“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

April 22, 2011

കണ്ണൂർ കോട്ടയും അമ്മത്തൊട്ടിലും

       അവിചാരിതമായി അപൂർണ്ണമായ ഒരു യാത്ര,,, കണ്ണൂർ കോട്ടയിലേക്ക്,,,
തിരിച്ചുവരുന്ന വഴിയിൽ കണ്ടത്,,,,,
നൊന്തുപെറ്റ മക്കളെ തെരുവിൽ വലിച്ചെറിയാൻ തയ്യാറായവർക്ക്
അവരെ ജീവിതത്തിലേക്ക് തള്ളിവിടാനായി,,
അവസാനത്തെ ആശ്രയം,
അമ്മത്തൊട്ടിൽ

                           കണ്ണൂർ ജില്ലാ ആശുപത്രിയിൽ‌ ഒരു ശസ്ത്രക്രീയക്ക് ശേഷം വിശ്രമിക്കുന്ന ബന്ധുവിനെ സന്ദർശ്ശിച്ച് പുറത്തിറങ്ങിയപ്പോൾ സമയം 5.30 pm. ഞാൻ മാത്രമല്ല, കൂടെ ഭർത്താവും ഉണ്ട്. അതുകൊണ്ട് പെട്ടെന്നൊരു തോന്നൽ,,,
കണ്ണൂർ കോട്ടയിലേക്ക് പോയാലോ?
‘അവിടെ സന്ദർശ്ശനസമയം ആറ് മണിവരെ ആയിരിക്കും’ എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം തിരിച്ചടിച്ചു,
“ആറ് മണി എന്നത് ശരിയായിരിക്കാം, അതിനു മുൻപ് അകത്തുകയറിയാൽ പിന്നെ നമ്മുടെ സൌകര്യം‌പോലെ പുറത്തിറങ്ങിയാൽ മതിയല്ലോ”
കെട്ടിയവൻ പറയുന്നതിന് മറുവാക്ക് പറയാനറിയാത്ത ഞാൻ(?) പിന്നീടൊന്നും പറഞ്ഞില്ല. അങ്ങനെ ഓട്ടോ വരുന്നതും കാത്ത് ഞങ്ങൾ നിന്നു,,, അഞ്ച് മിനിട്ട്. 
ഒടുവിൽ ഓട്ടോ നിർത്തിയപ്പോൾ നല്ലവനായ ആ ഓട്ടോഡ്രൈവർ പറഞ്ഞു,
“അങ്ങോട്ട് വണ്ടി പോകില്ല, നേരെയങ്ങ് അഞ്ച് മിനിട്ട് നടന്നാൽ മതി”
 അങ്ങനെ സായാഹ്ന സൂര്യരശ്മികളെറ്റ് ഞങ്ങൾ കോട്ടയും തേടി നടന്നു. 
                 പട്ടാളക്കാരുടെ പരേഡ് ഗ്രൌണ്ടൊക്കെ നോക്കി നടന്ന്‌കഴിഞ്ഞപ്പോൾ കണ്ണൂർകോട്ട ‘സെന്റ് ആഞ്ചലോസ് ഫോർട്ട്’ എന്ന പേര് കണ്ണിലുടക്കി. കണ്ണൂരിൽ ജീവിച്ച, മുൻപ് മൂന്ന് തവണ കോട്ട സന്ദർശ്ശിച്ച എനിക്ക്, അപ്പോൾ മാത്രമാണ് ഒരു കാര്യം മനസ്സിലായത്, ‘ഈ കോട്ട എന്നത് കണ്ണൂർ ജില്ലാ ആശുപത്രിയുടെ തൊട്ടരികിലാണെന്ന്’.
  
