വീട്ടില്‍വെച്ച് നടക്കുന്ന സ്വന്തം കല്ല്യാണത്തിന് പോലും’ ഇത്രയും ടെന്‍ഷന്‍ അവര്‍ക്ക് കാണില്ല. അതുപോലെ ഇലക്‍ഷന്റെ തലേദിവസം, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ടെന്‍ഷന്‍ ആയിരിക്കും. പോളിങ്ങ്ബൂത്തില്‍ എത്തുന്നത് മുതല്‍ കൂടിക്കൂടി വരുന്ന ഈ ടെന്‍ഷന്‍ ഒടുവില്‍ സമ്മതിദാനം നിറച്ച ബാലറ്റ്ബോക്സ്  തിരിച്ചേല്‍പ്പിക്കുന്നതോടെ ആവിയായിപോകും.
.
                              രണ്ട് ദിവസത്തേക്ക് ആവശ്യമായ വസ്ത്രങ്ങളും പല്ലുതേപ്പ്, കുളി ആദിയായവ നിര്‍വ്വഹിക്കനുള്ള എക്‍ട്രാസും ഒരു സ്യൂട്ട്കേസില്‍ നിറച്ച് രാമചന്ദ്രന്‍ മാസ്റ്റര്‍ അതിരാവിലെ തന്നെ പോളിങ്ങ് ഡ്യൂട്ടിക്കായി  ജില്ലാകേന്ദ്രത്തിലെ ഹൈ സ്ക്കൂളിലെത്തി. വലിയ ഇരുമ്പ് ഗേറ്റ് കടന്ന് സ്ക്കൂള്‍ കോമ്പൌണ്ടില്‍ പ്രവേശിച്ചു. അവിടം ജനസമുദ്രമായി മാറിയിരിക്കയാണ്. സമ്മതിദാനാവകാശം ബാലറ്റ്‌പെട്ടിയിലാക്കി നാളെ വൈകുന്നേരം ഇവിടെതന്നെയാണ് തിരിച്ചേല്‍പ്പിക്കേണ്ടത്. വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായതിനാല്‍ ഏതാണ്ട് ഒരു ജയിലുപോലെ സ്ക്കൂളിനു ചുറ്റും വലിയ മതിലും, പിന്നെ വലിയ ഇരുമ്പ് ഗേറ്റും ഉണ്ട്.
.
                              അകത്ത് പ്രവേശിച്ച് സഹഡ്യൂട്ടിക്കാരെ തപ്പിയപ്പോഴാണ് നമ്മുടെ ചന്ദ്രന്‍‌മാസ്റ്റര്‍ ഞെട്ടലുണ്ടാക്കുന്ന ഒരു കാര്യം അറിഞ്ഞത്; പ്രിസൈഡിങ്ങ് ഓഫീസര്‍ ഒന്നാം ക്ലാസ്സില്‍ വെച്ച് അദ്ദേഹം ഹരിശ്രീ പഠിപ്പിച്ച ശിഷ്യനാണ്. എന്തു ചെയ്യാം? അവന്‍ എം എ പഠിച്ച് ഹയര്‍ സെക്കന്ററി മാഷായി ഗസറ്റഡ് ഓഫീസറാണ്. ശിഷ്യന്‍ ഗുരുവിനെക്കാളും, മകന്‍ അച്ഛനെക്കാളും, വളര്‍ന്നാല്‍‌ അനുസരിക്കയല്ലാതെ എന്ത് ചെയ്യും? ഓഫീസറായിട്ടും, അവന്‍ വന്ന് കൈകൂപ്പി ലോഹ്യം പറഞ്ഞപ്പോള്‍ മനസ്സിന്റെ ഉള്ളില്‍ ഒരു ചെറിയ നൊമ്പരം. ഫസ്റ്റ് പോളിങ്ങ് ഓഫീസറായി ഹൈ സ്ക്കൂള്‍ അദ്ധ്യാപകനാണ്. അവനാണെങ്കില്‍ ഒന്നാം തരത്തില്‍ പഠിക്കുമ്പോള്‍തന്നെ ഒരു മണ്ടന്‍ ആയിരുന്നു. ഹൈ സ്ക്കൂള്‍ മാനേജരുടെ മകനായി ജനിച്ച അവന്‍ സ്വന്തം സ്ക്കൂളില്‍തന്നെ അദ്ധ്യാപകനാണ്. എന്നാല്‍ എങ്ങനെ, എവിടെനിന്ന് അവന്‍ ബി.എഡ്. പാസ്സായി എന്ന കാര്യത്തില്‍ നാട്ടുകാരായ ചിലര്‍ക്ക് സംശയം ഉണ്ട്. പിന്നെ മൂന്നാം സ്ഥാനക്കാരന്‍ സര്‍ക്കാര്‍ ഓഫീസിലെ ക്ലാര്‍ക്കും, പോളിങ്ങ് അസിസ്റ്റന്റ് അതേ ഓഫീസിലെ പ്യൂണും ആണ്.      
 .
