ഇടവേളക്ക് ശേഷം കൃഷിപാഠം നാലാം അദ്ധ്യായം ആരംഭിക്കുകയാണ്. മുൻ അദ്ധ്യായങ്ങൾ എഴുതിയതിനുശേഷം ഒരു തവണ ടെറസ്‌കൃഷിയും വിളവെടുപ്പും കഴിഞ്ഞു. പതിവിൽ കൂടുതൽ കാലം മഴ പെയ്തതിനാൽ എന്റെ ടെറസ്സിൽ എന്താണ് സംഭവിച്ചത് എന്ന് ഞാൻ ശ്രദ്ധിച്ചതേയില്ല. കാലവർഷം കഴിഞ്ഞതോടെ ഇനി കൃഷി ആരംഭിക്കാം.
നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ചിലയിനം വിളകളുടെ കൃഷിരീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ടെറസ്സിൽ ഒരു കൃഷിപാഠം പുതിയ അദ്ധ്യായം ആരംഭിക്കുന്നു.
നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ചിലയിനം വിളകളുടെ കൃഷിരീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ടെറസ്സിൽ ഒരു കൃഷിപാഠം പുതിയ അദ്ധ്യായം ആരംഭിക്കുന്നു.
ഒരു ദിവസം,,,
അയൽപക്കത്തുള്ള ഒരു വീട്ടിൽ, അടുക്കളപ്പുറത്തുകൂടി എളുപ്പവഴി സഞ്ചരിക്കുമ്പോൾ കിണറ്റിനരികിൽ നിറയെ കായ്ച്ച രണ്ട് വഴുതന ചെടികൾ കണ്ടു. അതിൽ ഒരു കായപോലും പറിച്ചെടുക്കാത്തതിനാൽ ചിലത് മൂത്ത്, വിത്ത് ആയി മാറിയിരിക്കുന്നു. ഇതുകണ്ട് ആശ്ചര്യപ്പെട്ട ഞാൻ ചെറുപ്പക്കാരിയായ വീട്ടമ്മയോട് സംശയം ചോദിച്ചപ്പോൾ അവരുടെ മറുപടി എന്നെ ഞെട്ടിച്ചു,
“അത് ടീച്ചറെ പറമ്പിൽ വീണ്‌മുളച്ച ചെടിയുടെ കായ കറിവെക്കാൻ പറ്റുമോ?”
“അതെന്താ സ്വന്തം പറമ്പിൽ കായ്ച്ചത് കറിവെച്ചു കൂടെ?”
“നമ്മള് പച്ചക്കറികളൊക്കെ ടൌണിന്നു വാങ്ങാറാണ് പതിവ്; ഇതിപ്പൊ നല്ല വഴുതനങ്ങയാണെന്ന് എങ്ങനെ തിരിച്ചറിയും?”
ഏതാണ്ട് ഇരുപത് വർഷം മുൻപ്‌വരെ, ഇതെ ഗ്രാമത്തിലെ എല്ലാവീട്ടുകാരും തൊട്ടടുത്ത വയലിൽ പച്ചക്കറി വിളകൾ കൃഷി ചെയ്യാറുണ്ടായിരുന്നു. രണ്ടാവിള നെല്ല് കൊയ്തതിനുശേഷം സ്ഥലംഉടമ നാട്ടുകാർക്ക് പച്ചക്കറി കൃഷി ചെയ്യാൻ സ്വന്തം വയൽ വിട്ടുകൊടുക്കുന്ന പതിവ് പണ്ട്‌തൊട്ടേ ഉണ്ടായിരുന്നു. അവിടെ കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് വെള്ളരി, വെണ്ട, കയ്പ, ചീര തുടങ്ങിയവ നട്ട്, കാലവർഷം ആരംഭിക്കുന്നതുവരെ വിളവെടുക്കുന്നു. അങ്ങനെയുള്ള നന്മ നിറഞ്ഞ നാട്ടിൻപുറം പുത്തൻ തലമുറക്ക് അന്യമായിരിക്കയാണ്.
പട്ടണമായി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിലാണ് ഞാനിപ്പോൾ താമസിക്കുന്നത്. ഗ്രാമീണ നിഷ്ക്കളങ്കതയും പരിശുദ്ധിയും പരസ്പരബന്ധവും കാർഷിക സംസ്കൃതിയും പാരമ്പര്യവും പാടെ മറന്ന നാട്ടുകാർ. എന്നാൽ പട്ടണത്തിന്റെതായ വിദ്യാഭ്യാസ യോഗ്യതയും ഉദ്യോഗവും പൊങ്ങച്ചവും ജീവിതപുരോഗതിയും ഇവിടെ കടന്നു വന്നിട്ടില്ല. പണം യഥേഷ്ടം ഉള്ളതിനാൽ സ്വന്തം തൊടിയിലെ മണ്ണിനെ മറന്നുകൊണ്ട് തൊട്ടടുത്ത കടയിൽപോയി സാധനങ്ങൾ വാങ്ങുന്ന ഉപഭോഗസംസ്ക്കാരം വളർന്ന് വന്നിരിക്കയാണ്.
ഇന്ന് തക്കാളി കൃഷിയെക്കുറിച്ച്,,,
തക്കാളി, വഴുതന, മുളക് എന്നിവ ഒരേ കുടുംബത്തിൽ ഉൾപ്പെട്ടവരാണ് (Solanaceae). ഇവയിൽ വഴുതനയും മുളകും കേരളീയർ കൃഷി ചെയ്യാറുണ്ടെങ്കിലും തക്കാളി ധാരാളമായി കൃഷി ചെയ്ത് കാണുന്നില്ല. അന്യ സംസ്ഥാനത്തുനിന്നും പെട്ടിക്കണക്കിന് തക്കാളികൾ കടന്നുവരുന്നതു കൊണ്ടായിരിക്കാം കേരളത്തിലെ മണ്ണിൽ തക്കാളി ഒരു പ്രധാന പച്ചക്കറിയായി നട്ടുവളർത്താത്തത്, എന്ന് തോന്നുന്നു.
തക്കാളിയുടെ ജന്മദേശം തെക്കെ അമേരിക്കയാണ്. പോർച്ചുഗീസുകാരാണ് തക്കാളി നമ്മുടെ നാട്ടിൽ പ്രചരിപ്പിച്ചത്. സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലങ്ങളിൽ തക്കാളിചെടി നന്നായി വളരും. എന്നാൽ വീട്ടുപറമ്പിൽ വളരുന്നതിനെക്കാൾ നന്നായിട്ട് ചെടിച്ചട്ടിയിലും ചാക്കിലും വളരും. അത് ടെറസ്സിലായാൽ കൂടുതൽ നന്നായി വളർന്ന് കായ്ക്കും. തക്കാളി കൃഷി ചെയ്യുമ്പോൾ ഒരു പ്രധാന കാര്യം ശ്രദ്ധിക്കണം. കേരളത്തിലെ കാലാവസ്ഥയിൽ മഴക്കാലം കഴിഞ്ഞ് സപ്തംബർ മുതൽ ഡിസംബർ വരെയുള്ള മാസത്തിനുള്ളിൽ വിത്ത് മുളപ്പിച്ച ചെടികൾ നടണം. ജനവരി മുതലങ്ങോട്ട് വേനൽക്കാലത്ത് നട്ട തക്കാളിച്ചെടികൾ നന്നായി വളർന്നാലും, കായ വലുതായി പൂർണ്ണ വളർച്ചയെത്താറില്ല എന്നാണ് എന്റെ അനുഭവം.
