“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 7, 2010

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം1

വിളവെടുപ്പ് കഴിഞ്ഞാൽ ചട്ടിയിലേക്ക്
                       ‘കറിവെക്കാൻ നേരത്ത് സ്വന്തം മട്ടുപ്പാവിൽ, സ്വന്തമായി നട്ടുവളർത്തിയ ചെടികളിൽ‌നിന്ന്, ഫ്രഷ് ആയ പച്ചക്കറികൾ പറിച്ചെടുത്ത് ഉപയോഗിക്കുക’, അതാണ് ‘ടെറസ്സ് കൃഷി’ കൊണ്ടുള്ള നേട്ടം. സ്വന്തം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നമുക്ക് ആവശ്യമുള്ളതും നമ്മൾ ഭക്ഷിക്കുന്നതും മാത്രം ഉത്പാദിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. 
            സ്വന്തം‌വീട്ടിലെ മട്ടുപ്പാവിൽ സൂര്യപ്രകാശമേൽക്കുന്ന ഇത്തിരി സ്ഥലത്ത് മാത്രം കൃഷിചെയ്യുന്നതിനാൽ അമിതമായി  ചെടികൾ വളർത്തി, രാസവളവും കീടനാശിനിയും ധാരാളം കലർത്തി, കൂടുതൽ പച്ചക്കറികൾ ഉല്പാദിപ്പിച്ച്, വില്പന നടത്തി മറ്റുള്ളവരെ വിഷം‌തീറ്റുന്ന പരിപാടി ഇവിടെ നടക്കില്ല. 
പിന്നെയോ,,,
ഒരു ദിവസത്തേക്ക് ഇത്രയും പോരെ?
                   ഇവിടെ പറയുന്നത് ചെറിയ തോതിലുള്ള വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിയെകുറിച്ച് മാത്രം. ടെറസ്സിൽ സ്ഥിരമായി ധാരാളം മണ്ണ് സംഭരിച്ച്, ജലസേചനം നടത്തിയിട്ട് വലിയ വൃക്ഷങ്ങളും ദീർഘകാലവിളകളും കൃഷി ചെയ്യാറുണ്ടെങ്കിലും (ഉദാ: പേര, വാഴ, നാരകം, പപ്പായ തുടങ്ങിയവ) അത്തരം കൃഷിയെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല്ല.
ഇത് നമ്മൾ നമുക്കുവേണ്ടി നമ്മുടെ വീട്ടിൽ നമ്മളാൽ ചെയ്യുന്ന കൃഷി.......................
******************************



ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ.

എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ ചെയ്യുക.
‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. 

50 comments:

  1. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് ഇത്... ഇനി പോസ്റ്റ് ചെയ്യുമ്പോള്‍ ആ ലിങ്കുകളൊക്കെ ഒന്നു മെയില്‍ ചെയ്യുമല്ലോ... മിസ്സ് ചെയ്യാതിരിയ്ക്കാനാണ്...

    ReplyDelete
  2. ഇത് ഏറെ പ്രയോജനപ്രദം.

    കൃഷിക്കും ജൈവ കൃഷി സമ്പ്രദായങ്ങള്‍ക്കും

    പ്രാധാന്യം കൂടുതലാണ്.

    ReplyDelete
  3. നന്ദി ടീച്ചർ. ഈ പോസ്റ്റിന്റെ തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. എനിക്കേറെ ഇഷ്ടമുള്ള വിഷയമായതുകൊണ്ട് അതിയായ താല്പര്യത്തോടെയാണ് ഈ പോസ്റ്റ് വായിച്ചത്.
    ഒന്നു ചോദിച്ചോട്ടെ: ചാരം ഉപയോഗിക്കാൻ പാടില്ലെന്നു പറയുന്നത് എന്തുകൊണ്ടാണ്? അത് വീടിനു കേടു വരുത്തുമോ?

    ReplyDelete
  4. എനിക്കിഷ്ടപ്പെട്ടു...

    ReplyDelete
  5. സംഗതി സൂപ്പര്‍.