                                 കാത്തിരിപ്പിനു ശേഷം രാമചന്ദ്രന്‍ മാസ്റ്ററുടെ ഗ്രൂപ്പിന് ഡ്യൂട്ടി സാമഗ്രികള്‍ ലഭിച്ചു. അവ ഒപ്പിട്ട് വാങ്ങി എല്ലാവരും ചേര്‍ന്ന് സ്ക്കൂളിലെ പുല്‍ത്തകിടിയില്‍ ഇരുന്ന് ഓരോന്നായി പരിശോധിച്ചു; ‘ബാലറ്റ് ബോക്സ്, ബാലറ്റ് പേപ്പര്‍, വോട്ടേര്‍സ് ലിസ്റ്റ്, പൂരിപ്പിക്കാനുള്ള ഫോറങ്ങള്‍, അനേകം കവറുകള്‍, വിരലില്‍ പതിക്കാനുള്ള ‘ഒരിക്കലും മായ്ക്കാനാവാത്ത’ മഷി, വോട്ട് ചെയ്യാനുള്ള സീലുകള്‍, അവയില്‍ പതിയേണ്ട മഷി, മഷി ഇടയ്ക്കിടെ ഒഴിക്കേണ്ട പാഡ്, വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്റ് ആക്കാനുള്ള കാര്‍ഡ് ബോര്‍ഡുകള്‍, പെന്നുകള്‍, പെന്‍സില്‍, ബ്ലേയ്ഡ്, സ്കെയില്‍, സൂചി, നൂല്‍ തുടങ്ങി എല്ലാം റഡി. ഇതില്‍ ഒടുവില്‍ പറഞ്ഞവ പലതും ഉപയോഗശൂന്യമായിരിക്കും. എല്ലാ വസ്തുക്കളും നാളെ വൈകുന്നേരം ഇവിടെ തിരിച്ചെത്തിക്കേണ്ടതാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ‘വിരലമര്‍ത്തി വോട്ട് ചെയ്യുന്നതിനു’ പകരം ‘സീല്‍ കുത്തി വോട്ട് ചെയ്യുക’ എന്ന പുരാതന രീതിയാണ്. ഒരു പ്രധാന ഐറ്റം വിട്ടുപോയി, പണം; നാളെ വരെ ഡ്യൂട്ടി സുഗമമായി നിര്‍വ്വഹിച്ചതിന് എല്ലാവര്‍ക്കും ലഭിക്കേണ്ട കൂലി. 
                         ഒടുവില്‍ ഡ്യൂട്ടിയുള്ള പഞ്ചായത്തിലേക്ക് പോകേണ്ട ബസ് വന്നതോടെ എല്ലാവരും അതില്‍ കയറി. ഒരുത്തന്‍‌കൂടി അവരുടെ കൂടെയുണ്ട്; താല്‍ക്കാലിക പോലീസ്ഡ്യൂട്ടി ലഭിച്ച എക്സ്-ജവാന്‍ .
 .
                               സ്വന്തം പഞ്ചായത്തില് ഇങ്ങനെയൊരു സ്ഥലവും സ്ക്കൂളും ആദ്യമായാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ കാണുന്നത്. ഒരു പുഴയുടെ കരയിലാണ് സ്ക്കൂള്‍; എങ്കിലും പുഴവെള്ളം സ്ക്കൂളിനകത്ത് ഇതുവരെ കടന്നിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു പാലത്തിനുവേണ്ടി വര്‍ഷങ്ങളായി മുറവിളി കൂട്ടിയിട്ടും, മാറിമാറി ഭരിച്ച സര്‍ക്കാര്‍ കനിയാത്തതിനാല്‍, വികസനം മുരടിച്ച നാട്ടിന്‍പുറം. ഈ പുഴയോരത്ത് പിഞ്ചുകുഞ്ഞുങ്ങളെ സ്ക്കൂളിലയക്കുന്ന രക്ഷിതാക്കളെ സമ്മതിക്കണം. എങ്കിലും നാട്ടുകാരുടെ രാഷ്ട്രീയബോധം ഒട്ടും കുറഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡ് തലത്തില്‍ രണ്ട് പാര്‍ട്ടിക്കാര്‍ മാത്രം. ഇലക്ഷന്‍ ഡ്യൂട്ടിക്കാരെ കണ്ട്, അവര്‍ രണ്ടുപേരും വന്ന് പരിചയപ്പെട്ടു; ശേഷം സൌകര്യങ്ങളൊക്കെ തിരക്കി. അത് ഗ്രാമ പഞ്ചായത്തിലെ സംവരണ വാര്‍ഡാണ്. രണ്ട് സ്ഥ്നാര്‍ത്ഥിയും ഒരേ വീട്ടുകാരാണ്; ഒരാള്‍ അമ്മാവന്‍ ; രണ്ടാമന്‍ മരുമകന്‍ . അതാണ് ഇത്രയും ഐക്യം.
.
                                തിരിച്ചുപോകാന്‍ നേരത്ത് രാമചന്ദ്രന്‍ മാസ്റ്റര്‍ ചോദിച്ചു,
“നമ്മുടെ ഭക്ഷണക്കാര്യം? പിന്നെ കുളിക്കാനും മറ്റും സൌകര്യം എങ്ങനെയാ?”
“അത് ഇവിടെ അടുത്തൊന്നും ഹോട്ടലൊന്നും ഇല്ലല്ലോ; അപ്പോള്‍ പിന്നെ നമ്മള്‍ എന്ത് ചെയ്യാനാണ്? പിന്നെ കുളിക്കാനും മറ്റും പുഴയില്‍ പോയാല്‍ മതി”
ഇതു കേട്ടപ്പോള്‍ എത്രയോ തവണ വോട്ട് ചെയ്യിപ്പിച്ച രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് കാര്യം പിടികിട്ടി; ഭക്ഷണക്കാര്യം നാട്ടുകാര്‍ ഒഴിഞ്ഞുമാറുകയാണ്.