                           കോട്ടയുടെ കാവാടത്തിൽ എത്തിയപ്പോൾ അവിടെയുള്ള അറിയിപ്പ് ഞങ്ങളെ നിരാശപ്പെടുത്തി, സന്ദർശ്ശനസമയം രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രം. പിന്നെന്തിന് അകത്തുകയറണം? ഞങ്ങൾ മുഖത്തോട് മുഖം നോക്കി,
“ഏതായാലും കയറാം, അകത്ത്‌കയറിയാൽ പുറത്താക്കാൻ ആരു വരാനാണ്?”
                           ഭർത്താവ് പറയുന്നത് കേട്ട് അല്പം ചമ്മലോടെയും അല്പം ധൈര്യത്തോടെയും അദ്ദേഹത്തെ അനുഗമിച്ച് അകത്തുകയറി. വർഷങ്ങൾക്ക് മുൻപ് വിദ്യാർത്ഥികളെയും കൂട്ടി വന്നപ്പോൾ കാണുന്ന കണ്ണൂർ കോട്ടയല്ല ഇപ്പോഴെത്തെ കോട്ട. പത്ത് നൂറ് പിള്ളേരുടെ കൂടെ കോട്ടയിൽ വന്നാൽ ‘കുഞ്ഞാടുകളിൽ ആരെങ്കിലും കൈവിട്ട് പോകുമോ’ എന്ന പേടികാരണം മര്യാദക്ക് കോട്ട നോക്കി ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ കോട്ടക്കകം സഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്തമായ തരത്തിൽ വളരെ മനോഹരമായി വൃത്തിയിൽ സൂക്ഷിച്ചിരിക്കയാണ്.
ഇതുപോലുള്ള ചെടികൾ ധാരാളം ഉണ്ട്
പല നിറങ്ങളിലുള്ള പൂക്കൾ
എത്രയേറെ പൂക്കൾ
ഇത് നമ്മുടെ നാടൻ, നിത്യകല്യാണി
കണ്ണൂരിലുള്ളവർക്ക് ഇതാണ് ചെമ്പകം, പൂരത്തിന് കാമന്റെ ഇഷ്ടപുഷ്പം
 നടപ്പാതകളുടെ പരിസരത്തെല്ലാം ധാരാളം ചെടികളും പൂക്കളും,,, ഞാൻ ഫോട്ടോ എടുക്കാൻ തുടങ്ങി.
 അങ്ങനെ ചുറ്റിനടന്ന് അറബിക്കടലിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കാൻ നേരത്താണ് മണിമുഴങ്ങിയത്,,,
സമയം ആറ്‌മണി.
ഇത് എന്റെ ഒരേയൊരു ഭർത്താവ്, അല്പം ദേഷ്യത്തിലാണ്
ഇത് ഞാൻ തന്നെയാ, എങ്ങനെയുണ്ട്
 അവർ മണിയടിച്ചിട്ടും ഞങ്ങൾ മൈന്റ് ചെയ്തില്ല,
അപ്പോഴേക്കും അതാവരുന്നു,,, കോട്ടയുടെ സംരക്ഷകർ.
അയാൾ വിസിലടിച്ച് എല്ലാവരോടും വെളിയിൽ പോകാൻ പറയുകയാണ്. വെറും പത്ത്മിന്‌ട്ട് സമയം മാത്രം ലഭിച്ചപ്പോൾ എന്നാലാവുന്ന ഫോട്ടോകൾ ഞാനെടുത്തു. 
കുതിരലായമാണെന്നും തടവറയാണെന്നും പറയുന്ന നീണ്ട ഇടനാഴി
പുറത്തിറങ്ങിയപ്പോൾ കാണുന്ന ദൃശ്യം