വിത്ത് വിതക്കൽ: തക്കാളി നടാൻ വിത്തുകൾക്കായി പ്രത്യേകം അന്വേഷിക്കേണ്ടതില്ല. കടകളിൽ നിന്ന് ലഭിക്കുന്ന നല്ല ആരോഗ്യമുള്ള തക്കാളി കറിവെക്കാൻ ഉപയോഗിക്കുമ്പോൾ അതിന്റെ ഉൾവശത്തെ വിത്തുകൾ ശേഖരിച്ച്, വെള്ളത്തിൽ കഴുകിയെടുത്ത് നേരിട്ട് മണ്ണിൽ വിതച്ചാൽ മതി. ടെറസ്സിലെ ചെടിച്ചട്ടിയിലെ മണ്ണിൽ വിതച്ച വിത്തിന് വെള്ളമൊഴിച്ച് കൊടുക്കണം. വിത്ത് മുളച്ച് മൂന്നോ നാലോ ഇലകൾ വന്ന്, തണ്ടിന് ഉറപ്പ് വന്നുകഴിഞ്ഞാൽ (പത്ത് സെന്റീമീറ്റർ ഉയരം വന്നാൽ) പറിച്ചു നടാൻ പാകമാവും.
ടെറസ്സിൽ കൃഷി ചെയ്യുമ്പോൾ ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും കലർത്തിയ മണ്ണ് തറയിൽ വിരിച്ച പ്ലാസ്റ്റിക്ക് ഷീറ്റിലും ചാക്കിലും ചെടിച്ചട്ടിയിലും നിറച്ച് നന്നായി നനച്ചതിനുശേഷം തക്കാളിചെടി പറിച്ചുനടാം. ഒരു ചെടിച്ചട്ടിയിൽ ഒന്ന് വീതവും വലിയ ചാക്കിൽ രണ്ടെണ്ണം വീതവും വേര് പൊട്ടാതെ ചുവടെയുള്ള മണ്ണോട്‌കൂടി നടണം. ചാക്കിൽ നടുമ്പോൾ വെണ്ട ചീര എന്നിവയുടെ കൂടെ തക്കാളി നടുന്നതും നന്നായിരിക്കും.
പരിചരണം: ദിവസേന രാവിലെയും വൈകിട്ടും വെള്ളമൊഴിക്കാൻ മറക്കരുത്. തക്കാളിചെടിയുടെ ശാഖകൾക്ക് ബലം കുറവാണ്. അതുകൊണ്ട് ഒടിഞ്ഞു പോകാതിരിക്കാൻ കമ്പുകൾകൊണ്ട് ഒരു താങ്ങ് ഉറപ്പിച്ചുകൊടുക്കണം.
കീടനിയന്ത്രണം: കീടങ്ങളായി വരുന്നത് പലപ്പോഴും ശലഭങ്ങളുടെ ലാർവ്വകൾ ആയിരിക്കും. ഇലകൾ തിന്നു തീർക്കുന്ന അവയെ കണ്ടുപിടിച്ച് കൊന്ന് നശിപ്പിക്കണം. പിന്നെ ചിത്രകീടങ്ങൾ ഇലയിൽ ഡിസൈൻ വരച്ചതായി കാണാം. രാസകീടനാശിനികൾ തക്കാളിചെടിയിൽ തളിച്ച് പരീക്ഷണങ്ങൾ നടത്താതിരിക്കുന്നതാണ് നല്ലത്.
രോഗനിയന്ത്രണം: നന്നായി വളർന്ന് പുഷ്പിച്ചുകൊണ്ടിരിക്കുന്ന തക്കാളിചെടിയെ പെട്ടെന്നൊരു ദിവസം നശിപ്പിക്കുന്നതാണ് ‘വാട്ടം’. കൂട്ടത്തിൽ നല്ല ചെടി പെട്ടെന്നൊരുദിവസം ഇലകൾ വാടി ഉണങ്ങുന്ന ദയനീയ ദൃശ്യമാണിത്. ഈ രോഗം വന്ന ചെടിക്ക് നന്നായി വെള്ളമൊഴിച്ച് കൊടുത്താലും രക്ഷപ്പെടുത്തുക പ്രയാസമാണ്. ടെറസ്സിലെ തറയിൽ വളരുന്ന ചെടിയിൽ വാട്ടം ഉണ്ടാവാറുണ്ടെങ്കിലും ചെടിച്ചട്ടിയിലും ചാക്കിലും വളർത്തുന്ന ചെടികൾക്ക് ഈ രോഗം വരുന്നത് അപൂർവ്വമാണ്. കായ്ച്ചു തുടങ്ങിയ തക്കാളിചെടിക്ക് രോഗബാധകളൊന്നും ഉണ്ടാവാറില്ല.
വളം ചേർക്കൽ: രാസവളപ്രയോഗം ആവശ്യമില്ലാത്തെ ചെടിയാണ് തക്കാളി. പുഷ്പ്പിക്കുന്നതിനിടയിൽ ഒന്നോ രണ്ടോ തവണ നിലക്കടല പുണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കാലിവളം എന്നിവ പൊടിച്ച് ചെടിയുടെ ചുവട്ടിൽ ഇട്ടതിനുശേഷം മുകളിൽ മണ്ണിട്ട് മൂടണം. ആവ്ശ്യത്തിന് ജലസേചനം കൂടി നടത്തിയാൽ ചെടി നന്നായി വളർന്ന് പുഷ്പിക്കും.
പൂവിടൽ: ചെടി നട്ട് ഒരു മാസത്തിനുള്ളിൽ പൂവിട്ടുതുടങ്ങും; മഞ്ഞ നിറമുള്ള അഞ്ച് ദളങ്ങളോടു കൂടിയ കൊച്ചു പൂക്കൾ. ചെറിയ ഷഡ്‌പദങ്ങളാണ് പരാഗണം നടത്തുന്നത്. കായ്കൾ മഞ്ഞ കലർന്ന വെള്ളനിറത്തിൽ പ്രത്യക്ഷപ്പെടുന്നു. ഉരുണ്ട് ഭംഗിയേറിയ കായകൾ പതുക്കെ വലുതായി പതുക്കെ മഞ്ഞനിറമായി ചുവപ്പിലേക്ക് കടക്കുന്നു. നല്ല ചുവപ്പ് നിറമായി പഴുത്ത് പാകമായ തക്കാളികൾ ടെറസ്സിൽ നിന്നും പറിച്ചെടുക്കാം.