 “നമ്മള്‍ മാഷന്മാര്‍ക്ക് പഠിപ്പിക്കലാണ് പണി; പിന്നെ ഈ പണിയൊക്കെ നിങ്ങള്‍ക്കു വേണ്ടിയാ സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. സാധാരണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയാല്‍ ഓരോ ദിവസവും ഓരോ പാര്‍ട്ടിക്കാരായിരിക്കും ഭക്ഷണക്കാര്യം നോക്കാറ്. അത് നിങ്ങള്‍ ആരാണെന്ന് തീരുമാനിച്ചൊ; പിന്നെ ചോറിന്റെയും ചായയുടെയും പൈസ ഞങ്ങള്‍ തരാം”
പറഞ്ഞത് നന്നായി ഏറ്റു, അതായിരിക്കണം അര മണിക്കൂര്‍ കൊണ്ട് ചായ വന്നത്.

രാത്രി ഭക്ഷണം കഴിഞ്ഞ് വോട്ട് ചെയ്യാനായി എറേഞ്ച് ചെയ്യുമ്പോള്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ ശിഷ്യന്റെ ചോദ്യം;
 “മാഷെ അതൊക്കെ നാളെ രാവിലെ ചെയ്താല്‍ പോരെ?”
അവന് ഇതൊന്നും വലിയ പിടിയില്ല.
“നാളെ 7 മണിക്ക് നാട്ടുകാര്‍ എത്തുന്നതിനു മുന്‍പ് നീ ഒറ്റക്ക് എല്ലാം ചെയ്യുമോ?”
പിന്നെ മറുപടിയൊന്നും പറയാതെ എല്ലാവരും ചേര്‍ന്ന് ബഞ്ചും ഡസ്ക്കും പിടിച്ചിട്ട് പോളിങ്ങ് ബൂത്ത് എറേഞ്ച് ചെയ്തു.
.
                               പിറ്റേദിവസം ആറ് മണിക്ക് മുന്‍പ് പുഴക്കരയില്‍ പോയി ‘ഒന്നും രണ്ടും മൂന്നും’ കഴിഞ്ഞ് വരുമ്പോഴേക്കും കണ്ടു, പതിനഞ്ച് മീറ്റര്‍ നീണ്ട ക്യൂ. നാട്ടുകാരെല്ലാം ഉറങ്ങി എഴുന്നേറ്റ ഉടനെ ഇങ്ങോട്ട് വന്നതായിരിക്കണം.
.
                               ഉച്ചവരെ വോട്ടിങ്ങ് സുഗമമായി നടന്നു. മൂന്ന് ബാലറ്റ്പേപ്പറില്‍ സീലു വെച്ചാലും അവയെല്ലാം ഒരേ പെട്ടിയിലാണ് ഇടേണ്ടത്. അച്ഛന്റെ വോട്ട് മകന്‍ ചെയ്തതും കണ്ണു കാണുന്നവനെ ഓപ്പണ്‍ വോട്ട് ചെയ്യിച്ചതും വലിയ പ്രശ്നമില്ലാതെ കഴിഞ്ഞു. ബൂത്തിനകത്തിരിക്കുന്ന സ്ഥ്നാര്‍ത്ഥികളുടെ ഏജന്റുമാര്‍ വളരെ സൌഹൃതമായി പെരുമാറുന്നു. പലതും പറഞ്ഞ് ചിരിയും കളിയും തന്നെ. അങ്ങനെയിരിക്കെ ആളുകള്‍ വളരെ കുറഞ്ഞ സമയത്ത് ഒരു മൂന്ന് മണിയോടെയാണ് ‘ഒരു കറുത്ത സുന്ദരി’ കടന്നുവന്നത്. അവള്‍ വന്ന ഉടനെ കയിലുള്ള സ്ലിപ്പ്, ഫസ്റ്റ് പോളിങ്ങിനു നേരെ നീട്ടി. അയാള്‍ അത് വായിച്ചു,
“നമ്പര്‍ ഒന്ന് ഏഴ് മൂന്ന്, വീട്ടുനമ്പര്‍ ഇരുന്നൂറ്റീ എഴുപത്, സൂര്യ കിഴക്കെവീട്ടില്‍, വയസ്സ് ഇരുപത്തി നാല്, ജയചന്ദ്രന്‍ രക്ഷിതാവ്”


