“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

June 4, 2009

22. ലോക പരിസ്ഥിതി വിലാപം



അല്ലയോ മനുഷ്യാ എന്തിനീ സാഹസം

വിണ്ണിലെ മേഘ കൊട്ടാരത്തില്‍ നിന്നും മണ്ണിലേക്ക്
ഊറിയിറങ്ങും അമൃതകണങ്ങള്‍, അരുവിയായി ഒഴുകവെ;
കാനനച്ചോലയിലെ ഏകാന്തതയില്‍ കണ്ടപ്പോള്‍,
കാമം കരകവിഞ്ഞ്, പീഡിപ്പിച്ചു കൊന്നു ഞാന്‍.

സൂര്യനെ നോക്കി ചിരിച്ചും ചന്ദ്രനെ നോക്കി കണ്ണിറുക്കിയും
കാറ്റിനോടൊത്ത് ചാഞ്ചാടിയും പറവകളോടൊത്ത്
പാട്ടുപാടിയും മണ്ണിനെയുറപ്പിച്ചു നിര്‍ത്തും ചെടികളെ
കണ്ടപ്പോള്‍, കൊതിമൂത്തു ചുട്ടുകൊന്നു ഞാന്‍.

ധരണിയുടെ നെടുംതൂണായി, ഉറവകള്‍ തന്‍
സ്രോതസ്സായ്, തലയുയര്‍ത്തി നിലകൊള്ളും
കുന്നുകളെ കാലങ്ങളായി കണ്ടുകൊണ്ടിരുന്നപ്പോള്‍
അഹങ്കാരം വളര്‍ന്ന്, അടിച്ചു തകര്‍ത്തു ഞാന്‍.

ജീവന്റെ ഊര്‍ജ്ജത്തിന്‍ ജീവാത്മാവായി
ജീവന്റെ വളര്‍ച്ചക്കും തുടര്‍ച്ചക്കും കാരണമായി
നിലനില്‍ക്കും വായുവിന്റെ ആത്മാവ് കാണാതെ, നല്ല
നാളെയെപ്പറ്റി ഓര്‍ക്കാതെ, വിഷപ്പുക വീശി കൊന്നു ഞാന്‍.

ഇളം കാറ്റില്‍ ചാഞ്ചാടിയാടും നെല്‍വയലുകളില്‍,
കളകളാരവം കലര്‍ന്നൊഴുകും പുഴകളില്‍, പിന്നെ
പക്ഷികള്‍ പൂമ്പാറ്റകള്‍ നൃത്തം ചെയ്യും പൂന്തോപ്പില്‍,
അത്യാഗ്രഹം വന്നപ്പോള്‍, നഞ്ചു കലക്കി നശിപ്പിച്ചു ഞാന്‍.

പുഴയുടെ തെളിനീര്‍ കണ്ടപ്പോള്‍ അണ കെട്ടാന്‍ തോന്നി,
അണകെട്ടിയപ്പോള്‍ കരയില്‍ ഉല്ലാസ കേന്ദ്രങ്ങളായി,
ഉല്ലാസകേന്ദ്രങ്ങളില്‍ ടൂറിസ്റ്റുകളെത്തി, പുഴയില്‍
പ്ലാസ്റ്റിക്കുകള്‍ നിറച്ച്, അങ്ങനെ പുഴയെ കൊന്നു ഞാന്‍.

ചോദ്യം ചെയ്യുന്ന….

ഭൂമിയുടെ അവകാശികളാം ജീവികള്‍ തന്‍ വായ മൂടിക്കെട്ടിയും,
നാളെ ജനിക്കേണ്ട; ഈ ഭൂമിതന്‍ അവകാശിയാം കുഞ്ഞിനെ
ഗര്‍ഭപാത്രത്തില്‍ വെച്ച് അബോര്‍ഷന്‍ നടത്തിയും, അങ്ങനെ
ചോദ്യം ചെയ്യപ്പെടാതെ ജൈത്രയാത്ര തുടരുന്നു ഞാന്‍.

ഇനിയും തുടര്‍ന്നാല്‍….

ഇത്രയും പാതകം ഇവിടെ ചെയ്ത എനിക്ക്,
എങ്ങനെ, ആര്‍, എപ്പോള്‍, മാപ്പു തരും?
ഓര്‍ക്കുക...മനുഷ്യാ‍ നീ ചെയ്യും പാപങ്ങള്‍, എല്ലാം .
തിരിച്ചെത്തി നിന്റെ തലയില്‍ പതിക്കാന്‍ നേരമായ്.


പിന്‍ കുറിപ്പ്:…
ലോക പരിസ്ഥിതി ദിനം, ജൂണ്‍ 5, എന്തെങ്കിലും എഴുതണമെന്ന് തോന്നി. എഴുതിയപ്പോള്‍ ഒരു കവിതയായി മാറി. വായിച്ച് കുറ്റങ്ങള്‍ പറഞ്ഞ് എന്നോട് ക്ഷമിക്കുക. ഇത് വായിക്കുന്നവര്‍ മിനി ചിത്രശാലയില്‍ പോയാല്‍ എന്റെ വക ഒരു സഞ്ചി നിറയേ സാധങ്ങള്‍ ഫ്രീ.
മിനി

9 comments:

  1. ഇന്നു ബൂലോകത്തേയ്ക്കു കടന്നപ്പോള്‍ ആദ്യം കിട്ടിയതു മിനിലോകമാണ്‌. അതെന്തായാലും നന്നായി ബോധിക്കുകയും ചെയ്തു. അതുകൊണ്ട്‌ ഇവിടെ ഹാജരുവച്ചു പോകുന്നു.
    വീണ്ടും വരുമെന്ന ഭീഷണിയോടെ...

    ReplyDelete
  2. ഇനിയും തുടര്‍ന്നാല്‍….
    ഇത്രയും പാതകം ഇവിടെ ചെയ്ത എനിക്ക്,
    എങ്ങനെ, ആര്, എപ്പോള്‍, മാപ്പു തരും?
    ഓര്‍ക്കുക...
    മനുഷ്യാ‍ നീ ചെയ്യും പാപങ്ങള്‍, എല്ലാം .
    തിരിച്ചെത്തി നിന്റെ തലയില്‍ പതിക്കാന്‍ നേരമായ്....

    ReplyDelete
  3. ഓര്‍ക്കുക...മനുഷ്യാ‍ നീ ചെയ്യും പാപങ്ങള്‍, എല്ലാം .
    തിരിച്ചെത്തി നിന്റെ തലയില്‍ പതിക്കാന്‍ നേരമായ്
    കൊള്ളാം ഈ വിലാപം

    ReplyDelete
  4. ...kollam...valare prasakthamanu...samakaleeka sambavangalude paschathalathil....keep it up and develop...

    ReplyDelete
  5. നന്നായി ഈ വിലാപം.

    ആശംസകൾ.

    ReplyDelete
  6. അതെന്തായാലും നന്നായി.............

    ReplyDelete
  7. മിനീ..

    വിലാപം നന്നായി...പക്ഷേ ഒന്നു കൂടെ ഉടച്ച് വാര്‍ക്കാമയിരുന്നു എന്ന് തോന്നി..

    ഇനിയുമെഴുതൂ....ഭാവുകങ്ങള്‍..!

    ReplyDelete
  8. നര്‍മ്മം മാത്രമല്ല, കവിതയും എഴുതുമല്ലേ? ആശംസകള്‍...

    http://thrissurvisheshangal.blogspot.com/
    http://stormwarn.blogspot.com/

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.