തക്കാളി പക്ഷികൾക്ക് ഇഷ്ടമുള്ള പഴമാണെങ്കിലും ടെറസ്സിൽ വളരുന്ന ചെടിയിൽ നിന്ന് അവ കൊത്തിതിന്നാൻ കാക്കയോ അതുപോലുള്ള മറ്റു പക്ഷികളൊ ശ്രമിച്ചതായി എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ടെറസ്സ് കൃഷി പക്ഷികൾക്ക് അപരിചിതമായതു കൊണ്ടാവാം. എന്നാൽ എലികൾക്ക് ടെറസ്സിൽ കയറാനുള്ള സൌകര്യം ഉണ്ടെങ്കിൽ അവ പാകമായ തക്കാളി, പയറ്, മുളക്, തുടങ്ങിയവ ദിവസേനയെന്നോണം തിന്നുനശിപ്പിക്കും. അങ്ങനെ ഉണ്ടായാൽ ടെറസ്സ് കൃഷി ചെയ്യുന്നവർ ഒരു എലിക്കെണിയുടെ സഹായം തേടുന്നതാണ് നല്ലത്.
തക്കാളിചെടിയിൽ കായ പാകമായാൽ അവയെല്ലാം ഒന്നിച്ച് പഴുക്കാൻ ആരംഭിക്കും. വിവിധ ആകൃതിയും വലിപ്പവും ഉള്ള താക്കാളികൾ ലഭിക്കുന്ന ചെടികൾ നട്ട്‌വളർത്താറുണ്ട്. ധാരാളം തക്കാളി ഒന്നിച്ച് വിളവെടുത്താൽ അവ നന്നായി പഴുത്ത് കേടാവാതിരിക്കാൻ ഒരു പരിധിവരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാം. അതുപോലെ ജ്യൂസ്, ജാം, സോസ്, തുടങ്ങിയവ പഴുത്ത താക്കാളിയിൽ നിന്നും നിർമ്മിച്ച് ഏതാനും ദിവസങ്ങൾ കേട് വരാതെ സൂക്ഷിക്കാം.
വഴുതന:
മലയാളിയുടെ അടുക്കളയിൽ ഇഷ്ടപച്ചക്കറി ആയ വഴുതനങ്ങക്ക് പോഷകാംശങ്ങൾ മറ്റ് പച്ചക്കറികളെക്കാൾ കുറവാണെന്ന് പറയപ്പെടുന്നു. പല നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഉള്ള വഴുതനങ്ങകൾ നമുക്കറിയാം. ടെറസ്സിൽ തക്കാളി കൃഷി ചെയ്യുന്ന അതേ രീതിയിൽ വഴുതനയും കൃഷി ചെയ്യാം.
കത്തിരിക്ക എന്നും പറയുന്ന വഴുതനകൃഷിക്ക് നന്നായി ഉണങ്ങി മൂപ്പെത്തിയ കായയുടെ വിത്ത് ഉണക്കി സൂക്ഷിച്ചത് നടാൻ ഉപയോഗിക്കണം. ടെറസ്സിലെ ചെടിചട്ടിയിലോ തറയിൽ വിരിച്ച മണലിലോ വിത്ത് വിതച്ച് രാവിലെയും വൈകിട്ടും നനച്ചാൽ മതി. ധാരാളം വഴുതന വിത്ത് വിതച്ചാലും അവയെല്ലാംതന്നെ മുളച്ച് വരാറില്ല എന്ന അനുഭവം ഉണ്ട്.
വിത്ത് മുളച്ച് വളരുന്ന കുഞ്ഞ് വഴുതനചെടിക്ക് നാലോ അഞ്ചോ ഇലകൾ വന്ന് ഏതാണ്ട് പത്ത് സെന്റീമീറ്റർ ഉയരം വന്നാൽ ഇളക്കിമാറ്റി നടാം. മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലർത്തിയ മിശൃതം ചാക്കിലും ചെടിച്ചട്ടിയിലും നിറച്ച് അവ ഓരോന്നിലും ഒരു ചെടി നടുന്നതാണ് ഉത്തമം. ചെടി വളരുന്നതനുസരിച്ച് ജൈവവളം ചേർത്ത് കൊടുക്കണം.
വെള്ളയും വയലറ്റും നിറങ്ങൾ കളർന്ന പൂക്കളാണ് വഴുതന ചെടിയിൽ വിടരുന്നത്. പലതരം നിറത്തിലും ആകൃതിയിലും വലിപ്പത്തിലും ഉള്ള വഴുതനങ്ങകൾ ലഭ്യമാണ്. വഴുതന ഏകവർഷ സസ്യമായി കൃഷി ചെയ്യാറുണ്ടെങ്കിലും ഈ സസ്യം രണ്ടോ മൂന്നോ കൊല്ലം വളർന്ന് കായ്ഫലം തരും. വെള്ളവും വളവും നൽകിയിട്ട്, മൂപ്പെത്തിയ ശാഖകൾ മുറിച്ചുമാറ്റിയാൽ വഴുതനചെടി തുടർന്ന് വളരും. ടെറസ്സിൽ വളർന്ന് വിളവെടുപ്പ് കഴിഞ്ഞ വഴുതനസസ്യം മഴക്കാലം വരാറായാൽ വേരോടെ പിഴുതുമാറ്റി മുപ്പെത്തിയ വേരും ശാഖകളും മുറിച്ചുമാറ്റിയിട്ട്, തൊടിയിലെ മണ്ണിൽ നട്ടാൽ വീണ്ടും വളർന്ന് കായ്ക്കാറുണ്ട്. മുളക് ചെടിയും ഇതുപോലെ പിഴുതുമാറ്റി നട്ടാൽ വിളവെടുക്കാൻ കഴിയും.
മുളക്:
മുളകിന് വറ്റൽമുളക്, പറങ്കിമുളക് എന്നൊക്കെ പറയാറുണ്ട്. മലയാളികൾ കറിവെക്കുമ്പോൽ ആവശ്യത്തിന് എരിവ് പകരാൻ മുളക് കൂടിയേ കഴിയു. കറികളിൽ അരച്ചും പൊടിച്ചും ചേർക്കുന്നതിന് പുറമേ പച്ചമുളക് അരിഞ്ഞ് ചേർക്കാറുണ്ട്. അങ്ങനെ വീട്ടാവശ്യത്തിന് അരിഞ്ഞു ചേർക്കാറുള്ള മുളക് നമ്മുടെ ടെറസ്സിൽ നിന്ന് നമുക്ക് കൃഷി ചെയ്ത് ഉണ്ടാക്കാം.
കടകളിൽ നിന്നും വാങ്ങുന്ന ഉണങ്ങിയ മുളകിൽ ആരോഗ്യമുള്ളവ പിളർന്ന് നടാനുള്ള വിത്തുകൾ ശേഖരിക്കാം. തക്കാളി വഴുതന എന്നിവ നടുന്ന അതേ രീതിയിലാണ് മുളക് ചെടിയും നടേണ്ടത്. പരിചരണവും ജലസേചനവും ആവശ്യത്തിന് നൽകണം. പുഷ്പിച്ച് കായ്ച്ച മുളക് നമ്മുടെ അടുക്കള ആവശ്യമനുസരിച്ച് പറിച്ചെടുത്ത് ഉപയോഗിക്കാം. വഴുതനങ്ങയെ പോലെ പല ആകൃതിയിലും നിറത്തിലും വലിപ്പത്തിലും ഉള്ള മുളകുകൾ ഉണ്ട്. എന്നാൽ പ്രധാന നിറം ചുവപ്പാണ്.