 ആ വിളികേട്ട് ഏജന്റുമാര്‍ പേജ് മറിക്കാന്‍ തുടങ്ങി. പെട്ടെന്ന് കൂട്ടത്തില്‍ ഒരാള്‍ എഴുന്നേറ്റ് ബഹളം വെച്ചു,
“ഇത് സൂര്യയല്ല, അവളുടെ സഹോദരിയാ”
അതുവരെ ലോഹ്യം പറഞ്ഞിരുന്ന അടുത്ത ഏജന്റ് കോപം കൊണ്ട് വിറച്ചു,
“ഇത് സൂര്യ തന്നെയാണ്, അനാവശ്യം പറയുന്നോ?”


                     എത്ര പെട്ടെന്നാണ് രംഗം കലങ്ങിമറിഞ്ഞത്! അകത്തുള്ള ഒച്ചയും ബഹളവും കേട്ട് പുറത്തുള്ളവര്‍ വാതിലിനു സമീപം കൂട്ടമായി എത്തി. പോലീസ് ഡ്യൂട്ടിക്കാരന്‍ അകത്ത് ആരെയും കയറ്റാതെ പരമാവധി തടഞ്ഞു. സൂര്യ അല്ല എന്ന് പറഞ്ഞവന്‍ സ്വന്തം പാര്‍ട്ടിക്കാരോട് വിശദീകരിക്കുകയാണ്,
“വോട്ട് ചെയ്യാന്‍ വരേണ്ട ‘സൂര്യ‘ ഒരാഴ്ച മുന്‍പ് പ്രസവത്തിനുശേഷം വീട്ടില്‍ കിടക്കുകയാണ്. ഇവിടെ വോട്ട് ചെയ്യാന്‍ വന്നത് അവളുടെ ഇരട്ടസഹോദരി ആയ ‘രശ്മി‘ ആണ്. ടീച്ചറായ രശ്മിക്ക് വോട്ട് ഭര്‍ത്താവിന്റെ വീട്ടിലാണ്”


എന്നാല്‍ പ്രശ്നക്കാരി (സൂര്യയോ രശ്മിയോ) ഒരു ചമ്മലും കൂടാതെ പോളിങ്ങ്‌ബൂത്തില്‍ നില്‍ക്കുകയാണ്. പ്രിസൈഡിങ്ങ് ഓഫീസറുടെ ചോദ്യത്തിന്, അവള്‍ തന്റേടത്തോടെ മറുപടി പറഞ്ഞു,
“ഞാന്‍ സൂര്യയാണ്, എനിക്ക് സഹകരണ ബാങ്കിലാണ് ജോലി. ഭര്‍ത്താവ് ഗള്‍ഫിലാണ്”
.
                             പ്രശ്നം ഗുരുതരമായി മാറി, പരിഹരിക്കപ്പെടില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ‘ഇലക്‍ഷന്‍ അര്‍ജന്റ് പോലീസ് ടീമിന്‍’ ഫോണ്‍ ചെയ്തു. വോട്ടിങ്ങ് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കയാണ്. പുറത്തുള്ള വാക്കേറ്റം, അടുത്ത ഘട്ടമായ കൈയേറ്റത്തിലേക്ക് കടക്കുകയാണ്. അത് കഴിഞ്ഞാല്‍ ബോംബും കത്തിക്കുത്തും അരങ്ങേറും. ആദ്യമായി ലഭിച്ച തെരഞ്ഞെടുപ്പ് ഡ്യൂട്ടി ആയതിനാല്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ പയ്യന് ആകെ വെപ്രാളം. ജീവിതത്തില്‍ ഇതുവരെ കേള്‍ക്കാന്‍ കഴിയാത്ത പുതുപുത്തന്‍ തെറികളാണ്, നല്ലവരായ നാട്ടുകാരില്‍നിന്നും അദ്ദേഹം കേള്‍ക്കുന്നത്.
.
                           പുറത്ത് പ്രശ്നങ്ങള്‍ അരങ്ങ് തകര്‍ക്കവേ രാമചന്ദ്രന്‍ മാസ്റ്റര്‍ പതുക്കെ നമ്മുടെ ‘സൂര്യ-രശ്മിയുടെ’ അടുത്തുപോയി, പതുക്കെ അവളെ വിളിച്ചു;
“ടീച്ചറെ ഇങ്ങോട്ട് വാ...”