    ReplyDelete
  6. മനുഷ്യര്‍ക്ക്‌ പ്രയോജനം ഉള്ള പോസ്റ്റ് ........:))

    ReplyDelete
  7. siva // ശിവ-,
    നന്ദി, അറിയിക്കാം.
    സുജിത് കയ്യൂര്‍-, ബിന്ദു കെ പി-, കാക്കര kaakkara-, കുമാരന്‍ | kumaran-, poor-me/പാവം-ഞാന്‍-, രമേശ്‌അരൂര്‍-,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
    വിറക് കത്തിച്ച ചാരത്തിൽ ഉപ്പിന്റെ അളവ് കൂടുതലായതുകൊണ്ട് ടെറസ്സിന് തകരാറ് ഉണ്ടാക്കും എന്ന് പറയപ്പെടുന്നു. പിന്നെ മഴക്കാലത്തായാൽ വള്ളം നനക്കേണ്ട, അതാണ് ടെറസ്സ് കൃഷിക്ക് പറ്റിയത് എന്നൊക്കെ കൃഷി ചെയ്യാത്ത ചിലർ പറയാറുണ്ട്. എല്ലാദിവസവും ടെറസ്സിൽ കയറിയാൽ മാത്രമേ കൃഷി നന്നാവുകയുള്ളു. അതുകൊണ്ട് മഴക്കാലം ടെറസ്സിൽ കയറുന്നത് അപകടമാണ്.
    ചാരം ചിലയിനം പച്ചക്കറി കൃഷിക്ക് (വെള്ളരി വർഗ്ഗം) നല്ലതല്ല. തെങ്ങിന്റെ ഓലയും മടലും കത്തിച്ച ചാരം വെള്ളരിക്ക് വളമായിട്ടാൽ ഏതാനും മണിക്കൂർ കൊണ്ട് ആ ചെടികൾ ഉണങ്ങുന്നതായി കാണാറുണ്ട്.

    ReplyDelete
  8. പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. വായിക്കുന്ന ആളുകളെ ടെറസ്സ് കൃഷിയിലേക്കും വീടിനോടനുബന്ധിച്ച് അടുക്കളയോട് ചേര്‍ന്ന് അല്പം സ്ഥലം ഉണ്ടെങ്കില്‍ അടുക്കളത്തോട്ടം ഉണ്ടാക്കാനും ഈ പരമ്പര പ്രേരിപ്പിക്കുക തന്നെ ചെയ്യും. പക്ഷെ, രാസവളങ്ങൾ തീരെ ഉപയോഗിക്കരുത് എന്ന് ടീച്ചര്‍ പറയുന്നത് നാട്ടില്‍ പരക്കെ അങ്ങനെ ഒരു വിശ്വാ‍സം ഉള്ളത്കൊണ്ടായിരിക്കും അല്ലെ? ടെറസ്സ് കൃഷിയില്‍ പ്രത്യേകിച്ചും ആവശ്യത്തിന് രാസവളം ഉപയോഗിക്കാം എന്നാണ് കൃഷിയില്‍ അത്ര പരിചയം ഇല്ലെങ്കിലും ഉള്ള ശാസ്ത്രീ‍യ അറിവ് വെച്ച് എന്റെ അഭിപ്രായം. ഇത് പക്ഷെ ഇപ്പോള്‍ നാട്ടില്‍ പബ്ലിക്ക് ആയി പറയാന്‍ പാടില്ല. രാസവളം എന്നാല്‍ വിഷം എന്നാണ് ആളുകള്‍ ധരിക്കുന്നത്. രാസവളവും ജൈവവളവും ചേര്‍ന്ന സമ്മിശ്രവളപ്രയോഗമാണ് മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്കും ചെടികള്‍ക്കും നല്ലത് എന്ന് പോലും ഇപ്പോള്‍ പറയാന്‍ പറ്റാതായിരിക്കുന്നു.

