“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

March 9, 2009

10.യാത്രക്കാരുടെ ശ്രദ്ധക്ക്



ഓര്‍മ്മിക്കാന്‍ ഒരു ബസ് യാത്ര

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ബസ്സ് യാത്രയിലേ സംഭവം . ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യണം.,,, സര്‍ക്കാര്‍ ജോലി.,,, നിത്യേന നാല് മണിക്കൂര്‍ യാത്ര ചെയ്യണം.പയ്യന്നൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള യാത്രക്കിടയിലാണ് സംഭവം.

...

ഒരു വൈകുന്നേരം അഞ്ച് മണി സമയം. രാവിലെ മുതല്‍ കുട്ടികളോടും ഫയലുകളോടും പോരടിച്ച ശേഷം ആദ്യം കിട്ടിയ ബസ്സില്‍ കണ്ണൂരില്‍ വരാനായി സീറ്റ് പിടിച്ചിരിക്കയാണ് ഞങ്ങള്‍ കുറേ വനിതകള്‍. ഇതില്‍ അധ്ദ്യാപികമാരും ക്ലാര്‍ക്കുമാരും ഉണ്ട്. ഡ്രൈവറുടെ പിന്നില്‍ നാലാമത്തെ സീറ്റില്‍ ഞാനും എന്റെ സഹപ്രവര്‍ത്തകയും ഇരിക്കുന്നു. മൂന്നാമത്തെ സീറ്റിന്റെ അറ്റത്ത് എന്റെ സുഹൃത്തായ ഒരു ടീച്ചര്‍ ഇരിക്കുന്നു. ബസ്സില്‍ വലിയ തിരക്കില്ല. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും മാത്രമാണ് നില്‍ക്കുന്നവര്‍.
...

