‘അറിയേണ്ട എല്ലാവിവരങ്ങളും മനുഷ്യന്റെ വിരൽത്തുമ്പിൽ ലഭ്യമാണ്’ എന്ന് പറയുന്നത്, ശരിയാണെന്ന് കാലം തെളിയിച്ചിരിക്കയാണ്. കമ്പ്യൂട്ടർ തുറന്ന്, ഇന്റർനെറ്റിൽ കടന്ന്, സെർച്ച് ചെയ്താൽ ഏത് സംശയവും പരിഹരിക്കാൻ കഴിയുന്ന കാലമാണിത്. എന്നാൽ നമ്മുടെ സ്വന്തം നാടായ കേരളത്തിലുള്ള, നമ്മുടെ സ്വന്തം കാര്യങ്ങളെകുറിച്ച് പലതും അറിയാനുള്ള സ്രോതസ്സുകൾ ചിലപ്പോൾ നമുക്ക് ലഭ്യമല്ലാതെ വരുന്നു. ഇതിനൊരു പരിഹാരമായി മലയാളികൾക്ക് കേരളത്തെകുറിച്ച് മാതൃഭാഷയിൽ അറിയാൻ കഴിയുന്ന മഹത്തായ ഒരു സംരംഭമാണ് ‘മലയാളം വിക്കിപീഡിയ’. നമുക്കറിയുന്നതും മറ്റുള്ളവർ അറിയേണ്ടതുമായ വിവരങ്ങൾ എല്ലാവർക്കും ഉപയോഗിക്കാനായി എഴുതിചേർത്താൽ അത് ഭാവിതലമുറക്ക് പ്രയോജനപ്പെടും. അതിനുള്ള ഒരു പ്രവർത്തനമാണ് മലയാളം വിക്കിപീഡിയ എന്ന സ്വതന്ത്ര വിജ്ഞാനകോശം വിപുലീകരിക്കൽ.
വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവും മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും 2011 ജനവരി 15ന് കണ്ണൂരിൽ വെച്ച് ആഘോഷിച്ചു. പിറന്നാൾ ആഘോഷത്തോടൊപ്പം വിക്കിപീഡിയയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണവും ശില്പശാലയും നടന്നു. ജില്ലാ ലൈബ്രറി കൌൺസിലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് വിക്കിപീഡിയയുടെ പിറന്നാൾ സംഘടിപ്പിച്ചത്.
പരിപാടികളിൽ പങ്കെടുക്കാനായി കണ്ണൂർ കാൽടെക്സിലുള്ള, ‘ജില്ലാ ലൈബ്രറി കൌൺസിൽ ഹാളിൽ’ എത്തിച്ചേർന്നവർ ആദ്യമായി ഒരു ഫോറത്തിൽ ബയോഡാറ്റ പൂരിപ്പിച്ചതിനു ശേഷമാണ് സദസ്സിൽ കടന്നത്. വിക്കിപീഡിയയുടെ എബ്ലം പ്രിന്റ് ചെയ്ത ഓരോ യൂനിഫോം കൂടി എല്ലാവർക്കും ലഭിച്ചിരുന്നു.
പരിപാടികൾ ആരംഭിക്കുന്നത് അനുശോചനത്തോടെ ആയിരുന്നു. നാടിനെ നടുക്കിയ ഒരു ദുരന്തമായി, ശബരിമലയിൽ വെച്ച് അപകടത്തിൽ മരിച്ചവരുടെ ഓർമ്മക്ക് അനുശോചനം ചേർന്ന് രണ്ട് മിനിറ്റ് മൌനം ആചരിച്ചു.
സ്വാഗതം ... ശ്രീ. പി.കെ. ബൈജു |
അദ്ധ്യക്ഷൻ... ശ്രീ. ടീ.വി. നാരായണൻ |
ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി, ശ്രീ. പി. കെ. ബൈജു ആഘോഷത്തിൽ പങ്കാളികളായ എല്ലാവരെയും സ്വാഗതം ചെയ്തു. പരിപാടികളുടെ അദ്ധ്യക്ഷൻ ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ ടീ. വി. നാരായണൻ ആയിരുന്നു.