    ആശംസകളോടെ,

    ReplyDelete
  9. മലയാള മനോരമ ആള്‍ച്ചപ്പതിപ്പിനോടൊപ്പം വീട്ടുകാരിക്ക് പച്ചക്കറി വിത്തുകള്‍ കിട്ടി തുടങ്ങി. ഇനി എന്തു വേണ്ടൂ എന്ന് ചിന്തിക്കുമ്പോഴാണ് ഇ പോസ്റ്റ് കണ്ടത്. തുടര്‍ച്ചയായി വായിക്കും.

    ReplyDelete
  10. കൊള്ളാം, നന്നായി വിവരിച്ചിരിക്കുന്നു. ഇത് ഒത്തിരി പേര്‍ക്ക് പ്രയോജനപ്പെടും. തീര്‍ച്ച!!

    ReplyDelete
  11. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി-,
    നമ്മുടെ നാട്ടുകാർക്ക് രാസവളവും കീടനാശിനിയും തിരിച്ചറിയാത്ത അവസ്ഥയാണ്. എന്റെ ക്ലാസ്സിലെ കുട്ടികളോട് രാസവളത്തിന്റെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോൾ ഫ്യുഡറാൻ എന്നാണ് ആദ്യം പറഞ്ഞത്. ഹരിതവിപ്ലവ കാലത്ത് രാസവളവും കീടനാശിനിയും വയലിൽ പ്രയോഗിച്ച് വൻ‌തോതിൽ വിളവെടുത്ത ആളായിരുന്നു എന്റെ അച്ഛൻ. അന്ന് വയലിൽ ചത്തുവീണ പക്ഷിക്കൂട്ടങ്ങളെ ഇന്നും എനിക്ക് ഓർമ്മയുണ്ട്. ടെറസ്സിലെ സിമന്റുമായി രാസവളങ്ങൾ പ്രവർത്തിച്ച് ചോർച്ചയുണ്ടാക്കും എന്ന് ചിലർ പറയുന്നത് കേട്ടതിനാൽ ഒരു പരീക്ഷണത്തിനു പോയിട്ടില്ല. രാസവളങ്ങൾക്ക് പകരം ഞാൻ ഉപയോഗിക്കുന്നത് നിലക്കടല പുണ്ണാക്ക് പൊടിച്ചാണ്. പിന്നെ ചാണകം കലക്കി ഒഴിക്കുകയും ചെയ്യും. രാസവളം ഉപയോഗിക്കുന്ന മണ്ണിൽ അത് തന്നെ വീണ്ടും ഉപയോഗിക്കണം. വീട്ടുമുറ്റത്തും ചാക്കിൽ കൃഷി ചെയ്യാം. അഭിപ്രായം എഴുതിയതിന് നന്ദി.
    keraladasanunni-,
    ടെറസ്സിലും വീട്ടുമുറ്റത്തും ചാക്കിൽ മണ്ണ് നിറച്ച് കൃഷിചെയ്യാം. ഇപ്പോൾ കൃഷി ചെയ്യാൻ പറ്റിയ പോളിത്തീൻ കവർ വാങ്ങാം. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലം വേണം. അഭിപ്രായം എഴുതിയതിന് നന്ദി.
    ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  12. നല്ല കാര്യം. മാതൃകയാക്കാവുന്ന ഒന്ന് തന്നെ.

    ReplyDelete
  13. ചെന്നൈയിലെയും മറ്റു ഇന്ത്യന്‍ നഗരങ്ങളിലെയും ജീവിതത്തിനിടയില്‍ ബാല്‍ക്കണിയുടെ ഇത്തിരി ചതുരത്തില്‍ ചട്ടിയിലും പോളിത്തീന്‍ ബാഗിലും മണ്ണും ചെങ്കല്‍പ്പൊടിയും ചാണകപ്പൊടിയും നിറച്ചു വീട്ടിലേക്കു വേണ്ട പച്ചമുളക്, കറിവേപ്പില,മല്ലിയില,തക്കാളി, വെണ്ട, വഴുതിന തുടങ്ങിയ പച്ചക്കറികളും റോസ്, മുല്ല,തുളസി തുടങ്ങിയ ചെടികളും നട്ടു വളര്‍ത്തിയിരുന്നു. പച്ചക്കറികള്‍ മുറിച്ചതിന്റെ അവശിഷ്ടങ്ങള്‍, മുട്ടയുടെ തൊണ്ട് ഉടച്ചത് എന്നിവയൊക്കെ നല്ല വളമാണ്.കീടങ്ങളെ അകറ്റാന്‍,ഉപയോഗിച്ച തേയില ചണ്ടി വെള്ളത്തില്‍ കലക്കി തളിക്കുന്നതും പ്രയോജനം ചെയ്തിട്ടുണ്ട്.