വർഷങ്ങൾക്ക് മുൻപ്, ടെറസ്സിൽ നിന്നും ശേഖരിച്ച മൂപ്പെത്തിയ മുളക് നന്നായി പഴുക്കാനായി തൊട്ടടുത്ത വരാന്തയിൽ സൂക്ഷിക്കാറുണ്ടായിരുന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ മുളകിന്റെ എണ്ണം വർദ്ധിക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി. പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന ഒരു സത്യം തിരിച്ചറിഞ്ഞു, ‘ഞാൻ കൃഷി ചെയ്ത് ഉണാക്കിയ മുളകിൽ വലിയൊരു പങ്ക് എലികൾ തിന്നുതീർത്തിരിക്കുന്നു’. ചെടി നട്ട് വെള്ളവും വളവും നൽകി പരിചരിച്ച് വിളവെടുത്താൽ മാത്രം പോര; ആ വിളവ് നശിക്കാതെ സംരക്ഷിച്ച് പ്രയോജനപ്പെടുത്തണം.
...മുൻ അദ്ധ്യായങ്ങൾ കാണാൻ, തുറക്കുക,,




















ഇടവേളക്ക് ശേഷം കൃഷിപാഠം ആരംഭിക്കുന്നു,,,
ReplyDeleteകൊച്ചിലെ വീട്ടില്‍ പച്ചക്കറി ധാരാളം കൃഷി ചെയ്തിരുന്നു
ReplyDeleteഅന്നു പറിച്ചു തിന്ന തക്കാളികളെ ഓര്‍മ്മിപ്പിച്ചു ആ കുലകള്‍
നല്ല പോസ്റ്റ്
നന്ദി
വളരെ നല്ല ലേഖനം.
ReplyDeleteസമ്പന്ന രാജ്യളിലുള്‍പ്പടെ ലോകം മുഴുവന്‍ ഇത്തരം ശ്രമം നടക്കുന്നുണ്ട്.
പ്രാദേശിക ആഹാരത്തിന്റെ പ്രചരണത്തിന് നന്ദി.
buy local, eat local, live local.
ശുഭ ദിനത്തിലെ പുതിയ പോസ്റ്റു കണ്ടു
ReplyDeleteതക്കളിയോടു തുടങ്ങിയ കഥ നന്നായിരിക്കുന്നു
കഥയല്ല, പഠനം എന്നു പറയട്ടെ. ഗംഭീരം
പിന്നെ വഴുതനങ്ങയുടെ പാഠത്തില്‍ പൂ
മാത്രമേ കണ്ടുള്ളൂ, കായിച്ചില്ല അല്ലേ?
അടുത്ത ക്ലാസ്സില്‍ കായ് കാണാം
എന്നു കരുതുന്നു
ചില ചിത്രങ്ങള്‍ എന്റെ ഒരു നോളിലേക്ക്
കടം എടുക്കുന്നതില്‍ വിരോധം ഉണ്ടോ.
വിത്ത് ഡ്യൂ ക്രെഡിറ്റ്. ഓ കെ
ഫിലിപ്പ് ഏരിയല്‍
വളരെ നല്ല ലേഖനം ടീച്ചര്‍, ഇവിടെയൊക്കെ വേനല്‍ക്കാലമായാല്‍ എല്ലാവരും തന്നെ പച്ചക്കറികള്‍ കൃഷി ചെയ്താണുണ്ടാക്കുക... എന്നിട്ട് പരസ്പരം പങ്കു വെക്കുകയും ചെയ്യും. ആകെ കിട്ടുന്ന നാലഞ്ചു മാസങ്ങളില്‍ കഴിയുന്നത്ര സ്വയം കൃഷി ചെയ്യാന്‍ എന്തുത്സാഹമാണെന്നോ....
ReplyDeleteഒന്നാന്തരം.
ReplyDeleteമൂന്നും മൂന്ന് പോസ്റ്റായി ഇടാമായിരുന്നു.
തക്കാളി ഒരു പഴമാണോ അതോ പച്ചക്കറിയാണോ? (fruit or vegetable ?)
എങ്ങനെയാണ് ഇതു രണ്ടും തമ്മിൽ തിരിക്കുക?
മധുരമുള്ളത് പഴവും, മറ്റുള്ളതെല്ലാം പച്ചക്കറിയുമായിട്ടാണോ?
ടെറസ്സ് കൃഷിയുടെ പുതിയ അനുഭവ പാഠങ്ങള്‍ പങ്കു വെച്ചതിനു നന്ദി. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteടീച്ചറുടെ ടെറസ്സിലെ കൃഷി രീതികള്‍ കൂടുതല്‍ അറിവു പകരുന്നു.ടെറസ്സില്‍ കൃഷി ചെയ്തു നോക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അതിനോട് കൂടുതല്‍ താല്പര്യം വന്നു തുടങ്ങിയത്. അനുഭവങ്ങള്‍ പങ്കു വെച്ചതിനു നന്ദി!.
ReplyDelete@ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage-,
ReplyDeleteസ്വന്തമായി കൃഷി ചെയ്തത് പറിച്ചു തിന്നുക,,, അതൊരു അനുഭവം തന്നെയാണ്. കുട്ടിക്കാലത്ത് അച്ഛനോടൊപ്പം കൃഷിയെ സാഹായിച്ച്, ഞങ്ങൾ അനുഭവിച്ച ആ രസം ഇനി ഒരു മലയാളി കുഞ്ഞിനും ലഭിക്കുകയില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
@mljagadees-,
നല്ല ഉപദേശം,, buy local, eat local, live local.‘ ഇനി ഒരു തിരിച്ചുപോക്ക് മലയാളിക്ക് ഉണ്ടാവുമോ? അഭിപ്രായം എഴുതിയതിന് നന്ദി.
@Philip Verghese'Ariel'-,
സഹോദരാ, ഇതെല്ലാം മഴക്കാലത്തിന് മുൻപ് എടുത്ത ഫോട്ടോകൾ ആണ്. കായയുടെ ഫോട്ടോ എടുക്കാൻ മറന്നുപോയി. മിനിലോകത്തിലെ ഫോട്ടോ എടുക്കുന്നതിൽ വിരോധമില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
@കുഞ്ഞൂസ് (Kunjuss)-,
വളരെ നല്ലത്,, അഭിപ്രായം എഴുതിയതിന് നന്ദി.
@Sabu M H-,
തക്കാളിയും, വഴുതനയും, മുളകും ഒരേ രീതിയിലാണ് കൃഷി ചെയ്യേണ്ടത്. അതുകൊണ്ട് ഒറ്റ പോസ്റ്റിലാക്കി.
‘fruit‘ എന്നത് മലയാളത്തിൽ ‘ഫലം’(കായ) ആണ്. ‘സീഡ്’ നെ ഉൾക്കൊള്ളുന്നത്. എല്ലാ ചെടികൾക്കും fruit ഉണ്ട്. പഴം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, അല്പം മാംസളമായ fruit ആണ്. ‘berry‘ എന്ന് ഇംഗ്ലീഷിൽ പറയും. കറിവെക്കാൻ ഉപയോഗിക്കുന്നത് പച്ചക്കറി, vegetable,,, അത് ഇലയും കിഴങ്ങും കായയും തണ്ടും പൂവും ആവാം.