പരിപാടികളുടെ ആമുഖം ശ്രീ. വിജയകുമാർ ബ്ലാത്തൂർ നടത്തി. ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ പലരും വിക്കിപീഡിയ എന്ന് ആദ്യമായി കേൾക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ എത്തിച്ചേർന്നവരെല്ലാം കണ്ണൂർ ജില്ലയിലെ വിവിധ തലങ്ങളിലുള്ളവരാണെന്നും അവർ ചേർന്ന ഒരു കൂട്ടായ്മയാണ് ഇവിടെ നടക്കുന്നതെന്നും പറഞ്ഞശേഷം വിക്കിപീഡിയയുടെ ആവശ്യം വിശദീകരിച്ചു. കണ്ണൂരിലെ പല സ്ഥലത്തെക്കുറിച്ചും സംസ്ക്കാരങ്ങളെക്കുറിച്ചും വിക്കിയിൽ ചെർക്കാൻ ഈ കൂട്ടായ്മ പ്രയോജനപ്പെടും എന്ന് വിജയകുമാർ ബ്ലാത്തൂർ വിശദമാക്കി.
ആമുഖം... ശ്രീ. വിജയകുമാർ ബ്ലാത്തൂർ |
പരിപാടികൾ ഉദ്ഘാടനം ചെയ്തത് ഡോ. ബി. ഇക്ബാൽ ആയിരുന്നു. ഉദ്ഘാടനത്തിന്റെ സവിശേഷത അത് ഓൺലൈൻ ആയിരുന്നു എന്നതാണ്. കണ്ണൂരിൽ വെച്ച് നടക്കുന്ന വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷം ഡോ. വി ഇക്ബാൽ തിരുവനന്തപുരത്ത്, ഓഫീസിൽ ഇരുന്ന്‌കൊണ്ട് ഉദ്ഘാടനം ചെയ്തത് എല്ലാവരും ആവേശത്തോടെ സ്ക്രീനിൽ നോക്കിക്കണ്ടു. ഇന്റർനെറ്റ് ലോകത്തിൽ മനുഷ്യർ തമ്മിലുള്ള അകലം കുറയുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തം. അദ്ദേഹം സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിശദീകരിച്ചു. അതുപോലെ സ്വതന്ത്രമായി ഉപയോഗിക്കാവുന്ന വിക്കി എന്ന കൂട്ടായ്മയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആർക്കും വിജ്ഞാനം സംഭാവന ചെയ്യാനും തിരുത്താനും കഴിയും. കണ്ണൂരിൽ ഉള്ള പ്രധാനപ്പെട്ട അറിവുകളൊക്കെ നമ്മുടെ മാതൃഭാഷയിൽ എഴുതിച്ചേർക്കണമെന്ന് ഡോ. ഇക്ബാൽ ഉദ്ഘാടനവേളയിൽ പറഞ്ഞു.
ഉദ്ഘാടനം ഓൺലൈൻ .. ഡോ. വി. ഇക്ബാൽ |
ബ്ലോഗർ കെ. പി. സുകുമാരൻ അഞ്ചരക്കണ്ടി |
വിക്കിയുടെ പത്താം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ വന്നവർ ഓരോരുത്തരായി പിന്നീട് സ്വയം പരിചയപ്പെടുത്തി. ക്ലാസ്സിൽ വന്നവരെ തിരിച്ചറിയാൻ ഈ പരിചയപ്പെടുത്തൽ വളരെ സഹായിച്ചു എന്ന് പറയാം. പലരും ബ്ലോഗിംഗ് രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞു.
ഡോ. മഹേഷ് മംഗലാട്ട് |
പിന്നീട് ഡോ. മഹേഷ് മംഗലാട്ട് മലയാളം വിക്കിപീഡിയയെ പരിചയപ്പെടുത്തി. എന്തൊക്കെ നമുക്ക് വിക്കിപീഡിയയിൽ നിന്ന് ലഭിക്കും എന്നും എന്തൊക്കെ നമ്മൾ പ്രതീക്ഷിക്കുന്നു എന്നും ചർച്ച ചെയ്തു. പത്ത് വർഷം മുൻപ്ഇംഗ്ലീഷിൽ ആരംഭിച്ച വിക്കിപീഡിയ എന്ന സ്വതന്ത്ര വിജ്ഞാനകോശം മറ്റു ഭാഷകളിലേക്ക് വ്യാപിച്ചത് വളരെ പെട്ടെന്ന് ആയിരുന്നു. മലയാളം വിക്കിയുടെ എട്ടാം വാർഷികമാണ്. വിക്കിപീഡിയയെകുറിച്ച് വിശദമായ അറിവ് നൽകാൻ മഹേഷ് മംഗലാട്ടിന് കഴിഞ്ഞു. വിക്കിപീഡിയയുടെ ആരംഭവും അത് പരിപോഷിപ്പിച്ചവരെ കുറിച്ചും വിശദമാക്കി. മലയാളത്തിലുള്ള വിജ്ഞാനശേഖരത്തിന്റെ അളവ് ഇപ്പോൾ ഉള്ളതിനെക്കാൾ വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ലേഖനങ്ങൾ എഴുതുകയും പഴയവ വിപുലീകരിക്കുകയും തെട്ടായ വിവരങ്ങൾ തിരുത്തുകയും ചെയ്ത് വിജ്ഞാനം വർദ്ധിപ്പിക്കുന്ന ഒരു മഹായജ്ഞമാണ് നമ്മുടെ വിക്കിപീഡിയ എന്ന് എല്ലാവരും അംഗീകരിച്ചു.