അവള്‍ വിളികേട്ട ഭാഗത്ത് മാഷിന്റെ സമീപം വന്നു.
 “നിങ്ങള്‍ സൂര്യ ആണെങ്കില്‍ തീര്‍ച്ചയായും വോട്ട് ചെയ്യണം. അതല്ല രശ്മി ആണെങ്കില്‍ ‘ഒരു ടീച്ചര്‍‘ ആയിരിക്കും. അപ്പോള്‍ സര്‍വീസില്‍ പ്രവേശിച്ചിട്ട് അധികകാലം ആയിരിക്കയില്ല; ഇനിയും ധാരാളം വര്‍ഷം കുട്ടികളെ പഠിപ്പിക്കേണ്ടതാണ്. കള്ളവോട്ട് തെളിഞ്ഞാല്‍ അത് നാളെ പത്രത്തില്‍ വരും, കേസ് വരും, അത് നിങ്ങളുടെ ജോലിയെ ബാധിക്കും. ജോലി നഷ്ടപ്പെട്ടാല്‍ ഇപ്പോള്‍ കാണുന്ന ഒരുത്തനും ടീച്ചറെ സഹായിക്കാന്‍ കാണില്ല”


“ഞാന്‍ സൂര്യയാണ്”
പെട്ടെന്ന് അവള്‍ ഇടക്കുകയറി പറഞ്ഞു.
“അതെ സൂര്യയാണെങ്കില്‍ പോലീസ് വരുന്നതുവരെ ഇവിടെ നില്‍ക്കുക, വോട്ട് ചെയ്യാം; രശ്മിയാണെങ്കില്‍ മറ്റാരും അറിയാതെ പിന്‍‌വാതിലിലൂടെ സ്ഥലം വിട്ടോ..”
മാസ്റ്റര്‍ ക്ലാസ്സിനു പിന്നിലൂടെ സ്ക്കൂളിനു പുറത്തേക്കുള്ള വഴി ചൂണ്ടിക്കാട്ടി.
 .
                             പെട്ടെന്ന് പോലീസ്‌വണ്ടി ലാന്റ് ചെയ്തു; ഒപ്പം പത്രക്കാരും എത്തി. ഇരു പാര്‍ട്ടിയില്‍‌പ്പെട്ടവരും അവരെ വളഞ്ഞു. അകത്തുകടന്ന എസ് ഐ, പ്രിസൈഡിങ്ങ് ഓഫീസറോടും പാര്‍ട്ടിഏജന്റ്മാരോടും കള്ളവോട്ട് കാര്യം അന്വേഷിച്ചു; ശേഷം ചോദ്യം ചെയ്യാനായി ആ വോട്ടറെ വിളിക്കാന്‍ പറഞ്ഞു.
 “സൂര്യയെവിടെ” ഒരു വിഭാഗം അന്വേഷിച്ചു.
 “രശ്മിയെവിടെ” മറ്റൊരു വിഭാഗം അന്വേഷിച്ചു.


                        എന്നാല്‍ വോട്ട് ചെയ്യണമെന്ന് വാശിപിടിച്ച ‘സൂര്യ-രശ്മിയെ’ ഇരുപാര്‍ട്ടിയില്‍പെട്ട ആര്‍ക്കും‌തന്നെ ആ പോളിങ്ങ്ബൂത്തിന്റെ പരിസരത്തൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വോട്ടിങ്ങ് സമയം കഴിയുന്നതുവരെ പരസ്പരവൈരം മറന്ന് രണ്ട് പാര്‍ട്ടിക്കാരും ‘സൂര്യരശ്മികളുടെ’ അന്വേഷണത്തില്‍ മുഴുകി.

31 comments:

  1. അച്ഛന്റെ വോട്ട് മകന്‍ ചെയ്തതും കണ്ണു കാണുന്നവനെ ഓപ്പണ്‍ വോട്ട് ചെയ്യിച്ചതും വലിയ പ്രശ്നമില്ലാതെ കഴിഞ്ഞു.

    ഹ ഹ ഹാ...അത് കൊള്ളാം..