 എന്നാൽ കോട്ടയുടെ ചരിത്രപ്രാധാന്യമുള്ള ഒന്നും‌തന്നെ കാണാനോ ഫോട്ടോ എടുക്കാനോ കഴിഞ്ഞില്ല. ഞങ്ങളെപ്പോലെ വെളിയിൽ പോകാതെ ചുറ്റിയടിക്കുന്ന ധാരാളം പാർട്ടികൾ ഉണ്ട്. ചിലർ കടൽക്കാറ്റേറ്റ് സ്വയം മറന്നിരിക്കുന്നു. ചില യുവമിഥുനങ്ങൾ വിവാഹ ആൽബത്തിന്റെ അവസാനത്തെ അദ്ധ്യായം ഷൂട്ട് ചെയ്യാൻ ക്യാമറക്കാരും ബന്ധുക്കളുമായി വന്നവരാണ്. കോട്ടയുടെ മുള്ളാണികൾ തറപ്പിച്ച ആ വലിയ കവാടം പൂർണ്ണമായി അടക്കുന്നതിന് മുൻപ് ഞങ്ങളോടൊപ്പം മറ്റ് സന്ദർശ്ശകരും പുറത്താക്കപ്പെട്ടു.
അപ്പോൾ ഭർത്താവിന്റെ വക കമന്റ്,
“നമ്മുടെ കണ്ണൂരിലെ കോട്ടയല്ലെ, ഒരു നല്ലദിവസം നോക്കി നേരത്തെ വരാമല്ലോ”
പുറത്തിറങ്ങിയപ്പോൾ അടഞ്ഞ കോട്ടവാതിലിന്റെയും ചരിത്രസ്മാരകമായ പീരങ്കിയുടെയും ഫോട്ടോ കൂടി എടുത്തു.
നമുക്ക് പിന്നിൽ അടഞ്ഞ കോട്ടവാതിൽ
കൊട്ടവാതിലിന് സമീപം തന്നെ അവൻ വിശ്രമിക്കുന്നുണ്ട്, പീരങ്കി
ഒരുകാലത്ത് കടൽ‌ജലം ഒഴുകിയിരുന്ന, കോട്ടയെ വേർതിരിക്കുന്ന തോട്
പൂക്കൾ നിറഞ്ഞ അരളി
                      പാലം കടന്ന് വെളിയിൽ എത്തിയപ്പോഴാണ് സമുദ്രവിഭവങ്ങളായ ഞണ്ട്, കല്ലുമ്മക്കായ, കൂന്തൽ, ചെമ്മീൻ ആദിയായവ വില്പന നടത്തുന്ന ചെറിയ കട, 'Sea Food Court' കണ്ടത്. 
അതും അടച്ചു പൂട്ടുകയാണ്
                 അവിടെയും 6മണി നിയമം ബാധകമായതിനാൽ നേരത്തെ കയറിക്കൂടിയവർ കൂന്തൽ പാകം ചെയ്തതിന്റെ ചട്ടി തുടക്കുകയാണ്. പുറമെ ഒരു ഗെയ്റ്റ് കൂടിയുണ്ട്. അവിടെയുള്ള ഗെയ്റ്റ്മാൻ വിളിച്ച് പറയുകയാണ്,,, പുറത്തുപോകാൻ,,
അവർ കടയടക്കുന്നതിനിടയിൽ നിരാശയോടെ കൊതിമൂത്ത ഞങ്ങളും പുറത്ത് കടന്നു.
 തിരിയെ നടക്കുമ്പോൾ അസ്തമയസൂര്യൻ എന്നെനോക്കി പരിഹസിക്കുന്നതിന്റെ ഫോട്ടോ എടുക്കാൻ മറന്നില്ല.
ജില്ലാ ആശുപത്രി ബസ്‌സ്റ്റാന്റിൽ എത്തിച്ചേർന്ന് നാട്ടിലേക്കുള്ള ബസ്സിൽ കയറണം. വന്ന വഴിയെ തിരിച്ചുനടക്കുമ്പോഴാണ് എനിക്കൊരു ആഗ്രഹം ഉണ്ടായത്. ആശുപത്രിയിലെ അമ്മത്തൊട്ടിലിന്റെ ഫോട്ടോ എടുത്താലോ?