    വളരെ നല്ല പോസ്റ്റ്‌ മിനി ടീച്ചറേ... തുടരുക,ആശംസകള്‍!

    ReplyDelete
  14. G.manu-,
    ശ്രീ-,
    കുഞ്ഞൂസ് (Kunjuss)-,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  15. ടെറസില്‍ ക്വാളിഫ്ലവര്‍ വരെ ഞാന്‍ കൃഷി ചെയ്തിട്ടുണ്ട്. ( സണ്ടേ ഫാമിങ് എന്ന ഓമനപേരില്‍) ശ്രദ്ധിക്കേണ്ട കാര്യം ഒരു കാരണവശാലും തറയില്‍ മണ്ണ് തട്ടാതിരിക്കണം. അല്ലെങ്കില്‍ വെള്ളം കിനിഞ്ഞിറങ്ങി വാര്‍പ്പില്‍ വെള്ളം കിനിഞ്ഞിറങ്ങാന്‍ സാധ്യതയുണ്ട്.

    ReplyDelete
  16. നന്നായി വിശദീകരിച്ചിരിക്കുന്നു. നന്ദി

    ReplyDelete
  17. വളരെ ഉപകാരപ്രദമായ പോസ്റ്റ്. നന്ദി.

    "പിന്നെ കൃഷിക്കാരന് മണ്ണിൽ കൃഷിചെയ്ത പരിചയം ഇത്തിരിയെങ്കിലും വേണം; അതായത് ജീവിതത്തിൽ ആദ്യമായി പച്ചക്കറി നടുന്നത് ടെറസ്സിൽ ആയി മാറരുത്."

    - ഇങ്ങിനെ പറയാന്‍ കാരണെമെന്താണ്?

    ReplyDelete
  18. ടീച്ചര്‍ , നിങ്ങളുടെ ഈ dedication ഞാന്‍ സമ്മതിച്ചിരിക്കുന്നു. ഗുഡ് വര്‍ക്ക്‌ കീപിറ്റ് അപ്പ്‌

    ReplyDelete
  19. വളരെ ഉപകാരപ്രദം.

    ReplyDelete
  20. ഉപകാരപ്രദമായ പോസ്റ്റ് :)

    ReplyDelete
  21. വീ കെ-, salam pottengal-, കാട്ടിപ്പരുത്തി-,
    അഭിപ്രായം എഴുതിയതിന് നന്ദി. മണ്ണ് ടെറസ്സിൽ തട്ടിയാൽ വേരുകൾ താഴോട്ടിറങ്ങും. പാറകളും സിമന്റും തുരക്കാനുള്ള കഴിവ് ചെടികളുടെ വേരുകൾക്കുള്ളതിനാൽ മണ്ണ് ടെറസ്സിൽ തട്ടാതെ പ്രത്യേകം ശ്രദ്ധിക്കണം.
    പ്രിയ-, babette-, Thank You.
    Musthafa-, സ്വന്തം കൈകൊണ്ട് ഒരു ചെമ്പരത്തിപോലും നടാത്ത മനുഷ്യരെ ഇന്നത്തെകാലത്ത് നമുക്ക് കാണാനാവും. ഇതുവരെ കൃഷി ചെയ്യാത്ത അദ്ധ്യാപിക എന്റെ ടെറസ്സിലെ കൃഷികണ്ടപ്പോൾ, കൂലികൊടുത്ത് ടെറസ്സിൽ കൃഷി ചെയ്തിട്ട് കൃഷിയെ കുറ്റം പറഞ്ഞ അനുഭവം എനിക്കുണ്ട്. അനുഭവത്തിൽ നിന്ന് ലഭിക്കുന്നതാണ് കൃഷിപാഠം. അഭിപ്രായം എഴുതിയതിന് നന്ദി.
    തരികിട നമ്പീശന്‍-, kARNOr(കാര്‍ന്നോര്)-, വല്യമ്മായി-, തറവാടി-, എല്ലാവരും ടെറസ്സ് കൃഷി വായിച്ചതിൽ പെരുത്ത് നന്ദി. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  22. ശ്രീമതി ...മിനി Great job.