ശ്രീ. പി സിദ്ധാർത്ഥ് |
ശ്രീ. കെ അനൂപ് |
വിക്കിയുടെ പ്രവർത്തനം ഡിസ്പ്ലെ ചെയ്യുന്നു |
വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യുന്നത് ഡിസ്‌പ്ലെ ചെയ്ത് വിശദീകരിച്ചത്, ശ്രീ. കെ അനൂപ് ആയിരുന്നു. വിക്കി പദ്ധതികൾ, ഒറ്റവരിലേഖന നിർമ്മാർജ്ജനം, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകൾ, വിക്കി ഗ്രന്ഥശാല, സമീപകാലതിരുത്തുകൾ, എന്നിവയെല്ലാം വിശദമായി ചെയ്ത് കാണിച്ചുതന്നു. പുതിയ ലേഖനം തുടങ്ങുന്നതും തിരുത്തുന്നതും കൂട്ടിച്ചേർക്കുന്നതും തിരിച്ചറിയാൻ കഴിഞ്ഞു.
കെയ്ക്ക് മുറിച്ച് പിറന്നാൾ ആഘോഷം |
വൈകുന്നേരം കെയ്ക്ക് മുറിച്ച് വിക്കിപീഡിയയുടെ പത്താം പിറന്നാൾ ആഘോഷിച്ചു. പിറന്നാൾ മധുരം പങ്കിട്ടതിനു ശേഷം സംശയങ്ങൾക്ക് മറുപടികൾ പറഞ്ഞു. സംവാദത്തിൽ പങ്കാളികളായവരെല്ലാം കണ്ണൂരിൽ ഇനിയും ഒത്തുകൂടാൻ തീരുമാനിച്ചു.
സദസ്സ് |
വളരെ നന്നായിട്ടുണ്ട് ടീച്ചറുടെ ഈ റിപ്പോര്‍ട്ട്. വിക്കിപീഡിയയില്‍ എന്തെങ്കിലും സംഭാവന ചെയ്യുക എന്നത് ഒരു ജീവിതശൈലിയാക്കി മാറ്റാന്‍ എല്ലാവര്‍ക്കും കഴിയേണ്ടതാണ്. ഇനിയും ഒത്തുകൂടാമല്ലോ. സത്യത്തില്‍ വളരെ മാതൃകാപരമാണ് ഇത്തരം കൂട്ടായ്മകളില്‍ ടീച്ചറുടെ സജീവമായ പങ്കാളിത്തം. ആശംസകളും അഭിനന്ദനങ്ങളും!
ReplyDeleteസ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയെ കുറിച്ച് മനസ്സിലാക്കേണ്ടതായി ഇനിയും ധാരാളം ഉണ്ട്. കണ്ണൂരിൽ വെച്ച് നടന്ന ആഘോഷച്ചടങ്ങ് ഏതാനും ഫോട്ടോ ചേർത്ത് ബ്ലോഗിലൂടെ അറിയിക്കുകയാണ്. ആഘോഷത്തെകുറിച്ച് ശ്രീ. കെ.പി സുകുമാരൻ അഞ്ചരക്കണ്ടിയുടെ ലേഖനം
ReplyDeleteഇവിടെ വന്ന്
വായിക്കാം
നന്നായിട്ടുണ്ട്
ReplyDeleteഞങ്ങടെ നാട്ടില്‍ ഇങ്ങിനെ ഒന്നും ഇല്ലെന്നു തോനുന്നു ആന്റി ..
ReplyDeleteനല്ല പരിപാടി ആയിരുന്നു അല്ലെ ?
:)
ReplyDeletekidilam t shirt
നല്ല വിവരണം .....അനുമോദനങ്ങള്‍...
ReplyDeleteടീച്ചറേ,
ReplyDeleteനല്ല വിവരണം.. ഇതേ കുറിച്ച് എങ്ങും പറഞ്ഞ് കേട്ടിരുന്നില്ലല്ലോ..