                         കോട്ടയിലേക്ക് പോകുന്ന വഴിയിൽ ആശുപത്രിയുടെ പിൻ‌വശത്തായി അമ്മത്തൊട്ടിലിന്റെ ബോർഡും കവാടവും കണ്ടതാണ്. സന്ധ്യാനേരമായതിനാൽ പരിസരത്ത് അധികം ആളുകൾ ഇല്ലെങ്കിലും നേരെയൊരു ഫോട്ടോ എടുക്കാൻ നോക്കുമ്പോൾ മുന്നിൽ ഒരു ബൈക്ക്. 

സമീപത്ത് നിൽക്കുന്ന പരിസരവാസിയായ കടയുടമ അമ്മത്തൊട്ടിലിന്റെ പ്രവർത്തനം പറഞ്ഞുതന്നു. വാതിൽ തുറന്ന് അകത്ത് കടന്നാൽ തൊട്ടിൽ ഉള്ള ഭാഗം തുറന്നുവരുമെന്ന് പറഞ്ഞപ്പോൾ അകത്ത് കടന്ന് ആ തൊട്ടിലിന്റെ ഫോട്ടോ എടുത്താലോ എന്നൊരു ചിന്ത എനിക്കുണ്ടായി. പുറത്ത് നിന്ന് സൌകര്യപ്രദമായ ഒരു ഫോട്ടോകൂടി എടുത്തതിനുശേഷം വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചു.
വാതിലും ജനാലയും ഗ്ലാസ്സ് ആണെങ്കിലും ഉൾവശം കാണാനാവില്ല
                       ഞാൻ ഉള്ളിൽ പ്രവേശിച്ച ആ നിമിഷം മുറിയിൽ പ്രകാശം പരന്നു, ഒപ്പം ശബ്ദത്തോടെ തൊട്ടിലുള്ള ഭാഗം തുറന്നു. തുടർന്ന് ഒരു പ്രത്യേക അറിയിപ്പ് എന്റെ ചെവികളിൽ പതിച്ചു, “ഒരു നിമിഷം ചിന്തിക്കൂ, നൊന്തുപെറ്റ കുഞ്ഞിനെയാണ് ഇവിടെ ഉപേക്ഷിക്കാൻ പോകുന്നത്. നിങ്ങൾ ഈ കുഞ്ഞിന്റെ അമ്മയാണ്. ഇത് നിങ്ങളുടെ രക്തത്തിൽ‌പിറന്ന കുഞ്ഞാണ്……
ബാക്കി കേൾക്കുന്നതിനു മുൻപ് തയ്യാറാക്കി വെച്ച ക്യാമറകൊണ്ട് തൊട്ടിൽ ക്ലിക്ക് ചെയ്ത് പെട്ടെന്ന് പുറത്തിറങ്ങി.
                  പുറത്തിറങ്ങിയപ്പോൾ ആകെ ഒരു ഭയം,, അമ്മത്തൊട്ടിൽ കാണാനായി അകത്തുകടന്നത് അതിക്രമം ആയോ? അകത്ത് ആള് പ്രവേശിച്ച വിവരം ആശുപത്രിയിൽ അറിഞ്ഞിരിക്കുമോ?

എനിക്ക് സംശയങ്ങൾ കൂടുകയാണ്,,,
                    നമ്മുടെ ജില്ലാ ആശുപത്രിയിൽ ഇങ്ങനെയൊരു സംവിധാനം ഉള്ളതുകൊണ്ട് കുഞ്ഞുങ്ങൾ രക്ഷപ്പെടുമോ? ജീവിക്കാൻ ഭാഗമുള്ള കുഞ്ഞുങ്ങൾക്ക് അമ്മത്തൊട്ടിലിന്റെ ആവശ്യം വരുമോ?
ഇപ്പോഴെത്തെ കാലഘട്ടത്തിൽ അത്യാവശ്യമുള്ളത് മറ്റൊന്നാണ്,,,
ഒരു അമ്മൂമ്മത്തൊട്ടിൽ,,,
ഒരു അപ്പൂപ്പൻതൊട്ടിൽ,,,
അവരെയാണല്ലോ പലരും ഉപേക്ഷിക്കുന്നത്!!!

23 comments:

  1. ഫോട്ടോകൾ ഉൾപ്പെടുത്തിയ ഒരു യാത്രാവിവരണമാണ് ഇവിടെയുള്ളത്.