    ടെറസ്സിലെ ഒരു കൃഷി പ്രചോധനത്തിനായി ഈ പോസ്റ്റിന്റെ ഒരു ലിങ്ക് ഫേസ് ബുക്കില്‍ ഇട്ടിടുണ്ട്

    ReplyDelete
  23. ഇതേങ്ങനെയോ വായിക്കുവാൻ വിട്ടു പോയി.

    ഉഗ്രൻ പരിപാടിയാണ്‌.
    എല്ലാം നന്നായി വിവരിച്ചുവല്ലോ. നന്ദി.

    ReplyDelete
  24. മിനി ചേച്ചി. ഈ പോസ്റ്റിനു വളരെ നന്ദി!

    ReplyDelete
  25. പോസ്റ്റിനു വളരെ നന്ദി. ഇത്തരം പോസ്റ്റുകളാണ് കൃഷിയെ പരിപോഷിപ്പിക്കുന്നത്. ടെറസ് കൃഷിയെ പ്രോത്സാഹിപിക്കാൻ, കേരള അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി ശ്രമങ്ങൾ നടത്തുന്നുണ്ട്. കൊച്ചി നഗരപരിധിക്കുള്ളിലുള്ള വീടുകളുടെ ടെറസ്സിൽ കൃഷി ചെയ്യാനാവശ്യമായ സഹായങ്ങൾ അവർ ചെയ്ത് തരും. നഗരപരിധിക്കു പുറത്തായതിനാൽ എന്റെ വീട്ടിൽ അത് പറ്റില്ല. ഏതായാലും, മിനി ടീച്ചറുടെ ഈ പോസ്റ്റ് എനിക്കും സ്വന്തമായി ടെറസ്സിൽ കൃഷി ചെയ്യാൻ പറ്റും എന്ന വിശ്വാസം ഉറപ്പിക്കാൻ കഴിഞ്ഞു.
    പിന്നെ കെപി എസ്സ് സാർ, അങ്ങേയ്ക്കും സ്വന്തം ടെറസ്സിൽ കീട നാശിനികളും, രാസവളങ്ങളുമൊക്കെ ഉപയോഗിച്ച് കൃഷി ചെയ്ത് അത് സ്വയം ഭക്ഷിച്ചും കാണിക്കാമല്ലോ.

    ReplyDelete
  26. blog nannayittundu.... and thank you for your compliment

    ReplyDelete
  27. blog nannayittundu.... and thank you for you compliment

    ReplyDelete
  28. വളരെ ഉപകാരപ്രദമായ പോസ്റ്റ്‌

    ReplyDelete
  29. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് ... ഇനി പോസ്റ്റ് ചെയ്യുമ്പോള്‍ ആ ലിങ്കുകളൊക്കെ ഒന്നു മെയില്‍ ചെയ്യുമല്ലോ... vipinkudavoor@gmail.om

    ReplyDelete
  30. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് ഇത്... ഇനി പോസ്റ്റ് ചെയ്യുമ്പോള്‍ ആ ലിങ്കുകളൊക്കെ ഒന്നു മെയില്‍ ചെയ്യുമല്ലോ... vipinkudavoor@gmail.com