@navasshamsudeen-,
അഭിപ്രായം എഴുതിയതിന് നന്ദി.
@Mohamedkutty മുഹമ്മദുകുട്ടി-,
ആദ്യ അദ്ധ്യായത്തിൽ പറഞ്ഞതുപോലെ ശ്രദ്ധ വേണം. അഭിനന്ദനങ്ങൾ,, അഭിപ്രായം എഴുതിയതിന് നന്ദി.
ഇപ്പം മനസിലായില്ലേ കണ്ണൂര്‍ക്കാരുടെ ബുദ്ധി!
ReplyDeleteഹഹഹാ...
നല്ലൊരു ബോധവൽക്കരനമാണ് ടീച്ചർ ഈ കൃഷിപാഠം വഴി നടത്തിക്കൊണ്ടിരിക്കുന്നത് കേട്ടൊ
ReplyDeleteഅഭിനന്ദനങ്ങൾ...
ടീച്ചറെ ഞാനും ടെറസില്‍ തക്കാളി നട്ടു ആദ്യം നല്ല കുറേ പറിക്കുകയും ചെയ്തു ഇപ്പോള്‍ അതു തീരെ ചെറുതും ,അകത്തു അരിയും ഇല്ലാത്ത കുറേ നില്‍ക്കുന്നു അതെന്ടുകൊണ്ടാണ് ?? പയര്‍ ,കോവക്ക ,വെണ്ടയ്ക്ക ,മുളക് ,ഇതും ഉണ്ട് ഒക്കെ നന്നായി നില്‍ക്കുന്നു .......ഇതുമാത്രം ഇങ്ങനെ വരാന്‍ കാരണം വളത്തിന്ടെ കുറവാണോ ? നല്ല ഗുണകരമായ പോസ്റ്റ്
ReplyDeleteആളുകള്‍ ഇതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാല്‍ എത്ര പ്രയോജനം ചെയ്യുമായിരുന്നു ,, വീട്ടിലുണ്ടാക്കിയ വിളകള്‍ കൊണ്ട് ഭക്ഷണം ഉണ്ടാക്കി കഴിക്കുമ്പോള്‍ രുചിയും ആരോഗ്യവും മാത്രമല്ല ആത്മ സംതൃപ്തിയും ഇരട്ടിക്കും ..:)
ReplyDeleteഈ നല്ല ലേഖനത്തിനു,കൃഷിപാഠത്തിന് എല്ലാ ഭാവുകങ്ങളും
ReplyDeleteനല്ല സചിത്ര ലേഖനം വളരെ ഉപയോഗപ്പെടും
ReplyDeleteകൃഷി അന്യമായി കൊണ്ടിരിക്കുന്ന ഈ കാലത്ത്
രണ്ടു ബാല്‍ക്കണികളുണ്ട്. ശ്രീമതി കറിവേപ്പിലക്കായി തുടങ്ങിയ കൃഷി അഭ്യാസങ്ങള്‍ വന്‍ വിജയത്തിലാണ്. ഇനിയിപ്പോള്‍ ടീച്ചറുടെ പാഠങ്ങള്‍ കൂടിയാകുമ്പോല്‍ ബാല്‍ക്കണിയില്‍ നിന്നു തിരിയാന്‍ ഇടമില്ലാതാവും. അഭിനന്ദനങ്ങള്‍.
ReplyDeleteഈ നല്ല പോസ്റ്റിനു എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍. സത്യത്തില്‍ ഞാന്‍ അന്യ നാട്ടിലായി പോയല്ലോ എന്നതില്‍ ശരിക്കും സങ്കടം തോന്നി.
ReplyDeleteനാട്ടിലായിരുന്നു വെങ്കില്‍, ഇതേ പടി തുടങ്ങിയേനെ.
highly informative
ReplyDeleteഉപകാരപ്രദമായ പോസ്റ്റ്.
ReplyDeletehai mini .kothippichu.
ReplyDeleteതാഴെ തന്നെ സ്ഥലമുള്ളത് കൊണ്ട് ടെറസ്സില്‍ പരീക്ഷിച്ചില്ല ഇത് വരെ.ഉപകരപ്രദമായ പോസ്റ്റ്.... ചെറിയ കൃഷികളൊക്കെ ചെയ്യാറുണ്ട് ... എങ്കിലും പാഠങ്ങള്‍ പോരട്ടെ......
ReplyDeleteഇനിയും പുതിയ പാഠങ്ങള്‍ക്കായി കാത്തിരിക്കുന്നു.
very informative and interesting description mini teacher.. Photos are also good.. Keep continue.. Thanks.. And thanks to sabu who gave the link of this post..
ReplyDeleteനല്ല പോസ്റ്റ്. എനിയ്ക്ക് കുറെ കാന്താരി മുളകും കറിവേപ്പിലയും ഉണ്ട്, പിന്നെ പപ്പായയും പേരയ്ക്കയും,അല്പം തുവരയും....
ReplyDeleteവലിയ വലിയ ഒച്ചുകൾ വന്ന് ചീരയും വെണ്ടയും വഴുതിനയും ശാപ്പിട്ട് തീർക്കുന്നത് ഞാൻ ഇങ്ങനെ കണ്ടുകൊണ്ട് നിൽക്കേണ്ടി വരാറുണ്ട്. ഞാൻ വളർത്തും ഒച്ചുകൾ തിന്നും അങ്ങനെയാ ഞങ്ങളുടെ സ്നേഹം!
ഇനീം വരാം കൃഷി പാഠം പഠിയ്ക്കാൻ......
ഞങ്ങളുടെ ചെറിയ ശ്രമങ്ങള്‍ക്ക് ഇതൊരു പ്രോത്സാഹനവും കൂടുതലായുള്ള അറിവും ആയി ഈ പോസ്റ്റ്. ഇത് പോലെയുള്ള പാഠങ്ങള്‍ പോസ്റ്റ് ആയി വരുമ്പോള്‍ തനിയെ വായിച്ചു പോകും, ഉപകാരപ്രദം ആവുകയും ചെയ്യും.
ReplyDeletevery good and informative post... thanks
ReplyDeleteനാട്ടില്‍ ഇതൊക്കെ ഒരുപാടു നട്ടു വളര്‍ത്തിയ കാലമുണ്ടായിരുന്നു. പട്ടണത്തില്‍ വന്നപ്പോളൊന്ന് ടെറസ്സില്‍ മണ്ണിട്ട് കുറച്ചു ചീര നട്ടു. പക്ഷെ ആ ടെറസ്സിന്‍റ അടിഭാഗത്ത് ഉണ്ടായിരുന്ന മുറിയില്‍ ലീക്കായി വെള്ളം തുള്ളിയായി വീഴാന്‍ തുടങ്ങിയപ്പോളതു നിര്‍ത്തി.ഇനി ചാക്കിലൊന്ന് പരീക്ഷിക്കാം
ReplyDeleteഇതിനൊക്കെ സമയം നീക്കിവച്ചാല്‍ സീരിയലും സിനിമയും എപ്പോ കാണും ?
ReplyDelete(പോസ്റ്റ് തികച്ചും വിജ്ഞാനപ്രദം)
മിനിചേച്ചീ...
ReplyDeleteനല്ല ബ്ലോഗ്.. നല്ല എഴുത്ത്..
