ഞങ്ങളുടെ സ്ക്കൂളില്‍ മലയാളത്തിന് ഒരു സുവര്‍ണ്ണ കാലം ഉണ്ടായിരുന്നു. സമരം പൊടിപൊടിക്കുന്ന, തോല്‍വി കൊടികുത്തി വാഴുന്ന ആ കാലഘട്ടത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളും വിജയിക്കുന്ന വിഷയമാണ് മലയാളം. അത് പോലെ വിദ്യാര്‍ത്ഥികളെല്ലാം അനുസരിക്കുന്നതും ഇഷ്ടപ്പെടുന്നതും മലയാളം അദ്ധ്യാപകരെയാണ്.
മറ്റുള്ളവര്‍ക്കില്ലാത്ത ചില കഴിവുകള്‍ കണ്ണൂര്‍ ജില്ലക്കാരല്ലാത്ത അവര്‍ക്ക് ഉണ്ടായിരുന്നു.
....
....
ഒരു മാര്‍ച്ച് മാസം, ഫസ്റ്റ് വീക്ക്, സ്റ്റഡീലീവ് സമയം. നമ്മുടെ കഥാനായികയായ മലയാളം ടീച്ചറും ഞാനും കൂടി എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളുടെ വീടുകള്‍ തോറും സന്ദര്‍ശ്ശിക്കുകയാണ്. അവരുടെ പഠനനിലവാരം അറിയണമല്ലോ,.
...
ഈ മലയാളം ടീച്ചര്‍ക്ക് ധാരാളം പ്രത്യേകതകള്‍ ഉണ്ട്,
...
ടീച്ചര്‍ കോട്ടയക്കാരിയാണ്. എന്നാല്‍ ഭാഷയും വേഷവും തനി കണ്ണൂര്‍ മോഡല്‍.
...
രൂക്ഷമായ പ്രമേഹ രോഗം ഉണ്ട്. എന്നാല്‍ ഭക്ഷണക്രമം, വ്യായാമം ഇവയിലൂടെ രോഗത്തെ ഒതുക്കി നിര്‍ത്തുന്നു.
...
സ്വന്തമായി കുട്ടികളില്ല; എന്നാല്‍ എല്ലാ കുട്ടികളേയും സ്വന്തമെന്ന പോലെ നോക്കുന്നു.
...
ആള്‍ വളരെ മെലിഞ്ഞതാണ് (മറ്റ് സ്ക്കൂളുകളില്‍ ഈ റെക്കാര്‍ഡ് എനിക്കായിരുന്നു); എന്നാല്‍ മറ്റുള്ളവരെക്കാള്‍ ശക്തിയുണ്ട്.
...
ടീച്ചറ് ഈ നാട്ടുകാരിയല്ല; എന്നാല്‍ സ്ക്കൂളിനടുത്തുള്ള എല്ലാ വീടും സ്ഥലവും നന്നായി അറിയാം. പരിചയപ്പെട്ട എല്ലാ കുട്ടികളുടെയും പേര്‍, വീട്, ബന്ധുക്കള്‍, ജീവചരിത്രം ആദിയായവ ടീച്ചറിന് മനപ്പാഠം.(നാട്ടുകാരിയായ ഞാന്‍ എത്ര ശ്രമിച്ചിട്ടും കുട്ടികളുടെ പേര് ഓര്‍ക്കാനായിട്ടില്ല).
....
ടീച്ചറുടെ ഭര്‍ത്താവിന് (കോട്ടയക്കാരന്‍ തന്നെ) കണ്ണൂര്‍ ജില്ലയില്‍ തന്നെ ജോലിയായതിനാല്‍ അവരുടെ ഓഫീസ് വക ക്വാര്‍ട്ടേര്‍സിലാണ് താമസം.
...
...
...
ഇനി കാര്യം പറയാം.
...