നിങ്ങള്‍ കണ്ണൂരുകാര്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്.ഇത്തരം പരി പാടികളൊന്നും മലപ്പുറത്തു വരുന്നില്ല.ആ കൊട്ടോട്ടിക്കാരന്‍ ഒരു മീറ്റിനു തുടക്കമിട്ടിട്ട് തണുപ്പന്‍ പ്രതികരണമാണ്. ഇവിടെ ഇന്റര്‍നെറ്റും ബ്ലോഗുമെല്ലാം എന്തോ മോശം സംഗതി പോലെയാ ആളുകള്‍ കാണുന്നത്!
ReplyDeleteമിനി ടീച്ചറെ, നല്ല വിവരണം...പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി. ഇക്ബാൽ ഡോക്ടറുടെ ഉത്ഘാടന പ്രസംഗത്തിന്റെ ആദ്യ ഭാഗം വ്യക്തമായില്ലായിരുന്നു.. ഞങ്ങളുടെ പരിചയക്കുറവാണു കാരണം.മഹേഷ് മംഗലാട്ട് മലയാളം കംബ്യൂട്ടിങ്ങ് എന്ന വിഷയത്തിൽ എടുത്ത ക്ലാസ്സ് നന്നായിരുന്നുവല്ലോ? തുടർന്നും ഇത്തരം ക്ലാസ്സുകൾ നമുക്ക് കണ്ണൂരിൽ നടത്തണം.എല്ലാവരുടെയും സഹായം വേണം..സുകുമാരേട്ടൻ പറഞ്ഞതുപോലെ വിക്കീപീഡിയക്ക് വല്ലതും എഴുതുക എന്നത് ഒരു ശീലമാക്കണം..പത്തു മിനുട്ടെങ്കിലും ദിവസവും...പുതിയ ലേഖനം (അല്ലെങ്കിൽ ഇംഗ്ലീഷ് വിക്കിയിൽ നിന്നു പരിഭാഷ്പ്പെടുത്തിയാലും മതി) അല്ലെങ്കിൽ ലേഖനങ്ങൾ തിരുത്തുക...രണ്ടുമാസത്തിൽ ഒരിക്കൽ നമുൽക്ക് കുറച്ച് പേർക്കെങ്കിലും കന്നൂരിൽ ഒത്തു കൂടാം ..ലൈബ്രറി കൌൺസിൽ ഹാൾ നമുക്ക് അതിനു ഉപയോഗിക്കാം
ReplyDeleteറിപ്പോർട്ടിന് നന്ദി ടീച്ചർ. ഡോ:ഇൿബാലിന്റേയും ഡോ:മഹേഷ് മംഗലാട്ടിന്റേയും പ്രൊഢഗംഭീരമായ ഇ-ഭാഷാ പ്രഭാഷണങ്ങൾ കേൾക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. ഡോൿടർ ഇൿബാൽ സ്ഥലത്തെത്തും എന്നാണ് കരുതിയത്. ഓൺലൈൻ ഉത്ഘാടനം കലക്കി. ഇങ്ങനൊരു സാദ്ധ്യത ഉള്ളപ്പോൾ എന്തിന് തെക്കുനിന്ന് വടക്കേ അറ്റം വരെ യാത്ര ചെയ്യണം?!
ReplyDeleteവിക്കിപ്പീഡിയയെക്കുറിച്ച് കൂടുതൽ അറിയണമെന്നും വിക്കിയിൽ ലേഖനങ്ങൾ ചേർക്കുന്നത് എങ്ങനെയെന്നും അറിയണമെന്ന് ആഗ്രമുള്ള ആളെന്ന നിലയ്ക്ക് ഇതിൽ പങ്കെടുക്കാനാവതെ പോയത് എനിക്കൊരു വലിയ നഷ്ടം തന്നെയായിരുന്നു. നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ 5 കൊല്ലം വിലസി നടന്നിരുന്ന കണ്ണൂരെന്ന തട്ടകത്തേക്ക് ഒരു യാത്രയും ആകുമായിരുന്നു. സ്വയം ഏറ്റെടുത്ത് വിക്കിക്ക് ഇതുപോലെ ഒരു സ്റ്റേജ് ഉണ്ടാക്കാൻ കണ്ണൂർ തദ്ദേശവാസികൾ മുതിർന്നതുപോലെ കേരളത്തിൽ മറ്റൊരു ജില്ലയിലും ആരും മുതിർന്നില്ല എന്നാണ് വിക്കി സംഘാടകരിൽ നിന്ന് മനസ്സിലാക്കാനായത്. അതുതന്നെ സൂചിപ്പിക്കുന്നത് കണ്ണൂരെണ്ണ സ്ഥലത്തെ ജനങ്ങളുടെ ഐക്യമാണ്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും കണ്ണൂരെ ജനങ്ങളെ ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നത് മറ്റൊന്നും കൊണ്ടല്ല.