വരാന്‍ വൈകി.. സോറി..
ഈ പച്ചക്കരികളൊക്കെ ഉണ്ടാക്കുന്നതിനേക്കാള്‍ തിന്നുന്നതിലാണ്
എന്‍റെ പ്രാവീണ്യം...
എന്തോന്നറിയില്ല...അത് പാരമ്പര്യമായി കിട്ടിയ ഒരു കഴിവാണ്...
ദൈവത്തിന്‍റെ ഓരോ കാര്യങ്ങളെ...യ്..
പിന്നെ , ഒഴിവുണ്ടാകുമ്പോള്‍ എന്‍റെ കൊച്ചു ബ്ലോഗിലൊന്നു വരണം..
എന്തെന്കിലോക്കെ മിണ്ടിപ്പറഞ്ഞു പോണം..
വരില്ലേ..?
സത്യം, കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ തൊടിയിലുള്ള 11 മത്തങ്ങ ഞാന്‍ തന്നയാണ് കണ്ടുപിടിചാത്. അത് വരെ ആര്ക്കും അവിടെ പോകാനോ നോക്കണോ സമയം കിട്ടിയില്ല എന്ന് പറഞ്ഞാന്‍ എന്ത് ചെയ്യും. ( സത്യം ആണ് ഇത് ലേശം പോലും നുണയല്ല )
ReplyDeleteദിവസവും വരുന്ന പച്ചകരികാരന്റെ കയ്യില്‍ നിന്നും പച്ചകറി വാങ്ങാനാണ് അവര്ക്ക് താല്പര്യം.
മിനി,എനിക്കിവിടെ കാശ്മീരില്‍ നല്ലൊരു പച്ചക്കറി തോട്ടമുണ്ടു.ക്യാരറ്റ്,തക്കാളി,കോളി ഫ്ളവര്‍,കാബേജ് ,ബീന്‍സ്,ഉള്ളി,റാടിഷ് അങ്ങനെ ഒട്ടു മിക്ക പച്ചക്കറികളും. വളരെ ചുരുങ്ങിയ നാള്‍ മാത്രമേ എനിക്ക് കടയില്‍ നിന്നും പച്ചക്കറി വാങ്ങേണ്ടി വരാറുള്ളൂ . പച്ചക്കറികൃഷിയുടെ ഈ പോസ്റ്റ് വായിക്കാനായതില്‍ സന്തോഷം.നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് കൃഷിയെപ്പറ്റി ഒരു ബോധവല്‍ക്കരണം അത്യാവശ്യമായിരിക്കുന്നു.
ReplyDeleteമൊട്ട മനോജ് പറഞ്ഞത് വാസ്തവം. എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ നാലഞ്ചു എല തൈകള് ഉണ്ട്.ഈ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ ജോലിക്കാരി പറഞ്ഞ കാര്യമാണ് കായുണ്ടായിട്ട് അവിടുള്ളവര്‍ ഒന്ന് പറിപ്പിക്കാന്‍ കൂട്ടാക്കിയില്ലത്രേ.ഏലക്ക സമയത്തിനു പറിചില്ലെന്കില്‍ തവളയും എലിയും തിന്നു കളയും.നല്ല മണമല്ലേ .വീട്ടാവശ്യത്തിനുള്ള കായുണ്ടാറാകുന്ന വീടാനത്. നമ്മുടെ നാട്ടിലെ വീട്ടമ്മമാര്‍ക്ക് നല്ല ചൂരവടിയുടെ തല്ലിന്റെ കുറവുണ്ട്.
ReplyDeleteVeettil ee paripadi njangalum kurachu naalu munpu cheythirunnu. Pathivu pole kurachu naalu kazhinjappol athu ninnu. Ee post athu veendum thudangaanulla oru prachodanamaayi. Thanks teacharee :) Nalla class aayirunnu... Urakkam thoongiyumilla class cut cheyyan thonniyathumillaa. Appo adutha classil kanaam :)
ReplyDeleteEzhuthu thudaratte...!!
Regards
http://jenithakavisheshangal.blogspot.com/
ഈ തക്കാളികൃഷി ഒന്നു പരീക്ഷിച്ചു നോക്കാം.. അല്ലെ..?
ReplyDeleteകൂട്ടത്തിൽ മുളകും.
അനുഭവ വിവരങ്ങൾ പങ്കുവച്ചതിന് നന്ദി.
ആശംസകൾ...
ഈ അടുത്ത് ടി വിയിൽ ഒരു ക്യഷിയുമായി ബന്ധപ്പെട്ട പ്രോഗ്രാം കാണുകയുണ്ടായി. അവർ ഒരു കുട്ടിയെ വളർത്തുന്നതുപോലെ ശ്രദ്ധിച്ച് വളരെ ശാസ്ത്രീയമായാണ് ക്യഷി ചെയ്യുന്നത്. അന്തരീഷ ഊഷമാവ്, വെള്ളത്തിലെ സോഡിയത്തിന്റെ അളവ്, ഒരു ചെടിക്കുവേണ്ട വളഥ്റ്റിന്റെ അളവ് എല്ലാം ക്യത്യമായി നൽകുന്നു. വരും കാലങ്ങളിൽ ഇത്തരം ക്യഷി രീതികളാണ് ആവശ്യം. പാവൽ നട്ട്, കുറച്ചുവളർന്നു, പിന്നീട് അത് കുരുടാൻ തുടങ്ങുമ്പോൽ നമ്മൾ പറയും അത് ആരോ കണ്ണുവെച്ചതാണെന്ന്.
ReplyDeletekollaam. thanks
ReplyDeleteവളരെ നല്ല പോസ്റ്റ്....ഭാര്യയെക്കൊണ്ട് കൂടി വായിപ്പിച്ച് ടെറസില്‍ പാകമാക്കി വച്ച ചാക്കില്‍ കൃഷി ആരംഭിക്കണം.
ReplyDeleteഇനി തക്കാളി നടാം
ReplyDeleteനല്ല പോസ്റ്റ്,
ഇത്തരം പോസ്റ്റുകള്‍ ഇന്നതെ കുട്ടികള്‍ക്ക് ഉഭകാരമാവും
തക്കാളി സ്പെഷ്യൽ :)
ReplyDeleteഎനിക്കിത് ഒത്തിരിയിഷ്ട്ടായി..!
ReplyDeleteതക്കാളിയൊഴിച്ച് മറ്റെല്ലാ ക്യഷികളും ഉണ്ടായിരുന്നു എന്റെ വീട്ടില്‍..! റബ്ബറിന്റെ ആഗമനത്തോടെ എല്ലാം നിലച്ചു. എങ്കിലും ചേനയും കാച്ചിലും മത്തനുമൊക്കെ നട്ട് ‘പാരമ്പര്യം’ നിലനിര്‍ത്തിപ്പോരുന്നു..!!
ഒത്തിരിയാശംസകളോടെ..പുലരി
@K@nn(())raan*കണ്ണൂരാന്‍!-,
ReplyDeleteഇപ്പോൾ കണ്ണൂരാനും പറഞ്ഞു, ‘കണ്ണൂർക്കാർക്ക് ബുദ്ധിയുണ്ടെന്ന്’, അഭിപ്രായം എഴുതിയതിന് നന്ദി.