ഞങ്ങള്‍ അങ്ങനെ പത്താം തരക്കാരുടെ വീടുകള്‍ തിരക്കി കുറ്റിക്കാടുകളും തോടുകളും വയലും കടന്ന് ഒരു ഇടവഴിയില്‍ എത്തിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ മുന്നില്‍ വന്ന് “ടീച്ചറേ” എന്ന് വിളിച്ചു.
...
എന്നെയാവില്ല,.... കക്ഷിക്ക് മുപ്പതില്‍ താഴെ പ്രായം തോന്നും. ടീച്ചര്‍ അവന്റെ പേര് വിളിച്ചു, വിശേഷങ്ങള്‍ തിരക്കി.
...
ആള്‍ മിലിട്ടറിയില്‍ നിന്ന് ലീവില്‍ വന്നതാണെന്നും ഒരു മാസത്തിനുള്ളില്‍ കല്ല്യാണം ഉണ്ട് എന്ന് പറഞ്ഞ ശേഷം വിനയത്തോടെ പിന്‍വാങ്ങി.
...
“അവനെ അറിയുമോ?” ചോദ്യം എന്നോടാണ്.
...
“ഇല്ലല്ലോ”.
...
“ഞാന്‍ ഒരു തവണ അവനെ അടിച്ചു, ചോര വന്നു…”
...
...
...
...
ഫ്ലാഷ് ബാക്ക്….
...
സംഭവം നടന്നത്…വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, നമ്മുടെ മലയാളം ടീച്ചര്‍ ജോലിയില്‍ പ്രവേശിച്ചതിന്റെ മൂന്നാം വര്‍ഷം. മിക്ക ക്ലാസ്സുകളിലും അദ്ധ്യാപകര്‍ പഠിപ്പിക്കുന്നു, കുട്ടികള്‍ കളിക്കുന്നു???...
...
അങ്ങനെ എട്ടാം ക്ലാസ്സില്‍ മലയാളം പഠിപ്പിക്കുമ്പോഴാണ് തൊട്ടടുത്ത ഇംഗ്ലീഷ് ക്ലാസ്സില്‍ ബഹളം ഉണ്ടായത്. കാരണം.... ടീച്ചര്‍ പാഠം വായിച്ച് കൊണ്ടിരിക്കെ പിന്നിലിരിക്കുന്ന ഏതോ വികൃതി ‘ആറോ’(arrow) അയച്ചു.
...
(കടലാസ് മടക്കി നിര്‍മ്മിക്കുന്ന ഈ സാധനം ഇപ്പോഴത്തെ കുട്ടികള്‍ക്ക് അറിയില്ല; പണ്ട് കാലത്ത് സ്ക്കൂളിലും കോളേജിലും സുലഭമായിരുന്നു)
...
ആറോ പ്രശ്നമല്ല; പക്ഷെ അത് പറന്ന് വന്ന് പതിച്ചത് ഇംഗ്ലീഷ് ടീച്ചറുടെ കഴുത്തിനു താഴെ, മുന്നില്‍!!!!!. പോരേ പൂരം, ഇംഗ്ലീഷ് വടിയുമായി ക്ലാസ്സ് മുഴുവന്‍ ഓടിനടന്നിട്ടും പ്രതിയെ പിടികിട്ടിയില്ല…..ബല്ലടിച്ചതോടെ ആറോ മേശപ്പുറത്തിട്ട് ടീച്ചര്‍ സ്ഥലം വിട്ടു.
...
ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന നമ്മുടെ മലയാളത്തിനു കലികയറി. അടുത്ത പിരീഡ് ആ ക്ലാസ്സില്‍ മലയാളമാണ്. നേരെ ആ ക്ലാസ്സില്‍ കടന്ന് മേശപ്പുറത്തു നിന്നും ആറോ എടുത്ത് ഒരു ചോദ്യം “ആരെടാ ഇത് ഉണ്ടാക്കി അയച്ചത്?....”
...
…. അതാ പിന്‍ ബഞ്ചില്‍ നിന്നും കറുത്തു മെലിഞ്ഞ പയ്യന്‍ പതുക്കെ എഴുന്നേല്‍ക്കുന്നു;.