    ReplyDelete
  2. നന്നായി.ഒരു കുഞ്ഞും അനാഥനാവാതിരിക്കട്ടെ

    ReplyDelete
  3. ഓടിനടന്നുള്ള ചിത്രമെടുപ്പായിരുന്നെങ്കിലും എല്ലാം നന്നായിരിക്കുന്നു മിനിറ്റീച്ചറെ.... ആ തൊട്ടിലിന്റെ ചിത്രം നോവിച്ചെങ്കിലും...
    അതേ, ഒരു നിമിഷം , ആ അമ്മ ഒന്നു ചിന്തിക്കട്ടെ... ഒരു കുഞ്ഞും അനാഥനായിപ്പോകാതിരിക്കട്ടെ...

    ReplyDelete
  4. Happy Week-end or Happy Easter to all from
    Kareltje =^.^= Betsie >^.^<
    Anya :)

    :)

    http://www.youtube.com/watch?v=nS_qJwxjYQk


    _♥♥_♥♥
    _♥♥___♥♥
    _♥♥___♥♥_________♥♥♥♥
    _♥♥___♥♥_______♥♥___♥♥♥♥
    _♥♥__♥♥_______♥___♥♥___♥♥
    __♥♥__♥______♥__♥♥__♥♥♥__♥♥
    ___♥♥__♥____♥__♥♥_____♥♥__♥_____
    ____♥♥_♥♥__♥♥_♥♥________♥♥
    ____♥♥___♥♥__♥♥
    ___♥___________♥
    __♥_____________♥
    _♥____♥_____♥____♥
    _♥____/___@_____♥
    _♥______/♥__/___♥
    ___♥_____W_____♥
    _____♥♥_____♥♥
    _______♥♥♥♥♥

    ReplyDelete
  5. ഫോട്ടോസ് നന്നായി മിനി ടീച്ചറെ...അമ്മത്തൊട്ടില്‍ കുറച്ചു നൊമ്പരമുണര്‍ത്തി...എങ്കിലും അങ്ങനെ എങ്കിലും ജീവിക്കാനുള്ള അവകാശം കുഞ്ഞുങ്ങള്‍ക്ക്‌ കിടുമല്ലോ....

    ReplyDelete
  6. ഫോട്ടോസ് നന്നായിരിക്കുന്നു ടീച്ചര്‍.

    അമ്മത്തൊട്ടില്‍ വളരെ നല്ല ആശയം തന്നെയാണ്. വഴിയിലെവിടെയെങ്കിലും ഉറുമ്പ് പോതിഞ്ഞോ തെരുവ് നായ്ക്കള്‍ കടിച്ചു കീറിയോ പിഞ്ചു ജീവന്‍ ഒടുങ്ങുന്നതിനു പകരം സുരക്ഷിതമായ കൈകളില്‍ എത്തുകയല്ലേ ചെയ്യുന്നത്.

    ReplyDelete
  7. നന്നായി. ഒപ്പം ഭംഗിയുള്ള ചിത്രങ്ങളും.
    അവസാനം ആ അമ്മതൊട്ടിലിനെ പറ്റി പറഞ്ഞതും എഴുതിയതും സങ്കടായി

    ReplyDelete
  8. ചിത്രങ്ങളും വിവരണങ്ങളും നന്നായി ടീച്ചറേ. പിന്നെ അമ്മത്തൊട്ടിലിന്‍റെ കാര്യത്തില്‍ ഞാന്‍ Firefly യുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു...

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete
  9. ഇപ്പോഴെത്തെ കാലഘട്ടത്തിൽ അത്യാവശ്യമുള്ളത് മറ്റൊന്നാണ്,,,
    ഒരു അമ്മൂമ്മത്തൊട്ടിൽ,,,
    ഒരു അപ്പൂപ്പൻതൊട്ടിൽ,,, ശരിയാ.. ടീച്ചറേ...
    സോറി മലപ്പുറത്തുന്ന് കാണാൻ കഴിഞ്ഞില്ല......