@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.-,
അഭിപ്രായം എഴുതിയതിന് നന്ദി.
@kochumol(കുങ്കുമം)-,
തക്കാളി നന്നാവാതിരിക്കാൻ കാരണം ചിലയിനം വിത്തുകളുടെ തകരാറ് ആവാം. പിന്നെ അമിതമായി വളം ചേർക്കരുത്. അഭിപ്രായം എഴുതിയതിന് നന്ദി.
@രമേശ് അരൂര്‍-,
ആ സംതൃപ്തി ഒന്ന് അനിഭവിച്ച് അറിയേണ്ടതാണ്, അഭിപ്രായം എഴുതിയതിന് നന്ദി.
@ചന്തു നായർ-,
ReplyDeleteഅഭിപ്രായം എഴുതിയതിന് നന്ദി.
@ജീ . ആര്‍ . കവിയൂര്‍-,
അഭിപ്രായം എഴുതിയതിന് നന്ദി.
@എം.അഷ്റഫ്.-,
കറിവേപ്പിലക്കായി ഞാൻ ഇപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
@Ashraf Ambalathu-,
നാട്ടിൽ വന്നാൽ കൃഷി തുടരുക, അഭിപ്രായം എഴുതിയതിന് നന്ദി.
@കുമാരന്‍ | kumaran-,
അഭിപ്രായം എഴുതിയതിന് നന്ദി.
@ഹാഷിക്ക്-,
അഭിപ്രായം എഴുതിയതിന് നന്ദി.
@സീയെല്ലെസ് ബുക്സ്-,
അഭിപ്രായം എഴുതിയതിന് നന്ദി.
@yemceepee-,
വീട്ടു പറമ്പിൽ സ്ഥലം കുറവ്; സൂര്യപ്രകാശം തീരെ പതിക്കില്ല. അങ്ങനെയാണ് ഇങ്ങനെയൊരു പരീക്ഷണം തുടങ്ങിയത്. അത് വൻ വിജയമായി എന്ന് അറിയുന്നു. ഇപ്പോൾ പുതിയതായി സ്ഥലം വാങ്ങിയിട്ടുണ്ട്, അതുകൊണ്ട് അവിടെയും പച്ചക്കറി കൃഷി ചെയ്യാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
@Sandeep.A.K-,
ReplyDeleteഅഭിപ്രായം എഴുതിയതിന് നന്ദി.
@Echmukutty-,
ഒച്ചുകളുടെ ശല്യം ഇവിടെയും ഉണ്ട്. പിന്നെ മഴക്കാലത്ത് പലതരം പുഴുക്കൾ മണ്ണിലുണ്ടാവും. കൃഷി തുടങ്ങുമ്പോൾ മണ്ണിൽ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
@Vp Ahmed-,
അഭിപ്രായം എഴുതിയതിന് നന്ദി.
@naimishika-,
അഭിപ്രായം എഴുതിയതിന് നന്ദി.
@കുസുമം ആര്‍ പുന്നപ്ര-,
ടെറസ്സും ചെടിയുടെ വേരും തമ്മിലുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് കൃഷി ചെയ്യണം. വേരിന്റെ അറ്റത്തിന് പാറകളെയും സിമന്റിനെയും തുരക്കാൻ കഴിയും. അഭിപ്രായം എഴുതിയതിന് നന്ദി.
@ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
എന്റെ തണലെ ടീച്ചറായിരിക്കെ പത്താം തരക്കാരെ 100% വിജയിപ്പിക്കാൻ ഞാൻ രണ്ടു വർഷം കൃഷിയൊക്കെ നിർത്തിവെച്ചിരുന്നു.(തുടർന്ന് 6 വർഷമായി അവർ 100%) കൃഷി തുടങ്ങിയാൽ മറ്റൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടില്ല. പിന്നെ സീരിയൽ ഞാൻ കാണാറില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
@മുസാഫിര്‍-,
ReplyDeleteമുസാഫിറിന്റെ ബ്ലോഗിൽ ഞാൻ മുൻപ് വന്നിരുന്നു. ഇപ്പോൾ ലിങ്ക് കാണാറില്ല. വരും.
ഇതൊക്കെ നട്ടാൽ മതിയോ? തിന്നാനും ആള് വേണ്ടെ? കയ്പക്കയൊക്കെ നട്ടത് പറിച്ചെടുത്ത് കറിവെച്ചാൽ മക്കൾ തിന്നുകയില്ല, എനിക്ക് ദേഷ്യം വരും. അഭിപ്രായം എഴുതിയതിന് നന്ദി.
@mottamanoj-,
ഇത് എന്റെ അമ്മയുടെ വീട്ടിൽ പോയാലും സംഭവിക്കാറുണ്ട്. പറമ്പ് ചുറ്റിക്കറങ്ങിയിട്ട് തിന്നാൻ പറ്റുന്ന ഒരുപടി കാര്യങ്ങൾ ഞാൻ പറിച്ചെടുക്കും. ചിലപ്പോൾ വാഴ കുലച്ചതും പഴം പഴുത്തതും വീട്ടുകാർ അറിയാതെ പോവും. അഭിപ്രായം എഴുതിയതിന് നന്ദി.
@റോസാപൂക്കള്‍-,
സന്തോഷം കൊണ്ടെനിക്കിങ്ങ് ഇരിക്കാൻ വയ്യേ,, എന്ത് രസമായിരിക്കും!!!
മിക്കവാറും ഇന്നത്തെ വീട്ടമ്മമാർ പറമ്പ് ശ്രദ്ധിക്കാറില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
@Jenith Kachappilly-,
കാണാം,,, അഭിപ്രായം എഴുതിയതിന് നന്ദി.
@വീ കെ-,
തക്കാളി എളുപ്പത്തിൽ നടാം. വേനൽക്കാലം വരുന്നതിനു മുൻപ് പരീക്ഷിക്കുക, അഭിപ്രായം എഴുതിയതിന് നന്ദി.
@Srikumar-,
ReplyDeleteസ്വയം പരീക്ഷണങ്ങൾ നടത്തിയിട്ട് കൃഷി ചെയ്യണം. അഭിപ്രായം എഴുതിയതിന് നന്ദി.
@ഋതുസഞ്ജന-,
അഭിപ്രായം എഴുതിയതിന് നന്ദി.
@Areekkodan | അരീക്കോടന്‍-,
ഭാര്യക്ക് ടെറസ്സിലേക്ക് സ്വാഗതം,, അഭിപ്രായം എഴുതിയതിന് നന്ദി.
@ഷാജു അത്താണിക്കല്‍-,
ഷാജുവേ ബാലവേല ചെയ്യിച്ച് വയ്യാവേലി ആവല്ലെ,, അഭിപ്രായം എഴുതിയതിന് നന്ദി.
@കുമാര്‍ വൈക്കം-,
അഭിപ്രായം എഴുതിയതിന് നന്ദി.
@പ്രഭന്‍ ക്യഷ്ണന്‍-,
പണ്ടത്തെ പോലെ ഒന്ന് കൃഷി ചെയ്തുനോക്ക്,, തക്കാളിയടക്കം,, അഭിപ്രായം എഴുതിയതിന് നന്ദി.