    അല്ല ടീച്ചറേ ഈ “വനിതകള്‍ കള്ളി“ വോട്ട് ചെയ്യുമോ..?:-)

    ReplyDelete
  2. തേങ്ങാ അടിക്കാന്‍ തേങ്ങയും വാങ്ങി വന്നപ്പോഴേയ്ക്കും ഭായി അതിനു മുന്‍പ് കേറി അടിച്ചു കളഞ്ഞു ..ഇനി പോസ്റ്റ്‌ വായിച്ചിട്ട് അഭിപ്രായം പറയാം..

    ReplyDelete
  3. ...എപ്പോള്‍ വേണമെങ്കിലും പൊട്ടാന്‍ റഡിയായ ബോംബുകള്‍ കട്ടിലിനടിയില്‍ ഉണ്ടായാല്‍ മാത്രമേ കണ്ണൂരിലെ ചില വീട്ടമ്മമാര്‍ക്ക്പോലും ഉറക്കം വരികയുള്ളു ...

    ഇതു കഴിഞ്ഞാഴ്ച്ച നടന്ന സംഭവമാണല്ലോ..ഹഹഹ

    സൂര്യരശ്മികള്‍ കലക്കി.

    ReplyDelete
  4. നല്ല പോസ്റ്റ്.
    അദ്ധ്യാപകനു മാത്രം ചെയ്യാന്‍ പറ്റുന്നൊരു കാര്യമാണ് മാഷ് ചെയ്തത്.
    പല കാര്യങ്ങളിലും ഇത്തരം സമീപനങ്ങള്‍ സ്വീകരിച്ചാല്‍ എന്തോരം ടെന്‍ഷന്‍ ഒഴിയും.

    ReplyDelete
  5. ഇലക്‍ഷന്‍ ഡ്യൂട്ടിക്ക് പോയ അനുഭവം എനിക്ക് വട്ടപ്പൂജ്യം. നീണ്ട 32 കൊല്ലത്തെ സര്‍ക്കാര്‍ സേവനത്തിനിടയില്‍ ഒരിക്കല്‍‌പോലും എനിക്ക് തെരഞ്ഞെടുപ്പ് പണി കിട്ടിയിട്ടില്ല. (അത് കാര്യം വേറെ. അങ്ങനെ എനിക്ക് മാത്രമായി ഉള്ള (ഇല്ലാത്ത) പലതും ഉണ്ട്. എന്നാല്‍ എന്റെ അടുത്ത ബന്ധുക്കളും വീട്ടുകാരുമായ ആര്(6) പേര് കൃത്യമായി എല്ലാ ഇലക്‍ഷന്‍ ഡ്യൂട്ടിക്കും പോയിട്ടുണ്ട്. പിന്നെ കള്ളവോട്ട് അതിനെപറ്റി ഇപ്പോള്‍ ഒന്നും പറയുന്നില്ല.
    അഭിപ്രായം എഴുതിയ ‘ഭായി’ ‘രഘുനാഥന്‍’ 'Captain Haddock' ‘കുമാരന്‍|kumaran' എല്ലാവര്‍ക്കും നന്ദി പറയുന്നു. രഘുനാഥന്‍- ഇനിയും അടുത്ത തേങ്ങ പെട്ടെന്ന് തന്നെ അടിക്കാം. കണ്ണൂരിലെ തെരഞ്ഞെടുപ്പ് ചൂടില്‍ എന്റെ പോസ്റ്റ് വായിച്ച് ചിരിക്കും എന്ന പ്രതീക്ഷയോടെ...

    ReplyDelete
  6. Soorya reshmi KIdilanayi...!

    manoharam Teacher... Ashamsakal...!!!

    ReplyDelete
  7. മാഷ്മാർക്ക് മാത്രം കിട്ടുന്ന ഒരു കഴിവുതന്നെ ആണേയ് അത്.........

    ReplyDelete
  8. “ഞാന്‍ സൂര്യയാണ്”
    പെട്ടെന്ന് അവള്‍ ഇടക്കുകയറി പറഞ്ഞു. ഹ ഹ അപ്പോള്‍ ആള്‍ ടീച്ചര്‍ തന്നെ അല്ലെ ടീച്ചറെ ....ഭായി പറഞ്ഞ പോലെ "കള്ളി വോട്ട് " ടീച്ചര് മാറും ചെയ്യുമോ ...രാമചന്ദ്രന്‍ മാഷിന്റെ ബുദ്ധി സമ്മതിക്കണം ...ഹ ഹ

    ReplyDelete
  9. ...the timing of the story is correct....all the best wishes

    ReplyDelete
  10. അതാണ് പഴമക്കാര്‍ പറയുന്നത് കണ്ടു പഴക്കം വന്ന കണ്ണ് എന്ന്. രാമചന്ദ്രന്‍ മാസ്റ്ററുടെ വര്‍ഷങ്ങളായുള്ള പരിചയം ആണ് ഒരു കള്ളവോട്ട് തടയാന്‍ സാധിച്ചത്. ടീച്ചറെ പോസ്റ്റ്‌ വളരെ നന്നായി, രസകരമായി വായിച്ചു. എന്നിട്ട് സൂര്യ-രശ്മിയെ പിന്നെ കിട്ടിയോ, എന്നാലും അവളുടെ തന്റേടം, ഹോ