...
“വലത് കൈ നീട്ടു?”
നീട്ടിപിടിച്ച ആ കൈയില്‍ ചൂരല്‍ കൊണ്ട് നല്ല ശക്തിയില്‍ ഒരടി കൊടുത്തു.
“ഉം, പോയിരിക്ക്”പിന്നെ എല്ലാവരോടുമായി പറഞ്ഞു, “പാഠപുസ്തകം തുറക്ക്, മുപ്പത്ത് ഏഴാം പേജ്”.
...
...
അല്പം കഴിഞ്ഞപ്പോള്‍ അടികിട്ടിയവന്റെ അടുത്തിരിക്കുന്നവന്‍ വിളിച്ചു പറഞ്ഞു,
..
“ടീച്ചറേ, ചോര”. എല്ലാവരും ഞെട്ടി, ടീച്ചറും.
...
അടി കിട്ടിയവന്റെ സമീപം പോയി നോക്കി, വലത് കൈയില്‍ ചോര വരുന്നുണ്ട്.
....
ആ ചോര നോക്കി ടീച്ചര്‍ പറഞ്ഞു,--
“പിന്നെ വീട്ടില്‍ പോയി വലത് കൈ കാണിച്ച് അച്ഛനോടും അമ്മയോടും പറയണം, മലയാളം ടീച്ചര്‍ അടിച്ചപ്പോള്‍ കൈ മുറിഞ്ഞു എന്ന്, അടികിട്ടാനുള്ള കാരണം കൂടി പ്രത്യേകം പറയണം;... അപ്പോള്‍ നിന്റെ രക്ഷിതാക്കള്‍ നിന്റെ ഇടത് കൈയും അടിച്ച് പൊട്ടിച്ച് കൊള്ളും, കേട്ടോ”. ഇതും പറഞ്ഞ് ക്ലാസ്സ് തുടര്‍ന്നു.
....
....
ഇനി തിരിച്ച് വരാം…
.
അടി കിട്ടിയത് മുതല്‍ അവന് ടീച്ചറോട് ഭയവും ബഹുമാനവും കൂടി. കിട്ടേണ്ടത് കിട്ടിയപ്പോള്‍ കുട്ടി നന്നായി.
ആ അവനാണ് ഇപ്പോള്‍ മുന്നിലൂടെ പോയത്. ആ അടിയുടെ പാട് ഇപ്പോഴും കാണുമോ? പിന്നെ അടുത്ത കുട്ടിയുടെ വീട്ടിലെത്തും വരെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.
:)
ReplyDeleteകൊള്ളാം..
ReplyDeleteഒരു അടിയുടെ ഓര്‍മ്മക്കുറിപ്പ്; ഒരെഴെത്തിലുടനീളം അടിയുടെ നൊമ്പരവും നിഴലിക്കുന്നു.
ReplyDelete“മറ്റുള്ളവര്‍ക്കില്ലാത്ത ചില കഴിവുകള്‍ കണ്ണൂര്‍ ജില്ലക്കാരല്ലാത്ത അവര്‍ക്ക് ഉണ്ടായിരുന്നു. ........“
കണ്ണൂര്‍ജില്ലക്കാര്‍ക്കില്ലാത്ത “ചില” കഴിവുകള്‍ കേള്‍ക്കാന്‍ ഇനിയും താലപര്യമുണ്ട്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചതു പോലെ, ജില്ലാ രൂപീകരണത്തിനും ഇങ്ങിനെ വല്ല ചില കഴിവുകളും ഉണ്ടായിരിക്കണം, അല്ലേ.
അല്ലെങ്കിലും അടി കിട്ടേണ്ട സമയത്ത് കിട്ടിയാല്‍ ഫലം ചെയ്യും. അതല്ലെ എന്റെയും അനുഭവം!.റ്റീച്ചര്‍ എന്റെ പോസ്റ്റ് വായിച്ചതിനും നന്ദി!
ReplyDelete