തളിപ്പറമ്പില്‍ എത്തിയപ്പോഴാണ് അയാള്‍ ബസ്സില്‍ കയറിയത്. ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ പ്രായം. സീനിയര്‍ സിറ്റിസണ്‍ തന്നെ…...പക്ഷെ ലേഡീസ് സീറ്റ് മാത്രമാണ് അക്കാലത്ത് റിസര്‍വേഷന്‍. വികലാംഗരോ, സീനിയര്‍ സിറ്റിസണോ ഇരിപ്പിടം ആവശ്യപ്പെടുകയാണെങ്കില്‍ ഉദാരമതികളായ യാത്രക്കാര്‍ നല്‍കും.
...
നമ്മുടെ കഥാനായകനായ മാന്യന്‍ നേരെ മൂന്നാമത്തെ സീറ്റിനു സമീപം വന്ന് നില്‍പ്പാണ്. നാലാം നമ്പര്‍ സീറ്റിലിരിക്കുന്ന ഞങ്ങള്‍ അയാളെ നന്നായി ഒന്നു നോക്കി; നല്ല ഉയരം,, ബസ്സിന്റെ മേല്‍ത്തട്ടിന്റെ അത്ര വരും, അതോടൊപ്പം വണ്ണവും,,,,കറുത്ത പാന്റും വെള്ള ഷര്‍ട്ടും,,,,വലതു കൈയില്‍ പുസ്തകം,പേപ്പര്‍ ഇവ ഉള്‍ക്കൊള്ളാവുന്ന ഫയല്‍. ഏതോ ഒരു ഓഫീസ് ജോലി കഴിഞ്ഞുള്ള വരവ് ആയിരിക്കാം. ബസ്സിന്റെ ആട്ടവും കുലുക്കവും അവഗണിച്ച് അയാള്‍ നേരെ മുന്നോട്ടു നോക്കി നില്‍പ്പാണ്.
...
അങ്ങനെ അയാളെ നിരീക്ഷിച്ചുവരുമ്പോഴാണ് ഒരു കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത്,,,ആ മാന്യന്റെ ഫയലുപിടിച്ച വലതുകൈയുടെ സ്വതന്ത്രമായ രണ്ട് വിരലുകള്‍ മൂന്നാമത്തെ സീറ്റിലിരിക്കുന്ന ടീച്ചറുടെ ചുമലില്‍ തൊടുന്നു. ,,,ക്രമേണ ഞാനോന്നുമറിഞ്ഞില്ല എന്ന ഭാവത്തില്‍, ബസ്സിന്റെ ആട്ടത്തിനനുസരിച്ച് ഇടക്കിടെ തടവലായി മാറി. വെറും രണ്ടു വിരലല്ലേ, എന്നാലും റ്റീച്ചറെ അറിയിക്കെണ്ടേ,,,
പിന്നിലിരിക്കുന്ന ഞാന്‍ അവളെ വിളിച്ചു; “എടോ….നിനക്കു ചൊറിയുന്നുണ്ടോ?, നിന്റെ ഇടതു ചുമലില്‍ അടുത്ത് നില്‍ക്കുന്ന ആള്‍ ചൊറിഞ്ഞ് തരുന്നുണ്ട്”.
ഇതു പറഞ്ഞപ്പോഴേക്കും ടീച്ചര്‍ തിരിഞ്ഞുനോക്കി. അതോടെ ചൊറിയുന്ന വിരലുകള്‍ പതുക്കെ പിന്‍ വലിഞ്ഞ്, അഞ്ച് വിരലുകളും ചേര്‍ത്ത് ഫയലിനെ മുറുകെ പിടിച്ചു.
...
ടീച്ചര്‍ ആ മാന്യന്റെ ഫയല്‍ നോക്കി ബസ്സിലുള്ളവര്‍ കേള്‍ക്കെ ഉച്ചത്തില്‍ വായിച്ചു “പ്രിന്‍സിപ്പാള്‍ …….....” ബാക്കി കൂടി വായിച്ച ശേഷം തിരിഞ്ഞ് ഞങ്ങളോടായി പറഞ്ഞു “അല്ലാ നിങ്ങള്‍ക്ക് മനസ്സിലായോ, ഈയാള്‍ റിട്ടെയര്‍ ചെയ്ത ശേഷം വയസ്സുകാലത്ത് പാരലല്‍ കോളേജിലെ പ്രിന്‍സിപ്പാളായതാ, ഏതായാലും ചൊറിയട്ടെ”
...
പിന്നെ സംഭവങ്ങള്‍ സ്ലോമോഷനില്‍ നൊണ്‍ സ്റ്റോപ്പായി നടന്നു…നടന്നുനടന്ന് മുന്നോട്ടു നീങ്ങിയ ആള്‍ അടുത്ത സ്റ്റൊപ്പില്‍ ബസ്സ് നിര്‍ത്തിയ ഉടനെ മുന്നിലെ വാതില്‍ തുറന്ന് ഇറങ്ങിനടന്നു.

പിന്‍ കുറിപ്പ്
1. ബസ്സ് യാത്രയില്‍ പീഠനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ പ്രതികരിക്കുന്ന ഒരു വിഭാഗം അന്നും ഇന്നും യാത്ര ചെയ്യാറുണ്ട്.


2. പ്രതികരിക്കുമ്പോള്‍ ഒറ്റപ്പെട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.


3. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍തന്നെ പ്രതികരിക്കണം.


4. ചൊറിയുന്നത് എത്ര ഉന്നതനായാലും മുളയിലേ കരിച്ചു കളയണം.


5. ശാരീരിക ഉപദ്രവങ്ങള്‍ക്കെതിരായ പ്രതികരണം ജന്മനാ ലഭിക്കുകയില്ല.അത് തുടക്കത്തിലേ പരിശീലനം കൊണ്ട് നേടിയെടുക്കണം.


6. മാന്യതയില്ലാത്ത പെരുമാറ്റം കാണിക്കുന്ന വ്യക്തി ബന്ധുവാണോ, മാന്യനാണോ എന്ന് നോക്കാതെ വേണം പ്രതികരിക്കാന്‍
.

12 comments:

  1. നല്ല നിര്‍ദ്ദേശങ്ങള്‍

    ReplyDelete
  2. പിന്‍‌കുറിപ്പായി കൊടുത്തിരിയ്ക്കുന്നവ എല്ലാം 100% ശരി വയ്ക്കുന്നു.

    ഈ പോസ്റ്റെന്തേ ആരും കാണാതിരുന്നത്?