    . ‘സ്വന്തം വീട്ടില്‍വെച്ച് നടക്കുന്ന സ്വന്തം കല്ല്യാണത്തിന് പോലും’ ഇത്രയും ടെന്‍ഷന്‍ അവര്‍ക്ക് കാണില്ല. (ഹഹഹ)

    ReplyDelete
  11. രസകരമായിട്ടുണ്ട്.

    ReplyDelete
  12. കള്ളവോട്ടെന്ന് കേട്ടിട്ടുണ്ട്. ‘കള്ളി‘വോട്ട് ആദ്യമായിട്ടാണട്ടൊ അറിയുന്നത്..
    നന്നായിട്ടുണ്ട്.

    ആശംസകൾ..

    ReplyDelete
  13. ഹി ഹി ഹി
    പോസ്റ്റ് നന്നായി ആശംസകൾ!!!

    ReplyDelete
  14. സൂര്യ രശ്മി പാവം...
    ഇരുപത്തി നാല് വയസ്സായപ്പോ ഇങ്ങനെ...
    ഇത്തിരി കൂടെ വളര്ന്നലോ ...:)

    ReplyDelete
  15. സ്ത്രീകള്‍ എന്തൊക്കെ കുടിലതകളാണ് ചെയ്യുന്നത്.

    ReplyDelete
  16. അനില്‍@ബ്ലോഗ് (.
    അഭിപ്രായെത്തിനു നന്ദി.

    Sureshkumar Punjayil (.
    വളരെ നന്ദി.

    മത്താപ്പ് (.
    ശരിയാ ആ കഴിവ് മാഷമാര്‍ക്ക് മാത്രമാണ്. നന്ദി.

    ഭൂതത്താന്‍ (.
    അത് ഞാന്‍ എങ്ങനെയാ പറയുക, ഈ കള്ളവോട്ട് ആണുങ്ങളുടെ കുത്തകയല്ല. ഒരു സംശയം.. കണ്ണൂരില്‍ വന്നിരുന്നോ? ഇവിടെ വന്ന് കുറച്ച്കാലം താമസിച്ച് നോക്ക്.

    Presanth (.
    അഭിപ്രായത്തിനു നന്ദി.

    കുറുപ്പിന്റെ കണക്കു പുസ്തകം (.
    വീട്ടില്‍ പ്രസവിച്ചു കിടക്കുന്ന സ്വന്തം അനിയത്തിയെ അവള്‍ ഒന്ന് സഹായിച്ചതാ, ഈ തന്റേടം ഇല്ലെങ്കില്‍ ഇവിടെ ജീവിക്കാന്‍ കഴിയുമോ...

    krish|കൃഷ് (.
    വളരെ നന്ദി.

    ജോണ്‍ ചാക്കോ, പൂങ്കാവ് (.
    വളരെ നന്ദി.

    വീ. കെ (.
    വളരെ നന്ദി. അതും ചിലപ്പോള്‍ കാണാം. എന്നാല്‍ ഈ കള്ളിയുടെ പിന്നില്‍ ഒരു കള്ളന്‍ ഉണ്ടാവും.

    VEERU (.
    വളരെ നന്ദി.

    കണ്ണനുണ്ണി (.
    വളരെ നന്ദി. അത് ചെയ്യുന്നവര്‍ക്ക് അതിലൊരു തെറ്റും കാണില്ല.

    കെ ആര്‍. സോമശേഖരന്‍ (.
    സംഭവം ശരിയാണ്. എന്നാല്‍ അത് പഠിപ്പിക്കുന്നത് പുരുഷന്മാരാണ്.

    ‘കള്ളവോട്ടിന്റെ കഥകള്‍ ഇനിയും മിനിലോകത്തില്‍ പ്രതീക്ഷിക്കാം. ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുമ്പോള്‍ എഴുതുന്ന അഭിപ്രായങ്ങള്‍ എന്റേതു മാത്രമാണ്. അല്ലാതെ എല്ലാ സ്ത്രീകളുടെയോ, എല്ലാ അദ്ധ്യാപകരുടെയോ മൊത്തം അഭിപ്രായമല്ല. തെരഞ്ഞെടുപ്പ് ആരംഭിച്ചതു മുതല്‍ കള്ള്വോട്ടും ആരംഭിച്ചിട്ടുണ്ടാവാം. വോട്ട് ചെയ്താല്‍ വിരലില്‍ പതിക്കുന്ന മഷി കണ്ടുപിടിക്കുമ്പോള്‍ തന്നെ അത് മായ്ക്കാനുള്ള ലായനിയും കണ്ടുപിടിച്ചിട്ടുണ്ടാവാം.’ ഇനിയും അഭിപ്രായങ്ങള്‍ എഴുതണം എന്നാല്‍ മാത്രമേ എന്റെ ബ്ലോഗിനെ എനിക്ക് അറിയാന്‍ കഴിയുകയുള്ളൂ.