    ReplyDelete
  31. അങ്ങിനെ ചേച്ചിപ്പെണ്ണിന്റെ ബസ്സില്‍ കയറി ഇവിടെ വന്നെത്തി. വായിച്ചപ്പോള്‍ അഭിമാനം തോന്നി. ചാരത്തില്‍ ഉപ്പുണ്ട് എന്ന് പറയുന്നത് ധാരാളം ഞാന്‍ കേട്ടട്ടിട്ടുണ്ട്. എന്നാല്‍ അത് ശരിയല്ല. ചാരം ജൈവവളമല്ല പക്ഷെ ക്ഷാര സ്വഭാവമുള്ളതിനാല്‍ മണ്ണിന്റെ പി.എച്ച് ഉയര്‍ത്തി നിറുത്താന്‍ സഹായിക്കും. ചാരത്തില്‍ കാര്‍ബണും, നൈട്രജനും കുറവാണ്. രാസവളത്തിലെ നൈട്രജന്‍ അപകടകാരിയാണ്. എന്‍.ഒ ത്രീ ആയി ആമാശയത്തിലെത്തി എന്‍.ഒ ടു ആയി ആമാശയഭിത്തികളില്‍ അടിഞ്ഞുകൂടി ക്യാന്‍സറിന് കാരണമാകാം. ടെറസില്‍ നടുന്ന ചില ചെടികളിലെ വേരുകളില്‍ റൂട്ട് ആസിഡ് ഉണ്ടാകും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പ്രസ്തുത ആസിഡിന് സിമന്റിനെ തുരന്നിറങ്ങുവാനുള്ള ശേഷി കൂടുതലാണ്. ആല്‍ മരങ്ങള്‍ സിമന്റിലും വേരു തുളച്ചുകയറ്റും. ടെറസ് കൃഷിയില്‍ ഇലപ്പച്ചയിലെ ലോഹമൂലകമായ മഗ്നീഷ്യം ചെറിയ അളവില്‍ നല്‍കിയാല്‍ ഇലകള്‍ക്ക് പച്ചനിറം വര്‍ദ്ധിക്കുകയും ഹൃദ്രോഗം, ഡയബറ്റിക്സ് തുടങ്ങിയ രോഗങ്ങള്‍ വരാതെ സംരക്ഷിക്കുകയും ചെയ്യും. അത് മഗ്നീഷ്യം സല്‍ഫേറ്റായി വാങ്ങാന്‍ കിട്ടും. വേനലില്‍ മഴവെള്ളം വീഴുന്ന ടെറസിലും മറ്റുമാണ് കൃഷി ചെയ്യുന്നതെങ്കില്‍ അല്പം കുമ്മായം ചെടികളുടെ ചുവട്ടില്‍ നല്‍കുന്നത് നല്ലതാണ്. അത് മണ്ണിന്റെ ക്ഷാരസ്വഭാവം വര്‍ദ്ധിക്കുവാന്‍ സഹായിക്കും. കുമ്മായത്തില്‍ ക്യാല്‍സ്യവും, മഗ്നീഷ്യവും ചെറിയതോതില്‍ അടങ്ങിയിട്ടുണ്ട്.

    ReplyDelete
  32. ജലക്ഷാമമുള്ള സ്ഥലങ്ങളിൽ ഇതിന്റെ കൂടെ ചെയ്യാവുന്ന (തുടക്കത്തിൽ കുറച്ചുകൂടി ചെലവും അദ്ധ്വാനവുമുള്ള) അടുത്ത സ്റ്റെപ്പ്: വെള്ളം റീസൈക്ക്ലിങ്ങ്.

    അടുക്കളയിൽ പാത്രം കഴുകുന്ന, പച്ചക്കറി കഴുകുന്ന, കുളിമുറിയിൽ ചെലവാക്കുന്ന വെള്ളമെല്ലാം പ്രത്യേകം ഡ്രെയിനേജ് വെച്ച് ഫിൽട്ടർ സഹിതം ഒരു അടിട്ടാങ്കിൽ ശേഖരിക്കുക. മോട്ടോർ വഴി ടെറസ്സിനു മുകളിൽ വേറൊരു ചെറിയ ടാങ്കിൽ ശേഖരിക്കുക. ഈ വെള്ളം ജലസേചനത്തിനുപയോഗിക്കാം.