    ReplyDelete
  3. നല്ല അവതരണം.
    അതിലുപരി നല്ല ഒരു വീക്ഷണവും അഭിപ്രായവുമാണ് മിനി ഇതിലൂടെ നടത്തിയിരിക്കുന്നത്.
    മറ്റുള്ളവര്‍ വായിക്കാതെ പോയ ഈ പോസ്റ്റ്‌ ഞാനിവിടെ വായനക്കാര്‍ക്ക് നല്‍കുന്നു.

    ReplyDelete
  4. എല്ലാവരും ഈ നിർദ്ദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ.

    പീഢനങ്ങൾ എന്നല്ലെ ശരി ടീച്ചറെ?

    ReplyDelete
  5. സുല്‍ഫി വഴിയാണ് ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. മിനിട്ടീച്ചര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം വളരെ ശരിയാണ്.പ്രതികരിക്കുക,എല്ലാ രീതിയിലും.ഇവിടെയൊക്കെ ചെറിയ ക്ലാസ്സില്‍ തന്നെ കുട്ടികള്‍ക്ക് അതൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്.പെണ്‍കുട്ടികളോട് അമ്മയല്ലാതെ മൂന്നാമതൊരാള്‍ , അത് അച്ഛന്‍ ആയാല്‍ പോലും ശരീരത്തില്‍ തൊടാന്‍ പാടില്ല എന്നൊക്കെ.... ആണ്‍കുട്ടികള്‍ക്കും അതുപോലെയൊക്കെ ക്ലാസ്സില്‍ പറഞ്ഞു കൊടുക്കും....സ്വന്തം ശരീരത്തിന് താന്‍ മാത്രമാണ് അവകാശി എന്നൊക്കെ കുട്ടികളില്‍ ബോധവല്‍ക്കരണം ഉണ്ടാക്കുന്നു.

    ReplyDelete
  6. കൊള്ളാം ഞരമ്പ്‌ രോഗികള്‍ക്കുള്ള ഒരു മുന്നറിയിപ്പ്

    ReplyDelete
  7. വളരെ നല്ല പോസ്റ്റ് നിർദ്ദേശം ഞങ്ങൾ അനുസരിക്കുന്നു. പുരുഷ കേസരികളെ ജാഗ്രതൈ!!!!!!!!!

    ReplyDelete
  8. നല്ല നിര്‍ദ്ദേശങ്ങള്‍

    ReplyDelete
  9. നല്ല പോസ്റ്റ്

    ReplyDelete
  10. അതെ
    ഇത്തരം അവസരത്തില്‍ ചെള്ളക്കിട്ട് രണ്ടെണ്ണം പൊട്ടിക്കുന്നതിലും നല്ലതാണ് അയാളുടെ മുഖത്ത് നോക്കി തന്നെ ഓപ്പണായി ചോദിക്കുന്നത്.
    മേല്പറഞ്ഞവ പിന്തുടരാന്‍ എല്ലവരും ശ്രമിക്കട്ടെ

    ഓടോ: ഇപ്പോ ബ്ലോഗിലൂടേയാ/ചാറ്റിലൂടേയാ പയ്യെ പയ്യെ ഉള്ള ഈ ചൊറിച്ചില്‍
    (ഇത്തിരി കേസുകള്‍ ഞാന്‍ അറിഞ്ഞിട്ടുണ്ട്, അമാന്യത കൂടിയാല്‍ ചെള്ളക്കിട്ട് പൊട്ടിക്കാന്‍ തന്നെ തയാറായി നിന്നാ ഞാന്‍)

    (സുല്‍ഫിയുടെ മെയിലാണ് ഇവിടെ എത്തിച്ചത്)

    ReplyDelete
  11. സുല്‍ഫിയുടെ നിര്‍ദേശപ്രകാരമാണ് ഈ പോസ്റ്റിലെത്തിയത്.
    മികച്ച അനുഭവക്കുറിപ്പ്. പ്രതികരണശേഷി ഇല്ലാതെ പോയതാണ് ഈ പീഡന പര്‍വങ്ങളുടെ ഹേതുകം.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.