    ReplyDelete
  17. വോട്ട്ചെയ്യാൻ ഒരിക്കൽ മത്രമേ കഴിഞ്ഞിട്ടുള്ളു..പ്രവാസി ആയതുകൊണ്ട്‌ വോട്ടർ പട്ടികയിൽ നിന്നുതന്നെ പേരും വെട്ടി..ടീച്ചറുടെ വിവരണം ഹൃദ്യം ...ആശംസകൾ

    ReplyDelete
  18. വിവരണം നന്നായിട്ടുണ്ട്‌ ട്ടോ...

    ReplyDelete
  19. രസകരം ..ജനാധിപത്യത്തിനെ നശിപ്പിക്കുന്ന "ഇത്തി കണ്ണികള്‍ " കള്ളവോട്ട് ചെയ്യാനും വേണം സാമര്‍ത്ഥ്യം അല്ലെ ?
    നന്നായിരിക്കുന്നു
    നന്‍മകള്‍ നേരുന്നു
    നന്ദന

    ReplyDelete
  20. രസകരം ..ജനാധിപത്യത്തിനെ നശിപ്പിക്കുന്ന "ഇത്തി കണ്ണികള്‍ " കള്ളവോട്ട് ചെയ്യാനും വേണം സാമര്‍ത്ഥ്യം അല്ലെ ?
    നന്നായിരിക്കുന്നു
    നന്‍മകള്‍ നേരുന്നു
    നന്ദന

    ReplyDelete
  21. രസകരം ..ജനാധിപത്യത്തിനെ നശിപ്പിക്കുന്ന "ഇത്തി കണ്ണികള്‍ " കള്ളവോട്ട് ചെയ്യാനും വേണം സാമര്‍ത്ഥ്യം അല്ലെ ?
    നന്നായിരിക്കുന്നു
    നന്‍മകള്‍ നേരുന്നു
    നന്ദന

    ReplyDelete
  22. ManzoorAluvila (.
    വളരെ നന്ദി.

    തൃശൂര്‍ക്കാരന്‍ (.
    അഭിപ്രായത്തിനു നന്ദി.

    ക്ലീന്‍ അച്ചായന്‍ (.
    അഭിപ്രായത്തിനു നന്ദി.

    nandana (.
    അഭിപ്രായത്തിനു നന്ദി.

    എന്റെ കള്ളവോട്ടില്‍ കുരുങ്ങി അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും ഒന്നുകൂടി നന്ദി പറയുന്നു.

    ReplyDelete
  23. ഭവതിയുടെ ആത്മ കഥ വായിച്ചു രസിച്ചു..
    കഥയുടെ അവസാനം ഭവതി ആരും കാണാതെ വാനിഷിങ് ക്രീം പുരട്ടിയതെങിനെ?

    ReplyDelete
  24. ഹ ഹ ഹാ...അത് കൊള്ളാം..

    ReplyDelete
  25. നമസ്കാരം ടീച്ചര്‍,
    നന്നായിട്ടുണ്ട് ; പ്രത്യേകിച്ച് മാഷ് കള്ളവോട്ടറെ കൈകാര്യം ചെയ്ത രീതി.
    പിന്നെ ഒരു കാര്യം . തിരഞ്ഞെടുപ്പ് ആണ് ശരിയെന്നുതോന്നുന്നു; തെരഞ്ഞെടുപ്പ് എന്നാണ് പോസ്റ്റില്‍ പ്രയോഗിച്ചിരിക്കുന്നത് .
    ചെക്കുചെയ്യുമെന്നു വിചാരിക്കുന്നു.
    ഈ പോസ്റ്റിന്റെ ഒരു ലിങ്ക് ബ്ലൊഗില്‍ കൊടുക്കുന്നുണ്ട് .
    ആശംസകളോടെ

    ReplyDelete
  26. വളരെ നന്നായിട്ടുണ്ട്.. മറ്റുള്ളവയും കൂടി വായിച്ചിട്ട് വിശദമായി പരിജയപെടാം...

    ReplyDelete
  27. ഒരു അധ്യാപകനു മാത്രമേ ഇങ്ങനെ ഈ പ്രശ്നം പരിഹരിയ്ക്കാന്‍ കഴിയൂ...നന്നായിട്ടുണ്ട് ടീച്ചറേ :)

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.