    ഈ സർക്യൂട്ടിൽ സോപ്പുവെള്ളം അധികം ഉൾപ്പെടരുതു്. അഥവാ അങ്ങനെയാണെങ്കിലും വിലകുറഞ്ഞ ചില കെമിക്കൽസ് ഉപയോഗിച്ച് സോപ്പുവെള്ളത്തിന്റെ അമിതക്ഷാരസ്വഭാവം ഇല്ലാതാക്കാനും പറ്റും. ഫിൽട്ടറിൽ തടഞ്ഞുനിൽക്കുന്ന പച്ചക്കറി അവശിഷ്ടങ്ങളും മറ്റും കമ്പോസ്റ്റിൽ ചേർക്കുകയുമാവാം.

    തുടക്കത്തിലെ ചെലവ് മാറ്റിനിർത്തിയാൽ ജലോപയുക്തത ഗണ്യമായി വർദ്ധിപ്പിക്കാനാവും ഈ രീതി സ്വീകരിച്ചാൽ.

    ReplyDelete
  33. കുറെ നാളുകളായി പ്രചാരം സിദ്ധിച്ചുവരുന്ന ബയോഗ്യാസ് പ്ലാന്റുകളില്‍ നിന്നും ഉപോല്പന്നമായി കിട്ടുന്ന ജൈവവളം വളരെയേറെ ഗുണമൂല്യമുള്ളതാണ്. അതുപോലെതന്നെ നമ്മുടെ ജലാശയങ്ങളിലും വയലുകളിലുമൊക്കെ ഒരു മാരകമായ വിനയായി തീര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ പായല്‍, കുളവാഴ എന്നീ കളസസ്യങ്ങളെ ബയോഗ്യാസ് പ്ലാന്റുകളില്‍ ഉപയോഗിച്ച് ലഭിക്കുന്ന വിത്തുകളില്ലാത്ത ജൈവവളം അവയുടെ ശല്യം കുറക്കുന്നതിനും സഹായിക്കും. മനുഷ്യവിസര്‍ജ്യവും ബയോഗ്യാസ് പ്ലാന്റുകളില്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
    മണ്ണിന്റെ ജീവന്‍ നിലനിറുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ജൈവാംശം നല്‍കുന്ന ജൈവവളങ്ങളുടെ ഉല്പാദനവും ഉപയോഗവും പരമാവധി ശ്രദ്ധിക്കുന്നതില്‍ കേരളത്തിലെ പ്രബുദ്ധരായ കര്‍ഷകര്‍ കാര്യമായ ശ്രദ്ധ പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കൂടുതല്‍ വായിക്കാന്‍ >>>>>
    ഭക്ഷിച്ച് പാഴാക്കിക്കളയുന്ന അമൂല്യമായ മനുഷ്യവിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റിലൂടെ കോളിഫാം ബാക്ടീരിയ നിര്‍വീര്യമാക്കി ഉപയോഗിക്കാന്‍ ഉത്തമമാണ്. പക്ഷെ കുളിമുറിയിലെ സോപ്പുകലര്‍ന്ന മലിനജലം ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. അതിലൂടെ ജലമലിനീകരണം ഒഴിവാക്കാം. മഴവെള്ള സംഭരണികളും കിണറും ഉണ്ടെങ്കില്‍ വെള്ളം വിലകൊടുത്ത് വാങ്ങുന്നതും ഒഴിവാക്കാം.

    ReplyDelete
  34. എന്റെ ടെറസ്സിലുള്ള കൃഷിപാഠം അറിയാൻ ധാരാളം ആളുകൾ വന്നതിൽ സന്തോഷം. എല്ലാവരോടും നന്ദി പ്രകാശിപ്പിക്കിന്നു.
    @യുവ ശബ്ദം, iylaserikkaran, Sabu M H, വയ്സ്രേലി, മണി, മാഹിഷ്മതി, GREENBOOKS, rajesh chalode, Pramod Lal, വിപിൻ. എസ്സ്, ചേച്ചിപ്പെണ്ണ്,
    എല്ലാവരോടും ഒന്നുകൂടി നന്ദി അറിയിക്കുന്നു.