    ReplyDelete
  10. കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മമാര്‍ക്കൊരു താക്കിതാണ് ഈ പോസ്റ്റ്‌ ......ചിത്രങ്ങള്‍ എല്ലാം നല്ലത്,നല്ല പോസ്റ്റ്‌ ടീച്ചര്‍ .......ആശംസകള്‍

    ReplyDelete
  11. നല്ല പോസ്റ്റ് ടീച്ചറേ... രണ്ട് വിഷയം, രണ്ട് പോസ്റ്റാക്കാമായിരുന്നു.

    കൂളിങ്ങ് ഗ്ലാസൊക്കെവെച്ചു ചുള്ളത്തിയായിട്ടാണല്ലോ പോസ് :)
    ബസിലെ ഗൂളിങ്ങ്‌ഗ്ലാസ് ഇവന്റ് കഴിഞ്ഞില്ലാന്നു തോന്നുന്നു.

    ReplyDelete
  12. നന്നായിട്ടുണ്ട് ടീച്ചറെ .... ചിത്രങ്ങളും വിവരണവും .

    ReplyDelete
  13. ഇത് മൂന്നാമത്തെ തവണയാ കമന്റിടാൻ വരുന്നത്, ഇത്തവണയും എന്നോട് പോയി പണിനോക്കാൻ പറഞ്ഞാലുണ്ടല്ലോ......

    പടങ്ങളൊക്കെ വലിയ ഇഷ്ടമായി. എഴുത്തും നന്നായി. പിന്നെ അമ്മൂമ്മ അപ്പൂപ്പൻ തൊട്ടിലിൽ മിണ്ടാൻ ആവാത്ത കണ്ണ് തിരിയാത്ത അമ്മൂമ്മമാരേം അപ്പൂപ്പന്മാരേം മാത്രമേ കളയാനാകു. അവരു പറഞ്ഞറിഞ്ഞ് കളയണവരുടെ വലിയ ഒരു അഭിമാനം പൊട്ടിപ്പോവാണ്ട് നോക്കണ്ടേ? കുഞ്ഞു വാവ തൊട്ടിലിൽ കിടന്ന് കരയുംന്നല്ലാതെ അഡ്രസ്സ് പറയൂല്ലല്ലോ.

    ReplyDelete
  14. മറുപടി എഴുതാൻ വൈകിയതിൽ ക്ഷമ ചോദിച്ചുകൊണ്ട്,,,
    @ശാന്ത കാവുമ്പായി-, @കുഞ്ഞൂസ് (Kunjuss)-,
    നന്ദി, വായിച്ചതിനും അഭിപ്രായം എഴുതിയതിനും,
    @Anya_,
    Thanks for your visit.
    @kARNOr(കാര്‍ന്നോര്)-, @Manju Manoj-, @Firefly-, @ചെറുവാടി-,
    നന്ദി, ഫോട്ടോകൾ നോക്കി അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.

    ReplyDelete
  15. @Jenith Kachappilly-,
    ജനിതകം നന്നാവുന്നുണ്ട്, അഭിപ്രായം എഴുതിയതിന് നന്ദി.
    @ponmalakkaran | പൊന്മളക്കാരന്‍-,
    മലപ്പുറത്ത് വന്നു, പോയി; കണ്ടില്ല, കാണാൻ പറ്റിയില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @ഷാജി-,
    ഇഷ്ടപ്പെടാതെ ജനിക്കുന്ന നശിപ്പിക്കണം എന്ന് തീരുമാനിക്കുന്ന കുഞ്ഞുങ്ങൾക്ക് രക്ഷപ്പെടാനുള്ള ആശ്രയം മാത്രമാണീ അമ്മത്തൊട്ടിൽ. അഭിപ്രായം എഴുതിയതിന് നന്ദി.
    @കുമാര്‍ വൈക്കം-,
    വെയിലത്ത് കൂളിംഗ് നല്ലതാ, പിന്നെ അതങ്ങനെ നിൽക്കട്ടെ. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  16. @Naushu-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @Echmukutty-,
    ഇപ്പൊഴാ അത് ഓർത്തത്, അഡ്രസ്സ് പറയാത്തവരെയാണല്ലൊ പലരും ഉപേക്ഷിക്കുന്നത്. പിന്നെ നമ്മുടെ ഈ അമ്മത്തൊട്ടിലിൽ ആകെ ഒരു കുഞ്ഞിനെ മാത്രമേ കിട്ടിയിട്ടുള്ളു എന്നാണ് എന്റെ അറിവ്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  17. അങ്ങിനെ യാത്രാവിവരണത്തിലും കൈവെച്ചു അല്ലേ.. ഈയിടെ തുഞ്ചന്‍ പറമ്പിലേക്കുള്ള യാത്രാമദ്ധ്യേയാണെന്ന് തോന്നുന്നു ഒരു അമ്മത്തൊട്ടില്‍ കണ്ടതായൊരു ഓര്‍മ്മ