Thanks alot
ReplyDeleteBest wishes
really usefull post thanks teachere
ReplyDelete@the man to walk with-,
ReplyDeleteThanks a lot for your comment.
@MyDreams-,
Thank you for your comment.
മിനിയുടെ "ടെറസ്സിൽ ഒരു കൃഷിപാഠം വായിച്ചപ്പോള്‍ പെട്ടന്ന് എന്റെ ഓര്‍മ്മയില്‍ വന്നത് എന്റെ ചേ ച്ചി യേയാണ് ഞാന്‍ ഇവിടെ ഹൈദരാബാദില്‍ വന്നപ്പോള്‍ അവരുടെ ടെറസ്സിൽ വീട്ടിലെക്കാവസ്യമായ എല്ലാ പച്ചക്കറികളും പറിച്ചെടുക്കാന്‍ വിധത്തില്‍ ഒരു ചെറിയ തോട്ടം തന്നെ ഉണ്ടായിരുന്നെ
ReplyDeleteമിനിയുടെ പാഠം തികച്ചും നന്നായിരിക്കുന്നു
പിന്നെ തക്കാളിയുടെ പടം ചേര്‍ത്തിരിക്കുന്നത് മിനി എടുത്ത
ടെറസ്സിലെ തോട്ടത്തില്‍ നിന്ന് തന്നെയല്ലേ മനോഹരവും കൊതിപ്പിക്കുന്നതുമായ ചിത്രങ്ങള്‍ ഒന്ന് രണ്ടു ചിത്രങ്ങള്‍ കടം യെടുക്കാമല്ലോ with all due credit.
Thanks in advance and ha thanks a lot for the comment at my story Parunthu vetti pathro. പരുന്തു വെട്ടി പത്രോ....
ഏരിയല്‍ ഫിലിപ്പ്
@Philip Verghese'Ariel'-,
ReplyDeleteഎല്ലാ ഫോട്ടോയും എന്റെ ടെറസ്സിലെ ചെടികളുടേതാണ്. സ്വന്തമായി എടുത്ത ഫോട്ടോകൾ മാത്രമേ ഞാൻ ബ്ലോഗിൽ ചേർക്കാറുള്ളു. അഭിപ്രായം എഴുതിയതിന് നന്ദി.
അഭിനന്ദനാര്‍ഹം!
ReplyDeleteരണ്ടു തവണ വായിച്ചു,
ReplyDeleteഇനിയും കുരിക്കുകള്‍ പോരട്ടെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്ന കൃഷി ഇപ്പോള്‍ മണ്ണില്‍ നിന്നും ടെറസില്‍ എത്തി, മനസ്സില്‍ നിന്നും പോവാതിരുന്നാല്‍ എവിടെ ആയാലും ഫലം തരും ല്ലേ ?
നന്ദി , ഞാനും ഒന്ന് ശ്രമിക്കട്ടെ
ReplyDeleteപഠനാര്‍ഹം,കൃഷിപാഠം. ഞാന്‍ എല്ലാവര്‍ഷവും ഒരു താല്പര്യത്തിനു മുകളക്, വഴുതന , വേണ്ട തുടങ്ങിയവ കൃഷി ചെയ്യും. (വീട്ടിലെ മഹിളാ മണികളൊന്നും വേണ്ടത്ര സഹകരിക്കാരില്ല കേട്ടോ . കായ് ആയാല്‍ അവര്‍ കത്തിയുമായി ഓടുന്നത് കാണാം.) എന്റെ പ്രശ്നം കോഴികളാണ്. എന്റെ വീട്ടില്‍ കൊഴികളില്ല. അടുത്ത വീട്ടിലെ കോഴികള്‍. കുഞ്ഞും പിടയും പൂവനുമോക്കെയായി ഒരു പത്തിരുപതെണ്ണമുണ്ട് വെളുപ്പിനെ അവര്‍ വരും എന്റെ കൃഷിയിടങ്ങളാണ് അവരുടെ മേച്ചില്‍ പുറം.തലയെടുത്ത് വരുന്ന ചെടികളൊക്കെ അവര്‍ കൊത്തിക്കിളച്ച് പരുവമാക്കും .എന്ത് ചെയ്യാം അവരീ ഭൂമിയുടെ അവകാശികളല്ലേ..
ReplyDeleteകൂടുതൽ കൂടുതൽ ആളുകൾക്കു് പ്രചോദനമാവാൻ മിനിടീച്ചറുടെ ടെറസ് കൃഷി വിജയം സഹായിക്കുന്നുണ്ടു് എന്നറിഞ്ഞ് സന്തോഷം!
ReplyDeleteമിനി ടീച്ചറെ...ഇവിടെ ജപ്പാനില്‍ വേനല്‍ക്കാലം ആയാല്‍ മിക്ക ആള്‍ക്കാരും സ്വയം കൃഷി ചെയ്യും... ഒട്ടു മിക്ക പച്ചക്കറികളും ഉണ്ടാക്കും... അത് കണ്ടു കൊതി മൂത് ഞാനും എന്റെ ബാല്‍കണിയില്‍, ചട്ടിയില്‍ തക്കാളിയും മുളകും വെണ്ടയും സ്ട്രോബെറിയും നട്ടു...കഴിഞ്ഞ മൂന്ന് വര്‍ഷമായി... ഒരുപാട് ഇല്ലെങ്കിലും ഉണ്ടായി നില്‍ക്കനത് കാണുമ്പോ ഉള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ...ആകെ നാലഞ്ചു മാസമല്ലേ കൃഷി ചെയ്യാന്‍ പറ്റുള്ളൂ... തണുപ്പ് തുടങ്ങിയാല്‍ എല്ലാം പോവും.... പിന്നേം ഒന്നെന്ന് തുടങ്ങണം അടുത്ത വര്ഷം....
ReplyDeleteഈ കൃഷി പാഠം ഉപകാരപ്രദമാവും എനിക്ക്... നന്ദി ടീച്ചറെ...
പ്രൊഫ . ജോണ്‍സന്‍ , കൊച്ചി.
ReplyDeleteപരീക്ഷണ നിരീക്ഷണ വിവരണങ്ങള്‍ വളരെ വിജ്ഞാനപ്രദം... അഭിനന്ദനങ്ങള്‍. തുടര്‍ന്നും എഴുതുക. .
൧൨ ഡിസംബര്‍ ൨൦൧൧
ഈ രീതി പഠിച്ചും പരീക്ഷിച്ചും കോൺ ക്രീറ്റു കാടുകളായ കേരളാ ടെറസ്സുകൾ വയലുകളും പച്ചക്കറി തോട്ടവും ആകട്ടേ എന്ന് ആശംസിക്കുന്നു
ReplyDeleteഅഭിനന്ദനങ്ങള്‍
ആദ്യമായി ടെറസ്സിൽ കൃഷി ചെയുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം ..?? ആദ്യം പരിക്ഷിക്കാൻ പറ്റിയ പച്ചക്കറി ഏതൊക്കെ ?
ReplyDeleteആദ്യമായി ടെറസ്സിൽ കൃഷി ചെയുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം ..?? ആദ്യം പരിക്ഷിക്കാൻ പറ്റിയ പച്ചക്കറി ഏതൊക്കെ ?
ReplyDelete