    ReplyDelete
  35. @keralafarmer-,
    വിറക് കത്തിച്ച ചാരം രാസവസ്തുക്കൾ ധാരാളം അടങ്ങിയ വളമാണ്. ഈ ചാരം എന്റെ കുട്ടിക്കാലം മുതൽ പച്ചക്കറി കൃഷിക്ക് വളരെ ശ്രദ്ധിച്ചാണ് വീട്ടുകാരും നാട്ടുകാരും ഉപയോഗിക്കാറ്. വീട് ഒരുകാലത്ത് തീരപ്രദേശത്ത് ആയതിനാൽ അവിടെ വിറക് തെങ്ങോലയും തെങ്ങ് ഉല്പന്നങ്ങളും ആയിരിക്കും. അങ്ങനെയുള്ള ഉപ്പുരസം കൂടിയ ചാരം പച്ചക്കറിക്ക് വളമായി ചേർത്താൽ പിറ്റെദിവസം കൃഷി ചെയ്യുന്ന സസ്യങ്ങളെല്ലാം വാടി ഉണങ്ങും. കടൽക്കാറ്റ് കാരണമുള്ള ഉപ്പുരസം അവിടത്തെ തെങ്ങോലകൾക്ക് അറിയാൻ കഴിയും. ആ ഓർമ്മയിൽ കൃഷി ചെയ്യുമ്പോൾ ചാരം പരമാവധി ഒഴിവാക്കാറുണ്ട്. നമ്മൾ അറിയേണ്ട കൃഷികാര്യങ്ങൾ കൂടുതലായി അറിയിച്ചതിന് നന്ദി.
    @ViswaPrabha | വിശ്വപ്രഭ-,
    അടുക്കളയിലുള്ള വെള്ളം ഒരു ബക്കറ്റിൽ ശേഖരിച്ച് ഇടയ്ക്കിടെ ടെറസ്സിൽ കയറ്റാറുണ്ട്. ഇവിടെ വന്ന് കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി.
    @Dr.Kanam Sankara Pillai-,
    ഫെയ്സ് ബുക്ക് വഴി ഇവിടെ വന്നതിൽ നന്ദി.

    ReplyDelete
  36. വളരെ നല്ല പോസ്റ്റ്‌ ആശംസകള്‍!

    ReplyDelete
  37. Super ennu parajnal mathiyavill, eniyum ethra varshangal kazhinjalum... puthuma nashttapedatha post... oru pakshe varum kalanghalil kuduthal avashayamaye varum... othiri nanni...

    ReplyDelete
  38. മിനിയുടെ ലോകം അത്ര ചെറുതല്ല......തുടര്‍ന്ന് എഴുതുക....ആശംസകള്‍....!!!

    ReplyDelete
  39. വളരേ നന്‌നായി......

    ReplyDelete
  40. Is there any pdf version of the book? As I am away from Kerala I cannot buy or get the book.

    Thanks
    Vijaya Iyer

    ReplyDelete
    Replies
    1. PDF version പ്രസാധകരുടെ കൈവശം ആയതിനാൽ ലഭിക്കാനിടയില്ല. താങ്കൾക്ക് ആവശ്യമാണെങ്കിൽ ‘ടെറസ്സിലെ കൃഷി’ എന്ന പേരിലുള്ള വിക്കിപീഡിയയുടെ സൈറ്റിൽ അന്വേഷിച്ചാൽ ലഭിക്കും. അത് ഞാൻ തന്നെ എഡിറ്റ് ചെയ്തതാണ്. ഇപ്പോൾ ‘പൂർണ്ണ ബുക്സ്, കോഴിക്കോട്’ൽ ‘ടെറസ്സിലെ കൃഷികൾ’ എന്ന പേരിൽ പുതിയൊരു പുസ്തകം കൂടി എന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

      Delete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.