സ്ഥിരം നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എറണാകുളത്തെ സുഹൃത്തുക്കളുടെ സഹായത്തോടെ ഏത് വിധേനയും എറണാകുളത്ത് ഒരു വിക്കി ആഘോഷം സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുമായിരുന്നു. എറണാകുളത്തുള്ള ആരെങ്കിലും മുൻകൈ എടുത്താൽ ഫെബ്രുവരി മാസത്തിൽ എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ ഇപ്പോഴും റെഡിയാണ്.
കണ്ണൂരിൽ നിന്ന് എത്തുന്ന ഇത്തരം നല്ല വാർത്തകൾ വളരെ സന്തോഷം നൽകുന്നു. തരം തിരിവുകളില്ലാതെ എല്ലാ ആളുകൾക്കും ഉപകാരപ്രദമായ ഇത്തരം നല്ല സംരംഭങ്ങളിൽ പങ്കാളികാളായി എല്ലാ വിഭാഗം ആളുകളും കൂട്ടായ്മയുടെ ഒരു പുതിയ മണ്ഡലം സ്ര്‌ഷ്ടിച്ച് സഹകരിച്ചു പ്രവർത്തിക്കുന്നത് സമൂഹത്തിലെ കാലുഷ്യമകലാനും സഹായകമാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ടീച്ചറുടെ റിപ്പോർട്ട് കാര്യമാത്രപ്രസക്തം. നന്ദി.
ReplyDelete@കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി-,
ReplyDeleteഇത്തരം കൂട്ടായ്മകൾ ഇനിയും ഉണ്ടാവട്ടെ, ഇനി ഓരോ ദിവസവും വിക്കിയിൽ കൂടി കടക്കണം. അഭിപ്രായം എഴുതിയതിന് നന്ദി.
@Naushu-,
അഭിപ്രായം എഴുതിയതിന് നന്ദി.
@MyDreams-,
നാട്ടിലുണ്ടെങ്കിൽ ഇടയ്ക്കിടെ കണ്ണൂരിലും ചുറ്റിക്കറങ്ങണം. അഭിപ്രായം എഴുതിയതിന് നന്ദി.
@ലീല എം ചന്ദ്രന്‍..-,
@Manoraj-,
@Mohamedkutty മുഹമ്മദുകുട്ടി-,
ഗൂഗിൾ ബസ്സിൽ വാർത്ത ഉണ്ടായിരുന്നു, പിന്നെ ഇവിടത്തെ പത്രങ്ങളിലും. കണ്ണൂരിൽ ഏതാനും ചിലർ ഒത്തുചേർന്നാൽ ആളുകൾ ഉണ്ടാവും. അഭിപ്രായം എഴുതിയതിന് നന്ദി.
@വിജയകുമാർ ബ്ലാത്തൂർ-,
ഉദ്ഘാടന പ്രസംഗം വ്യക്തമല്ലാത്തത് പരിപാടികൾ ആരംഭിക്കുന്നതിനു മുൻപ് ഒരു തവണ ട്രയൽ ചെയ്തു നോക്കാത്തതു കൊണ്ടാണെന്ന് എനിക്ക് തോന്നിയിരുന്നു. മാസത്തിൽ ഒരു തവണയെങ്കിലും ഒത്തുകൂടുക എന്ന ആശയം സ്വാഗതം ചെയ്യുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
@നിരക്ഷരൻ-,
അടുത്തതായി വിക്കിയുടെ ശില്പശാല കൊല്ലത്ത് വെച്ച് നടക്കും എന്നാണ് അറിഞ്ഞത്. കണ്ണൂരിലേക്ക് സ്വാഗതം ചെയ്യുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
@പള്ളിക്കരയില്‍-,
അഭിപ്രായം എഴുതിയതിന് നന്ദി.
Dear njaan congrats!!
ReplyDeleteവളരെ പ്രയോജനപ്രഥമാണീ ലേഖനം
ReplyDeleteവളരെ ഉപകാരപ്രദമായ ലേഖനം ....
ReplyDelete@poor-me/പാവം-ഞാന്‍-,
ReplyDelete@ജയിംസ് സണ്ണി പാറ്റൂര്‍-,
@വിജയലക്ഷ്മി-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി അറിയിക്കുന്നു.