    ReplyDelete
  18. കണ്ണൂരുകാരുടെ സ്വന്തം കോട്ട!
    (കണ്ണൂരിന്റെ സ്വന്തം മിനിച്ചേച്ചി കണ്ണൂരിന്റെ സ്വന്തം കൊട്ടയെപ്പറ്റി എഴുതിയത് വായിച്ചു കണ്ണൂരാന്‍ ആനന്ദ ന്രിത്തമാടുന്നു. ഹുയ്‌.ഹുയ്‌.ഹൂയ്‌..!)

    ചേച്ചീ, ചേട്ടനെന്തിനാ ചൂടായെ? ഒരു ചായ മേടിച്ചു കൊടുക്കാമേലായിരുന്നോ?

    ReplyDelete
  19. അസ്സലായിട്ടുണ്ട് :))
    ടീച്ചറിനെ ഞാന്‍ കണ്ടിട്ടുണ്ട്,
    ഒരേയൊരു ഭര്‍ത്താവിനെ പോട്ടത്തില്‍ ഇപ്പക്കണ്ട് ;)

    ഞാനും പോണ്ണ്ട് കോട്ടയെ ബ്ലോഗിലാക്കാന്‍, സമയം പോലെ..

    ReplyDelete
  20. @Manoraj-,
    യാത്രാവിവരണങ്ങൾ ധാരാളം ഉണ്ട്. ഇതുപോലുള്ള കൊച്ചു യാത്രകൾ മാത്രം. അഭിപ്രായം എഴുതിയതിന് നന്ദി.
    @Smija Anuroop-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    @K@nn(())raan*കണ്ണൂരാന്‍.!-,
    കണ്ണൂരാൻ വന്നാലെ കണ്ണൂരിലെ ബ്ലോഗർമാർക്ക് ഒരു ഉണർവ്വുള്ളു, കണ്ണൂർ സൈബർ മീറ്റിന് പ്രത്യക്ഷപ്പെടുമല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.
    @നിശാസുരഭി-,
    എനിക്കൊരു പിടിയുമില്ല, കണ്ടത് എവിടെവെച്ചാണെന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു. ഏതായാലും കണ്ണൂർ സൈബർ മീറ്റിന് കാണുമല്ലൊ. പിന്നെ വിക്കിപീഡിയ മീറ്റ് ജൂൺ 11ന് ജില്ലാ ലൈബ്രറി ഹാളിൽ വെച്ച് നടക്കും. അപ്പോൾ കാണുമോ? അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  21. പ്രൊഫൈല്‍ വായിച്ചപ്പോള്‍ നട്ടാണെന്നു തോന്നി. മിനിലോകത്തിലേക്ക് കടന്നപ്പോള്‍ അങ്ങിനെ തോന്നിയതിനു പശ്ചാത്താപമായി 33 ഏത്തമിട്ടു. പറയാതെ വയ്യ മാഷേ, ഗംഭീര എഴുത്ത്.നല്ല ഹൂമര്‍.നല്ല ഫോട്ടോസ്.ഫോട്ടോസിനടിയിലെ അടിക്കുറിപ്പ് വായിച്ചപ്പോള്‍ ചിരിച്ചുപോയി:ഇത് ഞാനാണ്, എങ്ങിനെയുണ്ട്?

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.